"ഉപയോക്താവിന്റെ സംവാദം:Vssun" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
→‎ആരേഖം: പുതിയ വിഭാഗം
→‎അതും ഞാനാകുന്നു.: പുതിയ വിഭാഗം
വരി 236: വരി 236:


[[സംവാദം:ആരേഖം]] ആരും നോക്കുന്നില്ലല്ലോ. വര്‍ഗ്ഗം:ഗണിതം താളിലും സംശയം ഇട്ടിട്ടുണ്ട്. താളിനെ കൊന്ന് കൊലവിളിക്കാന്‍ എത്രകാലം വരെ കാക്കണം? -- [[ഉപയോക്താവ്:Razimantv|റസിമാന്‍ ടി വി]] 03:24, 11 ജൂലൈ 2009 (UTC)
[[സംവാദം:ആരേഖം]] ആരും നോക്കുന്നില്ലല്ലോ. വര്‍ഗ്ഗം:ഗണിതം താളിലും സംശയം ഇട്ടിട്ടുണ്ട്. താളിനെ കൊന്ന് കൊലവിളിക്കാന്‍ എത്രകാലം വരെ കാക്കണം? -- [[ഉപയോക്താവ്:Razimantv|റസിമാന്‍ ടി വി]] 03:24, 11 ജൂലൈ 2009 (UTC)

== അതും ഞാനാകുന്നു. ==

ക്ഷമിക്കണം, www.mysecondsight.blogspot.com എന്ന ബ്ലൊഗും ഞാന്‍ നിര്‍മ്മിച്ചതാകുന്നു.

09:41, 11 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ചെട്ടികുളങ്ങര

ക്ഷേത്രത്തെക്കുറിച്ച് എഴുതിയിരിക്കുന്ന ഐതിഹ്യത്തിന് അവലംബം ചേര്‍ക്കണമെന്നു പറഞ്ഞിരിക്കുന്നു. ഐതിഹ്യം കഥയല്ലേ അതിനു എങ്ങനെയാണ് തെളിവ് നല്‍കുക--prasanth|പ്രശാന്ത് 07:08, 30 മാര്‍ച്ച് 2009 (UTC)

ഒലിഗോസീന്‍

Dear Vassun,

ഒലിഗോസീനെപ്പറ്റിയുള്ള അഭിപ്രായത്തില്‍ സന്തോഷിക്കുന്നു. താങ്കളെ പോലുള്ളവരുടെ അഭിപ്രായം വിലപ്പെട്ടതായി ഞാന്‍ കരുതുന്നു. മേലിലും അതുണ്ടാകും എന്നു ഞാന്‍ പ്രതീക്ഷിക്കട്ടെ സ്നേഹപൂര്‍വം, --Babu G. 05:34, 9 ഫെബ്രുവരി 2009 (UTC)

ഇംഗ്ലീഷ് ലേഖനത്തില്‍ Epigraphy എന്ന തലക്കെട്ടിനുതാഴെ ഇടതുവശത്ത് കൊടുത്തിരിക്കുന്ന ഒരു ചെപ്പേടിന്റെ രണ്ടു പുറങ്ങളുടേയും പടമാണ് ഞാന്‍ തരിസാപള്ളി ശാസനങ്ങള്‍ എന്ന ലേഖനത്തില്‍ ചേര്‍ക്കാന്‍ ശ്രമിച്ചത്. ഏറെ വ്യക്തതയുള്ള ചിത്രമൊന്നുമല്ല അത്. ഇനിയിപ്പോള്‍ ചള്ളിയാന്റെ കയ്യില്‍ നല്ല പടങ്ങള്‍ വേറെ ഉണ്ടെന്നുപറഞ്ഞ സ്ഥിതിക്ക് നമുക്ക് കാത്തിരിക്കാം.Georgekutty 10:32, 19 ഫെബ്രുവരി 2009 (UTC)[മറുപടി]

ജന്തു - മൃഗം താളുകളുടെ ലയനം

പ്രിയ വിസ്സുന്‍,

എല്ലാ ജന്തുക്കളും മൃഗങ്ങളല്ലാത്തടത്തോളം കാലം ലയനം അസാദ്ധ്യം. ജന്തുക്കളീലെ ഒരു വിഭാഗം മാത്രമാണ് മൃഗങ്ങള്‍. മത്സ്യങ്ങള്‍, ഉഭയജീവികളായ തവള, ആമ മുലായവ, ഉരഗങ്ങളായ പാമ്പ്, ചേര തുടങ്ങിയവ, പക്ഷികള്‍ എല്ലാം ജന്തുക്കള്‍ തന്നെ. ഇവയൊന്നും മൃഗങ്ങളല്ല. Animal എന്നുള്ളതിന് തത്തുല്യമായി ജീവശാസ്ത്രത്തില്‍ സ്വീകരിച്ചിരിക്കുന്നത് ജന്തു എന്ന വാക്ക് ആണ്. മൃഗം എന്നതിന് എല്ലാവിധത്തിലും തുല്യമായി ഇംഗ്ലീഷില്‍ വാക്ക് ഇല്ല എന്ന് തോന്നുന്നു. ഇംഗ്ലീഷില്‍ സാധാരണ പ്രയോഗത്തില്‍ Animal എന്നത് മൃഗങ്ങളെ ഉദ്ദേശിക്കുന്നതുകൊണ്ടാണ് ഈ സംശയം വരുന്നതെന്ന് തോന്നുന്നു. --Naveen Sankar 04:27, 20 ഫെബ്രുവരി 2009 (UTC)[മറുപടി]

