"ധ്യാൻ ചന്ദ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
→‎1936 ബർലിൻ ഒളിമ്പിക്സ്: വ്യാകരണം ശരിയാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
Rescuing 0 sources and tagging 1 as dead.) #IABot (v2.0.8
വരി 71: വരി 71:


== അവലംബം ==
== അവലംബം ==
*[http://www.hockeyindia.org/padam_bhushan_award.php, ഇന്ത്യൻ ഹോക്കി ഫെഡറേഷന്റെ വെബ്സൈറ്റ്]
*[http://www.hockeyindia.org/padam_bhushan_award.php, ഇന്ത്യൻ ഹോക്കി ഫെഡറേഷന്റെ വെബ്സൈറ്റ്]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}
*[http://deshabhimani.com/newscontent.php?id=52920, ദേശാഭിമാനി പത്രത്തിൽ വന്ന ധ്യാൻചന്ദ് അനുസ്മരണം]
*[http://deshabhimani.com/newscontent.php?id=52920, ദേശാഭിമാനി പത്രത്തിൽ വന്ന ധ്യാൻചന്ദ് അനുസ്മരണം]
മാതൃഭൂമി സ്പോർട്സ് മാസിക 2015 നവംബർ
മാതൃഭൂമി സ്പോർട്സ് മാസിക 2015 നവംബർ

10:08, 14 ഓഗസ്റ്റ് 2021-നു നിലവിലുണ്ടായിരുന്ന രൂപം

ധ്യാൻ ചന്ദ്
ധ്യാൻ ചന്ദ്
ജനനം
ധ്യാൻ ചന്ദ് സിങ്
Dhyan Chand Singh

ആഗസ്റ്റ് 29, 1905
മരണംDecember 3, 1979
ഡൽഹി
അന്ത്യ വിശ്രമംJhansi Heroes Ground, Allahabad
ദേശീയതഇന്ത്യൻ
തൊഴിലുടമIndian Army
അറിയപ്പെടുന്നത്ഹോക്കി
മാതാപിതാക്ക(ൾ)Sameshwar Dutt Singh

ഇന്ത്യയ്ക്ക്‌ തുടർച്ചയായി മൂന്നുതവണ ഒളിമ്പിക്സി് ഹോക്കിയിൽ സ്വർണ്ണമെഡൽ നേടിക്കൊടുത്ത ടീമുകളിലെ സുപ്രധാനകളിക്കാരനായിരുന്നു ധ്യാൻ ചന്ദ്. ഹോക്കി കളിയിലെ ഒരു മാന്ത്രികനായാണ് ഹോക്കി പ്രേമികൾ അദ്ദേഹത്തെ കണക്കാക്കിയത്‌.ധ്യാൻ ചന്ദ് യുഗം ഇന്ത്യൻ ഹോക്കിയുടെ സുവർണ്ണകാലഘട്ടമായി കണക്കാക്കപെടുന്നു.കൂലിപ്പട്ടാളക്കാരനായി ബ്രിട്ടീഷ് പട്ടാളത്തിൽ ജോലി തുടങ്ങിയ അദ്ദേഹത്തിന് ഇന്ത്യൻ സർക്കാർ സ്വാതന്ത്ര്യാനന്തരം പട്ടാളത്തിൽ മേജർ പദവി നൽകുകയും 1956ൽ പത്മഭൂഷൺ നൽകി ആദരിക്കുകയും ചെയ്തു.

1905 ഓഗസ്റ്റ് 29-ന്‌ അലഹബാദിൽ സമേശ്വർ സിങ് ശാരദ സിങ് എന്നവരുടെ മകനായിട്ടാണ് ധ്യാൻ ചന്ദ് ജനിച്ചത്. ധ്യാൻചന്ദിൻറെ  അച്ഛൻ ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലായതിനാൽ പലയിടത്തായി  സ്കൂൾ പഠനം നടത്തിയ  ശേഷം ഗ്വാളിയോറിലെ വിക്ടോറിയ കോളേജിൽ നിന്നും അദ്ദേഹം ബിരുദപഠനം പൂർത്തിയാക്കി. തുടർന്ന് തൻറെ പതിനേഴാം വയസ്സിൽ അദ്ദേഹം ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലെ ബ്രാഹ്മിൻ റെജിമെന്റിൽ   ചേർന്നു. 1922 മുതൽ 26 വരെയുള്ള കാലഘട്ടത്തിൽ പട്ടാളത്തിന് അകത്തുള്ള റെജിമെൻറുകൾ  തമ്മിലുള്ള മത്സരങ്ങളിൽ കളിച്ചിരുന്ന ധ്യാൻചന്ദിനെ ന്യൂസിലാൻഡ്  പര്യടനത്തിനുള്ള ഇന്ത്യൻ ആർമി ടീമിലേക്ക് തെരഞ്ഞെടുത്തു.മൂന്നു ടെസ്റ്റുകളടക്കം 21 മത്സരങ്ങളിൽ പതിനെട്ടും ജയിച്ചു വന്ന ഇന്ത്യൻ ടീമിന്റെ ഗോളടിയന്ത്രം ആ കറുത്തു മെലിഞ്ഞ ആ ഫോർവേഡായിരുന്നു

