"തപാൽ മുദ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Robot: Cosmetic changes
(ചെ.) യന്ത്രം ചേര്‍ക്കുന്നു: lij, scn, zh-yue പുതുക്കുന്നു: ca
വരി 62: വരി 62:
[[br:Timbr]]
[[br:Timbr]]
[[bs:Poštanska marka]]
[[bs:Poštanska marka]]
[[ca:Segell postal]]
[[ca:Segell]]
[[cs:Poštovní známka]]
[[cs:Poštovní známka]]
[[cy:Stamp]]
[[cy:Stamp]]
വരി 86: വരി 86:
[[ko:우표]]
[[ko:우표]]
[[la:Nota postalica]]
[[la:Nota postalica]]
[[lij:Francobollo]]
[[lt:Pašto ženklas]]
[[lt:Pašto ženklas]]
[[lv:Pastmarka]]
[[lv:Pastmarka]]
വരി 98: വരി 99:
[[ro:Marcă poştală]]
[[ro:Marcă poştală]]
[[ru:Почтовая марка]]
[[ru:Почтовая марка]]
[[scn:Francubbullu]]
[[simple:Postage stamp]]
[[simple:Postage stamp]]
[[sk:Poštová známka]]
[[sk:Poštová známka]]
വരി 111: വരി 113:
[[vi:Tem thư]]
[[vi:Tem thư]]
[[zh:邮票]]
[[zh:邮票]]
[[zh-yue:郵票]]

12:13, 29 ജൂൺ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ലോകത്തിലെ ആദ്യത്തെ തപാല്‍ മുദ്രയായ പെന്നി ബ്ലാക്ക് 1840 മേയ് 1ന് ബ്രിട്ടണില്‍പുറത്തിറങി

തപാല്‍ സേവനത്തിന് മുന്‍‌കൂറായി പണം അടച്ചിട്ടുണ്ടെന്ന് കാണിക്കാനാന്‍ ഉപയോഗിക്കുന്ന ഉപാധിയാണ്‌ തപാല്‍ മുദ്ര അല്ലെങ്കില്‍ തപാല്‍ സ്റ്റാമ്പ്. തപാല്‍ മുദ്ര സാധാരണയായി ചതുരത്തിലുള്ള ചെറിയ കടലാസു താളുകളില്‍ അച്ചടിച്ചതായിരിക്കും. ഇത് തപാലാപ്പീസുകളില്‍ നിന്നും വാങ്ങി തപാല്‍ ഉരുപ്പടിയില്‍ പതിക്കുന്നു.

പേരിനു പിന്നില്‍

മറാഠിയിലെ ഠപാല്‍ എന്ന പദത്തില്‍ നിന്നാണ്‌ മലയാളപദമായ തപാല്‍ ഉണ്ടായത്. കന്നഡയിലും കൊങ്ങിണിയിലും തപ്പാല്‍ എന്ന് തന്നെയാണ്‌ [1] മുദ്ര എന്നത് അടയാളം എന്നര്‍ത്ഥമുള്ള സംസ്കൃതപദത്തില്‍ നിന്നാണ് രൂപം കൊണ്ടത്.

ചരിത്രം

സിന്ധ് ഡാക്ക്,ആദ്യത്തെ ഇന്‍ഡ്യന്‍ തപാല്‍ മുദ്ര.