ഹാസ സാഹിത്യത്തെ കുറിചു

സുഹ്രുത്തെ, ഹാസ സാഹിത്യത്തിന്റെ മുഖമുദ്ര തന്നെ ഫലിതമാണ്. പക്ഷെ പലരും അതിനെ ഹാസ്യ സാഹിത്യമെന്നു വിഷേശിപ്പിക്കുന്നു. യദാര്‍ഥ നാമം ഹാസസാഹിത്യമെന്നതില്‍ യാതൊരു സംശയവുമില്ല. — ഈ തിരുത്തൽ നടത്തിയത് Shafeek92 (സംവാദംസംഭാവനകൾ)

നന്ദി

പിറന്നാളാശംസകള്‍ക്ക് നന്ദി --Anoopan| അനൂപന്‍ 17:14, 4 മാര്‍ച്ച് 2009 (UTC)

ചിന്ത.കോം എന്ന ലേഖനം വിക്കിയില്‍ വേണ്ട എന്ന തീരുമാനത്തിനു് നന്ദി.—ഈ തിരുത്തല്‍ നടത്തിയത് 59.93.6.41 (സം‌വാദംസംഭാവനകള്‍)

ആറ്റുവഞ്ചി

അനൂപന് ലിങ്കുകള്‍ കിട്ടിയിട്ടുണ്ട് അതു ശ്രദ്ധിക്കുമല്ലോ. --Babu G. 06:51, 13 മാര്‍ച്ച് 2009 (UTC)

അണ്ടര്‍-സ്കോര്‍പ്രയോഗം

ഞാന്‍ ഇതുവരെ ര്‍-വയും space വിട്ടിട്ട് പിന്നെ യോചിപ്പിക്കുകയായിരുന്നു പതിവ്. ഇനിയിപ്പോള്‍ ഇങ്ങനെയാവാം. നന്ദി. --Babu G. 07:06, 13 മാര്‍ച്ച് 2009 (UTC)

നന്ദി

നന്ദി ബോസ്! ഒരു ഇന്റര്‍നെറ്റ് കണക്ഷന്‍ കിട്ടി..അപ്പോ മെല്ലെ കയില് കുത്തിത്തുടങ്ങാമെന്ന് കരുതി..:) --ml@beeb 21:02, 14 മാര്‍ച്ച് 2009 (UTC)

infobox

സുനിലേ, എഴുതാം :-) ഇംഗ്ലീഷ് വിക്കിപീഡിയയില്‍ പ്രതിഹാരരെക്കുറിച്ച് എഴുതിവെച്ചേക്കുന്നതൊക്കെ പൊട്ടത്തെറ്റാണ് (ചരിത്രം വളച്ചൊടിച്ച് വെച്ചിരിക്കുന്നു). ബ്രിട്ടാണിക്ക നോക്കി എഴുതേണ്ടിവരും..--simy 07:28, 17 മാര്‍ച്ച് 2009 (UTC)

നന്ന്

[1]തരക്കേടില്ല. കാര്യമെന്ത്?

test

test--Vssun 22:46, 20 മാര്‍ച്ച് 2009 (UTC)

മായ്ക്കല്‍ ഫലകം

ശരിയാക്കിയിട്ടുണ്ട് --സാദിക്ക്‌ ഖാലിദ്‌ 06:11, 21 മാര്‍ച്ച് 2009 (UTC)

നോക്കുക

[2] Not4u 14:13, 24 മാര്‍ച്ച് 2009 (UTC)

മട്ടാഞ്ചേരി ജൂതപ്പല്ലി

മട്ടാഞ്ചേരി ജൂതപ്പല്ലിക്കു സമീപമുല്ല ക്‍ലൊക്‍കഉം തെരുവും ഞാന്‍ എട്ത ചിത്രങ്ങലാനു. പുതിയ അലായതു കൊന്റു പരിചയക്കുരവുന്റ്. ദയവായി പരഞു തന്നാലും. Seny

ഗ്രാമപഞ്ചായത്ത്

സുനിലേ, ഇതിലെ ഉള്ളടക്കം ഗ്രാമപഞ്ചായത്തിന്റെ തന്നെ ഒരു കൈപ്പുസ്തകത്തില്‍ നിന്നും ചുരണ്ടിമാറ്റിയതാണ്‌. ഞാന്‍ വേറെ എങ്ങും നോക്കിയിട്ടില്ല. പക്ഷേ ഇംഗ്ലീഷ് വിക്കിയില്‍ ചില റഫറന്‍സ് ലിങ്കുകള്‍ നല്‍കിയിരിക്കുന്നത് ശ്രദ്ധിച്ചു. അതേതെങ്കിലും നല്‍കിയാല്‍ പോരെ ????  :) --സുഗീഷ് 13:16, 26 മാര്‍ച്ച് 2009 (UTC)

