"കാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 24: വരി 24:
ത്രിശൂലം പാതു നോ ഭീതേർ ഭദ്രകാളി നമോസ്തുതേ” എന്ന ശ്ലോകത്തിൽ ദുർഗ്ഗയുടെ രൗദ്രഭാവമായി ഭദ്രകാളിയെ ചിത്രീകരിച്ചിരിക്കുന്നു. കാളീ സഹസ്രനാമത്തിൽ ഭഗവതിയെ കാലഭൈരവന്റെ (ശിവന്റെ) ഭാര്യയായി അവതരിപ്പിച്ചിരിക്കുന്നു. അതിനാൽ പാർവതിക്കും കാളിയിൽ നിന്നും അഭേദം കൽപ്പിക്കുന്നു. കാളിയുടെ വിവിധ അവതാരങ്ങളിൽ ഐശ്വര്യവും അറിവും നൽകുന്ന രാജസ, സാത്വിക ഭാവങ്ങളിലും ഭദ്രകാളി ആരാധിക്കപ്പെടുന്നു. നവരാത്രിയുടെ ഏഴാം ദിവസത്തിൽ ദേവിയെ കാലരാത്രി മാതാവായി ഹൈന്ദവർ ആരാധിക്കുന്നു. മഹാമാരിയുടെ പ്രതീകമായ കഴുതയാണ് കാലരാത്രിയുടെ വാഹനമെന്ന് വിശ്വസിക്കപ്പെടുന്നു.
ത്രിശൂലം പാതു നോ ഭീതേർ ഭദ്രകാളി നമോസ്തുതേ” എന്ന ശ്ലോകത്തിൽ ദുർഗ്ഗയുടെ രൗദ്രഭാവമായി ഭദ്രകാളിയെ ചിത്രീകരിച്ചിരിക്കുന്നു. കാളീ സഹസ്രനാമത്തിൽ ഭഗവതിയെ കാലഭൈരവന്റെ (ശിവന്റെ) ഭാര്യയായി അവതരിപ്പിച്ചിരിക്കുന്നു. അതിനാൽ പാർവതിക്കും കാളിയിൽ നിന്നും അഭേദം കൽപ്പിക്കുന്നു. കാളിയുടെ വിവിധ അവതാരങ്ങളിൽ ഐശ്വര്യവും അറിവും നൽകുന്ന രാജസ, സാത്വിക ഭാവങ്ങളിലും ഭദ്രകാളി ആരാധിക്കപ്പെടുന്നു. നവരാത്രിയുടെ ഏഴാം ദിവസത്തിൽ ദേവിയെ കാലരാത്രി മാതാവായി ഹൈന്ദവർ ആരാധിക്കുന്നു. മഹാമാരിയുടെ പ്രതീകമായ കഴുതയാണ് കാലരാത്രിയുടെ വാഹനമെന്ന് വിശ്വസിക്കപ്പെടുന്നു.


കാളി എന്നാൽ "കാളുന്നവൾ, കറുത്തവൾ, രാത്രി" എന്നൊക്കെയാണ് അർത്ഥം. അജ്ഞാനത്തിന്റെ അന്ധകാരം ഇല്ലാതാക്കി ജ്ഞാനത്തിന്റെ പ്രകാശം പരത്തുന്നവൾ എന്ന് താന്ത്രികർ വിശ്വസിക്കുന്നു. കാലത്തിന്റെ (സമയത്തിന്റെ) ഭഗവതിയാണ് കാളി എന്ന് സങ്കൽപ്പിക്കപ്പെടുന്നു. "ഭദ്രമായ കാലത്തെ നല്കുന്നവൾ" എന്നതാണ് ഭദ്രകാളി എന്ന വാക്കിന്റെ അർത്ഥം. ജീവജാലങ്ങളെ പോറ്റി വളർത്തുന്നവളും അവയെ സംഹരിക്കുന്നവളുമായ പ്രകൃതിയാണ് കാളിയെന്ന് ഉപാസകർ കരുതുന്നു. ശ്രീകുരുംബക്കാവ്‌, പനയന്നാർക്കാവ്‌, മാടായിക്കാവ്‌, വള്ളിക്കാവ്‌ എന്നിവിടങ്ങളിലൊക്കെ കാവുകളിൽനിന്നാണ്‌ ഭദ്രകാളീക്ഷേത്രങ്ങളുണ്ടായത്‌ എന്ന്‌ കരുതപ്പെടുന്നു. കാളിയും സരസ്വതിയും ഒന്നുതന്നെ എന്നു കരുതുന്നവരുണ്ട്‌.
കാളി എന്നാൽ "കാളുന്നവൾ, കറുത്തവൾ, രാത്രി" എന്നൊക്കെയാണ് അർത്ഥം. അജ്ഞാനത്തിന്റെ അന്ധകാരം ഇല്ലാതാക്കി ജ്ഞാനത്തിന്റെ പ്രകാശം പരത്തുന്നവൾ എന്ന് താന്ത്രികർ വിശ്വസിക്കുന്നു. കാലത്തിന്റെ (സമയത്തിന്റെ) ഭഗവതിയാണ് കാളി എന്ന് സങ്കൽപ്പിക്കപ്പെടുന്നു. "ഭദ്രമായ കാലത്തെ നല്കുന്നവൾ" എന്നതാണ് ഭദ്രകാളി എന്ന വാക്കിന്റെ അർത്ഥം. ജീവജാലങ്ങളെ പോറ്റി വളർത്തുന്നവളും അവയെ സംഹരിക്കുന്നവളുമായ പ്രകൃതിയാണ് കാളിയെന്ന് ഉപാസകർ കരുതുന്നു. ശ്രീകുരുംബക്കാവ്‌, പനയന്നാർക്കാവ്‌, മാടായിക്കാവ്‌, വള്ളിക്കാവ്‌ എന്നിവിടങ്ങളിലൊക്കെ കാവുകളിൽനിന്നാണ്‌ ഭദ്രകാളീ ക്ഷേത്രങ്ങളുണ്ടായത്‌ എന്ന്‌ കരുതപ്പെടുന്നു. കാളിയും സരസ്വതിയും ഒന്നുതന്നെ എന്നു കരുതുന്നവരുണ്ട്‌.


മഹാകാളന്റെ (ശിവൻ) ശക്തിയായ മഹാകാളി, ദാരികനെ വധിച്ച ശിവപുത്രിയായ ഭദ്രകാളി, അഥർവാണ ഭദ്രകാളി, ഐശ്വര്യദായിനിയായ സുമുഖീകാളി, ചാമുണ്ഡാദേവി എന്നിവ കാളിയുടെ വിവിധ ഭാവങ്ങൾ ആണ്. കേരളത്തിലെ ആദ്യ കാളീക്ഷേത്രവും ഭദ്രകാളിയുടെ മൂലകേന്ദ്രവും ആയിട്ടാണ് തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതീ ക്ഷേത്രത്തെ കണക്കാക്കപ്പെടുന്നത്. ഇവിടെനിന്ന് ഭഗവതിയെ ആവാഹിച്ചു കൊണ്ടുപോയി മറ്റു ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിച്ചതായി പറയപ്പെടുന്നു. പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലക്ക് ഭഗവതി കൊടുങ്ങല്ലൂരിൽ നിന്ന് വരുന്നുവെന്നാണ് സങ്കൽപ്പം. ഇതുപോലെ കണ്ണൂർ ജില്ലയിലെ മാടായിക്കാവിൽ നിന്നും ഭഗവതിയെ ആവാഹിച്ച് കൊണ്ടുപോയി ഇരുത്തിയ അനേകം ക്ഷേത്രങ്ങൾ കേരളത്തിലുണ്ട്. മലബാറിലെ കാളിയുടെ കാവുകളിൽ മുണ്ടയാംപറമ്പ് ഭഗവതിക്കാവും, മട്ടന്നൂർ വള്ളിയോട്ട്ചാൽ കലശസ്ഥാനവും അറിയപ്പെടുന്നവയാണ്.
മഹാകാളന്റെ (ശിവൻ) ശക്തിയായ മഹാകാളി, ദാരികനെ വധിച്ച ശിവപുത്രിയായ ഭദ്രകാളി, അഥർവാണ ഭദ്രകാളി, ഐശ്വര്യദായിനിയായ സുമുഖീകാളി, ചാമുണ്ഡാദേവി എന്നിവ കാളിയുടെ വിവിധ ഭാവങ്ങൾ ആണ്. കേരളത്തിലെ ആദ്യ കാളീക്ഷേത്രവും ഭദ്രകാളിയുടെ മൂലകേന്ദ്രവും ആയിട്ടാണ് തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതീ ക്ഷേത്രത്തെ കണക്കാക്കപ്പെടുന്നത്. ഇവിടെനിന്ന് ഭഗവതിയെ ആവാഹിച്ചു കൊണ്ടുപോയി മറ്റു ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിച്ചതായി പറയപ്പെടുന്നു. പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലക്ക് ഭഗവതി കൊടുങ്ങല്ലൂരിൽ നിന്ന് വരുന്നുവെന്നാണ് സങ്കൽപ്പം. ഇതുപോലെ കണ്ണൂർ ജില്ലയിലെ മാടായിക്കാവിൽ നിന്നും ഭഗവതിയെ ആവാഹിച്ച് കൊണ്ടുപോയി ഇരുത്തിയ അനേകം ക്ഷേത്രങ്ങൾ കേരളത്തിലുണ്ട്.


