"ലോഹനാശനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വര്‍ഗ്ഗം - ലോഹം - ചേര്‍ക്കുന്നു
വരി 49: വരി 49:


{{അപൂര്‍ണ്ണം}}
{{അപൂര്‍ണ്ണം}}
[[വര്‍ഗ്ഗം:ലോഹം]]


[[als:Korrosion]]
[[als:Korrosion]]

06:48, 17 ജൂൺ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ലോഹനാശനം മൂലം തുരുമ്പെടുത്ത ചങ്ങല. നിര്‍മ്മിക്കപ്പെടുന്ന ഇരുമ്പിന്റെ നല്ലൊരു ഭാഗവും തുരുമ്പ് പിടിച്ച് നഷ്ടപ്പെടുന്നുണ്ട്.

ഒരു ലോഹം അതിന്റെ ചുറ്റുപാടുമുള്ള ഏതെങ്കിലും മാധ്യവുമായുള്ള പ്രവര്‍ത്തനം മൂലം രാസമാറ്റത്തിന് വിധേയമാകുന്ന പ്രക്രിയയാണ് ലോഹനാശനം (Corrosion). ഇരുമ്പ് തുരുമ്പിക്കുന്നത് ലോഹനാശനത്തിന് ഉദാഹരണമാണ്.

കാരണങ്ങള്‍

പ്രധാനമായും രണ്ടു വിധത്തിലാണ് ലോഹനാശനം സംഭവിക്കുന്നത്

  • നേരിട്ടുള്ള രാസപ്രവര്‍ത്തനം
  • വൈദ്യുതവിശ്ലേഷണ പ്രവര്‍ത്തനം


നേരിട്ടുള്ള രാസപ്രവര്‍ത്തനം

ലോഹങ്ങള്‍ വായുവില്‍ തുറന്നു വച്ചാല്‍ നാശനത്തിന് വിധേയമാകും. ലോഹങ്ങള്‍ വിദ്യുത്ധനവും (ഇലക്ട്രോ പൊസിറ്റീവ്) അന്തരീക്ഷത്തിലെ ഓക്സിജന്‍ വിദ്യുത്ഋണവും (ഇലക്ട്രോ നെഗറ്റീവ്) ആണ്. ലോഹങ്ങള്‍ അതിനാല്‍ അന്തരീക്ഷത്തിലെ ഓക്സിജനുമായി പ്രവര്‍ത്തിച്ച് ലോഹങ്ങളുടെ ഓക്സൈഡുകള്‍ ഉണ്ടാക്കുന്നു. ലോഹത്തിന് ഇത് ഒരു ആവരണം സൃഷ്ടിക്കുന്നു. ക്രിയാശീലത കൂടിയ ലോഹങ്ങളാണെങ്കില്‍ ലോഹഓക്സൈഡുകളും ലോഹം തന്നെയും അന്തരീക്ഷത്തിലെ ജലബാഷ്പവുമായി പ്രവര്‍ത്തിച്ച് അതത് ലോഹത്തിന്റെ ഹൈഡ്രോക്സുകള്‍ ഉണ്ടാക്കുന്നു. ഇത് കാര്‍ബണ്‍ ഡയോക്സൈഡുമായി പ്രതിപ്രവര്‍ത്തിച്ച് കാര്‍ബണേറ്റുകളും ആയി മാറാം. ലോഹം മുഴുവന്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ച് ഓക്സൈഡുകളും ഹൈഡ്രോക്സൈഡുകളും കാര്‍ബണേറ്റുകളും ആയി മാറും. ആവര്‍ത്തന പട്ടികയിലെ ഒന്നാംഗ്രൂപ്പിലേയും രണ്ടാം ഗ്രൂപ്പിലേയും മൂലകങ്ങളാണ് കൂടുതലായും ഇത്തരത്തിലുള്ള ലോഹനാശനത്തിന് വിധേയമാകുന്നത്.
ചില ലോഹങ്ങളുടെ കാര്യത്തില്‍ ലോഹഓക്സൈഡുകള്‍ ലോഹത്തിന്റെ സംരക്ഷണത്തിന് കാരണമാകുന്നുണ്ട്. അലൂമിനിയത്തിന്റെ കാര്യത്തില്‍ ഉപരിതലം മുഴുവന്‍ വിടവില്ലാത്ത വിധം അലൂമിനിയം ഓക്സൈഡു കൊണ്ട് ആവരണമുണ്ടാകും. ഇത് തുടര്‍ന്നുള്ള നാശനത്തെ ചെറുക്കുകയും ചെയ്യും. ഇരുമ്പിന്റെ കാര്യത്തില്‍ ഈ ഓക്സൈഡ് ആവരണം പൊടിഞ്ഞു പോകുന്നതും ചെറു സുഷിരങ്ങള്‍ ഉള്ളതുമാണ്. അതിനാല്‍ ഈ ആവരണത്തിന് ലോഹനാശനത്തെ ചെറുക്കാന്‍ സാധ്യമല്ല.