ആര്‍.എസ്.എസ് ‌-തിരുത്തല്‍ നീക്കം ചെയ്യല്‍

രാഷ്ട്രീയ സ്വയം സേവക്‌ സംഘ്‌ എന്ന തലക്കെട്ടിലുള്ള വിഭാഗത്തില്‍ ഞാന്‍ വരുത്തിയ ചില മാറ്റങ്ങള്‍ താങ്കള്‍ നീക്കം ചെതതായി കാണാന്‍ കഴിഞ്ഞു. വിമര്‍ശനങ്ങള്‍ എന്ന ഉപ തലക്കെട്ടില്‍ ഞാന്‍ ചേര്‍ത്ത കേസരി വാരികയിലെ വരികള്‍ എന്തടിസ്ഥാനത്തിലാണു വിക്കിയുടെ നിയമങ്ങള്‍ക്കു ചേരാത്തതെന്ന്‌ വിശദമാക്കിയാല്‍ നല്ലത്‌. ആദരവോടെ വിചാരം

.

ചള്ളിയാന്‍ എന്ന യൂസെര്‍ക്ക് എന്നോടു സംവദിക്കാന്‍ താത്പര്യമില്ലെന്ന് എന്‍റെ ടോക് പേജില്‍ പറഞ്ഞത് അവിടെക്കാണാം. തുടര്‍ന്ന് ഞാനും ഇതേ താത്പര്യം പ്രകടിപ്പിച്ചു. എന്നാല്‍ രണ്ടോ മൂന്നോ കൊല്ലമായിട്ടും മാറാത്ത പതിവു രീതിയില്‍ ഈ യൂസെര്‍ trolling തുടരുന്നു. ഇതു disruption ആണ്. ഉചിതമായതു ചെയ്യാന്‍ താത്പര്യം. --☻ചെമ്പോത്ത് 18:44, 6 മേയ് 2009 (UTC)

ഒപ്പ്

എന്നോട് ഒപ്പുവെയ്ക്കാന്‍ പറഞ്ഞതിന്‍റെ കാര്യമെന്ത്? ഒരിടത്തോ മറ്റോ വിട്ടുപോയത് കണ്ടാണോ അതോ ഞാനിടുന്ന ഒപ്പ് ഒപ്പല്ലെന്നു തോന്നിയിട്ടാണോ? ഞാന്‍ ഒപ്പിടുന്നില്ലെന്നു പറഞ്ഞ് ഒരു യൂസെര്‍ കുറെ കോപ്രായം കാട്ടിയതു കണ്ടാണ് വീണ്ടും ഇതു ചിന്തിച്ചത്. --☻ചെമ്പോത്ത് 15:41, 10 മേയ് 2009 (UTC)

നന്ദി

പ്രമാണം:Dairy Milk Bars.png അഭിനന്ദനങ്ങള്‍ക്ക് നന്ദി..ഒപ്പം താങ്കള്‍ക്ക് ഇത്തിരി മധുരവും, മിഠായി ഇനീം വേണമെങ്കില്‍ എന്റെ ടാക്കീസില്‍ വച്ചിട്ടുണ്ട്. --  Rameshng | Talk  09:01, 16 മേയ് 2009 (UTC)[മറുപടി]

നന്ദി

താരകത്തിന് നന്ദി.. ഇതിന്റെ പങ്ക് താങ്കള്‍ക്കും കൂടി അവകാശപ്പെട്ടതാണ്. --  Rameshng | Talk  09:51, 17 മേയ് 2009 (UTC)[മറുപടി]

ഖില്‍ജി സാമ്രാജ്യം

സുനില്‍,

History of Medieval India (Satish Chandra, Oriental Longman) എന്ന പുസ്തകം പറയുന്നത് (പേജ് 99 - 104) അലാവുദ്ദിന്‍ ഖില്‍ജിയുടെ സേവകനായ മാലിക് ഖഫൂര്‍ അലാവുദ്ദിന്‍ ഖില്‍ജിയുടെ ഭരണകാലത്തുതന്നെ മധുര, ചിദംബരം എന്നീ തെക്കന്‍ പ്രദേശങ്ങള്‍ വരെ ആക്രമിച്ച് കൊള്ളയടിച്ചു എന്നാണ്. എന്നാല്‍ ഈ സമയത്ത് തെക്കന്‍ സൈന്യങ്ങള്‍ (പാണ്ഡ്യര്‍, റായ് രാമചന്ദ്ര, തുടങ്ങിയവര്‍) ഒരു യുദ്ധത്തിനു മുതിരാത്തതുകൊണ്ട് കൊള്ളമുതലുമായി മാലിക്ക് ഖഫൂര്‍ തിരിച്ചുപോയതേയുള്ളൂ - ഈ തെക്കന്‍ പ്രദേശങ്ങള്‍ നേരിട്ടു ഭരിച്ചില്ല. അലാവുദ്ദിന്‍ ഖില്‍ജിയുടെ മരണശേഷം മാലിക് ഖഫൂര്‍ തെക്കന്‍ (ഡെക്കാന്‍) പ്രദേശങ്ങള്‍ വീണ്ടും ആക്രമിക്കുകയും നേരിട്ടുള്ള ഭരണം തുടങ്ങുകയും ചെയ്തു. --simy 17:17, 17 മേയ് 2009 (UTC)[മറുപടി]