തമിഴ് ഇതിഹാസകാവ്യമായ [[ചിലപ്പതികാരം|ചിലപ്പതികാരത്തിലെ]] വീരനായിക [[കണ്ണകി|കണ്ണകിയെ]] (ഭാര്യാദൈവം) കാളിയോട് ഉപമിച്ചു കാണാറുണ്ട്. ഭഗവതീപൂജക്ക്‌ ജാതിവർണ്ണങ്ങൾ ബാധകമല്ലാത്തതിനാൽ പൊതുവേ എല്ലാ ഹൈന്ദവവിഭാഗങ്ങളും ഭദ്രകാളിയെ ആരാധിക്കാറുണ്ട്. കുടുംബദൈവമായും, ദേശദേവിയായും ഉപാസനാമൂർത്തിയായും ഒക്കെ ശ്രീഭദ്ര ആരാധിക്കപ്പെടുന്നു. കാളിദാസൻ, ശ്രീരാമകൃഷ്ണ പരമഹംസർ തുടങ്ങിയവർ അറിയപ്പെടുന്ന കാളി ഉപാസകർ ആയിരുന്നു. കേരളത്തിൽ മീനഭരണി, കുംഭഭരണി, മകരഭരണി, മകരച്ചൊവ്വ, പത്താമുദയം, നവരാത്രി എന്നിവ കാളിക്ക് പ്രാധാന്യമുള്ള ദിവസങ്ങൾ ആണ്. ദേവീഭാഗവതം, ദേവീമാഹാത്മ്യം, കാളികാപുരാണം തുടങ്ങിയവ കാളീകഥകളും സ്തുതികളും ഉൾപ്പെടുന്ന പൗരാണിക ഗ്രന്ഥങ്ങൾ ആകുന്നു.
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം|തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലാണ്]] ആണ് [[കേരളം|കേരളത്തിലെ]] ഏറ്റവും വലിയ കാളി പ്രതിഷ്ഠ ഉള്ളത്.

പരുമല പനയന്നാർകാവ്, വള്ളിക്കാവ് എന്നിവ ഐതീഹ്യമാലയിലും മറ്റും എടുത്തു പറയുന്നതായി കാണാം. പ്രസിദ്ധമായ ആറ്റുകാൽ ക്ഷേത്രം, ഭരണി ഉത്സവം കൊണ്ട് പേരുകേട്ട ആലപ്പുഴ ജില്ലയിലെ ചെട്ടിക്കുളങ്ങര ക്ഷേത്രം, പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ ക്ഷേത്രം, തിരുവനന്തപുരത്തെ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രം എന്നിവ കേരളത്തിലെ പ്രസിദ്ധമായ കാളീ ക്ഷേത്രങ്ങൾ ആണ്. കൊല്ലൂർ മൂകാംബിക, ചോറ്റാനിക്കര എന്നിവിടങ്ങളിലും കാളീ സങ്കൽപ്പത്തിന് അതീവ പ്രാധാന്യമുണ്ട്. കൂടാതെ കേരളത്തിലെ മിക്ക പ്രദേശങ്ങളിലും ചെറുതും വലുതുമായ ധാരാളം ഭദ്രകാളീ ക്ഷേത്രങ്ങളും കുടുംബക്കാവുകളും കാണാൻ സാധിക്കും. കൽക്കട്ടയിലെ കാളിഘട്ട്, ദക്ഷിണേശ്വർ ഭവതാരിണി ക്ഷേത്രം, ഉജ്ജയിനി മഹാകാളിക്ഷേത്രം, ആസാമിലെ കാമാഖ്യദേവി ക്ഷേത്രം, തമിഴ്നാട്ടിലെ മണ്ടക്കാട്, സമയപുരം, മൈസൂർ ചാമുണ്ഡേശ്വരി ക്ഷേത്രം എന്നിവ ഇന്ത്യയിലെ പ്രധാന കാളീ ക്ഷേത്രങ്ങൾ ആണ്. കാളിദാസൻ, ശ്രീരാമകൃഷ്ണ പരമഹംസർ തുടങ്ങിയവർ കാളി ഉപാസകർ ആയിരുന്നത്രേ.

തമിഴ് ഇതിഹാസകാവ്യമായ [[ചിലപ്പതികാരം|ചിലപ്പതികാരത്തിലെ]] വീരനായിക [[കണ്ണകി|കണ്ണകിയെ]] (ഭാര്യാദൈവം) കാളിയോട് ഉപമിച്ചു കാണാറുണ്ട്. ഭഗവതീപൂജക്ക്‌ ജാതിവർണ്ണങ്ങൾ ബാധകമല്ലാത്തതിനാൽ പൊതുവേ എല്ലാ ഹൈന്ദവവിഭാഗങ്ങളും ഭദ്രകാളിയെ ആരാധിക്കാറുണ്ട്. കുടുംബദൈവമായും, ദേശദേവിയായും ഉപാസനാമൂർത്തിയായും ഒക്കെ ശ്രീഭദ്ര ആരാധിക്കപ്പെടുന്നു. കേരളത്തിൽ മീനഭരണി, കുംഭഭരണി, മകരഭരണി, മകരച്ചൊവ്വ, പത്താമുദയം, നവരാത്രി എന്നിവ കാളിക്ക് പ്രാധാന്യമുള്ള ദിവസങ്ങൾ ആണ്. ദേവീഭാഗവതം, ദേവീമാഹാത്മ്യം, കാളികാപുരാണം തുടങ്ങിയവ കാളീകഥകളും സ്തുതികളും ഉൾപ്പെടുന്ന പൗരാണിക ഗ്രന്ഥങ്ങൾ ആകുന്നു.


== പുരാണം, ഐതിഹ്യം ==
== പുരാണം, ഐതിഹ്യം ==

02:00, 5 മേയ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഭദ്രകാളി
സംഹാരം
ഭദ്രകാളി
ദേവനാഗരിकाली
Sanskrit TransliterationKālī
Affiliationദേവി ആദിപരാശക്തി
നിവാസംശ്മശാനം, രണഭൂമി
ഗ്രഹംചൊവ്വ, പക്ഷബലമില്ലാത്ത ചന്ദ്രൻ, കേതു
ആയുധംവാൾ
Mountവേതാളി, കഴുത

