"ജസ്വന്ത് സിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
Rescuing 2 sources and tagging 2 as dead.) #IABot (v2.0.8
വരി 58: വരി 58:
== ഭാ.ജ.പ.യ്ക്കകത്തെ ചേരിപ്പോരിന്റെ അവസാനം ==
== ഭാ.ജ.പ.യ്ക്കകത്തെ ചേരിപ്പോരിന്റെ അവസാനം ==


ഭാ.ജ.പ.യ്ക്കകത്തെ ചേരിപ്പോരു് വളരെ കൂടുതലായിരിക്കുന്നുവെന്നും അത്‌ ഉടനെ അവസാനിപ്പിക്കണമെന്നും [[ആർ.എസ്.എസ്.]]. അധ്യക്ഷൻ [[മോഹൻ ഭാഗവത്‌]] പ്രസ്‌താവിച്ച്‌ മണിക്കൂറുകൾക്കുള്ളിലായിരുന്നു ജസ്വന്ത്‌ സിംഹിനെ പുറത്താക്കിക്കൊണ്ടുള്ള നടപടിയുണ്ടായത്‌ രണ്ടു പൊതുതിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി പരാജയമേറ്റതിനത്തുടർന്ന്‌ [[ഭാരതീയ ജനതാ പാർട്ടി|ഭാ. ജ. പ.യുടെ]] ദേശീയ നേതൃനിരയിൽ കിടമത്സരങ്ങളും പടലപ്പിണക്കങ്ങളും രൂക്ഷമായിരിയ്ക്കുകയായിരുന്നു<ref>
ഭാ.ജ.പ.യ്ക്കകത്തെ ചേരിപ്പോരു് വളരെ കൂടുതലായിരിക്കുന്നുവെന്നും അത്‌ ഉടനെ അവസാനിപ്പിക്കണമെന്നും [[ആർ.എസ്.എസ്.]]. അധ്യക്ഷൻ [[മോഹൻ ഭാഗവത്‌]] പ്രസ്‌താവിച്ച്‌ മണിക്കൂറുകൾക്കുള്ളിലായിരുന്നു ജസ്വന്ത്‌ സിംഹിനെ പുറത്താക്കിക്കൊണ്ടുള്ള നടപടിയുണ്ടായത്‌ രണ്ടു പൊതുതിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി പരാജയമേറ്റതിനത്തുടർന്ന്‌ [[ഭാരതീയ ജനതാ പാർട്ടി|ഭാ. ജ. പ.യുടെ]] ദേശീയ നേതൃനിരയിൽ കിടമത്സരങ്ങളും പടലപ്പിണക്കങ്ങളും രൂക്ഷമായിരിയ്ക്കുകയായിരുന്നു<ref>[http://mathrubhumi.com/php/newFrm.php?news_id=1247304&n_type=NE&category_id=4&Farc= ജസ്വന്ത്‌ നേതൃമത്സരത്തിന്റെ രക്തസാക്ഷി]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>.
[http://mathrubhumi.com/php/newFrm.php?news_id=1247304&n_type=NE&category_id=4&Farc= ജസ്വന്ത്‌ നേതൃമത്സരത്തിന്റെ രക്തസാക്ഷി]</ref>.