ലൈസന്‍സ്

മാഷേ, ഇനി ചിത്രം ചേര്‍ക്കുമ്പൊള്‍ ശ്രദ്ദിക്കം....! --suneesh 15:04, 21 മേയ് 2009 (UTC)[മറുപടി]

ഒപ്പ്

ഒപ്പില്‍ യൂസര്‍‌നെയിം വ്യക്തമാക്കണമെന്ന് എവിടെയാണ് എഴുതിയിരിക്കുന്നത്. അങ്ങിനെയാണെങ്കില്‍ ആദ്യം മാറ്റേണ്ടത് ചള്ളിയാന്റേതല്ലെ. off wiki യില്‍ എടുത്ത കൂട്ടായ തീരുമാനമാണോ ഇത്. യൂസര്‍‌നെയിം വ്യക്തമാക്കണമെങ്കില്‍ ആദ്യം ചല്ലിയാന്റെ മാറ്റിയിട്ടു പോരെ മറ്റുള്ളവരുടെ. — ഈ തിരുത്തൽ നടത്തിയത് Lee2008 (സംവാദംസംഭാവനകൾ)

ഒപ്പില്‍ ഉപയോക്തൃനാമം ഭാഗികമായെങ്കിലും വേണം എന്നേ പറഞ്ഞിട്ടുള്ളൂ lee2008 ന്റെ ചിലഭാഗങ്ങള്‍ പുതിയ ഒപ്പിലും എഴുതിയിട്ടുണ്ട്. പിന്നെ എന്തിനാണ് ഒപ്പ് തിരിപ്പിച്ചത്. ചള്ളിയാന്റെ സംവാദത്തില്‍ കുറിപ്പിടാന്‍ എന്നിക്ക് ഉദ്ദേശം ഇല്ല. Challiovsky എന്നാല്‍ ചള്ളിയാനാണെന്ന് എല്ലാ വിക്കന്മാര്‍ക്കും പെട്ടെന്ന് മനസ്സിലാകുന്നുണ്ടല്ലോ (താങ്കളടക്കം) അത് മതി (ഇത് എന്റെ മാത്രം പ്രശ്നമായിരിക്കാം !!!)— ഈ തിരുത്തൽ നടത്തിയത് Lee2008 (സംവാദംസംഭാവനകൾ)

Lazer Top.jpg

ഈ പേരില്‍ ഒരു ചിത്രം അപ് ലോഡ് ചെയ്തിട്ടുണ്ട്. പമ്പരം എന്ന താളില്‍ ഇതു ചേര്‍ക്കാന്‍ സഹായിക്കാമോ. — ഈ തിരുത്തൽ നടത്തിയത് Rajeevchandranc (സംവാദംസംഭാവനകൾ)

ഡിറക്റ്റ്എക്സ്, ഓപ്പണ്‍ജി‌എല്‍

ഡിറക്റ്റ്എക്സ്, ഓപ്പണ്‍ജി‌എല്‍ തുടങ്ങിയ പേരുകളില്‍ താങ്കള്‍ റീഡയറക്ട് താളുകള്‍ ഉണ്ടാക്കിയതു കണ്ടു, റീഡയറക്ട് ചെയ്തവയ്ക്ക് യഥാര്‍ത്ഥ തലക്കെട്ടുമായി വ്യത്യാസം കാണുന്നില്ല, താങ്കള്‍ ടൈപ്പ് ചെയ്യുന്നതില്‍ എന്തെങ്കിലും വ്യത്യാസം? --ജുനൈദ് (സം‌വാദം) 09:28, 31 മേയ് 2009 (UTC)[മറുപടി]

വര്‍ഗ്ഗം:പര്‍വ്വതങ്ങള്‍

പര്‍വ്വതങ്ങളല്ലല്ലോ പര്‍വ്വതനിരകളല്ലേ ?? :) --ജുനൈദ് (സം‌വാദം) 05:08, 2 ജൂണ്‍ 2009 (UTC)

sunil....goodluck — ഈ തിരുത്തൽ നടത്തിയത് 212.118.142.74 (സംവാദംസംഭാവനകൾ)

താള്‍ മാറ്റാനായി മായ്ച്ചു

http://translatewiki.net/wiki/MediaWiki:Delete_and_move_reason/ml --സാദിക്ക്‌ ഖാലിദ്‌ 07:03, 3 ജൂണ്‍ 2009 (UTC)