ആദിമകാലങ്ങളിൽ ദ്രാവിഡരുടേയും പിന്നീട് ശാക്തേയരുടെയും കാലക്രമേണ ഹൈന്ദവരുടേയും ആരാധനാ മൂർത്തിയായിത്തീർന്ന ഭഗവതിയാണ്‌ കാളി അഥവാ ഭദ്രകാളി [അവലംബം ആവശ്യമാണ്]. ബംഗാളിലും കേരളത്തിലും കർണാടകയിലുമാണ് കാളി ആരാധന ഏറ്റവും കൂടുതൽ കാണപ്പെടുന്നത്. എന്നിരുന്നാലും ഇന്ത്യ ഒട്ടാകെ വിവിധ പ്രദേശങ്ങളിൽ പല പ്രാദേശികമായ പേരുകളിൽ കാളിയെ ആരാധിച്ചു വരുന്നുണ്ട്. കേരളത്തിൽ ശ്രീഭദ്ര, ഭഗവതി, ശ്രീ കുരുംമ്പ എന്നെല്ലാം അറിയപ്പെടുന്നതും ഭദ്രകാളിയെ തന്നെ. വടക്കേ ഇന്ത്യയിൽ ആദിപരാശക്തിയുടെ അഥവാ ശ്രീ പാർവതിയുടെ ഉഗ്രരൂപമായ മഹാകാളിയെ ആരാധിച്ചു വരുന്നു. കേരളത്തിൽ ഈ ഭാവത്തെ കൊടുംകാളി എന്നറിയപ്പെടുന്നു. ആദികാലങ്ങളിൽ ദ്രാവിഡർ കാളിയെ പ്രകൃതിയായി, ഊർവ്വരതയായി, മണ്ണിന്റെ ഫലഭൂയിഷ്ടതയായി സങ്കൽപ്പിച്ചിരുന്നു. സൃഷ്ടിയുടെ അടിസ്ഥാനം ശക്തിയുടെ പ്രതീകമായ സ്ത്രീയാണ് എന്ന കാഴ്ചപ്പാടിൽ നിന്നാണ് ശാക്തേയർ കാളിയെ ആരാധിച്ചു തുടങ്ങിയത്. ശാക്തേയ സമ്പ്രദായത്തിൽ സ്ത്രീക്ക് നൽകുന്ന പ്രാധാന്യം ഇതിന്‌ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ശൈവ വിശ്വാസപ്രകാരം ഇത് ശ്രീ പാർവതിയുടെ കറുത്ത ഭാവമായി തീരുകയായിരുന്നു. പൊതുവേ അവർണ്ണ വിഭാഗങ്ങളും പിന്നോക്ക സമുദായക്കാരുമാണ് ഭദ്രകാളിയെ കൂടുതലായി ആരാധിച്ചു കണ്ടിരുന്നത്. കേരളത്തിലെ കളരികളിലും കാളീപൂജ പതിവായിരുന്നു. ബ്രാഹ്മണേതരർ പൂജ നടത്തുന്ന പല ഭദ്രകാളീക്ഷേത്രങ്ങളും കളരികളും ഇന്നും കേരളത്തിൽ പലയിടത്തും കാണാം.[1]

വിശ്വാസം

ഹൈന്ദവ വിശ്വാസപ്രകാരം കാളി സംഹാരത്തിന്റെ ഭഗവതിയായാണ് അറിയപ്പെടുന്നത്. ശ്മശാനത്തിലും രണഭൂമിയിലും വസിക്കുന്ന ദേവിക്ക് കറുത്ത നിറമാണ്. ക്ഷിപ്രപ്രസാദിയും ഇഷ്ട വരദായിനിയുമായ ഭദ്രകാളി ഭയം, ശത്രുദോഷം, രോഗപീഡ, ദാരിദ്ര്യം, പ്രകൃതിദുരന്തം പോലെയുള്ള ആപത്തുകളിൽ നിന്നും ഭക്തരെ രക്ഷിക്കാൻ ശക്തയാണെന്നാണ് വിശ്വാസം. ദേവീഭാഗവതത്തിൽ ആദിപരാശക്തിയുടെ മൂന്ന് പ്രധാന ഭാവങ്ങളിൽ ഒന്നാണ് മഹാകാളി. വേദങ്ങളിൽ പഞ്ചഭൂതങ്ങളിൽ പെട്ട അഗ്നിയോടാണ് കാളിയെ ഉപമിച്ചിരിക്കുന്നത്. പ്രകൃതിയെ കാളികയായി ഉപാസകർ സങ്കൽപ്പിക്കുന്നു. ദശമഹാവിദ്യകൾ, സപ്‌തമാതാക്കൾ, നവദുർഗ്ഗ എന്നിവരിൽ പ്രധാനിയായി കാളിയെ കണക്കാക്കുന്നു. ദേവീമാഹാത്മ്യത്തിൽ "ജ്വാലാകരാളമത്യുഗ്രമശേഷാ സുരസൂദനം ത്രിശൂലം പാതു നോ ഭീതേർ ഭദ്രകാളി നമോസ്തുതേ” എന്ന ശ്ലോകത്തിൽ ദുർഗ്ഗയുടെ രൗദ്രഭാവമായി ഭദ്രകാളിയെ ചിത്രീകരിച്ചിരിക്കുന്നു. കാളീ സഹസ്രനാമത്തിൽ ഭഗവതിയെ കാലഭൈരവന്റെ (ശിവന്റെ) ഭാര്യയായി അവതരിപ്പിച്ചിരിക്കുന്നു. അതിനാൽ പാർവതിക്കും കാളിയിൽ നിന്നും അഭേദം കൽപ്പിക്കുന്നു. കാളിയുടെ വിവിധ അവതാരങ്ങളിൽ ഐശ്വര്യവും അറിവും നൽകുന്ന രാജസ, സാത്വിക ഭാവങ്ങളിലും ഭദ്രകാളി ആരാധിക്കപ്പെടുന്നു. നവരാത്രിയുടെ ഏഴാം ദിവസത്തിൽ ദേവിയെ കാലരാത്രി മാതാവായി ഹൈന്ദവർ ആരാധിക്കുന്നു. മഹാമാരിയുടെ പ്രതീകമായ കഴുതയാണ് കാലരാത്രിയുടെ വാഹനമെന്ന് വിശ്വസിക്കപ്പെടുന്നു.

കാളി എന്നാൽ "കാളുന്നവൾ, കറുത്തവൾ, രാത്രി" എന്നൊക്കെയാണ് അർത്ഥം. അജ്ഞാനത്തിന്റെ അന്ധകാരം ഇല്ലാതാക്കി ജ്ഞാനത്തിന്റെ പ്രകാശം പരത്തുന്നവൾ എന്ന് താന്ത്രികർ വിശ്വസിക്കുന്നു. കാലത്തിന്റെ (സമയത്തിന്റെ) ഭഗവതിയാണ് കാളി എന്ന് സങ്കൽപ്പിക്കപ്പെടുന്നു. "ഭദ്രമായ കാലത്തെ നല്കുന്നവൾ" എന്നതാണ് ഭദ്രകാളി എന്ന വാക്കിന്റെ അർത്ഥം. ജീവജാലങ്ങളെ പോറ്റി വളർത്തുന്നവളും അവയെ സംഹരിക്കുന്നവളുമായ പ്രകൃതിയാണ് കാളിയെന്ന് ഉപാസകർ കരുതുന്നു. ശ്രീകുരുംബക്കാവ്‌, പനയന്നാർക്കാവ്‌, മാടായിക്കാവ്‌, വള്ളിക്കാവ്‌ എന്നിവിടങ്ങളിലൊക്കെ കാവുകളിൽനിന്നാണ്‌ ഭദ്രകാളീ ക്ഷേത്രങ്ങളുണ്ടായത്‌ എന്ന്‌ കരുതപ്പെടുന്നു. കാളിയും സരസ്വതിയും ഒന്നുതന്നെ എന്നു കരുതുന്നവരുണ്ട്‌.

മഹാകാളന്റെ (ശിവൻ) ശക്തിയായ മഹാകാളി, ദാരികനെ വധിച്ച ശിവപുത്രിയായ ഭദ്രകാളി, അഥർവാണ ഭദ്രകാളി, ഐശ്വര്യദായിനിയായ സുമുഖീകാളി, ചാമുണ്ഡാദേവി എന്നിവ കാളിയുടെ വിവിധ ഭാവങ്ങൾ ആണ്. കേരളത്തിലെ ആദ്യ കാളീക്ഷേത്രവും ഭദ്രകാളിയുടെ മൂലകേന്ദ്രവും ആയിട്ടാണ് തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതീ ക്ഷേത്രത്തെ കണക്കാക്കപ്പെടുന്നത്. ഇവിടെനിന്ന് ഭഗവതിയെ ആവാഹിച്ചു കൊണ്ടുപോയി മറ്റു ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിച്ചതായി പറയപ്പെടുന്നു. പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലക്ക് ഭഗവതി കൊടുങ്ങല്ലൂരിൽ നിന്ന് വരുന്നുവെന്നാണ് സങ്കൽപ്പം. ഇതുപോലെ കണ്ണൂർ ജില്ലയിലെ മാടായിക്കാവിൽ നിന്നും ഭഗവതിയെ ആവാഹിച്ച് കൊണ്ടുപോയി ഇരുത്തിയ അനേകം ക്ഷേത്രങ്ങൾ കേരളത്തിലുണ്ട്.