വൈദ്യുതവിശ്ലേഷണ പ്രവര്‍ത്തനം

ലോഹത്തോട് ഒട്ടിയിരിക്കുന്ന മാലിന്യങ്ങളും അപദ്രവ്യങ്ങളും ചിലപ്പോള്‍ മറ്റൊരു ലോഹം തന്നെയും ഇലക്ട്രോഡുകളായി പ്രവര്‍ത്തിക്കും. അന്തരീക്ഷത്തിലെ ഈര്‍പ്പം ലോഹത്തില്‍ പറ്റിപ്പിടിച്ച് ഇലക്ട്രോലൈറ്റായും പ്രവര്‍ത്തിക്കുന്നു. ഇത് ഒരു വോള്‍ട്ടാ സെല്ലിനെ സൃഷ്ടിക്കുന്നു. ഇത് വൈദ്യുതവിശ്ലേഷണ പ്രവര്‍ത്തനത്തിന് കാരണമാകുന്നു. വൈദ്യുതരാസ ശ്രേണിയില്‍ അലൂമിനിയത്തിന് താഴോട്ടുള്ള ലോഹങ്ങളാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനം മൂലം നാശനത്തിന് വിധേയമാകുന്നത്.


ലോഹനാശനത്തെ ചെറുക്കുന്ന വിധം

ലോഹനാശനത്തെ തടയേണ്ടത് വളരെ ആവശ്യമാണ്. നിരവധി മാര്‍ഗ്ഗങ്ങള്‍ ഇതിനായി അവലംബിക്കുന്നു

പ്രമാണം:Titanic-bow seen from MIR I submersible.jpeg
ടൈറ്റാനിക്ക് കപ്പലിന്റെ അവശിഷ്ടം. സൂഷ്മജീവി നാശനത്തിന് വിധേയമായത്

അലോഹ ആവരണം

ലോഹവും അന്തരീക്ഷവുമായുള്ള സമ്പര്‍ക്കം ഇല്ലാതാക്കുകയാണ് ഇവിടെ ചെയ്യുന്നത്. പെയിന്റ്, ഓയില്‍, വാര്‍ണീഷ് തുടങ്ങിയവ സാധാരയായി ഉപയോഗിക്കുന്നു. പ്ലാസ്റ്റിക്ക് ആവരണങ്ങളും റബറൈസ്ഡ് പെയിന്റുകളും ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്.

ലോഹ ആവരണങ്ങള്‍

സംരക്ഷിക്കപ്പെടേണ്ട ലോഹത്തേക്കാള്‍ കൂടുതല്‍ പ്രവര്‍ത്തന ശേഷിയുള്ള ലോഹം കൊണ്ട് പൊതിഞ്ഞും ലോഹനാശനം ചെറുക്കാം. കൂടുതല്‍ വിദ്യുത്ഋണതയുള്ള ലോഹമാണ് നാശനത്തിന് വിധേയമാകുക. ക്രിയാശീലത കുറഞ്ഞ ലോഹം സംരക്ഷിക്കപ്പെടുകയും ചെയ്യും. നാകത്തകിട് ഇപ്രകാരം തയ്യാറാക്കിയ ഇരുമ്പാണ്.

