"സംവാദം:സോറൻ കീർക്കെഗാഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 59: വരി 59:


[http://ml.wikipedia.org/wiki/%E0%B4%87%E0%B4%AC%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%B9%E0%B5%80%E0%B4%82 ഇവിടെ] ഇബ്രാഹിം അല്ല ഇബ്രാഹീം ആണ്. താന്‍ പ്രതിഷ്ഠിച്ചത് ഈഴവശിവനെയാണെന്ന് ശ്രീനാരായണഗുരു പറഞ്ഞതുപോലെ, ഞാന്‍ ക്രിസ്ത്യാനിയായ കീര്‍ക്കെഗാഡിന്റെ Abraham-ന്റെ കാര്യമാണ് പറഞ്ഞത്![[ഉപയോക്താവ്:Georgekutty|Georgekutty]] 11:21, 26 ഏപ്രില്‍ 2009 (UTC)
[http://ml.wikipedia.org/wiki/%E0%B4%87%E0%B4%AC%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%B9%E0%B5%80%E0%B4%82 ഇവിടെ] ഇബ്രാഹിം അല്ല ഇബ്രാഹീം ആണ്. താന്‍ പ്രതിഷ്ഠിച്ചത് ഈഴവശിവനെയാണെന്ന് ശ്രീനാരായണഗുരു പറഞ്ഞതുപോലെ, ഞാന്‍ ക്രിസ്ത്യാനിയായ കീര്‍ക്കെഗാഡിന്റെ Abraham-ന്റെ കാര്യമാണ് പറഞ്ഞത്![[ഉപയോക്താവ്:Georgekutty|Georgekutty]] 11:21, 26 ഏപ്രില്‍ 2009 (UTC)

ബാഗ്ലൂരിനു ബെംഗലൂരു എന്നാണ് അവിടത്തു കാർ പറയുന്നത് എന്നപോലെ ഇബ്രാഹീമിന്റെ നാട്ടിൽ ഇബ്രാഹീം എന്നു തന്നെയാണ് പറയുന്നത്. അതല്ലെ ഇവിടെയും വരേണ്ടത്?--[[പ്രത്യേകം:Contributions/212.138.69.19|212.138.69.19]] 11:33, 26 ഏപ്രില്‍ 2009 (UTC)

11:33, 26 ഏപ്രിൽ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സൊഏറന്‍ (സൊയേന്‍) കിയേക്കെഗാ എന്നല്ല ഉച്ചാരണം --ചള്ളിയാന്‍ ♫ ♫ 05:12, 2 ഒക്ടോബര്‍ 2008 (UTC)

പള്ളിപ്പറമ്പന്‍

Soren എന്നതിന്റെ ഉച്ചാരണം ഒരിടത്തും കിട്ടിയില്ല. Kierkegaard-ന്, പല ഉച്ചാരണങ്ങളും നോക്കിയിട്ട് ഒരു compromise എന്നു തോന്നിയത് കൊടുക്കുകയായിരുന്നു. ഈ ലിങ്കില്‍ മൂന്ന് ഉച്ചാരണങ്ങള്‍ കാണിച്ചിട്ടുണ്ട്. http://www.thefreedictionary.com/Kierkegaard അതില്‍ രണ്ടെണ്ണം ഏതാണ്ട് ഞാന്‍ കൊടുത്തതുപോലെയാണ്. Kierkegaard എന്ന കുടുംബപ്പേര് പള്ളി എന്നര്‍ഥമുള്ള Kierke; തോട്ടം, പറമ്പ്, പാടം, എന്നൊക്കെ അര്‍ഥമുള്ള gaard എന്നീ Danish വാക്കുകള്‍ ചേര്‍ന്നതാണെന്ന് ഇവിടെ കാണാം : http://kirjasto.sci.fi/kierkega.htm. അദ്ദേഹത്തിന്റെ പൂര്‍വികന്മാര്‍ പള്ളിയുടെ അടുത്തുള്ള ഒരു കൃഷിയിടത്തില്‍ താമസിച്ചിരുന്നതുകൊണ്ടാണത്രെ ആ കുടുംബപ്പേരുണ്ടായത്. അപ്പോള്‍ പേരിനെ മൊഴിമാറ്റി പ്രശ്നം പരിഹരിക്കാം. Kierkegaard-നെ പള്ളിപ്പറമ്പന്‍ എന്നോ, പള്ളിപ്പാടന്‍ എന്നോ, പള്ളിത്തോട്ടന്‍ എന്നോ വിളിക്കാം. "സോറന്‍ പള്ളിപ്പറമ്പന്‍" മോശമാവില്ല :-)Georgekutty 09:47, 2 ഒക്ടോബര്‍ 2008 (UTC)

