"അനുദൈർഘ്യതരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) +
(ചെ.) തലക്കെട്ടു മാറ്റം: അനുദൈര്‍ഘ്യ തരംഗം >>> അനുദൈര്‍ഘ്യതരംഗം
(വ്യത്യാസം ഇല്ല)

15:42, 10 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം

അനുദൈര്‍ഘ്യ മര്‍ദ്ദ തരംഗം

ഭൗതികശാസ്ത്രത്തില്‍, ഒരു സഞ്ചരിക്കുന്ന തരംഗം, അതു സഞ്ചരിക്കുന്ന രദിശക്ക് സമാന്തരമായി മാധ്യമത്തിലെ കണികകളെ ചലിപ്പിക്കുന്നുവെങ്കില്‍, അതിനെ അനുദൈര്‍ഘ്യതരംഗം (Longitudinal Waves)എന്ന് വിളിക്കുന്നു.

വൈദ്യുതകാന്തികവികിരണമല്ലാത്ത തരംഗങ്ങളില്‍ പലതും അനുദൈര്‍ഘ്യതരംഗങ്ങളാണ്. ശബ്ദതരംഗങ്ങളും മര്‍ദ്ദതരംഗങ്ങളും ഭൂകമ്പമോ, സ്ഫോടനമോ കൊണ്ടുണ്ടാവുന്ന പ്രാഥമിക തരംഗങ്ങളും (Primary waves, P-waves), അനുദൈര്‍ഘ്യതരംഗങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്.

ശബ്ദതരംഗങ്ങളുടെ സ്ഥാനാന്തരവും (Displacement) ആവൃത്തിയും (Frequency) സമയവും തമ്മിലുള്ള ബന്ധം കാണിക്കുന്ന സമവാക്യം താഴെ നല്‍കിയിരിക്കുന്നു.

ഇതില്‍

  • y തരംഗത്തിന്റെ തത്സമയ സ്ഥാനാന്തരം;
  • x തരംഗസ്രോതസ്സില്‍ നിന്നും ഉള്ള അകലം
  • t കഴിഞ്ഞുപോയ സമയം;
  • തരംഗത്തിന്റെ ആയതി (Amplitude),
  • c തരംഗത്തിന്റെ വേഗത (Speed)
  • ω തരംഗത്തിന്റെ കോണീയാവൃത്തി / ഘൂര്‍ണനാവൃത്തി (Angular frequency)


ശബ്ദതരംഗങ്ങളുടെ സഞ്ചാരവേഗത, അതു സഞ്ചരിക്കുന്ന മാധ്യമത്തിന്റെ സ്വഭാവം, താപം, സമ്മര്‍ദ്ദം എന്നിവ ആശ്രയിച്ചിരിക്കുന്നു.

അനുദൈര്‍ഘ്യതരംഗം കാണിക്കുന്ന ചലച്ചിത്രം

ഇതും കാണുക

തരംഗം

അനുപ്രസ്ഥതരംഗം

ഫലകം:അപൂര്‍ണ്ണം വര്‍ഗ്ഗം:തരംഗങ്ങള്‍

"https://ml.wikipedia.org/w/index.php?title=അനുദൈർഘ്യതരംഗം&oldid=417075" എന്ന താളിൽനിന്ന് ശേഖരിച്ചത്