വൈക്കം സത്യാഗ്രഹം

സുനില്‍, അസുഖം മാറി വരുന്നതേയുള്ളു. വൈക്കം സത്യാഗ്രഹം ഞാന്‍ നോക്കാം. ചിത്രങ്ങളും വേണം. വൈക്കം ക്ഷേത്രത്തിന്റെ ചിത്രം പകര്‍പ്പവകാശപ്രശ്നമില്ലാത്തത് കിട്ടിയാല്‍ ചേര്‍ക്കാമായിരുന്നു.Georgekutty 00:32, 4 ജൂണ്‍ 2009 (UTC)

നന്ദി

ആണവച്ചില്ലുകള്‍ പഴയ രൂപത്തിലാക്കാന്‍ fix-ml 0.4 ആഡോണ്‍ ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍ ശരിയായി. സഹായത്തിന് നന്ദി -- ‌‌റസിമാന്‍ ടി വി 16:32, 5 ജൂണ്‍ 2009 (UTC)

ശൈഖ് മുഹമ്മദ് കാര്‍കുന്ന്

ഈ താളില്‍ നല്‍കിയ കാത്തിരിക്കൂ എന്ന് ഫലകം ഒരു ഉപയോക്താവ് നീക്കിയിരിക്കുന്നു!.ഒരു താളിനെ അനാവശ്യമായി അരുക്കാക്കാനുള്ള(cornering) ശ്രമമാണോ ഇതെന്ന് സംശയിക്കുന്നതില്‍ തെറ്റില്ല.ശ്രദ്ധേയതയെ കുറിച്ച് ഈ ഉപയോക്താവ് ഉന്നയിച്ച സംശയങ്ങള്‍ക്കു മറുപടിയുമില്ല,afd മാറ്റുന്നുമില്ല.കൂടാതെ 'നീക്കുന്നത് ചോദ്യം ചെയ്ത' ഫലകം നീക്കം ചെയ്യുകയച്ചെയ്തു! ഇതില്‍പരം വാണ്ടലിസം മറ്റേതുണ്ട്?. ഈ ലേഖനത്തോളം ശ്രദ്ധേയമല്ലാത്ത നിരവധി താളുകല്‍ മലയാളം വിക്കിയിലുണ്ട് എന്ന് ഈ പാവങ്ങള്‍ തിരിച്ചറിയുന്നില്ലേ ?--Apibrahimk 09:47, 8 ജൂണ്‍ 2009 (UTC)--

വൈക്കം സത്യാഗ്രഹം

വൈക്കം സത്യാഗ്രഹം നന്നാക്കാന്‍ ശ്രമിച്ചിട്ട് ഒരിടത്തും എത്തുന്നില്ല. അയച്ചുതന്ന ലിങ്ക് ഞാന്‍ ഒരു റെഫറന്‍സ് ആയി കൊടുത്തിട്ടുണ്ട്. അയ്യങ്കാളി, ഗാന്ധി, ശ്രീനാരായണഗുരു എന്നിവരുടെ ചെറിയ ചിത്രങ്ങളും ചേര്‍ത്തു. വൈക്കം ക്ഷേത്രത്തിന്റെ പടം അത്യാവശ്യമാണ്. പകര്‍പ്പവകാശ പ്രശ്നമില്ലാത്തത് കിട്ടാനില്ല. കോമണ്‍സില്‍ കേരളത്തിലെ ക്ഷേത്രങ്ങളുടെ ചിത്രങ്ങളുടെ കൂട്ടത്തില്‍ ഇല്ല. അടുത്ത മാസം മിക്കവാറും നാട്ടില്‍ പോകുന്നുണ്ട്. അപ്പോള്‍ കഴിയുമെങ്കില്‍ പടം എടുക്കാന്‍ ശ്രമിക്കാം.Georgekutty 16:29, 13 ജൂണ്‍ 2009 (UTC)


സുനില്‍, ഞാന്‍ നാട്ടില്‍ എത്തിയിട്ടില്ല. ട്രാന്‍സ്ഫറില്‍ ഡെല്‍ഹിയിലേക്ക് പോകുമ്പോള്‍ ഇടയ്ക്ക് നാട്ടില്‍ ഒരാഴ്ചയോ മറ്റോ തങ്ങാനാണ് പരിപാടി. തിയതികളൊന്നും ഉറപ്പായിട്ടില്ല. മിക്കവാറും ജൂലൈ പകുതിക്കുമുന്‍പ് നാട്ടിലെത്തി ഇരുപതിനോടടുത്ത് ഡെല്‍ഹിക്ക് പോകും. സൗകര്യം പോലെ നമുക്ക് കാണാം.Georgekutty 17:55, 19 ജൂണ്‍ 2009 (UTC)


Translation Request

Hi! Could you translate and add this article into your wonderful wikipedia? You can reach me here. Thanks. With Kind Regards --Warayupay 12:31, 19 ജൂണ്‍ 2009 (UTC)

