"അയിരൂർ, പത്തനംതിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
അദ്വൈതൻ (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3435949 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 116: വരി 116:


==ബാങ്കുകൾ==
==ബാങ്കുകൾ==
അയിരൂർ ഗ്രാമത്തിലെ ബാങ്കുകൾ
*സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ .ചെറുകോൽപ്പുഴ
*ഫെഡറൽ ബാങ്ക്, നീലംപ്ലാവ്
*ഇന്ത്യൻ ഓവർസീസ് ബാങ്ക്, ചെറുകോൽപ്പുഴ
*സൗത്ത് മലബാർ ഗ്രാമീൺ ബാങ്ക്, ചെറുകോൽപ്പുഴ


*അയിരൂർ വില്ലേജ് സർവീസ് സഹകരന ബാങ്ക്, ചെറുകോൽപ്പുഴ
*സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻങ്കൂർ .ചെറുകോൽപ്പുഴ
*ഫെഡറൽ ബാങ്ക്
*ഇന്ത്യൻ ഓവർസീസ് ബാങ്ക്, പ്ലാങ്കമണ്ണ്
*ഇന്ത്യൻ ഓവർസീസ് ബാങ്ക്
*സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, തടിയൂര്
*സൗത്ത് മലബാർ ഗ്രാമീൺ ബാങ്ക്
*ഫെഡറൽ ബാങ്ക്, തടിയൂര്

*സൗത്ത് ഇന്ത്യയൻ ബാങ്ക്, തടിയൂര്
*അയിരൂർ വില്ലേജ് സർവീസ് സഹകരന ബാങ്ക്


==വ്യക്തിമുദ്ര പതിപ്പിച്ചവർ ==
==വ്യക്തിമുദ്ര പതിപ്പിച്ചവർ ==

14:03, 26 ഒക്ടോബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

അയിരൂർ
ഗ്രാമം
Nickname(s): 
കേരളത്തിന്റെ കഥകളി ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
പിൻകോഡ്
689611/689612
Telephone code04735/0469
വാഹന റെജിസ്ട്രേഷൻKL 03/KL 62
ഏറ്റവും അടുത്ത നഗരംതിരുവല്ല
സാക്ഷരത97%
ലോക്‌സഭാ നിയോജകമണ്ഡലംപത്തനംതിട്ട

പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിലാണ്‌ അയിരൂർ ഗ്രാമം സ്ഥിതി ചെയ്യുന്നത്‌. പത്തനംതിട്ട ജില്ല രൂപീകരിക്കപ്പെടുന്നതിനു മുമ്പ് അയിരൂർ ആലപ്പുഴ ജില്ലയിലെ തിരുവല്ല താലൂക്കിന്റെ ഭാഗമായിരുന്നു. ഗ്രാമത്തിന്റെ തെക്ക് ഭാഗത്തിലൂടെ ഒഴുകുന്ന പമ്പാ നദി അയിരൂരിലെ മണ്ണിനെ ഫലസമ്പുഷ്ടമാക്കുന്നു. ഈ ഗ്രാമം പഴയ തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു. ആക്കാലത്ത്‌ 'കോവിലന്മാർ' അയിരൂർ ഭരിച്ചിരുന്നു എന്നു കരുതപ്പെടുന്നു. ഹിന്ദുക്കൾ മാത്രം താമസിച്ചിരുന്ന ഇവിടെ വടക്കുനിന്നും ഒരു ക്രിസ്ത്യൻ കുടുംബത്തെ കൊണ്ടുവന്നുവെന്നും, ശേഷം അവർ ഇവിടെ സ്ഥിര താമസം ആക്കിയെന്നും കരുതപ്പെടുന്നു. ഇന്നത്തെ അയിരൂർ, ഹിന്ദുക്കളും ക്രിസ്ത്യാനികളും ഇടകലർന്നു ജീവിക്കുന്ന ഒരു ആധുനിക കേരളീയ ഗ്രാമമാണ്‌. മധ്യതിരുവിതാംകൂറിലെ ഒട്ടുമിക്ക സ്ഥലങ്ങളെയും പോലെ, വളരെയേറെ വിദേശ ഇന്ത്യക്കാർ ഇവിടെ നിന്നും പോയവരായുണ്ട്‌. കേരളത്തിന്റെ കഥകളി ഗ്രാമവും അയിരൂരാണ്[1].

