"മാർ റാബാൻ റമ്പാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുതിയ താള്‍: ദൈവപുത്രനായ യേശുമിശിഹായുടെ അപ്പോസ്തലനായ മാര്‍ തോമാശ്ലീഹാ ക…
 
(വ്യത്യാസം ഇല്ല)

22:29, 2 ജൂൺ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ദൈവപുത്രനായ യേശുമിശിഹായുടെ അപ്പോസ്തലനായ മാര്‍ തോമാശ്ലീഹാ കേരളത്തില്‍ സുവിശേഷം അറിയിച്ചു എന്നത് അവിതര്‍ക്കിതമായ ഒരു ചരിത്ര വസ്തുതയാണ്. എ.ഡി 52 ല്‍ പ.തോമാശ്ലിഹായുടെ സുവിശേഷഘോഷണം കൊണ്ടുണ്ടായ മലങ്കര സഭ പ.അന്ത്യോഖ്യാ സിംഹാസനത്തില്‍ നിന്നയക്കപ്പെട്ട പുണ്യ പിതാക്കന്മാരാല്‍ പരിപോഷിപ്പിക്കപ്പെട്ടിരിന്നു. മാര്‍ യൌസേപ്പ് മെത്രാന്റെ നേത്രിത്വത്തില്‍ എ.ഡി 345 ലെ സിറിയന്‍ കുടിയേറ്റത്തിനുശേഷം എ.ഡി.822 ല്‍ മാര്‍ സാബോര്‍, മാര്‍ ഫ്രോത്ത് എന്ന രണ്ടു മെത്രാന്മാരുടെ നേത്രിത്വത്തില്‍ കൊല്ലത്ത് കുടിയേറി പാര്‍ക്കുകയും പ്രേഷിതവേല ചെയ്തായും ചരിത്രം സാക്ഷിക്കുന്നു. ആ പിതാക്കന്മാരുടെ നാമത്തില്‍ സ്ഥാപിതമായ പള്ളികളില്‍ ഇന്നും മലങ്കരസഭയില്‍ നിലകൊള്ളുന്നു. അതിനുശേഷം മലങ്കരസഭയില്‍ മിശിഹാകാലം 905 ല്‍ ദനഹാ എന്ന മെത്രാന്റെ കുടെ വന്ന മൂന്ന് റമ്പാന്മാരില്‍ ഒരാളായ റാബാന്‍ എന്ന ആള്‍ ചെന്നിത്തല നടയില്‍ കുടുംബത്തിലെ ഒരു ഭവത്തില്‍ താമസിച്ചു വരവേ കൊല്ലവര്‍ഷം 80ല്‍ കര്‍ക്കടകം 24 ന് കാലംചെയ്യുകയും അവിടെത്തന്നെ കബറടക്കുകയും ചെയ്തു. ആ പുണ്യവാന്റെ കബറിടം ഇന്ന് അനേകായിരങ്ങള്‍ സന്ദര്‍ച്ച് ആപരിശുദ്ധ പിതാവിന്റെ മദ്ധസ്ഥതയില്‍ അഭയം കണ്ടെത്തുകയും ചെയ്യുന്നു.


ഈ വിശുദ്ധ കബറില്‍ നിന്നും വിശ്വാസികള്‍ ഉള്‍ക്കൊള്ളുന്ന ക്രിപാവരങ്ങള്‍ വര്‍ണ്ണനാതീതങ്ങളാണ്. രോഗപീഢയാലോ മറ്റ് കഷ്ടപ്പാടുകളാലോ നട്ടം തിരിയുന്നവര്‍ക്ക് അനുഗ്രഹത്തിന്റെ അത്താണിയായി ഈ വിശുദ്ധന്റെ കബറിടം ഇന്നും നിലകൊള്ളുന്നു. വിദൂരസ്ഥലങ്ങളില്‍ നിന്നുപോലും അപ്പം നേര്‍ച്ചയായികൊണ്ടുവന്ന് സധാരണക്കാര്‍ക്ക് വിതരണം ചെയ്യുന്നത് ഇവിടുത്തെ നേര്‍ച്ചയുടെ ഒരു പ്രത്യേകതയാണ്. വിശുദ്ധന്റെ മദ്ധ്യസ്ഥതയില്‍ അഭയം പ്രാപിക്കുന്ന ആര്‍ക്കും ദൈവീകക്രിപ ലഭിക്കാതെ വന്നിട്ടില്ല എന്ന് അനേകായിരങ്ങള്‍ സാക്ഷിക്കുന്നു.