തമിഴ് ഇതിഹാസകാവ്യമായ ചിലപ്പതികാരത്തിലെ വീരനായിക കണ്ണകിയെ (ഭാര്യാദൈവം) കാളിയോട് ഉപമിച്ചു കാണാറുണ്ട്. ഭഗവതീപൂജക്ക്‌ ജാതിവർണ്ണങ്ങൾ ബാധകമല്ലാത്തതിനാൽ പൊതുവേ എല്ലാ ഹൈന്ദവവിഭാഗങ്ങളും ഭദ്രകാളിയെ ആരാധിക്കാറുണ്ട്. കുടുംബദൈവമായും, ദേശദേവിയായും ഉപാസനാമൂർത്തിയായും ഒക്കെ ശ്രീഭദ്ര ആരാധിക്കപ്പെടുന്നു. കാളിദാസൻ, ശ്രീരാമകൃഷ്ണ പരമഹംസർ തുടങ്ങിയവർ അറിയപ്പെടുന്ന കാളി ഉപാസകർ ആയിരുന്നു. കേരളത്തിൽ മീനഭരണി, കുംഭഭരണി, മകരഭരണി, മകരച്ചൊവ്വ, പത്താമുദയം, നവരാത്രി എന്നിവ കാളിക്ക് പ്രാധാന്യമുള്ള ദിവസങ്ങൾ ആണ്. ദേവീഭാഗവതം, ദേവീമാഹാത്മ്യം, കാളികാപുരാണം തുടങ്ങിയവ കാളീകഥകളും സ്തുതികളും ഉൾപ്പെടുന്ന പൗരാണിക ഗ്രന്ഥങ്ങൾ ആകുന്നു.

പുരാണം, ഐതിഹ്യം

ദേവി ആദിപരാശക്തിയുടെ ഉഗ്രരൂപമാണ് ഭദ്രകാളി അഥവാ കാലരാത്രി. ദേവി പുരാണങ്ങൾ പ്രകാരവും കാളികാപുരാണത്തിലും കാളി ബ്രഹ്മതത്വമായ, സർവരക്ഷകയായ, മോക്ഷദായകിയായ, പരമേശ്വരിയായ സാക്ഷാൽ ജഗദീശ്വരി തന്നെ ആകുന്നു. വിവിധ ഹൈന്ദവ പുരാണങ്ങൾ പ്രകാരമുള്ള കാളിയുടെ അവതാരകഥകൾ താഴെ കൊടുക്കുന്നു.

ശിവപുരാണപ്രകാരം ശിവപത്നി ശ്രീപാർവതിയുടെ താമസിക രൂപമാണ് കാളി. ദക്ഷന്റെ യാഗത്തിൽ അപമാനം കൊണ്ട് സതി ദേഹത്യാഗം വരിച്ചപ്പോൾ കോപിഷ്ടനായ പരമശിവന്റെ താണ്ഡവത്തിനിടയിൽ അദ്ദേഹം തൻറെ ജട പിഴുതു തറയിൽ അടിയ്ക്കുകയും അതിൽ നിന്നും വീരഭദ്രനോടൊപ്പം ഭദ്രകാളി അവതരിച്ചു. ദക്ഷവധത്തിന് വീരഭദ്രനെ സഹായിച്ച ഭദ്രകാളി ദക്ഷന്റെ യജ്ഞശാല തകർത്തെറിഞ്ഞു.

ഭാഗവതത്തിൽ മഹാവിഷ്ണുവിനെ മുൻനിർത്തി മധുകൈടഭന്മാരെ വധിക്കുവാൻ വേണ്ടിയാണ് ആദ്യമായി മഹാകാളി അവതരിക്കുന്നത്. ദേവി മാഹാത്മ്യത്തിൽ ശുംഭനിശുംഭ യുദ്ധവേളയിൽ ചണ്ഡികാദേവിക്ക് തുണയേകുവാൻ പരാശക്തി എടുത്ത രൗദ്രഭാവമാണ് മഹാകാളി. ദുർഗയുടെ പുരികക്കൊടിയിൽ നിന്നുമാണ് അവതാരം. ഈ കാളി ചണ്ടമുണ്ടന്മാരെ വധിച്ചതിനാൽ ചാമുണ്ഡി എന്നറിയപ്പെട്ടു. പിന്നീട് രക്തബീജനെ വധിക്കാൻ ചണ്ഡികയെ സഹായിക്കുകയും ചെയ്തു. അതിനാൽ രക്തചാമുണ്ഡി എന്നും അറിയപ്പെടുന്നു. കർണാടകയിൽ ആരാധിക്കപ്പെടുന്ന കാളി ഈ ചാമുണ്ഡേശ്വരിയാണ്.

മാർക്കണ്ഡേയ പുരാണത്തിലെ ഭദ്രോൽപ്പത്തി പ്രകരണത്തിൽ ശിവപുത്രി എന്നൊരു ഭദ്രകാളി സങ്കല്പം ഉണ്ട്. ഈ കാളി ശിവന്റെ തൃക്കണ്ണിലെ അഗ്നിയായി അവതരിച്ച ഭദ്രകാളിയാണ്. ദാരികനെ വധിക്കാൻ വേണ്ടിയാണ് അവതാരം. വേതാളവാഹനയാണ് ഭഗവതി. ഇതാണ് കേരളത്തിലെ ക്ഷേത്രങ്ങളിൽ പൊതുവെ ആരാധിക്കപ്പെടുന്ന ഭദ്രകാളി. ഇത് സപ്തമാതാക്കളിൽ പെടുന്ന ഭഗവതിയാണ്.

ദേവീമാഹാത്മ്യപ്രകാരം പരാശക്തിയായ മഹാലക്ഷ്മിയിൽ നിന്നാണ് മഹാകാളി അവതരിക്കുന്നത്.

സഹസ്രമുഖരാവണനെ വധിക്കാൻ സീതയും കാളിയായി മാറുന്നുണ്ട്. ഈ കാളിയാണ് പരമശിവന്റെ നെഞ്ചിൽ നടനമാടിയവൾ. ശിവനർത്തകി എന്നൊരു പേരിലും ഭഗവതി അറിയപ്പെടുന്നുണ്ട്.

നരസിംഹമൂർത്തിയുടെ കോപത്തെ തടുത്ത് അദ്ദേഹത്തെ ശാന്തനാക്കാൻ കാലഭൈരവന്റെ തൃക്കണ്ണിലെ അഗ്നിയായി സിംഹമുഖത്തോടെ മഹാകാളി അവതരിച്ചു. ഇതാണ് അഥർവാണ ഭദ്രകാളി അഥവാ പ്രത്യംഗിരിദേവി (നരസിംഹി). കടുത്ത ദോഷങ്ങളെയും ഈ ഭഗവതി തടയുമെന്നും ഭക്തരെ നേർ വഴിയിലേക്ക് തിരിച്ചു വിടുമെന്നുമാണ് വിശ്വാസം. അതീവ ശക്തിയേറിയ ഈ ഭഗവതി ശക്തി ഉപാസകന്മാരുടെ ഒരു പ്രധാന ആരാധനാ മൂർത്തിയാണ്. സപ്തമതാക്കളിലും ചിലപ്പോൾ ഈ ഭഗവതിയെ ഉൾപ്പെടുത്താറുണ്ട്.

ദശമഹാവിദ്യമാരിലെ താര, ചിന്നമസ്ത, ബഗ്ളാമുഖി തുടങ്ങിയവ കാളിയുടെ പല രൂപങ്ങൾ ആയി കണക്കാക്കുന്നു. താരയുടെ നാമം സ്മരിക്കുന്നവരെ പ്രകൃതി ദുരന്തങ്ങൾ ദോഷകരമായി ബാധിക്കില്ലെന്ന് വിശ്വാസം.

