"വിക്രമാദിത്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: fr:Vikramâditya
(ചെ.) യന്ത്രം ചേര്‍ക്കുന്നു: es:Vikramāditya
വരി 14: വരി 14:


[[en:Vikramāditya]]
[[en:Vikramāditya]]
[[es:Vikramāditya]]
[[fr:Vikramâditya]]
[[fr:Vikramâditya]]
[[no:Kong Vikram og vampyren Baital]]
[[no:Kong Vikram og vampyren Baital]]

14:51, 6 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഉജ്ജയിനിലെ രാജാവായിരുന്നു വിക്രമാദിത്യന്‍ എന്നാണ്‌ ഐതിഹ്യം. ഭദ്രകാളിയുടെ ആരാധകനായിരുന്നു ഇദ്ദേഹം. ധൈര്യശാലിയായിരുന്ന അദ്ദേഹം, ലോകം മുഴുവവനും ചുറ്റിസഞ്ചരിക്കുകയും അനേകം അത്ഭുതകരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുകയും ചെയ്തിരുന്നു എന്ന് കരുതപ്പെടുന്നു. അനുജനായ ഭട്ടിയും, അനുചരനായ വേതാളവും എപ്പോഴും ഇദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നു.കവിയും പണ്ഡിതശ്രേഷ്ഠനുമായ ഭര്‍തൃഹരി വിക്രമാദിത്യണ്റ്റെ ജ്യേഷ്ഠനായിരുന്നു. പ്രിയപത്നിയുടെ വഞ്ചനയാല്‍ നൈരാശ്യം പൂണ്ട്‌ വനവാസത്തിനു പോകുമ്പോള്‍ വിക്രമാദിത്യനെ രാജാവായി വാഴിക്കുകയായിരുന്നു

വിക്രമാദിത്യന്‍ എന്ന പദവി ഇന്ത്യയിലെ പല രാജാക്കന്മാര്‍ക്കും ഉണ്ടായിരുന്നു. ഇവരില്‍ ഏറ്റവും പ്രശസ്തന്‍ ഗുപ്തരാജാവായ ചന്ദ്രഗുപ്തന്‍ II ആണ്. വിക്രമന്‍ (ധീരന്‍), ആദിത്യന്‍ (അദിതിയുടെ മകന്‍)എന്നീ‍ പദങ്ങളില്‍ നിന്നാണ് വിക്രമാദിത്യന്‍ എന്ന പദം ഉണ്ടായത്. അദിതിയുടെ മക്കളില്‍ ഏറ്റവും പ്രശസ്തന്‍ സൂര്യന്‍ ആണ്. അതിനാല്‍ വിക്രമാദിത്യന്‍ എന്ന പദം സൂര്യനെ കുറിക്കുന്നു.ക്രമം എന്ന വാക്കിന്‌ കാലടി എന്നും അര്‍ത്ഥമുണ്ട്‌. വിക്രമന്‍ എന്ന വാക്കിന്‌ വലിയ കാലടിയുള്ളവന്‍ എന്നൊരു അര്‍ത്ഥം കൂടിയുണ്ട്‌.

വിക്രാമാദിത്യ കഥകള്‍ക്ക് ഇന്നും വളരെ പ്രചാരമുണ്ട്. കഥാപുസ്തകങ്ങളിലൂടെയും കുട്ടികള്‍ക്കുള്ള പരമ്പരകളിലൂടെയും ഇവ ഇപ്പോഴും പ്രചരിക്കപ്പെടുന്നു. ഇദ്ദേഹത്തിന്റെ സദസ്സില്‍ നിരവധി പണ്ഢിതരുണ്ടായിരുന്നതായി കരുതപ്പെടുന്നു.

ചരിത്രപരമായി വിക്രമാദിത്യന്‍ ജീവിച്ചിരുന്നത് ബി.സി. ഒന്നാം നൂറ്റാണ്ടിലാണെന്ന് കരുതപ്പെടുന്നു. ഉജ്ജയിനിലെ രാജാ‍വായ മഹേന്ദ്രാദിത്യന്റെ മകനായി പരമാര രാജവംശത്തില്‍ ജനിച്ചു എന്നാണ് വിശ്വാ‍സം. വിക്രമാദിത്യന്‍ ശാലിവാഹനന്‍ എന്ന രാജാവിനെ യുദ്ധത്തില്‍ തോല്‍പ്പിച്ചു എന്നാണ് വിശ്വാസം. എങ്കിലും ഇത് ചന്ദ്രഗുപ്തന്‍ രണ്ടാമന്‍ ആണോ എന്ന കാര്യത്തില്‍ ഇന്ത്യന്‍ ചരിത്ര പണ്ഠിതന്മാര്‍ക്കിടയില്‍ തീര്‍പ്പായിട്ടില്ല.

"https://ml.wikipedia.org/w/index.php?title=വിക്രമാദിത്യൻ&oldid=414702" എന്ന താളിൽനിന്ന് ശേഖരിച്ചത്