"എലിസബത്ത് ബ്ലാക്വെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) വർഗ്ഗം:അമേരിക്കൻ ഫെമിനിസ്റ്റുകൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
||
വരി 74: | വരി 74: | ||
[[വർഗ്ഗം:ഫെബ്രുവരി 3-ന് ജനിച്ചവർ]] |
[[വർഗ്ഗം:ഫെബ്രുവരി 3-ന് ജനിച്ചവർ]] |
||
[[വർഗ്ഗം:മേയ് 31-ന് മരിച്ചവർ]] |
[[വർഗ്ഗം:മേയ് 31-ന് മരിച്ചവർ]] |
||
[[വർഗ്ഗം:അമേരിക്കൻ ഫെമിനിസ്റ്റുകൾ]] |
09:27, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
എലിസബത്ത് ബ്ലാക്ക്വെൽ | |
---|---|
ജനനം | ബ്രിസ്റ്റൾ, ഗ്ലൂച്ചെസ്റ്റർഷയർ, ഇംഗ്ലണ്ട് | 3 ഫെബ്രുവരി 1821
മരണം | 31 മേയ് 1910 ഹേസ്റ്റിങ്സ്, സസക്സ്, ഇംഗ്ലണ്ട് | (പ്രായം 89)
ദേശീയത | ബ്രിട്ടീഷ് |
പൗരത്വം | ബ്രിട്ടീഷ്, അമേരിക്കൻ ഇരട്ടപൗരത്വം |
കലാലയം | ജനീവ മെഡിക്കൽ കോളേജ് |
തൊഴിൽ |
യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നും വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ ആദ്യവനിതയാണ് എലിസബത്ത് ബ്ലാക്ക്വെൽ (Elizabeth Blackwell -3 February 1821– 31 May 1910). ബ്ലാക്ക്വെൽ ബ്രിട്ടീഷ് ഡോക്ടർ ആയിരുന്നു . അമേരിക്ക, യുണൈറ്റഡ് കിങ്ഡം എന്നിവിടങ്ങളിൽ സ്ത്രീകളിൽ വൈദ്യശാസ്ത്രപഠനം പ്രോത്സാഹിപ്പിക്കുന്നതിൽ പ്രഥമപങ്കുവഹിച്ച സമൂഹിക പരിഷ്കർത്താക്കളിൽ മുന്നിട്ടു നിന്നിരുന്ന ഓരാളാണ് എലിസബത്ത് ബ്ലാക്ക്വെൽ.
ജീവചരിത്രം
സാമുവൽ ബ്ലാക്ക്വെല്ലിനും ഭാര്യ ഹെന്ന ബ്ലാക്ക്വെല്ലിനും മൂന്നാമത്തെ മകളായാണ് 3 ഫെബ്രുവരി 1821 ന് ഇംഗ്ലണ്ടിലെ ബ്രിസ്റ്റൽ ൽ എലിസബത്ത് ബ്ലാക്ക്വെൽ ജനിച്ചത്. [1] 1832 ൽ എലിസബത്ത് ബ്ലാക്ക്വെലിന്റെ കുടുംബം അമേരിക്കയിലേക്ക് കുടിയേറി. തന്റെ പതിനേഴാം വയസ്സിൽ പിതാവിന്റെ മരണശേഷം എലിസബത്ത് ബ്ലാക്ക്വെൽ അധ്യാപികയായി സേവനമാരംഭിച്ചു. തന്റെ കൂട്ടുകാരി രോഗാവസ്ഥയിൽ തുടരുകയും പുരുഷ ഡോക്ടർമാരെ സമീപിക്കാൻ വിസമ്മതിക്കുകയും ചൈയ്ത സാഹചര്യമാണ് ഒരു വനിതാ ഡോക്ടർ എന്ന ആശയം എലിസബത്ത് ബ്ലാക്ക്വെല്ലിൽ ഉണ്ടാക്കിയത്. 