"മൂന്നാം പാനിപ്പത്ത് യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) യന്ത്രം ചേര്‍ക്കുന്നു: pl:III bitwa pod Panipatem
വരി 64: വരി 64:


{{Link FA|mr}}
{{Link FA|mr}}

[[de:Dritte Schlacht von Panipat]]
[[de:Dritte Schlacht von Panipat]]
[[en:Battle of Panipat (1761)]]
[[en:Battle of Panipat (1761)]]
വരി 69: വരി 70:
[[hi:पानीपत का तृतीय युद्ध]]
[[hi:पानीपत का तृतीय युद्ध]]
[[mr:पानिपतची तिसरी लढाई]]
[[mr:पानिपतची तिसरी लढाई]]
[[pl:III bitwa pod Panipatem]]
[[sv:Tredje slaget vid Panipat]]
[[sv:Tredje slaget vid Panipat]]
[[ur:پانی پت کی تیسری لڑائی]]
[[ur:پانی پت کی تیسری لڑائی]]

11:47, 7 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

മൂന്നാം പാനിപ്പത്ത് യുദ്ധം
മറാത്ത സാമ്രാജ്യം, ദുര്രാനി സാമ്രാജ്യം ഭാഗം
തിയതിജനുവരി 14, 1761
സ്ഥലംഇന്നത്തെ ഇന്ത്യയിലെ ഹരിയാന സംസ്ഥാനത്തിലെ പാനിപ്പത്ത്
ഫലംഅഫ്ഗാന്‍ വിജയം, ഇരുകൂട്ടര്‍ക്കും നാശനഷ്ടങ്ങള്‍, മറാത്ത സൈന്യവും പൌരന്മാരും പഞ്ചാബില്‍ നിന്നും ദില്ലിയിലേയ്ക്ക് പിന്‍‌വാങ്ങി.
Territorial
changes
വടക്കേ ഇന്ത്യ അഫ്ഗാന്‍ നാടുവാഴികളുടെ ഭരണത്തിനു കീഴിലാകുന്നു.
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
മറാത്ത സാമ്രാജ്യംദുര്രാനി സാമ്രാജ്യം (അഫ്ഗാന്‍ സാമ്രാജ്യം)
പടനായകരും മറ്റു നേതാക്കളും
സദാശിവറാവു , ഇബ്രാഹിം ഖാന്‍ ഗര്‍ദി, ജനോക്ജി ഷിന്‍ഡെ, മല്‍ഹര്‍റാവു ഹോല്‍ക്കര്‍, സര്‍ദാര്‍ പുരന്ദരെ, സര്‍ദാര്‍ വിഞ്ചുര്‍ക്കര്‍അഹ്മദ് ഷാ ദുര്രാനി,
നജീബ്-ഉദ്-ദൗള,
ഷുജാ-ഉദ്-ദൗള
ശക്തി
40,000 കാലാള്‍, 200 പീരങ്കി, 15,000 infantry, 15,000 Pindaris. The force was accompanied by 300,000 non-combatants (pilgrims and camp-followers)42,000 കാലാള്‍, 120–130 പീരങ്കി, 38,000 infantry in addition to 10,000 reserves, 4,000 personal guards and 5,000 Qizilbashas well as large numbers of irregulars.
നാശനഷ്ടങ്ങൾ
30,000 on the battlefield and another 10,000 in the subsequent massacre as well as 40,000 camp followers were either captured or killed.30,000 on the battlefield
India's Historic Battles: From Alexander the Great to Kargil By Kaushik Roy (2005) Published by Orient Longman, p 96

മൂന്നാം പാനിപ്പത്ത് യുദ്ധം നടന്നത് ദില്ലിക്ക് ഏകദേശം 80 മൈല്‍ (130 കി.മീ) വടക്ക് സ്ഥിതിചെയ്യുന്ന പാനിപ്പത്തില്‍29°23′N 76°58′E / 29.39°N 76.97°E / 29.39; 76.97 (ഹരിയാന സംസ്ഥാനം, ഇന്ത്യ) 1761 ജനുവരി 14-നു ആണ്. ഈ യുദ്ധത്തില്‍ ഫ്രഞ്ചുകാര്‍ ആയുധം നല്‍കുകയും പരിശീ‍ലിപ്പിക്കുകയും ചെയ്ത [1] മറാഠരുടെ പീരങ്കിപ്പടയും അഹ്മദ് ഷാ ദുറാനി നേതൃത്വം നല്‍കിയ അഫ്ഗാനികളുടെ ലഘു കുതിരപ്പടയും ഏറ്റുമുട്ടി. പഷ്തൂണ്‍ വംശജനായ അഹ്മദ് ഷാ ദുറാനി 'അഹ്മദ് ഷാ അബ്ദാലി' എന്നും അറിയപ്പെടുന്നു. 18-ആം നൂറ്റാണ്ടില്‍ നടന്ന ഏറ്റവും വലിയ യുദ്ധങ്ങളില്‍ ഒന്നായി ഈ യുദ്ധം കരുതപ്പെടുന്നു.[2]