ജ്വരൻ എന്ന കഴുതയെ വാഹനമാക്കിയ കാലരാത്രി, ഭക്തരെ മഹാമാരികളിൽ നിന്നും ദുരിതങ്ങളിൽ നിന്നും സംരക്ഷിക്കുന്നവൾ ആണെന്നാണ് വിശ്വാസം. നവരാത്രിയുടെ ഏഴാം നാൾ കാലരാത്രിക്കാണ് പ്രാധാന്യം. അതിനാൽ ഭദ്രകാളി ക്ഷേത്രങ്ങളിൽ ഈ ദിവസം വിശേഷമാണ്. ചിലയിടങ്ങളിൽ രോഗനാശകരമായ അമൃതകലശവും വേപ്പിലമാലയും മഞ്ഞൾപ്പൊടിയും ധരിച്ച കാളീരൂപങ്ങൾ കാണാം. ഭദ്രകാളിയുടെ മൂലകേന്ദ്രമായ കൊടുങ്ങല്ലൂർ ഭഗവതിക്ഷേത്രത്തിൽ ഭക്തർ മഞ്ഞളും കുരുമുളകും തവിടും അഭിഷേകം നടത്തുന്നത് രോഗനാശം ഉദ്ദേശിച്ചാണത്രെ.

ഭക്തർക്ക് ഐശ്വര്യങ്ങൾ പ്രദാനം ചെയ്യാൻ ഭഗവതി സ്വീകരിച്ച സൗമ്യസുന്ദരമായ രാജസരൂപമാണ് സുമുഖീകാളി. മഹാലക്ഷ്മിക്ക് സമമാണ് ഈ ഭഗവതി. കുട്ടികളോട് ഏറെ വാത്സല്യമുള്ള കാളിയെ ബാലഭദ്ര എന്നും അറിയപ്പെട്ടു. ഇത് ഒരു കൊച്ചു പെൺകുട്ടിയുടെ രൂപത്തിൽ ഉള്ള സാത്വികയായ ഭഗവതിയാണ്. ബാലാരിഷ്ടതകൾ മാറുവാനാണ് ബലഭദ്രയെ ആരാധിക്കുന്നതെന്നു ഐതീഹ്യം. ദാരിക വധത്തിന് ശേഷം അങ്കക്കലിയടങ്ങാതെ കൈലാസത്തിലേക്ക് പുറപ്പെട്ട ഭദ്രകാളിയെ ശാന്തയാക്കാൻ ശിവന്റെ ഉപദേശപ്രകാരം ഗണപതിയും നന്ദികേശനും രണ്ടു കൊച്ചു കുട്ടികളുടെ രൂപത്തിൽ വഴിയിൽ കിടന്നു. കുട്ടികളെ കണ്ട കാളി ശാന്ത ആകുകയും അവരെ എടുത്തു ലാളിക്കുകയും ചെയ്തു എന്നാണ് പുരാണകഥ. കൈലാസത്തിലെത്തിയ ഭദ്രകാളിയോട് മനുഷ്യരുടെ നന്മക്കായി ഭൂലോകത്തിൽ വസിക്കണമെന്ന് മഹാദേവൻ അപേക്ഷിച്ചു. എന്റെ നാമം ജപിക്കുന്നിടത്ത് എന്റെ സാന്നിധ്യം ഉണ്ടായിരിക്കുമെന്നും കലിയുഗത്തിൽ മനുഷ്യരുടെ ആധിവ്യാധികൾ പരിഹരിക്കുമെന്നും ഭഗവതി അരുളിചെയ്തു ഭൂമിയിലേക്ക് പുറപ്പെട്ടു എന്നാണ് ഐതീഹ്യം.

കർണാടകയിൽ ചാമുണ്ടാദേവി, തമിഴ്നാട്ടിൽ മാരിയമ്മൻ, മലയാള ഭഗവതി, മലബാറിൽ ശ്രീകുരുംബ, ബംഗാളിൽ ഭവതാരിണി, ദക്ഷിണകാളി, അസാമിൽ കാമാഖ്യ, ഭൈരവി, രക്തേശ്വരി, രുധിരമാല, ചൊവ്വാ ഭഗവതി, കുണ്ഡലിനീശക്തി, ഇച്ഛാശക്തി, പ്രകൃതി, കൊറ്റവൈ, ഊർവ്വരത, ഭുവനേശ്വരി, ശീതളാദേവി, കരിനീലി തുടങ്ങിയവ ഭദ്രാഭഗവതിയുടെ വിവിധ ഭാവങ്ങളോ പേരുകളോ ആണ്.

കടുംപായസം , രക്തപുഷ്പ്പാഞ്ജലി, പൂവൻകോഴിയെ പറത്തൽ, കോഴി നടക്ക് വെക്കൽ, മഞ്ഞൾ കുരുമുളക് ചെമ്പട്ട് എന്നിവ സമർപ്പിക്കൽ, തവിട് അഭിഷേകം, ചെമ്പരത്തിമാല, തെച്ചിപ്പൂമാല, വേപ്പിലമാല, വാളും ചിലമ്പും സമർപ്പിക്കൽ, ഗുരുസിപൂജ, പൊങ്കാല എന്നിവയൊക്കെ ഈ ഭഗവതിയുടെ ഇഷ്ട വഴിപാടുകളാണ്. മുടിയേറ്റ്, പറണേറ്റ്, കെട്ടുകാഴ്ച, കളമെഴുത്തും പാട്ടും, തോറ്റം പാട്ട്, മാലപ്പുറം പാട്ട്, തെയ്യം തുടങ്ങിയ കേരളീയ അനുഷ്ഠാനങ്ങൾ ഭദ്രകാളിയുടെ അവതാരകഥകളുമായി ബന്ധപ്പെടുത്തി കാണാറുണ്ട്.

ശ്രീരാമകൃഷ്ണ പരമഹംസർ കാളിയെ ജഗദംബയായി ആണ്‌ ആരാധിച്ചിരുന്നത്. അദ്ദേഹത്തിന് ഭഗവതിയുമായി സംസാരിക്കാൻ സാധിച്ചിരുന്നു എന്ന് ഐതീഹ്യമുണ്ട്. സംസാര സാഗരത്തെ തരണം ചെയ്യിക്കാൻ സഹായിക്കുന്ന കാളി ഭവതാരിണി എന്നറിയപ്പെട്ടു. വിഡ്ഢിയായ ഒരുവനെ മഹാകവിയായ കാളിദാസൻ ആക്കിത്തീർത്തതും കാളീദേവിയുടെ അനുഗ്രഹം കൊണ്ടാണെന്നും വിശ്വസിക്കപ്പെടുന്നു. വികട കവിയായ തെന്നാലി രാമനും ആ കഴിവ് സിദ്ധിക്കപ്പെട്ടതു ഭദ്രകാളിയുടെ അനുഗ്രഹം കൊണ്ടാണത്രേ. അതുകൊണ്ട് വാഗീശ്വരിയായ സരസ്വതിക്ക് തുല്യയായി ശ്രീഭദ്രയെ സങ്കൽപ്പിക്കാറുണ്ട്. വിക്രമാദിത്യ കഥകളിലും ഭദ്രകാളീ സാന്നിധ്യം കാണാം.

== pradhaമലബാറിലെ കാളിയുടെ കാവുകളിൽ മുണ്ടയാംപറമ്പ് ഭഗവതിക്കാവും, മട്ടന്നൂർ വള്ളിയോട്ട്ചാൽ കലശസ്ഥാനവും അറിയപ്പെടുന്നവയാണ്.

മലപ്പുറം ജില്ലയിലെ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലാണ് ആണ് കേരളത്തിലെ ഏറ്റവും വലിയ കാളി പ്രതിഷ്ഠ ഉള്ളത്.