പമ്പാ നദിയും ചുറ്റുമുള്ള ചെറുകുന്നുകളും ആയിരൂരിന്റെ മനോഹാരിതയെ സമ്പുഷ്ടമാക്കുന്നു. അയിരൂർ നിവാസികൾ കൂടുതലും കർഷകരാണ്. തേങ്ങ, റബ്ബർ, കൊക്കോ, കപ്പ, വാഴ, കുരുമുളക്, ജാതി, രംബുട്ടാൻ തുടങ്ങിയ വിളകൾ ഇന്നാട്ടിൽ സുലഭമാണ്. അതുകൊണ്ടുതന്നെ ഗ്രാമ നിവാസികളുടെ ആളോഹരി വരുമാനം സംസ്ഥാന ശരാശരിയേക്കാൾ മുന്നിലാണ്.

അയിരൂരിനെ സംബന്ധിച്ച മിക്കവാറും എല്ലാ കാര്യങ്ങളും പമ്പാ നദിയുമായി ബന്ധപ്പെട്ടിരുന്നു. ചെറുകോൽപ്പുഴ ഹിന്ദു മത പരിഷദ്, വള്ളംകളികൾ എന്നിവ തുടങ്ങി, കൃഷിയും നിത്യജീവിതവും വരെ പമ്പാനദിയുമായി കെട്ടുപിണഞ്ഞുകിടക്കുന്നു.

നാമോല്പത്തി

അയ്യൻ ഊര് ലോപിച്ചാണ് അയിരൂർ എന്ന പേര് വന്നതെന്നു വിശ്വസിക്കപ്പെടുന്നു. പുലിപ്പാലിനായുള്ള യാത്രയിൽ മണികണ്ഠൻ സഞ്ചരിച്ച വഴിയാണിതെന്നാണ് വിശ്വാസം. കേരളത്തിലെതന്നെ പഴക്കംചെന്ന ഭദ്രകാളീ ക്ഷേത്രങ്ങളിൽ ഒന്നായ അയിരൂർ പുതിയകാവ് ക്ഷേത്രം ഈ ജനപഥത്തിന്റെ പഴക്കത്തന്റെ തെളിവായി ഇന്നും നിലകൊള്ളുന്നു. ശബരിമല ക്ഷേത്രത്തിലേക്കുള്ള തിരുവാഭരണ ഘോഷയാത്ര ആദ്യദിനം വിശ്രമിക്കുന്നത് ഈ ക്ഷേത്രത്തിലാണ്. ഇവിടെ ആ ദിവസം പേടകങ്ങൾ തുറന്ന് തിരുവാഭരണ ദർശനവും നടത്തപ്പെടുന്നു.

അടുത്ത സ്ഥലങ്ങൾ

പ്രധാന സ്ഥലങ്ങൾ

ബാങ്കുകൾ

  • സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻങ്കൂർ .ചെറുകോൽപ്പുഴ
  • ഫെഡറൽ ബാങ്ക്
  • ഇന്ത്യൻ ഓവർസീസ് ബാങ്ക്
  • സൗത്ത് മലബാർ ഗ്രാമീൺ ബാങ്ക്
  • അയിരൂർ വില്ലേജ് സർവീസ് സഹകരന ബാങ്ക്