ഇംഗ്ലീഷ് വിക്കിയില്‍ ഐ.പി.എ. ഉച്ചാരണം കൊടുത്തിട്ടുണ്ട് "ˈsœːɐn ˈkʰiɐ̯kəˌɡ̊ɒˀ]" എന്നാണത്. സുയേന്‍ കിയേകെഗാ എന്നോ മറ്റോ വരില്ലേ.. --ചള്ളിയാന്‍ ♫ ♫ 10:23, 2 ഒക്ടോബര്‍ 2008 (UTC)


മലയാളത്തിലെ സാഹിത്യത്തിലും ദൈവശാസ്ത്രത്തിലും ഒക്കെ Kierkegaard-ന്റെ പേര് കടന്നു വരാറുണ്ട്. മിക്കവാറും കാണാറുള്ള ഉച്ചാരണം കീര്‍ക്കെഗാര്‍ഡ്, കീര്‍ക്കെഗാര്‍ എന്നൊക്കെയാണ്. 'കിയേകെഗാ', ആ പേരിന്റെ മൂല ഉച്ചാരണത്തോട് എത്ര അടുത്തതാണെന്ന് ഉറപ്പില്ല. പേരിന്റെ ഉല്പത്തിയുടെ കഥ ഞാന്‍ മുകളില്‍ കൊടുത്തിരിക്കുന്നത് നോക്കിയാലും ഉച്ചാരണം കീര്‍ക്കെഗാഡ് പോലെ എന്തെങ്കിലുമേ ആകൂ. ഗാഡ് എന്നതിനു പകരം ഗാര്‍ഡ് എന്നാക്കിയാലും കുഴപ്പമില്ലെന്ന് തോന്നുന്നു. Gaard എന്നതിന്റെ ഉച്ചാരണം 'ഗാ' എന്നായിക്കൂടെന്നില്ല. എന്നാല്‍, സാദ്ധ്യത കുറവാണ്.Georgekutty 10:50, 2 ഒക്ടോബര്‍ 2008 (UTC)

ഈ ലിങ്ക് നോക്കൂ:-http://www.thefreedictionary.com/Kierkegaard. ഇവിടെ Soren Kierkegaard-ലെ രണ്ടു വാക്കിന്റേയും ഉച്ചാരണം കാണാം. രണ്ടും ലേഖനത്തില്‍ കൊടുത്തിരിക്കുന്നതുമായി ചേര്‍ന്നു പോകുന്നതാണ്.Georgekutty 10:53, 2 ഒക്ടോബര്‍ 2008 (UTC)

മുകളില്‍ കൊടുത്ത ലിങ്ക് പഴയതു തന്നെയാണ്. ശരിയായ ശരിയായ പുതിയ ലിങ്ക് ഇതാണ്. http://inogolo.com/pronunciation/d1069/S%F8ren_Kierkegaard. Georgekutty 10:55, 2 ഒക്ടോബര്‍ 2008 (UTC)

ഒരു കാര്യം പിന്നീടാണ് ശ്രദ്ധിച്ചത്. മുകളിലെ ലിങ്കില്‍ ഏറ്റവും താഴെ കൊടുത്തിരിക്കുന്ന ഡാനിഷ് ഉച്ചാരണം ചള്ളിയാന്‍ പറഞ്ഞതിനോടടുത്തതാണ്. എന്നാലും അത് സ്വീകരിക്കണം എന്ന് എനിക്ക് അഭിപ്രായമില്ല. മലയാളത്തിലും ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലും പതിവുള്ള ഉച്ചാരണത്തെ അടിസ്ഥാനമാക്കി ലേഖനം എഴുതിയില്ലെങ്കില്‍ അത് അന്വേഷിക്കാനും കണ്ടു പിടിക്കാനും ബുദ്ധിമുട്ടുണ്ടാകും. "സൊയേന്‍ കിയേക്കെഗാ" എന്ന് സ്കാന്‍ഡിനേവിയക്ക് പുറത്ത് അദ്ദേഹം അറിയപ്പെടുന്നുണ്ടോ എന്നു സംശയമാണ്.Georgekutty 11:04, 2 ഒക്ടോബര്‍ 2008 (UTC)

ഒരു ബ്രാക്കറ്റില്‍ (സൊയേന്‍ കിയേക്കഗാ) എന്നാണ്‌ ഡാനിഷ് ഉച്ചാരണം എന്ന് കൊടുത്താല്‍ മതി. അറിയേണ്ടവനു എന്നെങ്കിലും ശരിയായുള്ളത് കിട്ടുമല്ലോ.