Tacloban

Tacloban is a port city in the Philippines. It is approximately 360 miles southeast of Manila. It is the capital of the province of Leyte. It is also the regional center of Eastern Visayas.

en:Tacloban

ആനക്കൊമ്പ്

ആനയുടെ കൊമ്പാണ് ആനക്കൊമ്പ് എന്നല്ലാതെ സത്യമായും എനിക്ക് മറ്റൊന്നും അറിഞ്ഞൂട! ബള്‍ബ് കത്തീല്ല :(--അഭി 11:59, 20 ജൂണ്‍ 2009 (UTC)

ചിത്രം-> പ്രമാണം

നോക്കി, ഇഷ്ടായി ട്ടോ :-) --സാദിക്ക്‌ ഖാലിദ്‌ 13:48, 20 ജൂണ്‍ 2009 (UTC)

Help for built-in tool for Typing Devanagari

Thank you for your comment on Rohit's page. I know a bit of javascript (I ahve written more than 20 font converters using it) but do not know how much is required to implement the buit-in editor suggested by you.

Let me tell you that we have this built-in editor for Hindi wiki and hindi Wiktionary. It runs well on older version of Firefox nut not on the latest version (the option for checking and selecting Devanagaree editor does not appear with the new version.).

Please let me know what steps I should follow and where cab I get the required script. What changes are required to implement it for Devanagari?

Please contact me at hi:user_talk:अनुनाद सिंह

With regards.. -- Anunad Singh (anunad@gmail.com)

Satellite Galaxy

Satellite galaxy എന്നതിന്റെ മലയാളം എന്താ? Satellite = ഉപഗ്രഹം എന്ന രീതിയിലാണ്‌ തോന്നിയപോലെ ഉപഗ്രഹഗാലക്സി എന്ന് പേരു കൊടുത്തത്. ഇപ്പോള്‍ വല്ല്യ സുഖം തോന്നുന്നില്ല. ഉപഗാലക്സി എന്നു പറയുമ്പോള്‍ sub-galaxy എന്ന രീതിയില്‍ അര്‍ഥം വരുമെന്നു തോന്നുന്നു. എവിടെയെങ്കിലും ഈ പദം ഉപയോഗിച്ച് കണ്ടിട്ടുണ്ടോ?

നാട്ടിലും കോളേജിലും അല്ലാത്തതുകൊണ്ട് നെറ്റില്‍ കയറാന്‍ പറ്റാറില്ല. അതാണ്‌ മറുപടി വൈകിയത് -- റസിമാന്‍ ടി വി 13:17, 24 ജൂണ്‍ 2009 (UTC)

കാത്തിരിക്കൂ മായ്ക്കല്‍

ശരിയാണ്‌.ഇപ്പോള്‍ മനസ്സിലായി.സാദിക് ഛേട്ടന്‍ അതു മനസ്സിലാക്കി തന്നു. പോസറ്റീവായ താങ്കളുടെ സമീപനത്തില്‍ മതിപ്പുണ്ട്.--Apibrahimk 14:04, 24 ജൂണ്‍ 2009 (UTC)

സുഖം തന്നെ

ചില ജീവിതപ്രശ്നങ്ങളില്‍ മുങ്ങി നടക്കുകയായിരുന്നു. പതിനായിരം തികച്ചതിന്‌ അഭിനന്ദനങ്ങള്‍ --സുഗീഷ് 14:26, 25 ജൂണ്‍ 2009 (UTC)

നന്ദി

അദ്ധ്വാനതാരകം സമര്‍പ്പിച്ചതിന്‌ നന്ദി.നമുക്കിനിയും ഒരു പാട് മുന്നോട്ടു പോകാനുണ്ടെന്ന് മനസ്സിലാവുന്നു.നമ്മുടെ അയല്‍ക്കാര്‍(തമിഴ്)നമ്മെക്കാളും വളരെ മുന്നിലാണെന്ന് തോന്നുന്നു!--Vicharam 14:22, 28 ജൂണ്‍ 2009 (UTC)

ആ ഫലകം എന്തുകൊണ്ട് ?

മാറ്റുക എന്ന ഫലകം ആ താളില്‍ എന്തുകൊണ്ടാണ് വെച്ചത് ? മാറ്റുക എന്ന ഫലകം എന്റെ കൈയബദ്ദം മൂലം വന്നതാണെന്ന് കരുതയാണ് ഞാന്‍ മാച്ചത്. തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നതാണ്.

--Wikiwriter 11:39, 5 ജൂലൈ 2009 (UTC)[മറുപടി]

ആ താളില്‍ പുതിയ വിവരങ്ങള്‍ ചേര്‍ക്കുന്നതില്‍ തടസ്സമുണ്ടോ ? ആ ഫലകം ഉപയോഗിച്ചിരിക്കുന്ന താളുകള്‍ എത്ര ദിവസത്തിനു ശേഷമാണ് നീക്കം ചെയ്യുക ? അങ്ങിനെയുള്ള താളുകള്‍ നീക്കം ചെയ്യാന്‍ സാധാരണ വിക്കിപ്പീഡിയര്‍ക്ക് അധികാരമുണ്ടോ ?