1847 ഒക്ടോബർ എലിസബത്ത് ബ്ലാക്ക്വെൽ ന്യൂയോർക്കിലെ ഹൊബാർട്ട് കോളേജിൽ വൈദ്യശാസ്ത്ര വിദ്യാർത്ഥിന്യായി പഠനമാരംഭിച്ചു. 1849 ൽ എലിസബത്ത് ബ്ലാക്ക്വെൽ അമേരിക്കയിൽ വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ ആദ്യവനിതയായി.[2]
1850 ന്റെ മദ്ധ്യത്തിൽ എലിസബത്ത് ബ്ലാക്ക്വെൽ ദരിദ്രരായ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി ന്യൂയോർക്ക് ഡിസ്പെസറി എന്ന പേരിൽ ഒരു പ്രയോഗിക വൈദ്യചികിത്സാലയം ന്യൂയോർക്കിൽ ആരംഭിച്ചു.[3] 1857 ൽ തന്റെ സഹോദരിയും ഡോക്ടറുമായ എമിലി ബ്ലാക്ക്വെല്ലിന്റേയും സഹപ്രവർത്തകരുടേയും സഹായത്തോടെ നിർദ്ധനരായ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി ന്യൂയോർക്ക് ഇൻഫേർമെറി എന്ന ആശുപത്രി ആരംഭിച്ചു. നൂറുവർഷത്തിൽ കൂടുതൽ ഈ ആശുപത്രി നിലനിന്നിരുന്നു. 1861 ൽ നിലവിൽ വന്ന യു. എസ്. സാനിറ്ററി കമ്മീഷൻ രൂപീകരിക്കുവാൻ പ്രധാനപങ്കുവഹിച്ചവരിൽ പ്രധാനിയാണ് എലിസബത്ത് ബ്ലാക്ക്വെൽ. 1860 കളുടെ അവസാനത്തിൽ വനിതകൾക്കുവേണ്ടി ഒരു വൈദ്യശാസ്ത്രവിദ്യാലയം ന്യൂയോർക്കിൽ ആരംഭിച്ചു. പിന്നീട് ലണ്ടനിലേക്ക് മടങ്ങിയ എലിസബത്ത് ബ്ലാക്ക്വെൽ ലണ്ടൻ സ്കൂൾ ഓഫ് മെഡിസിൻ ഫോർ വിമൺ എന്ന വൈദ്യശാസ്ത്രവിദ്യാലയത്തിൽ അധ്യാപികയായും സേവനമനുഷ്ടിച്ചു. 31 May 1910 ന് എലിസബത്ത് ബ്ലാക്ക്വെൽ ലണ്ടനിൽ വെച്ച് മരണമടഞ്ഞു..[4][5]
കൃതികൾ
എലിസബത്ത് ബ്ലാക്ക്വെൽ ആതുരസേവന രംഗവുമായി ബന്ധപ്പെട്ട് പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. അവ താഴെ സൂചിപ്പിക്കുന്നു.
- 1849 The Causes and Treatment of Typhus, or Shipfever (thesis)
- 1852 The Laws of Life with Special Reference to the Physical Education of Girls (brochure, compilation of lecture series) പ്രസിദ്ധീകരിച്ചത് ജോർജ്ജ് പുട്നാം ആണ്.
