"എലിപ്പനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Robot: Cosmetic changes
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ar:داء البريميات
വരി 14: വരി 14:
[[വര്‍ഗ്ഗം:രോഗങ്ങള്‍]]
[[വര്‍ഗ്ഗം:രോഗങ്ങള്‍]]


[[ar:داء البريميات]]
[[bg:Лептоспироза]]
[[bg:Лептоспироза]]
[[da:Leptospirose]]
[[da:Leptospirose]]

11:40, 26 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം

എലികളുടെ വിസര്‍ജ്യ വസ്തുക്കള്‍ മൂലം ഉണ്ടാകുന്ന ഒരു രോഗമാണ്‌ എലിപ്പനി. ഇതിനെ ഇംഗ്ലീഷില്‍ Leptospirosis, Weil's disease എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയ മൂലം ശരീരത്തിലെ രക്തക്കുഴലുകള്‍ക്ക് ഉണ്ടാകുന്ന അണുബാധയാണ്‌ എലിപ്പനി. ഈ രോഗത്തിന്റെ ശാസ്ത്രീയനാമമാണ്‌ ലെപ്റ്റോസ്പൈറൊസിസ് (Leptospirosis)[1].

രോഗലക്ഷണം

പനി, ശരീരവേദന, തലവേദന എന്നിവയാണ്‌ പ്രാരംഭ ലക്ഷണങ്ങള്‍. ചില ആളുകള്‍ക്ക് വിശപ്പില്ലായ്മ, മനംപിരട്ടല്‍ എന്നീ ലക്ഷണങ്ങള്‍ കൂടി ഉണ്ടാകാറുണ്ട്. എലിപ്പനിയുടെ ലക്ഷണങ്ങള്‍ക്ക് മറ്റുപല രോഗങ്ങളുടെ ലക്ഷണങ്ങളുമായി സാമ്യമുണ്ട്. എലിപ്പനിയുടെ പ്രത്യേകത തലവേദന, തലയുടെ പിന്‍ ഭാഗത്തുനിന്നും തുടങ്ങി നെറ്റിയിലേക്ക് വ്യാപിക്കുന്നു. ശരീരവേദന‍ പ്രധാനമായും തുട, പേശി എന്നീ ഭാഗങ്ങളിലെ പേശികള്‍ക്കാണ്‌ ഉണ്ടാകുന്നത്[1].

പരിശോധന

പലരോഗങ്ങളുടേയും ലക്ഷണങ്ങള്‍ ഉള്ളതിനാല്‍ രക്തം, മൂത്രം, രക്തത്തില്‍ നിന്നും വേര്‍തിരിക്കുന്ന സിറം എന്നിവയുടെ പരിശോധനയിലൂടെ മാത്രമേ രോഗം തിരിച്ചറിയുന്നതിന്‌ കഴിയുകയുള്ളൂ. എലിപ്പനി കണ്ടുപിടിക്കുന്നതിന്‌ ഏറ്റവും കൂടുതല്‍ ചെയ്യുന്നതും സിറം പരിശോധനയാണ്‌[1].

രോഗപ്രതിരോധം

എലികളെ നിയന്ത്രിക്കുന്നതാണ്‌ ഏറ്റവും പ്രധാന പ്രതിരോധമാര്‍ഗ്ഗം. എലിപ്പെട്ടി, നാടന്‍ എലിക്കെണികള്‍ എന്നിവ ഉപയോഗിച്ച് എലികളെ നശിപ്പിക്കുക. കാലിലോ ശരീരത്തിലോ മുറിവുള്ളപ്പോള്‍ വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ ഇറങ്ങാതെ ശ്രദ്ധിക്കുക[1].

അവലംബം

  1. 1.0 1.1 1.2 1.3 മലയാള മനോരമപത്രം.2007 ഡിസംബര്‍ 4. താള്‍ 8.

പുറത്തേക്കുള്ള കണ്ണികള്‍

വര്‍ഗ്ഗം:രോഗങ്ങള്‍

"https://ml.wikipedia.org/w/index.php?title=എലിപ്പനി&oldid=429892" എന്ന താളിൽനിന്ന് ശേഖരിച്ചത്