2009: ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം പാർട്ടിനേതൃത്വത്തിനെതിരെ ജസ്വന്ത്‌ പരസ്യമായി രംഗത്തുവന്നിരുന്നു. തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാത്ത പാർട്ടി നേതൃത്വത്തെ വിമർശിച്ച് അദ്ദേഹം ഉന്നത നേതൃത്വത്തിനു് അനഭിമതനായി. സുഷമ സ്വരാജിനെ ലോക്‌സഭാ കക്ഷി ഉപനേതാവും അരുൺ ജേത്ത്‍ലിയെ രാജ്യസഭാ കക്ഷിനേതാവുമാക്കിയതിനെ അദ്ദേഹം ചോദ്യംചെയ്‌തു. തിരഞ്ഞെടുപ്പിന്റെ ചുക്കാൻ പിടിച്ച പാർട്ടി ജനറൽ സെക്രട്ടറി അരുൺ ജേത്ത്‍ലിയെ രാജ്യസഭയിൽ പ്രതിപക്ഷ നേതാവാക്കിയതാണ് ജസ്വന്ത് സിംഹന്റെ വിമർശനത്തിനു കാരണമായത്.
2009: ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം പാർട്ടിനേതൃത്വത്തിനെതിരെ ജസ്വന്ത്‌ പരസ്യമായി രംഗത്തുവന്നിരുന്നു. തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാത്ത പാർട്ടി നേതൃത്വത്തെ വിമർശിച്ച് അദ്ദേഹം ഉന്നത നേതൃത്വത്തിനു് അനഭിമതനായി. സുഷമ സ്വരാജിനെ ലോക്‌സഭാ കക്ഷി ഉപനേതാവും അരുൺ ജേത്ത്‍ലിയെ രാജ്യസഭാ കക്ഷിനേതാവുമാക്കിയതിനെ അദ്ദേഹം ചോദ്യംചെയ്‌തു. തിരഞ്ഞെടുപ്പിന്റെ ചുക്കാൻ പിടിച്ച പാർട്ടി ജനറൽ സെക്രട്ടറി അരുൺ ജേത്ത്‍ലിയെ രാജ്യസഭയിൽ പ്രതിപക്ഷ നേതാവാക്കിയതാണ് ജസ്വന്ത് സിംഹന്റെ വിമർശനത്തിനു കാരണമായത്.
വരി 69: വരി 68:
പുറത്താക്കലിന്‌ മുമ്പ്‌ 'കാരണം കാണിക്കൽ' നോട്ടീസ്‌ നൽകിയിട്ടില്ല. ഏതായാലും തീരുമാനം പുനഃപരിശോധിക്കാൻ ഞാനാവശ്യപ്പെടുന്നില്ല. അപ്പീലിന്‌ പോകുന്നില്ല-എന്നാണദ്ദേഹം പ്രതികരിച്ചതു്.
പുറത്താക്കലിന്‌ മുമ്പ്‌ 'കാരണം കാണിക്കൽ' നോട്ടീസ്‌ നൽകിയിട്ടില്ല. ഏതായാലും തീരുമാനം പുനഃപരിശോധിക്കാൻ ഞാനാവശ്യപ്പെടുന്നില്ല. അപ്പീലിന്‌ പോകുന്നില്ല-എന്നാണദ്ദേഹം പ്രതികരിച്ചതു്.


പശ്ചിമബംഗാളിലെ ഡാർജിലിങ്ങിൽനിന്ന്‌ ഗൂർഖാ ജനമുക്തി മോർച്ചയുടെ (ജി.ജെ.എം.) പിന്തുണയോടെ എം.പി.യായ താൻ‌, ഭാവിപരിപാടികൾ ആ സംഘടനയുമായി ആലോചിച്ചാവും ആസൂത്രണം ചെയ്യുകയെന്ന്‌ അദ്ദേഹം വ്യക്തമാക്കി. ഡാർജിലിങ്ങിലെ ജനങ്ങളോട്‌ തനിക്ക്‌ പ്രതിബദ്ധതയുണ്ടെന്നും ഇതൊരു പുതിയ പാതയുടെ തുടക്കമാണെന്നും ആണു് ജസ്വന്ത് സിംഹന്റെ നിലപാടു്<ref>
പശ്ചിമബംഗാളിലെ ഡാർജിലിങ്ങിൽനിന്ന്‌ ഗൂർഖാ ജനമുക്തി മോർച്ചയുടെ (ജി.ജെ.എം.) പിന്തുണയോടെ എം.പി.യായ താൻ‌, ഭാവിപരിപാടികൾ ആ സംഘടനയുമായി ആലോചിച്ചാവും ആസൂത്രണം ചെയ്യുകയെന്ന്‌ അദ്ദേഹം വ്യക്തമാക്കി. ഡാർജിലിങ്ങിലെ ജനങ്ങളോട്‌ തനിക്ക്‌ പ്രതിബദ്ധതയുണ്ടെന്നും ഇതൊരു പുതിയ പാതയുടെ തുടക്കമാണെന്നും ആണു് ജസ്വന്ത് സിംഹന്റെ നിലപാടു്<ref>[http://mathrubhumi.com/php/newFrm.php?news_id=1247218&n_type=NE&category_id=4&Farc=&previous=N പുസ്‌തകം എഴുതുന്നത്‌ പാപമോ ? ജസ്വന്ത്‌ ചോദിക്കുന്നു]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>.
[http://mathrubhumi.com/php/newFrm.php?news_id=1247218&n_type=NE&category_id=4&Farc=&previous=N പുസ്‌തകം എഴുതുന്നത്‌ പാപമോ ? ജസ്വന്ത്‌ ചോദിക്കുന്നു]</ref>.