പരുമല പനയന്നാർകാവ്, വള്ളിക്കാവ് എന്നിവ ഐതീഹ്യമാലയിലും മറ്റും എടുത്തു പറയുന്നതായി കാണാം. പ്രസിദ്ധമായ ആറ്റുകാൽ ക്ഷേത്രം, ഭരണി ഉത്സവം കൊണ്ട് പേരുകേട്ട ആലപ്പുഴ ജില്ലയിലെ ചെട്ടിക്കുളങ്ങര ക്ഷേത്രം, പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ ക്ഷേത്രം, തിരുവനന്തപുരത്തെ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രം എന്നിവ കേരളത്തിലെ പ്രസിദ്ധമായ കാളീ ക്ഷേത്രങ്ങൾ ആണ്. കൊല്ലൂർ മൂകാംബിക, ചോറ്റാനിക്കര എന്നിവിടങ്ങളിലും കാളീ സങ്കൽപ്പത്തിന് അതീവ പ്രാധാന്യമുണ്ട്. കൂടാതെ കേരളത്തിലെ മിക്ക പ്രദേശങ്ങളിലും ചെറുതും വലുതുമായ ധാരാളം ഭദ്രകാളീ ക്ഷേത്രങ്ങളും കുടുംബക്കാവുകളും കാണാൻ സാധിക്കും. കൽക്കട്ടയിലെ കാളിഘട്ട്, ദക്ഷിണേശ്വർ ഭവതാരിണി ക്ഷേത്രം, ഉജ്ജയിനി മഹാകാളിക്ഷേത്രം, ആസാമിലെ കാമാഖ്യദേവി ക്ഷേത്രം, തമിഴ്നാട്ടിലെ മണ്ടക്കാട്, സമയപുരം, മൈസൂർ ചാമുണ്ഡേശ്വരി ക്ഷേത്രം എന്നിവ ഇന്ത്യയിലെ പ്രധാന കാളീ ക്ഷേത്രങ്ങൾ ആണ്.

പ്രസിദ്ധമായ കാളി ക്ഷേത്രങ്ങളും കാവുകളും

കേരളത്തിൽ കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവ്, മടയിക്കാവ്, പരുമല പനയന്നാർകാവ്, വള്ളിക്കാവ് എന്നി നാല് കാവുകളിലാണ് ആദ്യമായി കാളി ആരാധന ആരംഭിച്ചത്. ഐതീഹ്യമാലയിലും മറ്റും ഇവയിൽ പലതും എടുത്തു പറയുന്നതായി കാണാം. മലപ്പുറം ജില്ലയിലെ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലാണ് ആണ് കേരളത്തിലെ ഏറ്റവും വലിയ കാളി പ്രതിഷ്ഠ ഉള്ളത്. കൊല്ലൂർ മൂകാംബിക, ചോറ്റാനിക്കര ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലും കാളീ സങ്കൽപ്പത്തിന് അതീവ പ്രാധാന്യമുണ്ട്.

മലബാറിലെ കാളിയുടെ കാവുകളിൽ മുണ്ടയാംപറമ്പ് ഭഗവതിക്കാവും, മട്ടന്നൂർ വള്ളിയോട്ട്ചാൽ കലശസ്ഥാനവും അറിയപ്പെടുന്നവയാണ്.

പ്രസിദ്ധമായ ആറ്റുകാൽ ക്ഷേത്രം, ഭരണി ഉത്സവം കൊണ്ട് പേരുകേട്ട ആലപ്പുഴ ജില്ലയിലെ ചെട്ടിക്കുളങ്ങര ക്ഷേത്രം, പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ ക്ഷേത്രം, തിരുവനന്തപുരത്തെ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രം എന്നിവ കേരളത്തിലെ പ്രസിദ്ധമായ കാളീ ക്ഷേത്രങ്ങൾ ആണ്. കൂടാതെ കേരളത്തിലെ മിക്ക പ്രദേശങ്ങളിലും ചെറുതും വലുതുമായ ധാരാളം ഭദ്രകാളീ ക്ഷേത്രങ്ങളും കുടുംബക്കാവുകളും കാണാൻ സാധിക്കും.

കൽക്കട്ടയിലെ കാളിഘട്ട്, ദക്ഷിണേശ്വർ ഭവതാരിണി ക്ഷേത്രം, ഉജ്ജയിനി മഹാകാളിക്ഷേത്രം, ആസാമിലെ കാമാഖ്യദേവി ക്ഷേത്രം, തമിഴ്നാട്ടിലെ മണ്ടക്കാട്, സമയപുരം, മൈസൂർ ചാമുണ്ഡേശ്വരി ക്ഷേത്രം എന്നിവ ഇന്ത്യയിലെ പ്രധാന കാളീ ക്ഷേത്രങ്ങൾ ആണ്.

ചരിത്രം

ഇന്ന് മേർഘഡ് സംസ്കാരം എന്നു വിളിക്കുന്ന പുരാതനമായ നാഗരികതയുടെ കാലത്ത് അമ്മദൈവങ്ങളെയാണ് ആരാധിച്ചിരുന്നത്. മേർഘഡിന്റെ ഭാഗമായ കുള്ളി എന്ന സ്ഥലത്ത് 6000 വർഷങ്ങൾക്കു മുൻപ് ഉണ്ടായിരുന്ന കാർഷികഗ്രാമങ്ങളിൽ നിന്നാണ് ഇന്ത്യയിൽ ആദ്യമായി സ്ത്രീ ദൈവങ്ങളെ ആരാധിച്ചിരുന്നതായി തെളിവുകൾ ലഭിക്കുന്നത്. [1]

സംഘകാലത്ത് മറവരുടെ ദൈവമായിരുന്നു കൊറ്റവൈ (പാർവതി). ചേരരാജാക്കന്മാർ യുദ്ധത്തിനു പുറപ്പെടുന്നതിനു മുൻപ് കൊറ്റവൈക്ക് ബലി അർപ്പിക്കുകയും കള്ള് നിവേദിക്കുകയും ചെയ്തിരുന്നു. കൊറ്റവൈയാണ് പിന്നീട് കാളിയായി രൂപാന്തരപ്പെട്ടത് എന്ന് പറയപ്പെടുന്നു [2]. ജൈനരുടെ ദേവതകളായ മംഗളാദേവിയും അംബികയും പലയിടങ്ങളിൽ കാളിയായും ദുർഗ്ഗയായും രൂപാന്തരപ്പെട്ടിട്ടുണ്ട്.

ദ്രാവിഡരുടെ പ്രധാന ആരാധനാ മൂർത്തി അമ്മദൈവമായിരുന്നു. മാതൃദായകക്കാരായിരുന്ന അവർക്ക് പിതാവിനേക്കാൾ മാതാവിനോട് കൂടുതൽ ബഹുമാനം ഉണ്ടായിരുന്നിരിക്കണം. എന്നാൽ ദക്ഷിണേന്ത്യയിൽ പിതാവ് (ശിവൻ‍) മാതാവ് (കാളി,പാർവ്വതി,ദുർഗ്ഗ) പുത്രൻ (മുരുകൻ‍) എന്നിങ്ങനെ ഒരു കുടുംബത്തെ ആരാധിച്ചിരുന്നു. വൈദികകാലത്തെ (ഋഗ്വേദം) ആര്യന്മാർക്ക് അമ്മ ക്ഷേത്രങ്ങൾ ഉണ്ടായിരുന്നില്ല. അമ്മ ദൈവങ്ങളെ അവർ ആരാധിച്ചിരുന്നുമില്ല. ദസ്യുക്കളുടെ ഉഷാരാധനയെ ഇന്ദ്രൻ തകർക്കുന്നതായും മറ്റും ഋഗ്വേദത്തിലുള്ള പരാമർശങ്ങൾ ഇത് സൂചിപ്പിക്കുന്നു. നേരേ മറിച്ച് ആര്യർക്കും മുൻപ് താമസിച്ചിരുന്ന ജനവിഭാഗങ്ങൾ ഉർവരതയേയും സൂര്യനേയും മറ്റും അമ്മയുടെ രൂപത്തിൽ ആരാധിച്ചിരുന്നു.

ഇന്ത്യയിലെ ഇതര പ്രദേശങ്ങളെ അപേക്ഷിച്ച് കേരളത്തിലും ബംഗാളിലുമാണ് ദേവിക്ഷേത്രങ്ങൾ കൂടുതലായി കാണുന്നത്. ദ്രാവിഡരുടേയും, ഇന്തോ-ആര്യന്മാരുടേയും, വടക്കു കിഴക്കൻ പ്രദേശങ്ങളിൽ മംഗളോയിഡ് വംശജരുടേയും മുന്നേറ്റമുണ്ടായപ്പോൾ പ്രോട്ടോ ആസ്റ്റ്രലോയ്ഡ് വംശജർക്ക് പ്രാബല്യം നിലനിന്ന പ്രദേശങ്ങൾ കേരളവും ബംഗാളുമായിരുന്നു. അതുകൊണ്ട് ഇന്ത്യയുടെ ആദിമസംസ്കാരം കൂടുതൽ പ്രകടമായത് ഈ രണ്ട് സംസ്ഥാനങ്ങളിലാണ്. ദേവിക്ക് നൽകി വന്ന സർവ്വപ്രധാനമായ സ്ഥാനം അവയിൽ ഒന്നുമാത്രം.