--Wikiwriter 11:50, 5 ജൂലൈ 2009 (UTC)[മറുപടി]

സ്പിനോസയും ആദം‌മുടിയും

സ്പിനോസ ശ്രദ്ധാപൂര്‍വം വായിച്ചതിനും എഡിറ്റുചെയ്തതിനും ഇഷ്ടപ്പെട്ടെന്ന് അറിയിച്ചതിനും നന്ദി. ആദം കൊടുമുടിയെപ്പറ്റി സുനില്‍ ലേഖനം തുടങ്ങിയത്, എനിക്കറിയാവുന്ന ചില്ലറ കാര്യങ്ങള്‍ അതിനെക്കുറിച്ച് എഴുതാന്‍ നിമിത്തമായി. കൊളൊംബോയില്‍ ജോലി ചെയ്യുന്ന സമയത്ത് ഞാന്‍ ആ കൊടുമുടി കയറിയിട്ടുണ്ട്. ശ്രീലങ്കയുമായി ബന്ധപ്പെട്ട് എഴുതാന്‍ വേറേയും വിഷയങ്ങളുണ്ട്. സിഗിരിയ അതിലൊന്നാണ്. 400 മീറ്റര്‍ ഉയരമുള്ള ഒരു കൂറ്റന്‍ പാറയുടെ മുകളില്‍ ക്രി.വ. 5-ആം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ആ കൊട്ടാരം, യൂറോപ്പിലെങ്ങാനും ആയിരുന്നെങ്കില്‍ ലോകാത്ഭുതങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുമായിരുന്നു. സ്നേഹപൂര്‍വം.Georgekutty 21:03, 5 ജൂലൈ 2009 (UTC)[മറുപടി]

നക്ഷത്രരാശി

പടച്ചോനെ.........ഞമ്മളറിഞ്ഞീല. ബാംഗ്ലൂരിലായിരുന്നപ്പോള്‍ വല്ലാത്ത തിരക്കിനിടയില്‍ ഒന്നും നോക്കാന്‍ സമയം കിട്ടിയിരുന്നില്ല. ഒക്കെ ഒന്ന് നോക്കട്ടെ. നന്ദി -- റസിമാന്‍ ടി വി 03:07, 6 ജൂലൈ 2009 (UTC)[മറുപടി]

ഡൗട്ട്

ഇതുവരെ ഇങ്ങനെ ഒന്നും എവിടെയും ചോദിച്ചിട്ടില്ല. എന്താ രീതി എന്ന് ഒരൈഡിയയും ഇല്ലാത്തതുകൊണ്ട് ചോദിക്കുകയാണ്‌. എനിക്ക് കം‌പ്യൂട്ടര്‍ സയന്‍സ് വിഷയത്തില്‍ (അല്‍ഗോരിതങ്ങള്‍) ഒന്ന് കൈ വച്ചാല്‍ കൊള്ളാമെന്നുണ്ട്. പക്ഷെ മലയാളം പദങ്ങള്‍ എവിടെനിന്നും കിട്ടുന്നില്ല. ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ മുതലായവയെക്കുറിച്ച് എഴുതുന്ന ധാരാളം പേര്‍ ഇവിടെയുണ്ട്. അല്‍ഗോരിതങ്ങളുമായി സഹായിക്കാന്‍ ഇവിടെ ആര്‍ക്കാ പറ്റ്വാ? ഇങ്ങനത്തെ ഒരു സംശയം ചോദിക്കണ്ട സ്ഥലം ഏതാ? -- റസിമാന്‍ ടി വി 05:24, 6 ജൂലൈ 2009 (UTC)[മറുപടി]

സിഗിരിയ

സിഗരിയ ഞാന്‍ ഇപ്പോഴാണ് കണ്ടത്. ഒത്തിരി scope ഉള്ള ലേഖനമാണ്. സൗകര്യമനുസരിച്ച്, എനിക്കാവുന്നത് ഞാനും ചേര്‍ക്കാം. ഞാന്‍ തപ്പിയത് 'സിഗിരിയ'('ഗ'-യ്ക്ക് പകരം 'ഗി') എന്നെഴുതിയാണ്. അതുകൊണ്ടാണ് ലേഖനം നേരത്തേ എനിക്ക് കണ്ടെത്താന്‍ കഴിയാതിരുന്നത്. സിഗിരിയ ആണ് ശരിയെന്നും തോന്നുന്നു. അങ്ങനെയാണ് ഞാന്‍ കേട്ടിട്ടുള്ളത്. ഇംഗ്ലീഷില്‍ എഴുതുന്നതും Sigiriya എന്നാണ്.Georgekutty 11:19, 6 ജൂലൈ 2009 (UTC)[മറുപടി]