ഇതേ പ്രശ്നം തന്നെ Victor Hugo, Hugo chavez എന്ന പേരിലും ഉണ്ട്. വിക്തോര്‍ യൂഗോ എന്നാണ് ഉച്ചാരണമെങ്കിലും ഹ്യൂഗോ എന്ന് തന്നെയാണ് ഇപ്പഴും മിക്കവാറും ഉപയോഗിക്കുന്നത്. തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചാല്‍ ഒരുപക്ഷേ തിരുത്തിയേക്കുമായിരിക്കും.. :)

Jesus എന്നതിനു നമ്മള്‍ ശരിയായ ഉച്ചാരണമാണ് ഉപയോഗിക്കുന്നത്; യേശൂ എന്നത്. ഇംഗ്ലീഷുകാര്‍ക്കതിനു കഴിഞ്ഞിട്ടില്ല എന്നു മാത്രം. --ചള്ളിയാന്‍ ♫  ♫ 11:30, 2 ഒക്ടോബര്‍ 2008 (UTC)


കെ.പി. അപ്പന്റെ "ക്ഷോഭിക്കുന്നവരുടെ സുവിശേഷം" എന്ന പുസ്തകത്തില്‍ ഫ്രാന്‍സ് കഫ്കയെക്കുറിച്ചുള്ള ലേഖനത്തില്‍ Kierkegaard-നെ പരാമര്ശിക്കുന്നുണ്ട്. അതില്‍ കീര്‍ക്കെഗോര്‍ എന്നാണ്. പിന്നെ, യേശുവിന്റെ കാര്യം അത്ര simple ഒന്നുമല്ല. കേരളത്തിലെ നസ്രാണികള്‍ക്ക് Jesus ഈശോ ആയിരുന്നു. ജീസസിന്റെ സംസാരഭാഷ ആയിരുന്ന അരമായ-യുടെ സഹോദരഭാഷയായ സുറിയാനി ആയിരുന്നല്ലോ നസ്രാണികളുടെ ആരാധനാഭാഷ. ആ ഭാഷയില്‍ Jesus ഈശോ ആണ്. ഇപ്പോഴും ഈശോ എന്ന് വ്യാപകമായി ഉപയോഗിക്കാറുണ്ട്. ഉദയമ്പേരൂര്‍ സൂനഹദോസിന്റെ കാനോനകളിലോ, മലയാളത്തില്‍ ആദ്യം അച്ചടിച്ച പുസ്തകമായ സംക്ഷേപവേദാര്‍ഥത്തിലോ യേശു എന്നുണ്ടോ? ഇല്ലെന്നാണ് എന്റെ ഓര്‍മ്മ. (ആ പുസ്തകങ്ങള്‍ എന്റെ കയ്യില്‍ ഇല്ല. ഓര്‍മ്മ വച്ച് പറയുകയാണ്.) എനിക്കുതോന്നുന്നത് Protestant Evangelical Christianity കേരളത്തില്‍ വന്നതിനുശേഷമാണ് ഈശോയുടെ position മോശമാകാനും യേശു ശക്തനാകാനും തുടങ്ങിയതെന്നാണ്.Jesus-ന്റെ പേരിന്റെ ശരിയായ രൂപം യേശു എന്നോ ഈശോ എന്നോ ഒന്നും ആയിരുന്നിരിക്കില്ല. പൂര്‌വികരുടെ പേരുകളാണ് യഹൂദര്‍ കുട്ടികള്‍ക്ക് കൊടുത്തിരുന്നത്. പഴയനിയമത്തില്‍ യേശു എന്നൊരാളില്ല. ജോഷ്വാ ഉണ്ട്. ജോഷ്വയുടെ സുറിയാനി രൂപം ഈശോ ആണ്. Jesus എന്ന പേരിന്റെ മൂലരൂപം ജോഷ്വാ ആയിരുന്നിരിക്കാന്‍ സാദ്ധ്യതയുണ്ട്. എന്റെ കയ്യില്‍ യേശു സ്വന്തം കഥ (ആത്മകഥ) പറയുന്നപോലെ എഴുതിയ ഒരു പുസ്തകമുണ്ട്. Donald J. Jacobs എന്നൊരാള്‍ എഴുതിയത്. അതിന്റെ പേര്, JOSHUA bar JOSEPH ish NAZARETH എന്നാണ്. ജോസഫിന്റെ മകന്‍ നസറത്തുകാരന്‍ ജോഷ്വാ എന്നാണ് അതിനര്‍ഥം.Georgekutty 22:31, 2 ഒക്ടോബര്‍ 2008 (UTC)