ഋഗ്വേദത്തിൽ ദേവിമാർ പൊതുവിൽ ദേവന്മാരേക്കാൾ വളരെ പ്രാധാന്യം കുറഞ്ഞവരാണ്‌. മനുസ്മൃതിയിൽ മരണമടഞ്ഞ പിതാക്കന്മാർക്കായി ബലിയർപ്പിക്കേണ്ടതിനെപ്പറ്റി പറയുന്നു. [3]നിത്യേനയുള്ള വൈശ്വദേവ ഭക്ഷണ തർപ്പണത്തെക്കുറിച്ച് പരാമർശിക്കുന്നതിൽ ഒരുരുള പിതൃബലിയായി പ്രത്യേകം നൽകണം. അവസനത്തെ ഉരുള മുജ്ജന്മ പാപത്താൽ മാറാരോഗം ബാധിച്ചവർക്കും മതഭ്രഷ്ടരായവർക്കും പട്ടികൾക്കും വേണ്ടി വെറും തറയിലാണ് വെക്കേണ്ടത്. എന്നാൽ ഇതിലെങ്ങും പിതൃക്കൾക്കൊപ്പം സഞ്ചരിക്കേണ്ട അമ്മമാരെപ്പറ്റി പരാമർശമില്ല. മാതൃദായകക്കാരായിരുന്ന ദ്രാവിഡരിൽ നിന്ന് പിതൃദായ സമ്പ്രദായത്തിലേക്കുള്ള വ്യത്യാസം ഇവിടെ പ്രതിഫലിക്കുന്നു. അമ്മമാർ വെറും ഭാര്യമാരാവാനായി നുഴഞ്ഞുകയറിയവർ മാത്രമായിത്തീരുന്നു. അഷ്ടകങ്ങൾ എന്നറിയപ്പെടുന്ന വാർഷികമായ ശ്രാദ്ധമൂട്ടിലും അമ്മമാർക്കവകാശമില്ല. വേദസമ്പ്രദായം അനുവദിക്കുന്നില്ലെങ്കിലും പിന്നീട് ബ്രാഹ്മണമതം ദേവിമാരെന്ന നിലയിൽ അമ്മമാർക്ക് വേണ്ടിയുള്ള ബലി തർപ്പണങ്ങൾ ഇന്ത്യയിലെ അനാര്യൻ അംശങ്ങളിൽ നിന്നും കടം കൊള്ളുന്നു. ഇത്തരത്തിൽ മുൻതലമുറയിലെ അമ്മമാരല്ലാത്ത മറ്റേതോ ദേവിമാർക്കായി (പൊതുവായ മാതൃത്വം-ത്രയംബക-മൂന്നുപേർ) വഴിയരികിൽ ശ്രാദ്ധമൂട്ടുന്ന രീതി പഴയകാലത്തെ ഇന്ത്യൻ സാഹിത്യകൃതികളിൽ കാണുന്നുണ്ട്. [4]

മഹാഭാരതത്തിൽ ഗംഗയെ ദേവിയായി ചിത്രീകരിച്ചിട്ടുണ്ട്. എന്നാൽ ഗംഗ സ്വർഗ്ഗലോകത്തിലെ നദിയാണെന്നും പ്രദീപൻ എന്ന രാജാവിനെ വിവാഹം കഴിക്കാൻ മനുഷ്യരൂപം പൂണ്ടതാണെന്നും പറയുന്നു. എന്നാൽ പ്രദീപന്റെ മകനായ ശാന്തനുവിനെ വിവാഹം കഴിക്കേണ്ടിവരുന്ന ഗംഗ അവളുടെ ആദ്യത്തെ ഏഴുപുത്രന്മാരേയും നദിയിൽ ഒഴുക്കിക്കൊല്ലുന്നു. [5]ഇത് അമ്മ ദൈവങ്ങൾക്ക് അർപ്പിക്കേണ്ടിയിരുന്ന ബലിയെയാണ് സൂചിപ്പിക്കുന്നതെന്ന് ഡി.സി.കൊസാംബി കരുതുന്നു. ആദ്യകാലത്തെ അമ്മ ദൈവാരാധന ജലവുമായി ബന്ധപ്പെട്ടിരുന്നു എന്നാൺ ഇത് കാണിക്കുന്നത്. ഗംഗയുടെ എട്ടാമത്തെ പുത്രനായ ഭീഷ്മർ സഹോദരനുവേണ്ടി അപഹരിച്ചുകൊണ്ടുവരുന്ന അംബ, അംബിക, അംബാലിക എന്നീ രാജകുമാരിമാരും ജലവുമായി ബന്ധപ്പെട്ടിരിക്കുന്നു (അംബു, അംബുസ്, ആംഫി - അമ്മ എന്നാണ് ഈ വാക്കുകളുടെ അർത്ഥവും). ‍ ബുദ്ധമതത്തിന്റെ തകർച്ചയ്ക്കു ശേഷം ഏറ്റവും അധികം പ്രാധാന്യം നൽകപ്പെട്ടിരുന്നത് അമ്മദൈവങ്ങൾക്കാണ്. ബുദ്ധബിംബങ്ങൾ കണ്ടുകിട്ടിയ സ്ഥലങ്ങളിലെല്ലാം ഭഗവതിയെ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങൾ കാണാം. ഭരണിക്കാവ്, കാവുമുടി, കിളിവൂരെന്നിങ്ങനെയുള്ള സ്ഥലങ്ങളിലെല്ലാം ബുദ്ധബിംബങ്ങൾ കണ്ടുകിട്ടിയിട്ടുള്ളത് ക്ഷേത്രങ്ങളിൽനിന്നോ അവയുടെ സമീപ പ്രദേശങ്ങളിൽ നിന്നോ ആണ്. അവിടെയെല്ലാം പൂജിക്കപ്പെടുന്ന ദൈവം ഭഗവതിയാണുതാനും.[6]അമ്മദൈവത്തിന് കാളി, ഭഗവതി, ദുർഗ, കരിംനീലി എന്നിങ്ങനെ പല പേരുകളുമുണ്ട്.

കാളീരൂപ സങ്കല്പം


കാളിയ്ക്ക് പല രൂപങ്ങളുമുണ്ട്. ബാലഭദ്ര, സുമുഖീകാളി എന്നീ സൗമ്യസുന്ദരഭാവങ്ങൾ. കണ്ടങ്കാളിയും കരിങ്കാളിയുമാണ് കൂടുതൽ ശക്തിയുള്ളത്. സംഹാരമൂർത്തിയായ രുധിര മഹാകാളിയാണ് ഏറ്റവും ശക്തി കൂടിയത്, ഭക്തനു പോലും നേരിട്ട് ദർശനം പാടില്ല എന്നതാണ് പ്രത്യേകത. അങ്ങനെ സംഭവിച്ചാൽ ആപത്താണ് എന്നാണ് വിശ്വാസം. വസൂരി മുതലായ വ്യാധികളിൽ നിന്ന് ജനങ്ങളെ രക്ഷിയ്ക്കാൻ കാളിക്ക് സാധിക്കുമെന്നാണ് വിശ്വാസം. ആദിശക്തി, മഹാകാളി, ഭദ്രകാളി, ചാമുണ്ഡി, പ്രകൃതി, പരമാത്മാവ് , ബാലത്രിപുര, കാളരാത്രി, പ്രത്യംഗിര എന്നിവ ഈ ദേവിയുടെ അവതാരങ്ങൾ തന്നെ.