1928 ആംസ്റ്റർഡാം ഒളിമ്പിക്സ്

1928 ൽ ആംസ്റ്റർഡാമിൽ നടക്കുന്ന ഒളിമ്പിക്സിലേക്ക് മികച്ച ടീമിനെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി ഇന്ത്യൻ ഹോക്കി ഫെഡറേഷൻ നടത്തിയ മത്സരത്തിൽ യുണൈറ്റഡ് പ്രൊവിൻസ് സിനു വേണ്ടി ധ്യാൻചന്ദ് കളിക്കാനിറങ്ങി. തുടർന്ന് അദ്ദേഹം ഒളിമ്പിക്സിൽ പങ്കെടുക്കാൻ യോഗ്യത നേടുകയും ചെയ്തു.

1928 ആംസ്റ്റർഡാം ഒളിമ്പിക്സിൽ ഓസ്ട്രിയ ബെൽജിയം ഡെന്മാർക്ക് സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ഡിവിഷൻ 'എ'ലായിരുന്നു ഇന്ത്യ. ആദ്യ മത്സരത്തിൽ മെയ് പതിനേഴാം തീയതി ഓസ്ട്രിയയെ 6-0 ന് ഇന്ത്യ തോൽപ്പിച്ചു.ഇതിൽ മൂന്ന് ഗോളുകൾ ധ്യാൻചന്ദിൻ്റയായിരുന്നു. അടുത്ത മത്സരങ്ങളിലായി ബെൽജിയത്തിനെ 9-0 നും ഡെൻമാർക്കിനെ 5 -0നും  സെമിഫൈനലിൽ സ്വിറ്റ്സർലാൻഡിനെ  6-0 നും  തോൽപ്പിച്ച്  ഫൈനലിലേക്ക്  യോഗ്യത നേടി. മെയ് 26-ന് നടന്ന ഫൈനൽ മത്സരത്തിൽ റാഞ്ചി സ്വദേശിയായ ജയ്പാൽ സിങ് ക്യാപ്റ്റനായ ഇന്ത്യൻ ടീം ആതിഥേയ ടീമായ നെതർലാൻഡിനെ 3-0 ന് തോൽപ്പിച്ചാണ് ചരിത്രത്തിലെ ആദ്യ ഒളിമ്പിക്സ് സ്വർണം നേടിയത്. ഫൈനൽ മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയ ധ്യാൻചന്ദ് അഞ്ച് കളികളിൽ നിന്നായി 14 ഗോളുകൾ നേടിയിരുന്നു.ഒരു മത്സരത്തിൽ ശരാശരി 5 ഗോൾ.

1932 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സ്

1932 ജൂലൈ 30ന് തുടങ്ങുന്ന ഒളിംപിക്സിൽ പങ്കടുക്കാനുള്ള ടീം മെയ് 30ന് യാത്ര തിരിച്ച് ജൂലൈ 6ന് സാൻ ഫ്രാൻസിസ്കോയിൽ എത്തി. ആഗസ്റ്റ് 4ന് നടന്ന ആദ്യ മത്സരത്തിൽ ജപ്പാന് എതിരെ ഇന്ത്യ 11-1 ന് ജയിച്ചു.ധ്യാൻ ചന്ദ് രൂപ് ,സിംഗ്, ഗുർമീത് സിംഗ് എന്നിവർ മൂന്ന് ഗോളുകൾ വീതം നേടി. സഹോദരൻ രൂപ് സിങിനെക്കൂടി ആക്രമണ നിരയിൽ കളിക്കാരനായി കിട്ടിയതോടെ ധ്യാൻ ചന്ദിനെ ഒരു ശക്തിക്കും പിടിച്ചു കെട്ടാനാകില്ല എന്ന നിലയിലായി.ആഗസ്റ്റ് 11ന് നടന്ന ഫൈനൽ മത്സരത്തിൽ ഇന്ത്യ അമേരിക്കക്കെതിരെ 24-1 ന് ജയിച്ചപ്പോൾ ധ്യാൻ ചന്ദിന്റെ വിഹിതം 8 ഗോളായിരുന്നു.മാത്രമല്ല പത്ത് ഗോളുകൾ കൂട്ടിച്ചേർക്കാൻ സഹോദരൻ രൂപ് സിങിനെ തുണക്കുകയും ചെയ്തു.അന്നു അമേരിക്കക്കെതിരെ ആദ്യ പകുതിയിൽ തന്നെ ഇന്ത്യ ലീഡ് ചെയ്തപ്പോൾ ഒരു അമേരിക്കൻ താരത്തിനു സംശയം.ധ്യാൻ ചന്ദിന്റെ സ്റ്റിക്ക് മാന്ത്രിക വടിയാണോ.അമ്പയർ സംശയിച്ചു നിൽക്കേ,ധ്യാൻ ചന്ദ് തന്റെ സ്റ്റിക്ക് അമേരിക്കൻ കളിക്കാരനു നൽകി.പകരം അയാളുടെ സ്റ്റിക്ക് ധ്യാൻചന്ദും എടുത്തു.എന്നിട്ടും രണ്ടു ഡസൻ ഗോളുകൾ വല നിറച്ചു.2003 വരെ ഭേദിക്കപ്പെടാതെ കിടക്കുന്ന ലോക റെക്കോർഡായിരുന്നു അമേരിക്കയ്ക്ക് എതിരെ നേടിയ സ്കോർ.ഒരു പത്രം അന്നെഴുതിയത് ഇന്ത്യക്കാരെ ഇടംകൈകൊണ്ടു മാത്രം കളിക്കാൻ അനുവദിച്ചാൽ മതിയെന്നാണ്.