പത്താം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളില്‍ പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തില്‍ നിന്നും പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തില്‍ വന്ന പരിശുദ്ധ പിതാവിനെക്കുറിച്ച് നിരണം പള്ളി ചെപ്പേടില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു.

മിശിഹാകാലം 905 ല്‍ ദനഹാ എന്ന മെത്രാന്‍ മലയാളത്തു വന്നു. അദ്ദേഹത്തോടുകൂടി റാബാന്‍ എന്നും യൌനാന്‍ മാര്‍ ആവാന്‍ എന്നും മൂന്നുപേര്‍ മലയാളത്ത് വന്നതില്‍ റാബാന്‍ എന്ന ആള്‍ നിരണം പള്ളി ഇടവകയില്‍ നടയില്‍ തെക്കേവീട്ടില്‍ കുരുവിളയുടെ വീട്ടില്‍ കബറടങ്ങി. മാര്‍ ആവാന്‍ എന്ന ആള്‍ തേവലക്കര പള്ളിയില്‍ കബറടങ്ങി. ദനഹാ എന്ന മെത്രാന്‍ കോട്ടയ്ക്കപ്പുറത്ത് കൊടശേരിനാട്ടില്‍ (കുടശനാട്) വലിയവീട്ടില്‍ തരകന്റെ വീട്ടില്‍ കബറടങ്ങി.


എല്ലാവര്‍ഷവും കര്‍ക്കടകം 24നും ഡിസംബര്‍ രണ്ടാം ശനിയാഴ്ചയും വിശുദ്ധന്റെ പെരുന്നാളായി കൊണ്ടാടിവരുന്നു. കബറിടത്തില്‍ വി.കുര്‍ബ്ബാന നടത്തുന്നതിന് സൌകര്യം ഇല്ലാതിരുന്ന കാലയളവില്‍ ചെന്നിത്തല സെന്റ് ജോര്‍ജ്ജ് ഹോറേബ് യാക്കോബായ സുറിയാനിപ്പള്ളിയില്‍ പെരുന്നാള്‍ ദിവസം വി.കുര്‍ബ്ബാന അര്‍പ്പിച്ച് വിശ്വാസികള്‍ കബറിടത്തില്‍ വന്ന് ധൂപ പ്രാര്‍ത്ഥനയില്‍ സംബന്ധിച്ച് നേര്‍ച്ച കാഴ്ചകള്‍ അര്‍പ്പിച്ച് പിരിയാറായിരുന്നു പതിവ്. എന്നാല്‍ ഇപ്പോള്‍ വിശുദ്ധ കബിറിടത്തില്‍ ത്തന്നെ വി.കുര്‍ബ്ബാന അര്‍പ്പിക്കുന്നു.


1100 ല്‍ പരം വര്‍ഷം പഴക്കമുള്ള ഈ വിശുദ്ധന്റെ കബറിടം ചെന്നിത്തലക്ക് എന്ന് മാത്രമല്ല മലങ്കര സഭക്ക്മോത്തമായി ലഭിച്ച ഒരമൂല്യനിധി എന്നുവേണം കരുതുവാന്‍.


പരിശുദ്ധ പിതാവേ ഞങ്ങള്‍ക്കുവേണ്ടിയും ഞങ്ങളുടെ വാങ്ങിപോയവര്‍ക്കുവേണ്ടിയും ദൈവത്തോട് സദാ പ്രാര്‍ത്ഥിക്കണമെന്ന് ഞങ്ങള്‍ അങ്ങയോടപേക്ഷിക്കുന്നു.

"https://ml.wikipedia.org/w/index.php?title=മാർ_റാബാൻ_റമ്പാൻ&oldid=394077" എന്ന താളിൽനിന്ന് ശേഖരിച്ചത്