"സച്ചിൻ പൈലറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 18: വരി 18:
| source =
| source =
}}
}}
2018 മുതൽ രാജസ്ഥാൻ നിയമസഭാംഗമായി തുടരുന്ന മുൻ കേന്ദ്രമന്ത്രിയും രാജസ്ഥാനിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവുമാണ് ''' സച്ചിൻ പൈലറ്റ്. (ജനനം : 7 സെപ്റ്റംബർ 1977) ''' രണ്ട് തവണ ലോക്സഭാംഗം, രാജസ്ഥാൻ ഉപ-മുഖ്യമന്ത്രി, രാജസ്ഥാൻ പി.സി.സി പ്രസിഡൻ്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.<ref>"സല്യൂട്ട്, ക്യാപ്റ്റൻ !| Sachin Pilot | Manorama Online" https://www.manoramaonline.com/news/sunday/2021/12/19/sachin-pilot-promoted-as-captain.html</ref>
2018 മുതൽ രാജസ്ഥാൻ നിയമസഭാംഗമായി തുടരുന്ന മുൻ കേന്ദ്രമന്ത്രിയും രാജസ്ഥാനിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവുമാണ് ''' സച്ചിൻ പൈലറ്റ്. (ജനനം : 7 സെപ്റ്റംബർ 1977) ''' രണ്ട് തവണ ലോക്സഭാംഗം, രാജസ്ഥാൻ ഉപ-മുഖ്യമന്ത്രി, രാജസ്ഥാൻ പി.സി.സി പ്രസിഡൻ്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.<ref>"സല്യൂട്ട്, ക്യാപ്റ്റൻ !| Sachin Pilot | Manorama Online" https://www.manoramaonline.com/news/sunday/2021/12/19/sachin-pilot-promoted-as-captain.html</ref><ref>"അച്ഛനെക്കാൾ പറക്കുമോ സച്ചിൻ? | Rajesh Pilot | Sachin Pilot | Manorama News" https://www.manoramaonline.com/news/india/2020/07/15/rajesh-pilot-and-sachin-pilot.html</ref>


== ജീവിതരേഖ ==
== ജീവിതരേഖ ==

06:14, 15 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സച്ചിൻ പൈലറ്റ്
Sachin Pilot at the World Economic Forum's India Economic Summit 2010
രാജസ്ഥാൻ നിയമസഭാംഗം
ഓഫീസിൽ
2018-തുടരുന്നു
മണ്ഡലംടോങ്ക്
വ്യക്തിഗത വിവരങ്ങൾ
ജനനം (1977-09-07) 7 സെപ്റ്റംബർ 1977  (46 വയസ്സ്)
നോയിഡ, സഹാറാൻപൂർ, ഉത്തർപ്രദേശ്
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിസാറാ പൈലറ്റ്
കുട്ടികൾ2
As of സെപ്റ്റംബർ 15, 2022

2018 മുതൽ രാജസ്ഥാൻ നിയമസഭാംഗമായി തുടരുന്ന മുൻ കേന്ദ്രമന്ത്രിയും രാജസ്ഥാനിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവുമാണ് സച്ചിൻ പൈലറ്റ്. (ജനനം : 7 സെപ്റ്റംബർ 1977) രണ്ട് തവണ ലോക്സഭാംഗം, രാജസ്ഥാൻ ഉപ-മുഖ്യമന്ത്രി, രാജസ്ഥാൻ പി.സി.സി പ്രസിഡൻ്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[1][2]