1936 ബർലിൻ ഒളിമ്പിക്സ്

സ്ലീപ്പർ സൗകര്യം പോലുമില്ലാത്ത ഒരു മൂന്നാം ക്ലാസ് തീവണ്ടി മുറിയിൽ തണുപ്പത്ത് യാത്ര ചെയ്താണ് ഇന്ത്യൻ ടീം 1936 ജൂലൈ 13ന് ബർലിനിലെത്തിയത്.ജൂലൈ 17ന് ജർമനിക്കെതിരായ പരിശീലന മത്സരത്തിൽ ഇന്ത്യ 4-1ന് തോറ്റു.ആഗസ്റ്റ് 5ന് നടന്ന ആദ്യ മത്സരത്തിൽ ഹംഗറിയെ 4-0 നും തുടർന്ന് അമേരിക്കയെ 7-0 നും ജപ്പാനെ 9-0 നും സെമി ഫൈനലിൽ ഫ്രാൻസിനെ 10-0നും തോല്പ്പിച്ച ഇന്ത്യ ആഗസ്റ്റ് 19ന് ജർമനിക്കെതിരായുളള ഫൈനൽ മത്സരത്തിന് ഇറങ്ങുന്ന സമയം കടുത്ത സമ്മർദ്ദത്തിലായിരുന്നു.

ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന മാർച്ച് പാസ്റ്റിൽ അഡോൾഫ് ഹിറ്റ്ലറെ സല്യൂട്ട് ചെയ്യാൻ മടി കാണിച്ച ഇന്ത്യൻ നായകൻ ധ്യാൻ ചന്ദിൻറെ ധിക്കാരം ഫൈനലിൽ തീർത്തു തരാമെന്ന പ്രതിജ്ഞയുമായാണ് ഹിറ്റ്ലർ കലാശക്കളി കാണാനെത്തിയത്.നാൽപതിനായിരത്തോളം ആളുകൾ സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞിരുന്നു. ഒന്നിനെതിരെ എട്ട് ഗോളുകളടിച്ചാണ് ഇന്ത്യ ഹാട്രിക്ക് പൂർത്തിയാക്കിയത്.മത്സരത്തിനിടയിൽ ജർമ്മൻ ഗോൾ കീപ്പർ ടിറ്റോ വാൺ ഹോൾസുമായുണ്ടായ കൂട്ടിയിടിയിൽ ധ്യാൻ ചന്ദിൻ്റെ പല്ലിന് പരിക്കേറ്റിരുന്നു.അവസാന മത്സരത്തിൽ നേടിയ മൂന്ന് ഗോളുകളടക്കം ആ പരമ്പരയിൽ ധ്യാൻ ചന്ദിൻറെ സ്റ്റിക്കിൽ നിന്നും ലക്ഷ്യം കണ്ടത് പതിമൂന്ന് ഗോളുകളായിരുന്നു.സ്വന്തം നാട്ടുകാർക്ക് സ്വർണം സമ്മാനിക്കാനിക്കാനായി മുഖ്യാതിഥിയായി എത്തിയ അഡോൾഫ് ഹിറ്റ്ലർ സലാം വച്ചത് ആ ഇന്ത്യക്കാരനെയായിരുന്നു.അത്താഴ വിരുന്നു കൂടി നൽകിയാണ് ടീമിനെ ഹിറ്റ്ലർ യാത്രയയച്ചത്. ഹിറ്റ്ലർ നൽകിയ അത്താഴവിരുന്നിൽ ധ്യാൻചന്ദ് സംബന്ധിച്ചു. ഇന്ത്യൻ കരസേനയിൽ ലാൻസ് കോർപ്പറൽ ആയിരുന്ന ധ്യാൻചന്ദിനു ഹിറ്റ്ലർ, ജർമ്മനിയിൽ സ്ഥിരതാമസമാക്കണമെന്ന കരാറോടെ, ജർമ്മൻ ആർമിയിൽ കേണൽ പദവി വാഗ്ദാനം ചെയ്തു. എന്നാൽ ധ്യാൻ ചന്ദ് അത്‌ നിരസിച്ചു.