മുഗള്‍ സാമ്രാജ്യത്തിന്റെ ക്ഷയത്തോടെ മറാഠ കോണ്‍ഫെഡറസിയുടെ കീഴില്‍ കൂടുതല്‍ ഭൂപ്രദേശങ്ങള്‍ വന്നു. മറാഠരുടെ ഈ നേട്ടങ്ങളെ വെറുതെ വിടാന്‍ അഹ്മദ് ഷാ അബ്ദാലിയും മറ്റ് അഫ്ഗാനികളും തയ്യാറായിരുന്നില്ല. 1759-ല്‍ പഷ്തൂണ്‍ വംശജരില്‍ നിന്ന് ബലൂചികളുടെ സഹായത്തോടെ അഹ്മദ് ഷാ അബ്ദാലി ഒരു സൈന്യം രൂപീകരിച്ചു, പല ചെറിയ സൈനിക കേന്ദ്രങ്ങളും പിടിച്ചെടുത്തു. ഇതിന് ഉത്തരമായി മറാഠര്‍ സദാശിവ്‌റാവു ഭൗ-ന്റെ നേതൃത്വത്തില്‍ 100,000 സൈനികര്‍ അടങ്ങുന്ന ഒരു സൈന്യം വിളിച്ചുചേര്‍ത്ത് മുഗള്‍ തലസ്ഥാനമായ ദില്ലി കൊള്ളയടിച്ചു. ഇതിനു പിന്നാലെ യമുനയുടെ കരയില്‍ കര്‍ണാല്‍, കുഞ്ച്പുര29°42′57″N 77°4′49″E / 29.71583°N 77.08028°E / 29.71583; 77.08028 എന്നിവിടങ്ങളില്‍ പല യുദ്ധങ്ങളും നടന്നു. ഇത് മറാഠര്‍ക്ക് എതിരായി അബ്ദാലിയുടെ നേതൃത്വത്തില്‍ രണ്ടുമാസം നീണ്ടുനിന്ന ഒരു പ്രതിരോധത്തിലേയ്ക്ക് നയിച്ചു.

ഈ യുദ്ധം നടന്ന സ്ഥലത്തെച്ചൊല്ലി ചരിത്രകാരന്മാര്‍ക്ക് ഇടയില്‍ തര്‍ക്കം നിലനില്‍ക്കുന്നു, എങ്കിലും മിക്കവരും ഇത് ഇന്നത്തെ കാലാ ആംബ്, സനൗലി റോഡ് എന്നിവയുടെ പരിസരത്ത് ആണ് നടന്നത് എന്നു വിശ്വസിക്കുന്നു. ഈ യുദ്ധത്തില്‍ 125,000 പേര്‍ പോരാടി. നീണ്ടുനിന്ന പോരാട്ടങ്ങളില്‍, ഇരുഭാഗത്തിനും ലാഭനഷ്ടങ്ങള്‍ ഉണ്ടായി. ഒടുവില്‍ മറാഠരുടെ പല സേനാനിരകളെയും തോല്പ്പിച്ച് അഹ്മദ് ഷാ അബ്ദാലിയുടെ നേതൃത്വത്തിലുള്ള സൈന്യം വിജയികളായി. ഈ യുദ്ധത്തിലെ നാശനഷ്ടങ്ങളെക്കുറിച്ചും ചരിത്രകാരന്മാര്‍ക്കിടയില്‍ തര്‍ക്കം നിലനില്‍ക്കുന്നു. 60,000-നും 70,000-നും ഇടയില്‍ സൈനികര്‍ക്ക് ഈ യുദ്ധത്തില്‍ ജീവഹാനി സംഭവിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു. ഈ യുദ്ധത്തിന്റെ പ്രധാന പരിണതഫലം മറാഠരുടെ വടക്കോട്ടുള്ള സൈനിക മുന്നേറ്റങ്ങള്‍ക്ക് വിരാമമായി എന്നതാണ്.

ഒരു വര്‍ഷത്തില്‍ കൂടുതല്‍ നീണ്ടുനിന്ന ഈ യുദ്ധത്തില്‍ പല ചെറു യുദ്ധങ്ങളും നടന്നു, പല സൈനിക പാളയങ്ങളും പിടിച്ചെടുത്തു, പല രാഷ്ട്രീയ കളികളും നടന്നു, ഭക്ഷണം, വെള്ളം, മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവയ്ക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ നടന്നു. യുദ്ധാവസാനം മറാഠ സൈന്യത്തില്‍ ഏകദേശം 45,000 പേര്‍ ഉണ്ടായിരുന്നു, അഫ്ഗാന്‍ സൈന്യത്തില്‍ 60,000 പേരും 15,000-ല്‍ അധികം കരുതല്‍ സൈനികരും ഉണ്ടായിരുന്നു.

അവലംബം, കുറിപ്പുകള്‍

  1. "Maratha Confederacy". Encyclopedia Britannica. Retrieved 2007-08-11.
  2. Black, Jeremy (2002) Warfare In The Eighteenth Century (Cassell'S History Of Warfare) (Paperback - 25 Jul 2002)ISBN-10: 0304362123

കൂടുതല്‍ വായനയ്ക്ക്

  • Britannica "Panipat, Battles of" (2007) Retrieved May 24, 2007, from Encyclopædia Britannica Online.
  • T S Shejwalkar, Panipat 1761 Deccan College Monograph Series. I., Pune (1946)
  • H. G. Rawlinson, An Account Of The Last Battle of Panipat and of the Events Leading To It, Hesperides Press (2006) ISBN 1406726251
  • Vishwas Patil, Panipat" - a novel based on the 3rd battle of Panipat, Venus (1990)

പുറത്തുനിന്നുള്ള കണ്ണികള്‍

ഫലകം:Link FA