ദുർഗ്ഗാദേവിയുടെ രൗദ്രഭാവമായാണ് ഭദ്രകാളിയെ സങ്കല്പിച്ചിട്ടുള്ളത്‌. അസുരനെ നിഗ്രഹിക്കാനായി അവതരിച്ച ഘോരരൂപം. അജ്ഞാനത്തെ നശിപ്പിച്ച് ജ്ഞാനം നൽകി ലോകത്തെ സംരക്ഷിക്കുക എന്നതാണ് ദുർഗ്ഗയുടെ കറുത്ത ഭാവമായ ‘കാളി’ യുടെ ധർമ്മം. വേദങ്ങളിൽ അഗ്നിയുമായി ബന്ധപ്പെടുത്തിയാണ് കാളിയെ അവതരിപ്പിക്കുന്നത്‌. അഗ്നിയുടെ ദേവതക്ക് ഏഴ് തിളങ്ങുന്ന നാവുകളാണുള്ളത്. ‘കാളി’ അതിൽ കറുത്ത നാവിനെ പ്രതിനിധീകരിക്കുന്നു. രുദ്രന്റെ തൃക്കണ്ണിലെ അഗ്നിയിൽ നിന്നുമാണ് കാളിയെ സൃഷ്ടിച്ചത് എന്നു പറയുമ്പോൾ പ്രപഞ്ചസൃഷ്ടിയുടെ മാതാവായ ശക്തിയെതന്നെ മകളായും കഥകളിലൂടെ വ്യഖ്യാനിക്കുന്നു. ശക്തിസ്വരുപിണിയായ ഈ ദേവിയെ പലരൂപത്തിലും ആരാധിക്കുന്നുണ്ട്. താന്ത്രികർ മുപ്പതിലധികം ഭാവങ്ങളിൽ ഓരോ ആഗ്രഹങ്ങൾക്കനുസരിച്ച് വിവിധ രൂപത്തിൽ ആരാധിക്കുന്നു എന്ന് പറയുന്നുണ്ട്. കാളി എന്ന വാക്ക് ‘കല’ എന്ന പദത്തിൽ നിന്നും ഉണ്ടായതാണ്. കല സമയത്തെ കുറിക്കുന്നു. കാളി സമയത്തിന്റെ ദേവികൂടിയാണ്.

ദുർഗ്ഗയുടെ മറ്റു ഭാവങ്ങളെ അപേക്ഷിച്ച് കാളിയുടെ രൂപം ഭയാനകമാണ്. പുറത്തേക്ക് നീട്ടിയ നാവ്‌, ഒരു കയ്യിൽ ശരീരം വേർപെട്ട തല, വാർന്നൊലിക്കുന്ന രക്തം. അരക്കെട്ടിൽ മുറിച്ചെടുത്ത കൈകൾ തൂക്കിയിട്ടിരിക്കുന്നു. ഭയാനകമായ ഈ രൂപത്തെ പൂജിക്കുന്നതിനു പിന്നിലും ഒരു രഹസ്യമുണ്ട്. നമ്മെ ഭയപ്പെടുത്തുന്ന രൂപത്തെ ആദരിക്കുമ്പോൾ ഭയം അപ്രത്യക്ഷമാകുന്നു എന്ന തത്ത്വം.

കാളിയെ ഇത്രയും ഭീകരിയാക്കിയ ചിത്രകാരൻ ഓരോ അംഗങ്ങൾക്കും പ്രതീകാത്മകമായി കൊടുത്തിരിക്കുന്ന വ്യാഖ്യാനം അറിയാൻ ശ്രമിക്കാതെ കാളിയെ അധഃകൃതരുടെ മൂർത്തിയാണെന്നും; അതുമല്ല, സവർണ്ണരായ പരിവാരങ്ങളുടെ ഇഷ്ടമൂർത്തിയെന്നും വാദമുണ്ട്.

കാളിയുടെ പുറത്തേക്ക് നീണ്ടു കിടക്കുന്ന നാവ് മൗനത്തെ സൂചിപ്പിക്കുന്നു. (നാവ് പുറത്തേക്ക് നീട്ടിയാൽ സംസാരിക്കാൻ കഴിയില്ല.) കണ്ണിലെ കൃഷ്ണമണിയുടെ കറുപ്പാണ് കാളിയ്ക്ക്. ഈ കറുത്തമണി ഇല്ലായിരുന്നെങ്കില് കാഴ്ചയില്ല, ജ്ഞാനമില്ല. കാളി ജ്ഞാനത്തിന്റെ പ്രതീകമാണ്, പ്രകാശം നൽകുന്നവളാണ്. ജ്ഞാനത്തിന്റെ പ്രകാശം മൌനത്തിലാണ്.

ജീവിതത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കും കാരണമായ അഹങ്കാരത്തിന്റെ ഉറവിടമാണ് തല. നിങ്ങൾക്ക് ഒരാളോട് വെറുപ്പു തോന്നുന്നുവെങ്കില്, അത് ആ വ്യക്തിയുടെ ശരീരത്തോടല്ല; ദുഷ്ചിന്തകളുള്ള ശിരസ്സിനോടായിരിയ്ക്കും. ഒരുവന് പഞ്ചേന്ദ്രിയങ്ങളിലൂടെ കിട്ടുന്ന അറിവ് പരിമിതമാണ്. ലോകം പരിമിതമായ അറിവിൽ കുടുങ്ങിക്കിടക്കുന്നു. ശാസ്ത്രവും ഈ പരിമിതമായ അറിവാണ് നൽകുന്നത്. പഞ്ചേന്ദ്രിയങ്ങൾക്കപ്പുറമുള്ള അറിവ് - ആന്തരികമായ ജ്ഞാനം - പഞ്ചേന്ദ്രിയങ്ങളിലൂടെ നേടാൻ സാധ്യമല്ല. ‘തല മുറിക്കപ്പടുക’ എന്നതിന്റെ അർത്ഥം അഹങ്കാരത്തെ ഇല്ലാതാക്കി ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുക, ധ്യാനാവസ്ഥയിൽ എത്തിച്ചേരുക എന്നാണ്. ആ ജ്ഞാനത്തിലൂടെയാണ് ലോകത്തെ അറിയേണ്ടത്.

ദേവിയുടെ ഒരു കയ്യിൽ ‘അഭയ മുദ്രയും, മറുകയ്യിൽ ‘വരദ’ മുദ്രയുമാണ്. ജീവജാലങ്ങൾക്ക് ഭയത്തെ അകറ്റി ക്ഷേമകരമായിട്ടുള്ളതിനെ ചോദിക്കാതെതന്നെ കൊടുക്കുവാൻ തക്കവണ്ണം സർവ്വജ്ഞയാണ് ദേവി.

മുറിച്ച കൈകൾ അരക്കെട്ടിൽ ചുറ്റിയിരിക്കുന്നു. കയ്യ് കർമ്മത്തിന്റെ പ്രതീകമാണ് കർമ്മം ചെയ്യുമ്പോൾ ഫലം അനുഭവിക്കുന്നു. ഈ ഫലം കൂലിയാണ്. ഫലേച്ഛയില്ലാതെ കർമ്മം ചെയ്യുമ്പോൾ ലഭിക്കുന്ന കൃപ സമ്മാനമാണ്. ശാശ്വതമായിട്ടുള്ള കൃപ ജ്ഞാനമാണ്. ജ്ഞാനത്തിന്റെ പ്രതീകമാണ് അരക്കെട്ടിൽ ചുറ്റിയിരിക്കുന്ന കയ്യ്.


ഹിന്ദു ദൈവങ്ങൾ

ഗണപതി | ശിവൻ | ബ്രഹ്മാവ് | മഹാവിഷ്ണു | ദുർഗ്ഗ | ലക്ഷ്മി | സരസ്വതി | ഭദ്രകാളി | രാമൻ | ഹനുമാൻ | ശ്രീകൃഷ്ണൻ | സുബ്രമണ്യൻ‍ | ഇന്ദ്രൻ | ശാസ്താവ്| കാമദേവൻ | യമൻ | കുബേരൻ | സൂര്യദേവൻ | വിശ്വകർമ്മാവ്

  1. ബഷാം; ദ വണ്ടർ ദാറ്റ് വാസ് ഇന്ത്യ. സുർജീത്ത് പബ്ലിക്കേഷൻസ്, ഇംഗ്ലീഷ്; ന്യൂഡെൽഹി ഇന്ത്യ
  2. പി.കെ.ഗോപാലകൃഷ്ണൻ രചിച്ച “കേരളത്തിൻറെ സാംസ്കാരികചരിത്രം”
  3. മനുസ്മൃതി 3.81-92
  4. ശൂദ്രകൻ‍-മൃച്ഛകടികം
  5. മഹാഭാരതം 1.93.44
  6. കെ. ദാമോദരൻ രചിച്ച “പ്രാചീന കേരളം”,അദ്ധ്യായം പന്ത്രണ്ട്
"https://ml.wikipedia.org/w/index.php?title=കാളി&oldid=3735456" എന്ന താളിൽനിന്ന് ശേഖരിച്ചത്