- 1856 An appeal in behalf of the medical education of women[6]
- 1860 Medicine as a Profession for Women (lecture published by the trustees of the New York Infirmary for Women)
- 1864 Address on the Medical Education of Women[7]
- 1878 Counsel to Parents on the Moral Education of their Children in Relation to Sex (eight editions, republished as The Moral Education of the Young in Relation to Sex)
- 1881 "Medicine and Morality" (published in Modern Review)
- 1884 The Human Element in Sex: being a Medical Enquiry into the Relation of Sexual Physiology to Christian Morality (two editions)
- 1887 Purchase of Women: the Great Economic Blunder
- 1871 The Religion of Health (compilation of lecture series, three editions)
- 1883 Wrong and Right Methods of Dealing with Social Evil, as shown by English Parliamentary Evidence[8]
- 1888 On the Decay of Municipal Representative Government – A Chapter of Personal Experience (Moral Reform League)
- 1890 The Influence of Women in the Profession of Medicine[9]
- 1891 Erroneous Method in Medical Education etc. (Women's Printing Society)
- 1892 Why Hygienic Congresses Fail
- 1895 Pioneer Work in Opening the Medical Profession to Women – Autobiographical Sketches - ആത്മകഥ (Longmans, reprinted New York: Schocken Books, 1977)
- 1898 Scientific Method in Biology
- 1902 Essays in Medical Sociology, 2 vols (Ernest Bell)
അവലംബം
- ↑ Sahli, Nancy Ann (1982). Elizabeth Blackwell, M.D., (1871–1910): a biography. New York: Arno Press. ISBN 0-405-14106-8.
- ↑ "Elizabeth Blackwell Biography". Bio. Retrieved 10 മാർച്ച് 2016.
- ↑ Lindberg, Donald A. B.; Albright, Tenley E. "Dr. Elizabeth Blackwell". Changing the face of Medicine. National library of medicine. Retrieved 10 മാർച്ച് 2016.
- ↑ Lindberg, Donald A. B.; Albright, Tenley E. "Dr. Elizabeth Blackwell". Changing the face of Medicine. National library of medicine. Retrieved 10 മാർച്ച് 2016.
- ↑ "Elizabeth Blackwell Biography". Bio. Retrieved 10 മാർച്ച് 2016.
- ↑ Collins, Stacy B.; Haydock, Robert; Blackwell, Elizabeth; Blackwell, Emily; Zakrzewska, Maria E. An appeal in behalf of the medical education of women. New York: New York Infirmary for Women.
- ↑ Blackwell, Elizabeth; Blackwell, Emily (1864). Address on the Medical Education of Women. New York: Baptist & Taylor. LCCN e12000210. OCLC 609514383.
- ↑ Blackwell, Elizabeth (1883). Wrong and right methods of dealing with social evil, as shown by English parliamentary evidence. New York: A. Brentano. LCCN 76378843.
- ↑ Blackwell, Elizabeth (1890). The influence of women in the profession of medicine. Baltimore: Unknown.
പുറത്തേയ്ക്കുള്ള കണ്ണികൾ
- Works by Elizabeth Blackwell online at the Biodiversity Heritage Library
- Elizabeth Blackwell Collection on New York Heritage Digital Collections
- Some places and memories related to Elizabeth Blackwell
- Women in Science
- An online history at the National Institutes of Health, including copies of historical documents
- An online biography of Elizabeth Blackwell, with links to more articles on Blackwell and others in her famous family, plus links to many resources on the Net
- Biography from the National Institute of Health
- Elizabeth Blackwell at the Hobart and William Smith Colleges Archives.
- Elizabeth Blackwell Resources Available in Hobart and William Smith Colleges Archives.
- Chronological Bibliography of Selected Scholarly Works by Dr. Elizabeth Blackwell.
- Elizabeth Blackwell at winningthevote.org
- എലിസബത്ത് ബ്ലാക്വെൽ at Find A Grave
- Papers, 1835–1960. Schlesinger Library, Radcliffe Institute, Harvard University.
- Works written by or about Elizabeth Blackwell at Wikisource
- Texts on Wikisource:
- "Blackwell, Elizabeth". എൻസൈക്ലോപീഡിയ അമേരിക്കാന. 1920.
- Smith, Charlotte Fell (1912). "Blackwell, Elizabeth". In Lee, Sidney (ed.). Dictionary of National Biography (2nd supplement). Vol. 1. London: Smith, Elder & Co.
- "എലിസബത്ത് ബ്ലാക്വെൽ". The New Student's Reference Work. Chicago: F. E. Compton and Co. 1914.