"കുമ്പളങ്ങി നൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 35: വരി 35:
*[[അന്ന ബെൻ]] - ബേബി മോൾ
*[[അന്ന ബെൻ]] - ബേബി മോൾ
* ഗ്രേസ് ആന്റണി - സിമ്മി
* ഗ്രേസ് ആന്റണി - സിമ്മി
*ലാലി പി എം
*[[ലാലി പി എം]]


== റിലീസ് ==
== റിലീസ് ==

10:57, 25 സെപ്റ്റംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

കുമ്പളങ്ങി നൈറ്റ്സ്
Theatrical release poster
സംവിധാനംമധു സി.നാരായണൻ
നിർമ്മാണംഫഹദ് ഫാസിൽ
ദിലീഷ് പോത്തൻ
ശ്യാം പുഷ്കരൻ
നസ്രിയ നസീം
രചനശ്യാം പുഷ്കരൻ
തിരക്കഥശ്യാം പുഷ്കരൻ
അഭിനേതാക്കൾഷെയിൻ നിഗം
സൗബിൻ സാഹിർ
ഫഹദ് ഫാസിൽ
ശ്രീനാഥ് ഭാസി
മാത്യു തോമസ്‌
സംഗീതംസുഷിൻ ശ്യാം
ഛായാഗ്രഹണംഷൈജു ഖാലിദ്
ചിത്രസംയോജനംസൈജു ശ്രീധരൻ
സ്റ്റുഡിയോഫഹദ് ഫാസിൽ & ഫ്രണ്ട്സ്
വർക്കിംഗ് ക്ലാസ്സ് ഹീറോ
വിതരണംസെഞ്ച്വറി ഫിലിംസ്
റിലീസിങ് തീയതി7 February 2019
രാജ്യംഇന്ത്യ
ഭാഷമലയാളം

ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഫഹദ് ഫാസിൽ, നസ്രിയ നസീം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഒരു മലയാള ചലച്ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. മധു സി. നാരായണൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് . ഷെയ്ൻ നിഗം, സൗബിൻ ഷാഹിർ, ഫഹദ് ഫാസിൽ, ശ്രീനാഥ് ഭാസി, മാത്യു തോമസ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. [1][2]. 2019 - കലാമൂല്യവും ജനപ്രീതിയുമുള്ള മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ഈ ചലച്ചിത്രത്തിന് ലഭിച്ചു.[3] കൂടാതെ കുമ്പളങ്ങി നൈറ്റ്സിലെ അഭിനയത്തിന് ഫഹദ് ഫാസിലിന് മികച്ച സ്വഭാവനടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിക്കുകയുമുണ്ടായി. [3]


കഥാസാരം

കൊച്ചിയിലെ കുമ്പളങ്ങിയിലെ രണ്ട് വീടുകളാണ് കഥയിലെ കേന്ദ്രം.ഒരു വീട്ടിൽ വിവാഹിതനായെത്തിയ ഷമ്മി അയാളുടെ ഭാര്യ അവരുടെ അനിയത്തി ബേബിമോൾ.മറ്റൊരു വീട്ടിൽ സജി , ഫ്രാങ്കി , ബോബി , ബോണി എന്നീ നാല് സഹോദരൻമാർ മാത്രം.ഈ സഹോദരൻമാരുടെ ജീവിതത്തിലേക്ക് സ്ത്രീകൾ കടന്നുവരുന്നതും.അതുണ്ടാക്കുന്ന മാറ്റങ്ങളുമാണ് കഥാപരിസരം. പരസ്പരം അടികൂടുകയും കലഹിക്കുകയും ചെയ്യുന്ന സജിയുടെയും സഹോദരങ്ങളുടെയും ജീവിതത്തിൽ ചില മാറ്റങ്ങൾ കടന്നു വരുന്നു. വാതിൽ പോലുമില്ലാത്ത വീട്ടിലേക്ക് കടന്നു വരുന്ന സ്ത്രീകൾ ആണ് ആ മാറ്റങ്ങൾ സൃഷ്ടിക്കുന്നത്. മരുമകൻ ആയി എത്തുന്ന ഷമ്മി ബേബിയുടെ കുടുംബത്തിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നു. ബോബിയാണ് ബേബിയുടെ കുടുംബത്തെ അതിൽ നിന്ന് രക്ഷപെടുത്തുന്നത്.

അഭിനേതാക്കൾ

റിലീസ്

ഈ ചിത്രം 2019 ഫെബ്രുവരി 7 നാണ് റിലീസ് ചെയ്തത്.

ഗാനങ്ങൾ

ഗാനങ്ങളുടെ പട്ടിക[4]
# ഗാനംഗാനരചനഗായകൻ(ർ) ദൈർഘ്യം
1. "ചെരാതുകൾ"  അൻ‌വർ അലിസുഷിൻ ശ്യാം, സിതാര കൃഷ്ണകുമാർ  
2. "എഴുതാ കഥ"  വിനായക് ശശികുമർസുഷിൻ ശ്യാം  
3. "സൈലന്റ് ക്യാറ്റ്"  നെസർ അഹമ്മദ്കെ സിയ  
4. "ഉയിരിൽ തൊടും"  അൻ‌വർ അലി ,വിനായക് ശശികുമാർ ,നെസർ അഹമ്മദ്സൂരജ് സന്തോഷ് ,ആൻ എമീ  

സുഷിൻ ശ്യാം ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

അവലംബം

  1. News India Times on 15.05.2018
  2. A dream debut in ‘Kumbalangi Nights' thehindu.com. Retrieved 01 feb 2019
  3. 3.0 3.1 "സുരാജ് മികച്ച നടൻ, കനി കുസൃതി നടി; വാസന്തി മികച്ച ചിത്രം". Mathrubhumi (in ഇംഗ്ലീഷ്). മാതൃഭൂമി. Retrieved 13 ഒക്ടോബർ 2020.
  4. https://msidb.org/m.php?8788

പുറത്തുനിന്നുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=കുമ്പളങ്ങി_നൈറ്റ്സ്&oldid=3672127" എന്ന താളിൽനിന്ന് ശേഖരിച്ചത്