ഉദയം‌പേരൂരിലെ കാനോനകളലെ ലത്തീന്‍ സ്വാധീനത്തിനേക്കാള്‍ എത്രയോ മുന്‍പ് തന്നെ യേശുവും യേശ്വയും കേരളത്തില്‍ പ്രചാരത്തില്‍ ഉണ്ട്. ആ സൂനഹദോസിനേക്കാളും 1000 വര്‍ഷങ്ങള്‍ക്ക് മുന്നേ തന്നെ. :) --ചള്ളിയാന്‍ ♫ ♫ 03:27, 3 ഒക്ടോബര്‍ 2008 (UTC)

ഈ ലേഖനത്തിന്റെ സംവാദത്തില്‍ യേശു എന്ന പേരിന്റെ പഴമയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് അനുചിതമായിരിക്കുമല്ലോ. എന്റെ മറുപടി ചള്ളിയാന്റെ സംവാദം താളില്‍ കൊടുക്കുന്നു.Georgekutty 09:43, 3 ഒക്ടോബര്‍ 2008 (UTC)

പേര് മറ്റുചിലവ

കിയെകഗാഡ് എന്നു ബ്രിട്ടീഷ് ഇംഗ്ലീഷു പ്രകാരമുള്ള ഉച്ചാരണം (Cambridge Pronouncing Dictionary പ്രകാരം, കീകഗാഡ് എന്നും രണ്ടാമതായി കാണുന്നുണ്ട്). ര്‍ ചേര്‍ക്കണമെന്നാണ് എന്‍റെ അഭിപ്രായം. ചേര്‍ക്കുകയാണെങ്കില്‍ രണ്ടിടത്തും ചേര്‍ക്കണം. ക്കെ വേണ്ട ക മതി. ബാക്കി പിന്നെ. Not4u 04:53, 12 ഏപ്രില്‍ 2009 (UTC)

  • "താന്‍ ദൈവകോപത്തിന് പാത്രമായിരിക്കുയാല്‍ തന്റെ കുട്ടികളിലാരും, മരിക്കുമ്പോള്‍ യേശുവിനുണ്ടായിരുന്ന 33 വയസ്സിനപ്പുറം ജീവിച്ചിരിക്കില്ല..."

ഇതാണോ ശരി? തന്നെക്കാള്‍ കൂടിയ കാലം ജീവിക്കില്ലെന്നാണ് ഇംഗ്ലീഷു പീഡിയ പറയുന്നത്. Not4u 05:00, 12 ഏപ്രില്‍ 2009 (UTC)

  • നിന്ദാസ്തുതിയെക്കുറിച്ച് ഒരു പഠനം

ഐറണി (ഒന്നു പറഞ്ഞ് മറ്റൊന്നുദ്ദേശിക്കല്‍) നിന്ദാസ്തുതിയാവണോ? ഈ കൃതി ശരിക്കും അങ്ങനെയാണുദ്ദേശിച്ചതെങ്കില്‍ ശരി.Not4u 05:06, 12 ഏപ്രില്‍ 2009 (UTC)

സൊയേന്‍ കിയേഗഗാവ് എന്നാണ്‍ എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞത്. ഇത് കേട്ടാല്‍ ഇടക്ക് ഒരു കൂ കൂടെ ഉണ്ടെന്ന് തോന്നും --Chalski Talkies ♫♫ 05:52, 12 ഏപ്രില്‍ 2009 (UTC)

തര്‍ക്കേഷു | ലേഖേഷു | വിവര്‍ത്തനേഷു

4 നിര്‍ദ്ദേശങ്ങള്‍:

  1. ഇത്തരം മുയല്‍ക്കൊമ്പ് തര്‍ക്കങ്ങള്‍ എവിടെയെത്തും? വിക്കിപീഡിയ അന്വേഷകര്‍ക്ക് എത്രയും എളുപ്പം ഉത്തരം ലഭിക്കാനുള്ളതാണ്‌. അതിനായി കൂടുതല്‍ പ്രചാരത്തിലുള്ളതോ സ്വീകാര്യമോ ആയ തലക്കെട്ട് സ്വീകരിക്കുകയാണ്‌ ഉചിതം. അന്വേഷിക്കാന്‍ (കണ്ണിചേര്‍ക്കാനും)സാധാരണയായി സാധ്യതയുള്ള എല്ലാ ഉച്ചാരണരൂപങ്ങളില്‍ല്‍നിന്നും ചുരുക്കെഴുത്തുകളില്‍നിന്നും ലിപിഭേദങ്ങളില്‍നിന്നും(കര്‍മം, കര്‍മ്മം; ഭൗതികം, ഭൌതികം;മലയാളഭാഷ, മലയാള ഭാഷ) സാങ്കേതികപദങ്ങളുടെ പര്യായങ്ങളില്‍നിന്നും(അപനിര്‍മ്മാണം, അപനിര്‍മ്മിതി, വിനിര്‍മ്മിതി..) തിരിച്ചുവിടല്‍ നല്‍കുന്നതിലൂടെയാണ്‌ വിക്കിയുടെ കാര്യക്ഷമത ഉറപ്പാക്കേണ്ടത്. പറ്റുന്നത്ര സാങ്കേതികപദങ്ങളില്‍ ഐകരൂപ്യം സ്വീകരിക്കണം എന്നാണ് എന്റെ അഭിപ്രായം.
  2. സന്ദര്‍ഭത്തില്‍ അനാവശ്യവും(ഇവിടെ വിവാഹം, പ്രേമം,സൗന്ദര്യം) ആവര്‍ത്തിക്കുന്നതുമായ അന്തര്‍വിക്കികണ്ണികളും എന്തിനാണ്‌? ചരിത്രപ്രാധാന്യമുള്ള സംഭവം നടന്ന വര്‍ഷങ്ങളില്‍നിന്നോ സന്ദര്‍ഭത്തിന്റെ സാമൂഹികസാഹചര്യങ്ങളുമായി ബന്ധമുണ്ടെങ്കിലോ മതി കണ്ണി. ആവശ്യമായ കണ്ണികളെ വിടുകയുമരുത്.
  3. ഒരോ ഭാഷയും തനതു പ്രത്യേകതയുള്ളതാണ്‌; മലയാളവും. ഇംഗ്ലീഷ് ശൈലിക്ക് കര്‍മ്മണിപ്രയോഗങ്ങളും അനാവശ്യമായ കര്‍തൃസൂചനകളും ഒരു തുടങ്ങിയവയും ഒഴിവാക്കേണ്ടതാണ്‌. ഇതിനായി വിവര്‍ത്തന വഴികാട്ടിയും സാങ്കേതികപദങ്ങളുടെ ഐകരൂപ്യത്തിനായി പദകോശവും പ്രഗല്‍ഭരുടെ സഹായത്തോടെ നിര്‍മ്മിക്കാവുന്നതാണ്‌.
  4. ഉടമസ്ഥനെയും മധ്യസ്ഥത്തെയും മറ്റും ഓര്‍ത്ത് ഗുമസ്ഥനെയും വ്യത്യസ്ഥതയെയും എഴുതിവെക്കുന്നതിന് എന്തുചെയ്യാന്‍ പറ്റും?പീഢനം തുടങ്ങിയവ? പറയുകയാണ്‍, എന്‍റെ തുടങ്ങിയ ചില്ലറ ചില്ലു പ്രശ്നങ്ങളെ? എല്ലാവരോടുമാണ്‌; പഞ്ചായത്തിലിടണമെങ്കില്‍ ആവാം---തച്ചന്റെ മകന്‍ 11:08, 12 ഏപ്രില്‍ 2009 (UTC)

അവലംബത്തിലെ ചിലവ കുറിപ്പുകളിലേക്ക് മാറ്റുന്നതല്ലേ നല്ലത്? തെരഞ്ഞെടുക്കുന്നതിന്‌ അനുകൂലിക്കുന്നു--തച്ചന്റെ മകന്‍ 11:33, 12 ഏപ്രില്‍ 2009 (UTC)