തപാല്‍ മുദ്രകള്‍ ആദ്യം നിലവില്‍ വന്നത് 1840 മേയ് 1ആം തിയതി ബ്രിട്ടണിലാണ്. റൗളണ്ട് ഹില്‍ എന്നയാളാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. അദ്ദേഹത്തെ തപാല്‍ മുദ്രയുടെ പിതാവ് എന്നു വിളിക്കുന്നു. 1840 മേയ് 1ന് ആദ്യത്തെ തപാല്‍ മുദ്രയായ പെന്നി ബ്ലാക്ക് മേയ് 6 മുതല്‍ പൊതു‌ഉപയോഗത്തിന് ലഭ്യമായി.ഇതില്‍ വിക്ടോറിയ രാജ്ഞിയുടെ മുഖമാണ് ആലേഖനം ചെയ്യപ്പെട്ടിരുന്നത്. തുടര്‍ന്ന് സ്വിറ്റ്സര്‍ലാന്റ്, ബ്രസീല്‍ എന്നീ രാജ്യങളും തപാല്‍ മുദ്രകള്‍ പുറപ്പെടുവിച്ചു. 1845ല്‍ അമേരിക്കന്‍ ഐക്യനാടുകളിലെ ചില പോസ്റ്റ് മാസ്റ്റര്‍മാര്‍ സ്വന്തമായി തപാല്‍ മുദ്രകള്‍ പുറപ്പെടുവിച്ചു. ഔദ്യോഗികമായി അവിടെ ത‌പാല്‍ മുദ്ര നിലവില്‍ വന്നത് 1847ലാണ്. 5 സെന്റിന്റെയും 10 സെന്റിന്റെയും ആ തപാല്‍ മുദ്രകളില്‍ ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിന്റെയും ജോര്‍ജ് വാഷിങ്ടന്റെയും ചിത്രങളാണ് ആലേഖനം ചെയ്യപ്പെട്ടിരുന്നത്. അതിനു ശേഷം ലോകമെമ്പാടുമുള്ള രാജ്യങള്‍ തപാല്‍ മുദ്രകള്‍ പുറപ്പെടുവിച്ചു. ഇന്‍ഡ്യയിലെ ആദ്യത്തെ തപാല്‍ മുദ്ര പുറത്തിറക്കിയത് 1852 ജൂലൈ 1ന് സിന്ധ് പ്രവിശ്യയിലാണ്, സിന്ധ് ഡാക്ക് എന്നായിരുന്നു ആ തപാല്‍ മുദ്രയുടെ പേര്.[2] ലോകത്ത് ആദ്യമായി എയര്‍മെയില്‍ തപാല്‍ മുദ്രകള്‍ പുറപ്പെടുവിച്ച രാജ്യം ഇന്‍ഡ്യയാണ്.[3] കേരളത്തില്‍ തിരുവിതാംകൂര്‍ നാട്ടുരാജ്യവും കൊച്ചി നാട്ടു രാജ്യവും അഞ്ചല്‍ മുദ്രകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

രൂപകല്പന

പ്രമാണം:സിയേറ ലിയോണിന്റെ തപാല്‍ മുദ്ര..jpg
സിയേറ ലിയോണിലെ തപാല്‍ മുദ്ര

സാധാരണ കടലാസില്‍ ചതുരത്തിലോ സമചതുരത്തിലോ ആണ് തപാല്‍ മുദ്രകള്‍ രൂപകല്‍പന ചെയ്യാറുള്ളത്, എങ്കിലും പലരൂപത്തിലും പല വസ്തുക്കള്‍ കൊണ്‍ടും നിര്‍മിച്ചിട്ടുള്ള തപാല്‍ മുദ്രകള്‍ ലോകമെമ്പാടും പുറത്തു വന്നിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ തപാല്‍മുദ്രയായ സിന്ധ് ഡാക്ക് വൃത്താകൃതിയിലാണ്‌. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ കേപ് ഒഫ് ഗുഡ്‌ഹോപ്പിലാണ് ആദ്യമായി ത്രികോണാകൃതിയിലുള്ള തപാല്‍ മുദ്രകള്‍ പുറത്തിറങ്ങുന്നത്[4].


ഒട്ടിക്കാനായി പിന്‍ഭാഗത്ത് പശയുള്ളതരം തപാല്‍ മുദ്രകള്‍ ആയമായി 1963ല്‍ ടോന്‍‌ഗയിലും 1964ലില്‍ സിയേറ ലിയോണിലും പുറത്തിറങി[5].സിയേറ ലിയോണിലെ സ്റ്റാമ്പിന്റെ രൂപം സിയേറ ലിയോണിന്റെ ഭൂപടം പോലെയായിരുന്നു.

