"ദ്വന്ദ്വനക്ഷത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
വരി 11: വരി 11:


==അവലംബം==
==അവലംബം==
<reference />
<references />


{{Link FA|ca}}
{{Link FA|ca}}

11:13, 13 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സിറിയസ് യുഗ്മക വ്യൂഹത്തിന്റെ ഹബ്ബിള്‍ ബഹിരാകാശ ദൂരദര്‍ശിനി ഉപയോഗിച്ചുള്ള ചിത്രം. സിറിയസ് എ യ്ക്ക് താഴെ ഇടതുവശത്തായി സിറിയസ് ബി യെ വ്യക്തമായി കാണാവുന്നതാണ്.

രണ്ട് നക്ഷത്രങ്ങള്‍ അവയുടെ പൊതുവായ പിണ്ഡകേന്ദ്രത്തിനും ചുറ്റും പ്രദക്ഷിണം ചെയ്യുന്ന നക്ഷത്ര വ്യൂഹമാണ്‌ യുഗ്മക നക്ഷത്രം. തിളക്കം കൂടിയ നക്ഷത്രത്തെ പ്രാഥമിക നക്ഷത്രം (primary star) എന്നും രണ്ടാമത്തെ നക്ഷത്രത്തെ സഹാചാരി നക്ഷത്രം എന്നോ ആനുഷംഗിക നക്ഷത്രം എന്നോ പറയുന്നു (companion star or secondary star).1800 കള്‍ മുതല്‍ വര്‍ത്തമാന കാലം വരെയുള്ള പഠനങ്ങള്‍ തെളിയിക്കുന്ന വളരെയധികം നക്ഷത്രങ്ങള്‍ യുഗ്മക നക്ഷത്രവ്യൂഹത്തിന്റെയോ രണ്ടില്‍ കൂടുതല്‍ നക്ഷത്രങ്ങളുള്ള ബഹു നക്ഷത്രവ്യൂഹത്തിന്റെയോ ഭാഗമാണെന്നാണ്‌. ചിലപ്പോള്‍ ഇരട്ട നക്ഷത്രം എന്നതും യുഗ്മക നക്ഷത്രങ്ങള്‍ക്കും ഉപയോഗിക്കാറുണ്ട്, പക്ഷെ വ്യക്തമായി പറഞ്ഞാല്‍ ഇരട്ട നക്ഷത്രങ്ങള്‍ ഭൂമിയില്‍ നിന്നുള്ള കാഴ്ച്ചയില്‍ ഒരുമിച്ചു കാണപ്പെടുന്നവയുമാകാം. താരതമ്യേനയുള്ള ചലനങ്ങള്‍ നിരീക്ഷിച്ചും പാരല്ലാക്സ് വഴിയോ ഇരട്ട നക്ഷത്രങ്ങള്‍ വ്യത്യസ്ത ദൂരങ്ങളില്‍ സ്ഥിതിചെയ്യുന്നതോ അതോ യുഗ്മകമാണോ എന്ന് തിര്‍ച്ചറിയാവുന്നതാണ്‌. നിരീക്ഷിക്കപ്പെട്ട ഇരട്ട നക്ഷത്രങ്ങങ്ങളില്‍ ഭൂരിഭാഗവും യുഗ്മകങ്ങളാണോ അതോ കാഴ്ച്ചയില്‍ മാത്രമുള്ള ഇരട്ടയാണോ എന്ന് തിരിച്ചറിയപ്പെട്ടിട്ടില്ല.

ജ്യോതിര്‍ഭൗതികത്തില്‍ വളരെ പ്രധാന്യമുള്ളവയാണ്‌ യുഗ്മക നക്ഷത്രവ്യൂഹങ്ങള്‍, കാരണം അവയുടെ പ്രദക്ഷിണ പഥത്തിന്റെ അളവുകള്‍ ഉപയോഗിച്ചുള്ള ഗണിതക്രിയകള്‍ വഴി അവയിലെ അംഗനക്ഷത്രങ്ങളുടെ പിണ്ഡങ്ങള്‍ നേരിട്ട് ഗണിച്ചെടുക്കുവാന്‍ കഴിയും, ഇതുവഴി അവയുടെ വ്യാസാര്‍ദ്ധം, സാന്ദ്രത തുടങ്ങിയ നക്ഷത്രഗുണങ്ങള്‍ പരോക്ഷമായും ഗണിച്ചെടുക്കാം. ഇവ അവയുടെ ആനുഭാവിക പിണ്ഡവും പ്രഭയും തമ്മിലുള്ള ബന്ധം ബന്ധം കണ്ടെത്തുന്നതിലും സഹായിക്കുന്നു.