പങ്കെടുത്ത മൂന്ന് ഒളിമ്പിക്സുകളിൽ 12 മത്സരങ്ങളിലായി 33 ഗോളുകൾ അദ്ദേഹം നേടി.

34 വർഷത്തെ സേവനത്തിന് ശേഷം 1956 ഓഗസ്റ്റ് 29 ന് ലഫ്റ്റനന്റായി ധ്യാൻ ചന്ദ് ഇന്ത്യൻ സൈന്യത്തിൽ നിന്ന് വിരമിച്ചു.തുടർന്ന് രാജസ്ഥാനിലെ മൌണ്ട് അബു കോച്ചിങ് ക്യാമ്പിലും പട്ട്യാലയിലെ നാഷ്ണൽ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് സ്പോർട്ടിലും പരിശീലകനായി പ്രവർത്തിച്ചു.കരൾ കാൻസർ ബാധിച്ച അദ്ദേഹം 1979 ഡിസംബർ 3 ന് ദില്ലിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റൂട്ടിൽ വെച്ച് മരണപ്പെട്ടു.അദ്ദേഹത്തിൻറെ മൃതശരീരം പൂർണ്ണമായ ബഹുമതികളോടെ ഝാൻസിയിൽ സംസ്കരിച്ചു.

ധ്യാൻ ചന്ദിൻ്റെ ജന്മദിനം ദേശീയ കായിക ദിനമായി ആചരിക്കുന്നു.ഇന്ത്യൻ രാഷ്ട്രപതി കായിക താരങ്ങൾക്കുള്ള അർജുന അവാർഡ് പരിശീലകർക്കുളള ദ്രോണാചാര്യ പുരസ്കാരം എന്നിവ ഈ ദിവസം സമ്മനിക്കും.അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ദില്ലിയിലെ ദേശീയ സ്റ്റേഡിയത്തെ 2002 ൽ ധ്യാൻ ചന്ദ് ദേശീയ സ്റ്റേഡിയം എന്ന് പുനർനാമകരണം ചെയ്തു. അദ്ദേഹം പഠിച്ചിരുന്ന അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയിലെ ഒരു ഹോസ്റ്റലിന് അദ്ദേഹത്തിൻ്റെ പേര് നൽകുകയുണ്ടായി.ധ്യാൻ ചന്ദിന്റെ സ്മരണയ്ക്കായി അനുസ്മരണ തപാൽ സ്റ്റാമ്പും ഒന്നാം ദിന കവറും കേന്ദ്രസർക്കാർ പുറത്തിറക്കി.

വിയന്നയിലെ പ്രതിമ

1930-ൽ വിയന്നയിൽ അവിടുത്തുകാർ ധ്യാൻ ചന്ദിന്റെ പ്രതിമ തന്നെ സ്ഥാപിച്ചു. ആ പ്രതിമയ്ക്ക്‌ നാല് കൈകളുണ്ടായിരുന്നു. നാലു കൈകളിൽ ഓരോ ഹോക്കിസ്റ്റിക്കു വീതവും. ഒരു സാധാരണ മനുഷ്യൻ രണ്ട്‌ കൈയ്യും ഒരു വടിയും കൊണ്ട്‌ ധ്യാൻചന്ദിനെ പോലെ ഹോക്കിയിൽ ജയിക്കാൻ കഴിയില്ല എന്ന വിയന്നക്കാരുടെ വിശ്വാസത്തിൻറെ തെളിവായിരുന്നു ആ പ്രതിമ.ഒളിമ്പിക്ക് മത്സരരംഗത്ത് ഭാരതം ആദ്യം തോൽപിച്ച ആസ്ത്രിയയിലെ കളിക്കാരാണ് ധ്യാൻചന്ദിന്റെ പ്രതിമ സ്ഥാപിക്കാൻ തയ്യാറായത്.


അവലംബം

മാതൃഭൂമി സ്പോർട്സ് മാസിക 2015 നവംബർ


"https://ml.wikipedia.org/w/index.php?title=ധ്യാൻ_ചന്ദ്‌&oldid=3634893" എന്ന താളിൽനിന്ന് ശേഖരിച്ചത്