പ്രമാണം:മരം കൊണ്ട് നിര്‍മ്മിച്ച തപാല്‍മുദ്ര.jpg
മരം കൊണ്ട് നിര്‍മ്മിച്ച തപാല്‍ മുദ്ര


കടലാസുകൊണ്ടല്ലാതെ നിര്‍മ്മിതമായ തപാല്‍മുദ്രകളൂം പുറത്തിറങിയിട്ടുണ്ട്.നേരിയ ലോഹ ഫലകങ‌ളാണ് ഇതില്‍ പ്രധാനം അധികവും വെള്ളിയോ സ്വര്‍ണ്ണമോ ആണ് ഉപയോഗിക്കുക. പല രാജ്യങളും ഇത്തരത്തില്‍പ്പെട്ട തപാല്‍ മുദ്രകള്‍ ഇറക്കിയിട്ടുണ്ട്.[6] സ്വിറ്റ്സര്‍ലാന്റ് മരം കൊണ്ടു നിര്‍മ്മിച്ച തപാല്‍ മുദ്രകള്‍ 2004 സെപ്തംബര്‍ 7ന് പുറത്തിറക്കി.[7] അമേരിക്കന്‍ ഐക്യനാടുകള്‍ പ്ലാസ്റ്റിക്ക് കൊണ്ട് നിര്‍മ്മിച്ച ഒരു തപാല്‍ മുദ്ര പുറത്തിറക്കിയിട്ടുണ്ട്.[8] ജര്‍മ്മനി മനുഷ്യനിര്‍മ്മിതമായ രാസവസ്തുക്കളുപയോഗി‌ച്ചാണ് ഒരു തപാല്‍ മുദ്ര പുറത്തിറക്കിയത്.[8]

തപാല്‍ മുദ്രകളുടെ തരംതിരിവ്

  • എയര്‍മെയില്‍ - വിമാനമാര്‍ഗ്ഗം വസ്തുക്കള്‍ തപാല്‍ ചെയ്യുമ്പോള്‍ എയര്‍മെയില്‍ തപാല്‍ മുദ്രകളാണ് ഉപയോഗിക്കുന്നത്. സാധാരണ എയര്‍മെയില്‍ (Airmail) എന്ന വാക്കോ തത്തുല്യമായ വാക്കുകളോ തപാല്‍ മുദ്രയില്‍ അച്ചടിച്ചിരിക്കും.
  • കമ്മൊറേറ്റീവ് - ശേഖരണത്തിനായി പുറപ്പെടുവിക്കുന്ന തപാല്‍ മുദ്രകള്‍. പ്രത്യേക അവസരങള്‍ക്കായി പുറത്തിറക്കുന്ന ഇവ കുറച്ചു മാത്രമേ അച്ചടിക്കാറുള്ളൂ.
  • ഡെഫിനിറ്റീവ് - ദൈനംദിന ഉപയോഗങള്‍ക്കുള്ള തപാല്‍ മുദ്രകളാണ് ഡെഫിനിറ്റീവ് വിഭാഗത്തില്‍ വരുന്നത്.ഇവ കമ്മൊറേറ്റീവ് വിഭാഗം തപാല്‍ മുദ്രകളെ അപേക്ഷിച്ച് ആകര്‍ഷണീയത കുറഞ്ഞവയായിരിക്കും. ഒരേ രൂപകല്പന തന്നെ വര്‍ഷങളോളം പിന്തുടര്‍ന്നെന്നും വരാം.ഒരേ രൂപകല്പന വര്‍ഷങളോളം ഉപയോഗിക്കുന്നതുമൂലം ചിലപ്പോല്‍ ഇവയില്‍ തെറ്റുകള്‍ കടന്നു കൂടാറുണ്ട്. ഇത്തരം തെറ്റുകളൂള്ള തപാല്‍ മുദ്രകള്‍ തപാല്‍ മുദ്ര ശേഖരിക്കുന്നവര്‍ ആവേശ്ത്തോടെ കയ്യടക്കുന്നു.
  • മിലിറ്ററി സ്റ്റാമ്പ് - സായുധ സേനയുടെ തപാല്‍ ശൃംഘലയുടെ ഉപയോഗത്തിനായി ഇറക്കുന്ന തപാല്‍ മുദ്രകള്‍.