{{start box}}
{{start box}}
വരി 107: വരി 105:
* [http://jaibihar.com/nehru-patel-conceded-pakistan-to-jinnah-jaswant/11301/ Nehru not Jinnah’s polity led to partition]
* [http://jaibihar.com/nehru-patel-conceded-pakistan-to-jinnah-jaswant/11301/ Nehru not Jinnah’s polity led to partition]
* [http://www.jaswantsingh.com Personal Website]
* [http://www.jaswantsingh.com Personal Website]
* [http://www.iupress.indiana.edu/catalog/product_info.php?products_id=54601 "In Service of Emergent India"]
* [http://www.iupress.indiana.edu/catalog/product_info.php?products_id=54601 "In Service of Emergent India"] {{Webarchive|url=https://web.archive.org/web/20090323200746/http://www.iupress.indiana.edu/catalog/product_info.php?products_id=54601 |date=2009-03-23 }}
* [http://www.indianembassy.org/pic/js/js(foreignaffairs).html "Against Nuclear Apartheid"]
* [http://www.indianembassy.org/pic/js/js(foreignaffairs).html "Against Nuclear Apartheid"]
* [http://www.darjeelinginformation.com/tag/jaswant-singh/ "Jaswant Singh Darjeeling LS Candidate"]
* [http://www.darjeelinginformation.com/tag/jaswant-singh/ "Jaswant Singh Darjeeling LS Candidate"] {{Webarchive|url=https://web.archive.org/web/20090825183249/http://www.darjeelinginformation.com/tag/jaswant-singh/ |date=2009-08-25 }}





10:27, 13 ഓഗസ്റ്റ് 2021-നു നിലവിലുണ്ടായിരുന്ന രൂപം

ജസ്വന്ത് സിംഹ്
ഇന്ത്യയുടെ മുൻ ക്യാബിനറ്റ് മന്ത്രി
പിൻഗാമിപി. ചിദംബരം
മണ്ഡലംഡാർജിലീംഗ്
വ്യക്തിഗത വിവരങ്ങൾ
ജനനം (1938-01-03) ജനുവരി 3, 1938  (86 വയസ്സ്)
രാജസ്ഥാൻ
വെബ്‌വിലാസംhttp://www.jaswantsingh.com
റഷ്യൻ പ്രധാനമന്ത്രി വ്ലാദിമിർ പുടിനോടൊത്ത്

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും പാർലമെന്റ് അംഗവുമാണ് ജസ്വന്ത് സിംഹ് (ജനനം ജനുവരി 3, 1938) . ഭാരതീയ ജനതാ പാർട്ടിയുടെ (ഭാ.ജ.പ) സ്ഥാപനകാലം മുതലേയുള്ള നേതാക്കളിൽ ഒരാളായിരുന്ന ജസ്വന്ത് സിംഹ് സൈനികസേവനത്തിൽ നിന്നു് രാഷ്ട്രീയത്തിലേയ്ക്കു് വന്നയാളാണു്. ഭാ.ജ.പയിലെ ലിബറൽ ഡെമൊക്രാറ്റായാണു് ഇദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നതു്. അദ്ദേഹം ഒരിക്കൽപ്പോലും ആർഎസ്എസ് അംഗമായിരുന്നില്ല. 2009 ഓഗസ്റ്റ് 19-നു്ഭാ.ജ.പയിൽ നിന്നും പുറത്താക്കപ്പെട്ടു