വൈദ്യുതലേപനം

സംരക്ഷിക്കപ്പെടേണ്ട ലോഹത്തില്‍ കൂടുതല്‍ നാശനപ്രതിരോധ ശേഷിയുള്ള ലോഹം വൈദ്യുതലേപനം നടത്തുന്നു. ഇപ്രകാരം ലഭിക്കുന്ന ആവരണം ലോഹത്തെ നാശനത്തില്‍ നിന്നും സംരക്ഷിക്കുന്നു. ഇരുമ്പില്‍ ക്രോമിയം, നിക്കല്‍ തുടങ്ങിയ ലേപനം ചെയ്ത് സംരക്ഷിക്കാറുണ്ട്.

ക്ലാഡിംഗ്

ലോഹത്തിന്റെ ഇരുവശത്തും കൂടുതല്‍ നാശനപ്രതിരോധശേഷിയുള്ള ലോഹത്തിന്റെ കനം കുറഞ്ഞ തകിടുകള്‍ ചേര്‍ത്തുവയ്ക്കുന്നു. മൂന്ന് പാളികളേയും ചൂടാക്കി ഒരുമിച്ചു ചേര്‍ക്കുന്നു. നടുവിലുള്ള ലോഹം നാശനത്തില്‍ നിന്നും രക്ഷപ്പെടുന്നു.

കാഥോഡിക സംരക്ഷണം

പ്രമാണം:ആനോഡിക-സംരക്ഷണം.jpg
അലൂമിനിയം ആനോഡായി ഉപയോഗിച്ചിരിക്കുന്നു

വൈദ്യുതവിശ്ലേഷണ നാശനത്തില്‍ നിന്നും സംരക്ഷിക്കാന്‍ ഈ രീതി അവലംബിക്കുന്നു. കാഥോഡായി മാറുന്ന ലോഹത്തിന് നാശനം സംഭവിക്കുന്നില്ല. ആനോഡാണ് നാശനത്തിന് വിധേയമാകുന്നത്. സംരക്ഷിക്കപ്പെടേണ്ട ലോഹത്തെ കാഥോഡാക്കാന്‍ സാധിച്ചാല്‍ അതിനെ സംരക്ഷിക്കാന്‍ കഴിയും. ഇരുമ്പുമായി മഗനീഷ്യമോ സിങ്കോ സമ്പര്‍ക്കത്തില്‍ വച്ചാല്‍ ഇരുമ്പ് കാഥോഡായി വര്‍ത്തിക്കുകയും നാശനത്തില്‍ നിന്നും രക്ഷപ്പെടുകയും ചെയ്യുന്നു.

ലോഹസങ്കരങ്ങളാക്കല്‍

ഇരുമ്പിനെ സ്റ്റെയിന്‍ ലെസ്സ് സ്റ്റീല്‍ ആക്കി മാറ്റുന്നത് ലോഹനാശനം തടയുന്നു. ഇതു പോലെ മറ്റ് ലോഹങ്ങളേയും ലോഹസങ്കരങ്ങളാക്കി മാറ്റി സംരക്ഷിക്കാന്‍ കഴിയും.

സൂഷ്മജീവി നാശനം

പ്രകൃതിയിലെ സൂഷ്മജീവികളും നാശനത്തിന് കാരണമാണ്. സൂഷ്മജീവികള്‍ ഉത്പാദിപ്പിക്കുന്ന ദ്രവങ്ങളാണ് ഇവിടെ നാശനത്തിന് കാരണമാകുന്നത്

അവലംബം


ഫലകം:അപൂര്‍ണ്ണം വര്‍ഗ്ഗം:ലോഹം

"https://ml.wikipedia.org/w/index.php?title=ലോഹനാശനം&oldid=403649" എന്ന താളിൽനിന്ന് ശേഖരിച്ചത്