"മാർസെൽ പ്രൂസ്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Robot: Cosmetic changes
(ചെ.) യന്ത്രം ചേര്‍ക്കുന്നു: war:Marcel Proust
വരി 90: വരി 90:
[[vi:Marcel Proust]]
[[vi:Marcel Proust]]
[[vo:Marcel Proust]]
[[vo:Marcel Proust]]
[[war:Marcel Proust]]
[[zh:馬塞爾·普魯斯特]]
[[zh:馬塞爾·普魯斯特]]
[[zh-min-nan:Marcel Proust]]
[[zh-min-nan:Marcel Proust]]

22:04, 26 ജൂൺ 2009-നു നിലവിലുണ്ടായിരുന്ന രൂപം


മാര്‍സെല്‍ പ്രൂസ്ത്
പ്രമാണം:Proust.jpg
ജനനംജൂലൈ 10, 1871
ഫ്രാൻസ് Auteuil, ഫ്രാന്‍സ്
മരണംNovember 18, 1922
ഫ്രാൻസ് പാരിസ്, ഫ്രാന്‍സ്
തൊഴിൽനോവലിസ്റ്റ്, ഉപന്യാസകാരന്‍, നിരൂപകന്‍
Genreആധുനികത

വാലെന്റിന്‍ ലൂയി ജോര്‍ജ്ജെസ് യൂജിന്‍ മാര്‍സെല്‍ പ്രൂസ്ത് (ഫ്രെഞ്ച് IPA: [maʀ'sɛl pʀust]) (ജൂലൈ 10, 1871നവംബര്‍ 18, 1922) ഫ്രഞ്ച് ബുദ്ധിജീവിയും, നോവലിസ്റ്റും, ഉപന്യാസകാരനും വിമര്‍ശകനുമായിരുന്നു. ഇന്‍ സെര്‍ച്ച് ഓഫ് ലോസ്റ്റ് റ്റൈം (ഫ്രെഞ്ച് ഭാഷയില്‍ À la recherche du temps perdu, എന്ന കൃതിയുടെ രചയിതാവ് എന്ന നിലയിലാണ് ആണ് പ്രൂസ്ത് പ്രശസ്തന്‍. ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യത്തിലെ മഹത്തായ കൃതികളിലൊന്നായ ഈ പുസ്തകം ഏഴു വാല്യങ്ങളിലായി 1913 മുതല്‍ 1927 വരെയുള്ള വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ചു. ഇംഗ്ലീഷില്‍ ആദ്യമായി പരിഭാഷ വന്നത് റിമംബ്രന്‍സ് ഓഫ് തിങ്സ് പാസ്റ്റ് എന്ന പേരിലാണ്. ഷെയ്ക്സ്പിയറിന്റെ മുപ്പതാം സോണറ്റിലെ രണ്ടാമത്തെ വരിയില്‍ നിന്ന് കടമെടുത്തതാണ് ഈ പേര്. നഷ്ടപ്പെട്ട കാലം തേടി എന്നര്‍ത്ഥം വരുന്ന ഫ്രെഞ്ചു പേരിന്റെ ശരിയായ പരിഭാഷ അല്ല ഇത്. ആദ്യത്തെ ആറു വാല്യങ്ങള്‍ക്കാണ് ഇപ്പേരില്‍ പരിഭാഷ വന്നത്. അവസാന വാല്യം ബ്രിട്ടണില്‍ റ്റൈം റീഗെയിന്‍ഡ് എന്നപേരിലും അമേരിക്കന്‍ ഐക്യനാടുകളില്‍ ദ പാസ്റ്റ് റീകേപ്ച്ചേര്‍ഡ് എന്ന പേരിലും പ്രസിദ്ധീകൃതമായി. ആധികാരികമായ ഒരു ഫ്രെഞ്ച് ഭാഷ്യത്തെ അടിസ്ഥാനമാക്കി ഇന്‍ സെര്‍ച്ച് ഓഫ് ലോസ്റ്റ് റ്റൈം എന്ന പേരില്‍ മൂലകൃതിയുടെ പേരിനെ ശരിയായി പ്രതിഫലിപ്പിക്കുന്ന ഇംഗ്ലീഷ് ഭാഷ്യം പുറത്തിറങ്ങിയത് 1992-ലാണ്.

ജീവചരിത്രം

പ്രൂസ്ത് ആത്വീല്‍ എന്ന പാരീസിന്റെ അവികസിതമായ തെക്കന്‍ പ്രവിശ്യയില്‍ ജനീച്ചു. ഫ്രാങ്ക്‌ഫര്‍ട്ട് ഉടമ്പടി അനുസരിച്ച് ഫ്രാങ്കൊ-പ്രഷ്യന്‍ യുദ്ധം അവസാനിച്ച് രണ്ടു മാസം കഴിഞ്ഞ സമയത്ത്‍ തന്റെ മുതിര്‍ന്ന അമ്മാവന്റെ ഭവനത്തിലായിരുന്നു പ്രൂസ്ത് ജനിച്ചത്. അദ്ദേഹത്തിന്റെ ജനന ദിവസത്തോട് അടുത്തായിരുന്നു പാരീസ് കമ്യൂണിനെ അടിച്ചമര്‍ത്തിയതും പരക്കെ അക്രമം പൊട്ടിപ്പുറപ്പെട്ടതും. പ്രൂസ്തിന്റെ ബാല്യകാലത്താണ് മൂന്നാം ഫ്രഞ്ച് റിപ്പബ്ലിക്ക് ഒരുമിക്കുന്നത്. റിമംബ്രന്‍സ് ഓഫ് തിങ്ങ്സ് പാസ്റ്റ് എന്ന കൃതിയുടെ വലിയ ഭാഗം ഈ പരക്കെയുള്ള മാറ്റങ്ങളെ, പ്രധാനമായും മുന്നാം ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ കാലത്തും ഫിന്‍ ദ് സീക്ലിന്റെ കാലത്തുമുള്ള ഉന്നതകുലജാതരുടെ പതനത്തെയും മദ്ധ്യവര്‍ഗ്ഗത്തിന്റെ ഉയര്‍ച്ചയെയും, പ്രതിപാദിക്കുന്നു.

"https://ml.wikipedia.org/w/index.php?title=മാർസെൽ_പ്രൂസ്ത്&oldid=409049" എന്ന താളിൽനിന്ന് ശേഖരിച്ചത്