സൈനികസേവനത്തിൽ നിന്നു് രാഷ്ട്രീയത്തിലേയ്ക്കു്

രാജസ്ഥാനിലെ ബാർമർ ജില്ലയിലുള്ള ജസോൾ ഗ്രാമത്തിൽ‍ 1938 ജനുവരി 3-നാണ് ജസ്വന്ത്സിംഹ് ജനിച്ചത്. പഠിക്കാൻ സമർത്ഥനായിരുന്ന അദ്ദേഹം ഇന്ത്യൻ ഡിഫൻസ് അക്കാഡമിയിൽ ചേർന്നു. 1960കളിൽ കരസേനയിൽ ഉദ്യോഗസ്ഥനായിരുന്നു. പിന്നീടാണ് രാഷ്ട്രീയത്തിൽ കടന്നത്. ഭാര്യ ശിതൾകുമാരി. രണ്ട് പുത്രന്മാരുണ്ട്.

1996-ലെ അടൽ ബിഹാരി വാജ്പെയിയുടെ നേതൃത്വത്തിൽ 13 ദിവസം മാത്രം നിലനിന്ന സർക്കാരിൽ കേന്ദ്ര ധനകാര്യ മന്ത്രിയായിരുന്നു. 1998 മുതൽ 2002 വരെ കേന്ദ്ര വിദേശകാര്യ മന്ത്രിയായി പ്രവർത്തിച്ചു. 2000-01 കാലയളവിൽ തെഹൽക വിവാദം മൂലം രാജിവെച്ച ജോർജ് ഫെർണാണ്ടസിന് പകരമായി പ്രതിരോധ മന്ത്രിയായി പ്രവർത്തിച്ചു. 2002-ൽ വീണ്ടും ധനകാര്യ മന്ത്രിയായി.

ഡാർജിലിങ് മണ്ഡലത്തെയാണ് രാജ്യസഭയിൽ ഇദ്ദേഹം പ്രതിനിധീകരിക്കുന്നത്.

പുസ്തകവിവാദങ്ങൾ

2006 ജൂലായിൽ പുറത്തിറങ്ങിയ 'എ കോൾ ടു ഓണർ: ഇൻ സർവീസ്‌ ഓഫ്‌ എമർജന്റ്‌ ഇന്ത്യ' എന്ന പുസ്തകം വിവാദമായി. പി വി നരസിംഹ റാവു പ്രധാനമന്ത്രി ആയിരുന്ന കാലയളവിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് രാജ്യത്തിൻറെ ആണവരഹസ്യം അമേരിക്കക്ക് ചോർത്തി നൽകിയെന്നതായിരുന്നു ജസ്വന്തിന്റെ ഈ പുസ്തകത്തിലെ പരാമർശം.

ജിന്ന - ഇന്ത്യ, വിഭജനവും സ്വാതന്ത്ര്യവും

ഇദ്ദേഹം പിന്നീടു് എഴുതിയതും 2009 ഓഗസ്റ്റ് 17നു് നവദില്ലിയിൽ പ്രകാശിപ്പിച്ചതുമായ ജിന്ന- ഇന്ത്യ, പാർട്ടിഷ്യൻ, ഇൻഡിപെൻഡൻസ് (ജിന്ന - ഇന്ത്യ, വിഭജനവും സ്വാതന്ത്ര്യവും) എന്ന പുസ്തകത്തിലെ പരാമർശങ്ങൾ ഭാരതീയ ജനതാ പാർട്ടിയിൽ നിന്ന് പുറത്താക്കുവാൻ തന്നെ ഒരു കാരണമായിമാറി.