വ്യക്തിമുദ്ര പതിപ്പിച്ചവർ 

  • നി.വ.ദി.ശ്രീ. മാത്യൂസ് മാർ അത്താനാസ്യോസ് എപ്പിസ്കോപ്പ
  • ദി.ശ്രീ. സി .പി .പീലിപ്പോസ് കശീശ്ശാ ,ചെറുകര
  • പദ്മശ്രീ എസ് തിലകൻ (നടൻ)(1935 -2012 )
  • ടി.കെ.എ.നായർ (പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സിക്രട്ടറി
  • അയിരൂർ സദാശിവൻ (പിന്നണി ഗായകൻ)

പ്രധാന ആകർഷണങ്ങൾ

  • പുതിയകാവ് വള്ളംകളി
  • ചെറുകോൽപ്പുഴ കൺവെൻഷൻ
  • വേലമ്പാടി,വാഴക്കുന്നം അക്വാഡക്റ്റ്
  • ഇടപ്പാവൂർ പള്ളീയോടം
  • ഇടപ്പാവൂർ-പേരൂർ പള്ളിയോടം
  • കൊറ്റാത്തൂർ പള്ളിയോടം
  • അയിരൂർ പള്ളിയോടം
  • കാർമ്മേൽ മന്ദിരം
  • പുതിയകാവു ദേവീ ക്ഷേത്രം
  • കഥകളി ഗ്രാമം
  • പാലൻപുലയൻ ക്ഷേത്രം
  • പുത്തൻ ശബരിമല അയ്യപ്പക്ഷേത്രം
  • അയിരൂർ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രം

മതസൗഹാർദം

അയിരൂർ പ്രദേശത്ത് ധാരാളം പള്ളികളും അമ്പലങ്ങളും ഉണ്ട്. ജനസംഖ്യയിൽ ക്രിസ്ത്യാനികളും ഹിന്ദുക്കളും ഏകദേശം തുല്യരാണ്. ആയിരൂരിന്റെ അറിവുള്ള ചരിത്രത്തിൽ വെച്ച് ഇതുവരെ ഒരു മതലഹള നടന്നിട്ടില്ല എന്നത് ആയിരൂരിന്റെ മതസൗഹാർദത്തെ പ്രസിദ്ധം ആക്കുന്നു. അയിരൂർ ഗ്രാമത്തിൽ ഇസ്ലാം മത വിശ്വാസികളോ ജുമാമസ്ജിദുകളോ ഇല്ല എന്നത് രസകരമായ ഒരു വസ്തുത ആണ്.

പാലൻപുലയ ക്ഷേത്രം 

പുലയ ക്ഷേത്രം അയിരൂരിന്റെ സവിശേഷതയാണ്[2]. ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ ശ്രീപാലൻ പുലയനാണ്. സവർണ്ണ മേധാവിത്വം വാണിരുന്ന കാലത്ത് സമൂഹത്തിലെ അയിത്തം കല്പിച്ച് മാറ്റി നിർത്തിയിരുന്ന ഒരു വിഭാഗത്തിന്റെ പ്രതിനിധിയെ ദേവതുല്യനായി അക്കാലത്തെ ആളുകൾ കരുതി എന്നത് പ്രത്യേകം പ്രശംസ അർഹിക്കുന്ന ഒരു കാര്യമാണ്. കേരളത്തിലെ ഏക പുലയ ക്ഷേത്രവും ഇതാണ്[3].

അവലംബം

  1. http://www.omnilexica.com/?q=Ayroor Omnilexica.com
  2. http://wikimapia.org/9974099/PALAN-PULAYAN-TEMPLE-KANJEETTUKARA-AYROOR-PTA-DIST വിക്കിമാപ്പിയ
  3. സുവർണ്ണ ജൂബിലി സ്മരണിക 2004, കർമ്മേൽ മാർത്തോമ്മാ ഇടവക, അയിരൂർ
"https://ml.wikipedia.org/w/index.php?title=അയിരൂർ,_പത്തനംതിട്ട&oldid=3682505" എന്ന താളിൽനിന്ന് ശേഖരിച്ചത്