കൂടുതല്‍ യുഗ്മകങ്ങളെയും നേരിട്ടുള്ള നിരീക്ഷണങ്ങളിലൂടെയാണ്‌ ശ്രദ്ധിക്കപ്പെടുന്നത്, ഇത്തരം യുഗ്മകളെ ദൃശ്യ യുഗ്മകങ്ങള്‍ (visual binaries) എന്നു പറയുന്നു. നല്ലൊരുഭാഗം ദൃശ്യ യുഗ്മകങ്ങളുടേയും പ്രദക്ഷിണകാലം നൂര്‍റ്റാണ്ടുകളോ സഹസ്രാബ്ദങ്ങളോ ആണ്‌ അതിനാല്‍ തന്നെ അവയുടെ പ്രദക്ഷിപഥങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കുന്നതുമല്ല. സ്പെക്ട്രോസ്കോപ്പി (spectroscopic binaries), ആസ്ട്രോമെട്രി (astrometric binaries) എന്നീ വിദ്യകള്‍ ഉപയോഗിച്ച് പരോക്ഷമായും അവയുടെ പ്രദക്ഷിണപഥം കണ്ടുപിടിക്കാവുന്നതാണ്‌. നമ്മുടെ നിരീക്ഷണ രേഖയിലൂടെയുള്ള ഒരു തലത്തിലാണ്‌ യുഗ്മകങ്ങളുടെ പ്രദക്ഷിണമെങ്കില്‍, അവ പരസ്പരം ഗ്രഹണം ചെയ്തുകൊണ്ടിരിക്കും ഇത്തരം ജോഡികളെ ഗ്രഹണം ചെയ്തുകൊണ്ടിരിക്കുന്ന യുഗ്മകങ്ങള്‍ എന്ന് വിളിക്കുന്നു മറ്റൊരുവിധത്തില്‍ അവയിലെ ഒന്ന് മറ്റൊന്നിനെ ഗ്രഹണം ചെയ്യുന്ന സമയത്തുണ്ടാകുന്ന തെളിച്ചത്തിന്റെ വ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ ഫോട്ടോമെട്രിക്ക് യുഗ്മകങ്ങള്‍ (photometric binaries) എന്നു വിളിക്കുന്നു.

യുഗ്മക നക്ഷത്രവ്യൂഹങ്ങളിലെ അംഗങ്ങള്‍ വളരെ അടുത്തായാണ്‌ പ്രദക്ഷിണം ചെയ്യുന്നതെങ്കില്‍ അവയുടെ നക്ഷത്രാന്തരീക്ഷങ്ങളെ വികലമാക്കുവാന്‍ അതു കാരണമാകും. ചില അവസരങ്ങളില്‍ ഇത്തരം യുഗ്മകങ്ങള്‍ക്കിടയില്‍ പിണ്ഡത്തിന്റെ കൈമാറ്റം നടന്നേക്കും, ഇത് അവയെ ഏക നക്ഷത്രങ്ങള്‍ക്കുണ്ടാകാത്ത പരിണാമങ്ങളിലേക്കും നയിച്ചേക്കാം. യുഗമകങ്ങള്‍ക്ക് ഏതാനും ഉദാഹരണങ്ങള്‍ ഇവയാണ്‌: അല്‍ഗോള്‍ (ഗ്രഹണം ചെയ്തുകൊണ്ടിരിക്കുന്ന യുഗ്മകം), സിറിയസ്, സിഗ്നസ് X-1 (ഇതിലെ ഒരംഗം മിക്കാവറും തമോദ്വാരമായിരിക്കണം). പല ഗ്രഹ നീഹാരികളുടെയും കേന്ദ്രമായി യുഗ്മകങ്ങളുണ്ട്, നോവകളുടെയും തരം Ia ല്‍ പ്പെട്ട സൂപ്പര്‍നോവകളുടെയും കാരണക്കാര്‍ ഇവയാണ്‌.

കണ്ടെത്തല്‍

അവലംബം


ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=ദ്വന്ദ്വനക്ഷത്രം&oldid=419374" എന്ന താളിൽനിന്ന് ശേഖരിച്ചത്