ഇന്ത്യയുടെ വിഭജനം, ഹിന്ദുമുസ്‌ലിം ഐക്യത്തിന്റെ പ്രതിനിധി എന്ന നിലയിൽനിന്നും പാകിസ്താൻ രാഷ്ട്രപിതാവെന്ന പദവിയിലേക്കുള്ള മുഹമ്മദ് അലി ജിന്നയുടെ മാറ്റം എന്നിവ ജസ്വന്ത്‌സിങ് ഈ പുസ്തകത്തിൽ വിവരിക്കുന്നു. നെഹ്‌റുവും പട്ടേലും ഇന്ത്യാ വിഭജനം 'സമ്മതിച്ചുകൊടുത്തില്ലാ'യിരുന്നുവെങ്കിൽ മുഹമ്മദലി ജിന്നയ്ക്ക് 'പാകിസ്താൻ' രൂപവൽക്കരിക്കാൻ കഴിയുമായിരുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. ഹിന്ദു ഭൂരിപക്ഷ ഇന്ത്യയിൽ മുസ്ലിങ്ങൾക്കു മെച്ചപ്പെട്ട ജീവിതസാഹചര്യം ഉറപ്പാക്കാനുള്ള വിലപേശൽ തന്ത്രമായിരുന്നു ജിന്നയുടെ പാകിസ്താൻ വാദം. എന്നാൽ, നെഹ്‌റു അതുമായി മുന്നോട്ടുപോയി. മഹാത്മാഗാന്ധിയോ രാജാജിയോ ആസാദോ ആയിരുന്നു തീരുമാനമെടുത്തതെങ്കിൽ രാജ്യം വിഭജിക്കപ്പെടില്ലായിരുന്നു. ജിന്ന ഹിന്ദുക്കളെ എതിർത്തിരുന്നുവെന്നതു തെറ്റായ വാദമാണ്. മുസ്ലിംകൾക്ക് ഇന്നത്തെ അവസ്ഥയുണ്ടാക്കിയത് വിഭജനമാണ് പുസ്തകം ചൂണ്ടിക്കാട്ടുന്നു.

ജിന്ന- ഇന്ത്യ, പാർട്ടിഷ്യൻ, ഇൻഡിപെൻഡൻസ് പുസ്തക പ്രകാശനച്ചടങ്ങിൽ മറ്റു് മുതിർന്ന നേതാക്കളാരും പങ്കെടുത്തില്ല. ജസ്വന്തിന്റെ വീക്ഷണം ബി.ജെ.പി.യുടേതല്ല എന്ന് പാർട്ടി പ്രസിഡന്റ് രാജ്‌നാഥ്‌സിങ് പുസ്തകപ്രകാശനത്തിനു പിന്നാലെ പത്രക്കുറിപ്പിറക്കി. പുസ്തകത്തിൽ പറയുന്ന ഒരു കാര്യത്തോടും തങ്ങൾ യോജിക്കുന്നില്ല എന്നും വിഭജനത്തിൽ ജിന്നയുടെ പങ്ക് എല്ലാവർക്കും അറിയാവുന്നതാണെന്നും ആർ.എസ്.എസ്. വക്താവ് രാംമാധവും പ്രതികരിച്ചു. സർദാർപട്ടേലിനെ താഴ്ത്തുകയും ജിന്നയെ ഉയർത്തിക്കാട്ടുകയും ചെയ്യുന്നത് പാർട്ടിയുടെ അടിസ്ഥാന വിശ്വാസത്തിനെതിരാണെന്ന് ഭാ.ജ.പ ണറ്റൊരു നേതാവ് സുഷമാസ്വരാജ് വ്യക്തമാക്കുകയും ചെയ്തു.

പട്ടേലിനെ അപകീർത്തിപ്പെടുത്തുന്നു എന്ന കാരണത്താൽ ആണ് പുസ്തകം ഗുജറാത്തിൽ ഓഗസ്റ്റ് 19-നു് നിരോധിച്ചു. പുസ്തകത്തിന്റെ വിൽപ്പന സംസ്ഥാനത്ത് നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ചു് അന്ന് തന്നെ പ്രാബല്യത്തിൽ വരികയും ചെയ്തു.