തപാല്‍മുദ്ര ശേഖരണം

വളരെയധികം വികാസം പ്രാപിച്ചിട്ടുള്ള ഒരു ഒഴിവുസമയ വിനോദമാണ് തപാല്‍ മുദ്ര ശേഖരണം. ശേഖരണത്തി‌നായി മാത്രമുള്ള തപാല്‍ മുദ്രകള്‍ ഇന്ന് എല്ലാ രാജ്യങളും പുറത്തിറക്കുന്നുണ്ട്.ചില രാജ്യങള്‍ പ്രധാനമായും തപാല്‍ മുദ്ര പുറപ്പെടുവിക്കുന്നത് ശേഖരണാര്‍‌ഥമാണ്, ആ രാജ്യങളുടെ വരുമാനത്തിന്റെ ഒരു പ്രധാന ഭാഗം തപാല്‍ മുദ്രകളുടെ വിപണനത്തിലൂടെയായിരിക്കും.ഉദാ: ലീച്ടെന്‍സ്റ്റെയിന്‍ (Liechtenstein).


വിതരണം

തപാല്‍ മുദ്രകള്‍ വിതരണം ചെയ്യാന്‍ പല മാര്‍ഗങളും ഉപയോഗിക്കുന്നു. സാധാരണ തപാല്‍ ആപ്പീസുകളില്‍ നിന്ന് തപാല്‍ മുദ്രകള്‍ ജനങള്‍ വാങുന്നു. വലിയ കടലാസുകളില്‍ ഒരുമിച്ച് കുറേ തപാല്‍ മുദ്രകള്‍ അച്ചടിച്ചിരിക്കും.തപാല്‍ മുദ്രകള്‍ക്കിടയിലൂടെ കീറിയെടുക്കാന്‍ പാകത്തിന് തുളകള്‍ ഉണ്ടാകും.

പല രാജ്യങളിലും തപാല്‍ മുദ്ര വിതരണയന്ത്രങള്‍ ഉപയോഗിക്കുന്നു. ഇന്റെര്‍ നെറ്റ് വഴിയും തപാല്‍ മുദ്രകള്‍ വിതരണം നടത്തുന്നുണ്ട്. ഇത്തരം തപാല്‍ മുദ്രകള്‍ വാങുന്നയാള്‍ തന്നെ അച്ചടിച്ച് തപാല്‍ കവറില്‍ പതിക്കുനു. അമേരിക്കന്‍ ഐക്യനാടുകള്‍, കാനഡ, സ്ലൊവേന്യ എന്നീ രാജ്യങളാണ് ഇത്തരം തപാല്‍ മുദ്രകള്‍ വിതരണം ചയ്യുന്നതില്‍ പ്രധാനികള്‍.[9] ബ്രിട്ടണിലെ തപാല്‍ വകുപ്പായ റോയല്‍ മെയില്‍ ഇതുപോലെ പ്രിന്റ് യുവര്‍ ഓണ്‍ പോസ്റ്റേജ് എന്ന സേവനത്തിലൂടെ ജനങള്‍ക്ക് സ്വന്തമായി തപാല്‍ മുദ്രകള്‍ കവറിലേക്ക് നേരിട്ട് അച്ചടിക്കാനുള്ള സൗകര്യം ഇന്റെര്‍നെറ്റ് വഴി ലഭ്യമാക്കുന്നു.[10]

അവലംബം

  1. പി.എം., ജോസഫ് (1995). മലയാളത്തിലെ പരകീയ പദങ്ങള്‍. തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. http://www.firstissues.org/ficc/details/scinde_1.shtml
  3. http://www.geocities.com/dakshina_kan_pa/art4/airmail.htm
  4. കേപ് ഒഫ് ഗുഡ്‌ഹോപ് തപാല്‍ ചരിത്രം
  5. http://www.linns.com/howto/refresher/selfadhesives_20020218/refreshercourse.asp
  6. ലോഹനിര്‍മ്മിതമായ തപാല്‍ മുദ്രകള്‍
  7. മരം കൊണ്ട് നിര്‍മ്മിച്ച തപാല്‍ മുദ്ര
  8. 8.0 8.1 തപാല്‍ മുദ്രയുടെ ചരിത്രം
  9. ഇന്റെര്‍നെറ്റ് വഴി തപാല്‍ മുദ്ര വിതരണം
  10. റോയല്‍ മെയില്‍ വെബ് സൈറ്റ്

ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=തപാൽ_മുദ്ര&oldid=410299" എന്ന താളിൽനിന്ന് ശേഖരിച്ചത്