ഇത്തരം തര്‍ക്കങ്ങള്‍ വിക്കിയുടെ നിലവാരം ഉയര്‍ത്താന്‍ സഹായിച്ചിട്ടേ ഉള്ളൂ എന്നാണെന്റെ വിശ്വാസം. മുയല്‍ക്കൊമ്പ് ആണെന്നൊരിക്കലും തോന്നിയിട്ടില്ല. ആവര്‍ത്തിക്കുന്ന അന്തര്‍വിക്കി കണ്ണികള്‍ കാശ്ചക്ക് ബുദ്ധിമുട്ടൊന്നും തരുന്നില്ല. അത് അതാതു ലേഖനത്തിലേക്കെളുപ്പം പോകാനുള്ള ഒരു വഴിയാണ്‍. മലയാളം ടൈപ്പ് ചെയ്യാനാകാത്ത സമയത്ത് ഇത്തരം ലിങ്കുകള്‍ എനിക്ക് സഹായമായിട്ടുണ്ട്. മറ്റു കാര്യങ്ങളില്‍ തച്ചന്റെ മകന്‍ പറയുന്ന കാര്യങ്ങളോട് യോജിക്കുന്നു. --Chalski Talkies ♫♫ 12:17, 12 ഏപ്രില്‍ 2009 (UTC)

അബ്രഹാം

അബ്രാഹം ആണോ അബ്രഹാം ആണോ ശരി? --Chalski Talkies ♫♫ 17:16, 25 ഏപ്രില്‍ 2009 (UTC)


ഉല്പത്തി പുസ്തകം അനുസരിച്ച്, ഇസ്രായേല്‍ വംശത്തിന്റെ ഈ കാരണവരുടെ ആദ്യത്തെ പേര് അബ്രാം എന്നായിരുന്നു. അദ്ദേഹവുമായി covenant ഉണ്ടാക്കിയപ്പോള്‍ ഉടയതമ്പുരാന്‍ കൊടുത്ത പേരാണ് Abraham. അനേകം ജനതകളുടെ പിതാവ് എന്നാണ് അതിനര്‍ത്ഥം. സായിപ്പ് പറയുന്നത് എബ്രഹാം എന്നാണ്. ഞാന്‍ അബ്രാഹം എന്നാണെഴുതിയത്. എന്റെ കത്തോലിക്കാ പശ്ചാത്തലം ആണ് എന്നെക്കോണ്ട് അങ്ങനെ എഴുതിച്ചത്. ഇപ്പോള്‍ മൂന്നു മലയാളം ബൈബിള്‍ പരിഭാഷകളില്‍ തപ്പി. കത്തോലിക്കരുടെ പി.ഒ.സി. ബൈബിളില്‍ അബ്രാഹം എന്നാണ്. സത്യവേദപുസ്തകത്തിലും ഓശാന ബൈബിളിലും അബ്രാഹാം എന്നും. തനിമലയാളം തന്നെ വേണമെങ്കില്‍ അവിരാച്ചന്‍ പരീക്ഷിക്കാം!Georgekutty 10:39, 26 ഏപ്രില്‍ 2009 (UTC)


ഇതൊന്നുമല്ല ഇബ്രാഹിം ആണ് ശരിയായ പേര് --212.138.47.16 11:06, 26 ഏപ്രില്‍ 2009 (UTC)

ഇവിടെ ഇബ്രാഹിം അല്ല ഇബ്രാഹീം ആണ്. താന്‍ പ്രതിഷ്ഠിച്ചത് ഈഴവശിവനെയാണെന്ന് ശ്രീനാരായണഗുരു പറഞ്ഞതുപോലെ, ഞാന്‍ ക്രിസ്ത്യാനിയായ കീര്‍ക്കെഗാഡിന്റെ Abraham-ന്റെ കാര്യമാണ് പറഞ്ഞത്!Georgekutty 11:21, 26 ഏപ്രില്‍ 2009 (UTC)

ബാഗ്ലൂരിനു ബെംഗലൂരു എന്നാണ് അവിടത്തു കാർ പറയുന്നത് എന്നപോലെ ഇബ്രാഹീമിന്റെ നാട്ടിൽ ഇബ്രാഹീം എന്നു തന്നെയാണ് പറയുന്നത്. അതല്ലെ ഇവിടെയും വരേണ്ടത്?--212.138.69.19 11:33, 26 ഏപ്രില്‍ 2009 (UTC)