പാകിസ്താൻ സ്ഥാപകനേതാവ് മുഹമ്മദ് അലി ജിന്നയെ പ്രകീർത്തിച്ചതിനെക്കാൾ സർദാർ പട്ടേലിനെതിരായ പരാമർശങ്ങളാണു പാർട്ടി ഗൗരവത്തിലെടുത്തത്. ഇന്ത്യാവിഭജനത്തിന്റെ ഉത്തരവാദിത്തം നെഹ്രുവിന്റെ മേൽ ചൊരിഞ്ഞതിൽ ബി.ജെ.പി.ക്കോ ആർ.എസ്.എസ്സിനോ പ്രശ്‌നമില്ല. വിഭജനത്തിന് ഗാന്ധിജിയെ കുറ്റപ്പെടുത്തുകയിരുന്നു പഴയ ആർ.എസ്.എസ്. രീതി. എന്നാൽ ജസ്വന്തിന്റെ പുസ്തകം, ഗാന്ധിയെയും ജിന്നയെയും ഇന്ത്യാവിഭജനത്തിന്റെ ഉത്തരവാദിത്തത്തിൽനിന്നു് വിമുക്തരാക്കിയിരിയ്ക്കുന്നു..

എന്നാൽ അക്കാദമിക് പഠനമെന്നതിനപ്പുറമുള്ള മറ്റുതരം വായനകൾക്ക് ഇതിൽ കാര്യമില്ല എന്നാണ് ജസ്വന്തിന്റെ വിശദീകരണം.

ഇതിനെ മുൻനിർത്തിക്കൊണ്ടു് 2009 ഓഗസ്റ്റ് 19-നു്ഭാജ പയിൽ നിന്നും പുറത്താക്കി. ഷിംലയിൽ നടന്ന ചിന്തൻ ബൈഠക്കിലാണ് പാർട്ടി നേതാവ് രാജ്‌നാഥ് സിംഹ് പാർട്ടി ഉന്നതാധികാരസമിതിയുടെ പുറത്താക്കൽ തീരുമാനം പ്രഖ്യാപിച്ചത്.

ഭാ.ജ.പ.യ്ക്കകത്തെ ചേരിപ്പോരിന്റെ അവസാനം

ഭാ.ജ.പ.യ്ക്കകത്തെ ചേരിപ്പോരു് വളരെ കൂടുതലായിരിക്കുന്നുവെന്നും അത്‌ ഉടനെ അവസാനിപ്പിക്കണമെന്നും ആർ.എസ്.എസ്.. അധ്യക്ഷൻ മോഹൻ ഭാഗവത്‌ പ്രസ്‌താവിച്ച്‌ മണിക്കൂറുകൾക്കുള്ളിലായിരുന്നു ജസ്വന്ത്‌ സിംഹിനെ പുറത്താക്കിക്കൊണ്ടുള്ള നടപടിയുണ്ടായത്‌ രണ്ടു പൊതുതിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി പരാജയമേറ്റതിനത്തുടർന്ന്‌ ഭാ. ജ. പ.യുടെ ദേശീയ നേതൃനിരയിൽ കിടമത്സരങ്ങളും പടലപ്പിണക്കങ്ങളും രൂക്ഷമായിരിയ്ക്കുകയായിരുന്നു[1].