ഫലകചലനസിദ്ധാന്തം

സുനില്‍, ഇത് ഓര്‍മ്മിപ്പിച്ചതിന് നന്ദി, w:Plate tectonics എന്നതിലെ വര്‍ഗ്ഗങ്ങള്‍ Geophysics,Plate tectonics, Geology theories എന്നിങ്ങനെയാണ്‌, ഇവയുടെ സങ്കേതികപദങ്ങള്‍ തീര്‍ച്ചയില്ലാത്തതിനാല്‍ അപ്പോള്‍ മുഴുമിക്കാന്‍ പറ്റിയില്ല. Geophysics/ഭൗമഭൗതികം Plate tectonics/ഫലകചലനസിദ്ധാന്തം Geology theories/ഭൗമശാസ്ത്ര സിദ്ധാന്തങ്ങള്‍ എന്നിവ ചേര്ത്തിട്ടുണ്ട്, btw Earth sciences എന്നതിന്റെ മലയാളം എന്താണ്? --ഷാജി 15:23, 6 ജൂലൈ 2009 (UTC)[മറുപടി]

വന്‍‌കര/ഭൂഖണ്ഡം

വര്‍ഗ്ഗം:വന്‍‌കരകള്‍, വര്‍ഗ്ഗം:ഭൂഖണ്ഡങ്ങള്‍ എന്നിവയിലൊന്നുമതിയല്ലോ? വര്‍ഗ്ഗം:ഭൂഖണ്ഡങ്ങള്‍ ആണ് കൂ‍ടുതല്‍ യോജിക്കുക എന്നാണെന്റെ അഭിപ്രായം --ജുനൈദ് (സം‌വാദം) 07:41, 7 ജൂലൈ 2009 (UTC)[മറുപടി]

കാറ്റഗറി പൈയോ അതെന്തൂട്ടാ? --ജുനൈദ് (സം‌വാദം) 13:13, 7 ജൂലൈ 2009 (UTC)[മറുപടി]

സം‌വാദം

ആര്‍.എസ്.എസ്. സം‌വാദ താളില്‍ എഴുതിയാല്‍ നീക്കം ചെയ്യുമെന്ന് കരുതിയാണ് അനൂപ് മേനോന്‍ പ്രകടിപ്പിച്ച അഭിപ്രായത്തിന്‌ അദ്ദേഹത്തിന്റെ താളില്‍ പ്രതികരണം കൊടുത്തത്.അപ്പോള്‍ അതും മായ്ച്ചു.ഞാന്‍ വിഷയത്തില്‍ ഊന്നികൊണ്ട് തന്നെയാണ്‌ പ്രതികരിച്ചിട്ടുള്ളത്.(ആര്‍.എസ്.എസ്. എന്ന താള്‍ വിക്കിയിലുള്ളതല്ലേ) വേട്ടാക്കാരന് പലപ്പോഴും വിവിധ താളുകളിലെ സം‌വാദതാളില്‍ കുത്താനും ഇടിക്കാനും ഒളിയമ്പെയ്യാനും അവസരം .അതിനൊന്നും മായക്കലോ മുന്നറീപ്പുകൊടുക്കലോ ഇല്ല. വല്ല ഇരയും പ്രതികരിച്ചു കഴിഞ്ഞാല്‍ അപ്പോള്‍ രണ്ടാളൂം ശരിയല്ല എന്ന ബോധം വരുകയും മായ്കുകയും ചെയ്യുന്നു.ഇതൊന്നും നീതിയല്ല വസ്സുനേ.--ഉപ്പേരിക്കുരുള 15:27, 7 ജൂലൈ 2009 (UTC)[മറുപടി]

സന്ധികളും സമസ്തപദങ്ങളും

സന്ധികളെയും സമസ്തപദങ്ങളെയും കുറിച്ച് ലേഖനങ്ങളുണ്ടല്ലോ. സന്ധിയില്‍ ഏതാനും പണികൂടിയേ ബാക്കിയുള്ളൂ എന്നുകരുതുന്നു. സമാസങ്ങള്‍ തുടങ്ങിവെച്ചിട്ടേയുള്ളൂ. കുറേക്കൂടി എഴുതാനുണ്ട്. വേറെന്താണ് സുനു ഉദ്ദേശിച്ചത്?--തച്ചന്റെ മകന്‍ 17:47, 10 ജൂലൈ 2009 (UTC)[മറുപടി]

ആരേഖം

സംവാദം:ആരേഖം ആരും നോക്കുന്നില്ലല്ലോ. വര്‍ഗ്ഗം:ഗണിതം താളിലും സംശയം ഇട്ടിട്ടുണ്ട്. താളിനെ കൊന്ന് കൊലവിളിക്കാന്‍ എത്രകാലം വരെ കാക്കണം? -- റസിമാന്‍ ടി വി 03:24, 11 ജൂലൈ 2009 (UTC)[മറുപടി]

അതും ഞാനാകുന്നു.

ക്ഷമിക്കണം, www.mysecondsight.blogspot.com എന്ന ബ്ലൊഗും ഞാന്‍ നിര്‍മ്മിച്ചതാകുന്നു.