ജീവിതരേഖ

മുൻ കേന്ദ്രമന്ത്രിയായിരുന്ന രാജേഷ് പൈലറ്റിൻ്റെയും രമയുടേയും മകനായി 1977 സെപ്റ്റംബർ ഒൻപതിന് ഉത്തർപ്രദേശിലെ സഹാറൻപൂർ ജില്ലയിലുള്ള നോയിഡ ഗ്രാമത്തിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം ന്യൂഡൽഹിയിലുള്ള എയർഫോഴ്സ് ഭാരതി സ്കൂളിലായിരുന്നു. ഡൽഹിയിലുള്ള സെൻറ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ബിരുദവും ഘാസിയാബാദിലുള്ള ഐ.എം.ടിയിൽ നിന്ന് ഡിപ്ലോമയും നേടിയ സച്ചിൻ പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ബി.എ പൂർത്തിയാക്കിയതിന് ശേഷം ബി.ബി.സിയിലും അമേരിക്കൻ കമ്പനിയായ ജനറൽ മോട്ടോഴ്സിലും ജോലി ചെയ്തു. 2011-ൽ ടെറിട്ടോറിയൽ ആർമിയിൽ ചേർന്ന സച്ചിൻ നിലവിൽ ആർമിയിൽ ക്യാപ്റ്റൻ റാങ്കിലാണ്.

രാഷ്ട്രീയ ജീവിതം

2004-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ തൻ്റെ 26-ാം വയസിൽ കോൺഗ്രസ് ടിക്കറ്റിൽ രാജസ്ഥാനിലെ ദൗസ മണ്ഡലത്തിൽ നിന്ന് പാർലമെൻറ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് സച്ചിൻ്റെ രാഷ്ട്രീയ ജീവിതമാരംഭിക്കുന്നത്. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ലോക്സഭാംഗമായെന്ന റെക്കോർഡ് സച്ചിൻ്റെ പേരിലാണ്.

2009-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ അജ്മീറിൽ നിന്ന് വീണ്ടും ലോക്സഭാംഗമായി. 2014-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ അജ്മീറിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

2009 മുതൽ 2014 വരെ സംസ്ഥാന ചുമതലുള്ള കേന്ദ്രമന്ത്രി, 2014 മുതൽ 2020 വരെ രാജസ്ഥാൻ പ്രദേശ്‌ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ്, 2018 മുതൽ 2020 വരെ രാജസ്ഥാൻ ഉപ-മുഖ്യമന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചു.

2018-ൽ രാജസ്ഥാനിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ടോങ്ക് മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

പ്രധാന പദവികളിൽ

  • 2004 : ലോക്സഭാംഗം, (1) ദൗസ
  • 2009 : ലോക്സഭാംഗം, (2) അജ്മീർ
  • 2009-2012 : കേന്ദ്രമന്ത്രി, (സംസ്ഥാന ചുമതല)
  • 2012-2014 : കേന്ദ്രമന്ത്രി, (സംസ്ഥാന ചുമതല)
  • 2014 : അജ്മീറിൽ നിന്ന് ലോക്സഭയിലേയ്ക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു
  • 2014-2020 : രാജസ്ഥാൻ പി.സി.സി പ്രസിഡൻറ്
  • 2018-തുടരുന്നു : നിയമസഭാംഗം, (1) ടോങ്ക്
  • 2018-2020 : രാജസ്ഥാൻ, ഉപ-മുഖ്യമന്ത്രി

സ്വകാര്യ ജീവിതം

ജമ്മു & കാശ്മീർ മുൻ മുഖ്യമന്ത്രിയായിരുന്ന ഫാറൂഖ് അബ്ദുള്ളയുടെ മകളാണ് സാറ.

  • ഭാര്യ : സാറ പൈലറ്റ്
  • മക്കൾ : ആരാൻ, വിഹാൻ

അവലംബങ്ങൾ

  1. "സല്യൂട്ട്, ക്യാപ്റ്റൻ !| Sachin Pilot | Manorama Online" https://www.manoramaonline.com/news/sunday/2021/12/19/sachin-pilot-promoted-as-captain.html
  2. "അച്ഛനെക്കാൾ പറക്കുമോ സച്ചിൻ? | Rajesh Pilot | Sachin Pilot | Manorama News" https://www.manoramaonline.com/news/india/2020/07/15/rajesh-pilot-and-sachin-pilot.html
"https://ml.wikipedia.org/w/index.php?title=സച്ചിൻ_പൈലറ്റ്&oldid=3779133" എന്ന താളിൽനിന്ന് ശേഖരിച്ചത്