2009: ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം പാർട്ടിനേതൃത്വത്തിനെതിരെ ജസ്വന്ത്‌ പരസ്യമായി രംഗത്തുവന്നിരുന്നു. തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാത്ത പാർട്ടി നേതൃത്വത്തെ വിമർശിച്ച് അദ്ദേഹം ഉന്നത നേതൃത്വത്തിനു് അനഭിമതനായി. സുഷമ സ്വരാജിനെ ലോക്‌സഭാ കക്ഷി ഉപനേതാവും അരുൺ ജേത്ത്‍ലിയെ രാജ്യസഭാ കക്ഷിനേതാവുമാക്കിയതിനെ അദ്ദേഹം ചോദ്യംചെയ്‌തു. തിരഞ്ഞെടുപ്പിന്റെ ചുക്കാൻ പിടിച്ച പാർട്ടി ജനറൽ സെക്രട്ടറി അരുൺ ജേത്ത്‍ലിയെ രാജ്യസഭയിൽ പ്രതിപക്ഷ നേതാവാക്കിയതാണ് ജസ്വന്ത് സിംഹന്റെ വിമർശനത്തിനു കാരണമായത്.

രാജസ്ഥാനിൽ മകൻ മാനവേന്ദ്ര സിങ്ങിനെ പാർട്ടി നേതാവാക്കാനും ജസ്വന്ത്‌ ശ്രമം നടത്തിയെന്നു് പറയപ്പെടുന്നു. രാജസ്ഥാനിൽ വസുന്ധര രാജി സിന്ധ്യക്കെതിരേ സമ്മർദ ഗ്രൂപ്പുണ്ടാക്കിത്തുടങ്ങിയ നീക്കങ്ങൾ ഒടുവിൽ അവരെ പ്രതിപക്ഷനേതൃസ്ഥാന ത്തുനിന്നു മാറ്റാനുള്ള തീരുമാനത്തിലെത്തിനിൽക്കുന്നഘട്ടത്തിൽ എല്ലാറ്റിനും ചരടുവലിച്ച ജസ്വന്ത് പാർട്ടിയിൽനിന്നു തന്നെ പുറത്താക്കപ്പെടുകയാണു് ണ്ടായതു്.

പുറത്താക്കലിന്‌ ശേഷം

പുറത്താക്കലിന്‌ മുമ്പ്‌ 'കാരണം കാണിക്കൽ' നോട്ടീസ്‌ നൽകിയിട്ടില്ല. ഏതായാലും തീരുമാനം പുനഃപരിശോധിക്കാൻ ഞാനാവശ്യപ്പെടുന്നില്ല. അപ്പീലിന്‌ പോകുന്നില്ല-എന്നാണദ്ദേഹം പ്രതികരിച്ചതു്.

പശ്ചിമബംഗാളിലെ ഡാർജിലിങ്ങിൽനിന്ന്‌ ഗൂർഖാ ജനമുക്തി മോർച്ചയുടെ (ജി.ജെ.എം.) പിന്തുണയോടെ എം.പി.യായ താൻ‌, ഭാവിപരിപാടികൾ ആ സംഘടനയുമായി ആലോചിച്ചാവും ആസൂത്രണം ചെയ്യുകയെന്ന്‌ അദ്ദേഹം വ്യക്തമാക്കി. ഡാർജിലിങ്ങിലെ ജനങ്ങളോട്‌ തനിക്ക്‌ പ്രതിബദ്ധതയുണ്ടെന്നും ഇതൊരു പുതിയ പാതയുടെ തുടക്കമാണെന്നും ആണു് ജസ്വന്ത് സിംഹന്റെ നിലപാടു്[2].

മുൻഗാമി ഇന്ത്യൻ ധനകാര്യ മന്ത്രി
1996–1996
പിൻഗാമി
മുൻഗാമി ഇന്ത്യൻ ധനകാര്യ മന്ത്രി
2002–2004
പിൻഗാമി
മുൻഗാമി ഇന്ത്യൻ വിദേശകാര്യ മന്ത്രി
1998–2002
പിൻഗാമി
മുൻഗാമി ഇന്ത്യൻ പ്രതിരോധ മന്ത്രി
2000–2001
പിൻഗാമി

അവലംബം

പുറത്തേക്കുള്ള കണ്ണികൾ


"https://ml.wikipedia.org/w/index.php?title=ജസ്വന്ത്_സിങ്&oldid=3631813" എന്ന താളിൽനിന്ന് ശേഖരിച്ചത്