"സ്വാഭാവികറബ്ബർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) നിലവിലുണ്ടായിരുന്ന തിരിച്ചുവിടല്‍ താളിലേക്ക് തലക്കെട്ടു മാറ്റം: പ്രകൃതിദത്ത റബ്ബര്‍ >>> [[സ്�
വരി 19: വരി 19:


==റബ്ബര്‍ ടെക്നോളജി==
==റബ്ബര്‍ ടെക്നോളജി==
[[ചിത്രം:കാര്‍ടയര്‍.jpg|right|thumb|200px|വാഹനങ്ങളുടെ ടയര്‍ ഉണ്ടാക്കുവാന്‍ റബ്ബര്‍ വന്‍ തോതില്‍ ഉപയോഗിക്കുന്നു.]]
[[റബ്ബര്‍|റബ്ബറിനെ]] അതിന്റെ ഉപയോഗം അനുസരിച്ച് [[ടയര്‍|ടയറും]] മറ്റുമായി മാറ്റിയെടുക്കുന്ന പ്രക്രിയയെയാണ്‌ '''റബ്ബര്‍ ടെക്നോളജി''' എന്ന വാക്കു കൊണ്ടുദ്ദേശിക്കുന്നത്.
[[റബ്ബര്‍|റബ്ബറിനെ]] അതിന്റെ ഉപയോഗം അനുസരിച്ച് [[ടയര്‍|ടയറും]] മറ്റുമായി മാറ്റിയെടുക്കുന്ന പ്രക്രിയയെയാണ്‌ '''റബ്ബര്‍ ടെക്നോളജി''' എന്ന വാക്കു കൊണ്ടുദ്ദേശിക്കുന്നത്.
[[റബ്ബര്‍]] എന്നാല്‍ സ്വാഭാവികമായും പ്രകൃതിദത്ത റബ്ബര്‍ എന്നാണു സാധാരണയായി കരുതാറുള്ളത്. സ്വാഭാവിക(നാച്ചുറല്‍) റബ്ബര്‍ ഉല്പ്പാദിപ്പിക്കുന്നത് റബ്ബര്‍ മരത്തില്‍ നിന്നും അതിന്റെ തൊലി കത്തി ഉപയോഗിച്ച് മുറിച്ച് ആണ്. ഇതിനെ [[ടാപ്പിങ്]] എന്നു പറയുന്നു. റബ്ബര്‍ മരം [[കേരളം|കേരളത്തിലെത്തിയതു]] [[ബ്രസീല്‍|ബ്രസീലില്‍]] നിന്നാണെന്നു പറയപ്പെടുന്നു. ഇതിന്റെ ശാസ്ത്ര നാമം '''ഹെവിയ ബ്രസീലിയാസിസ്''' എന്നാണ്. ക്രിത്രിമ റബ്ബര്‍ പെട്രോളിയം ഉല്പന്നങലില്‍ നിന്നും ഉണ്ടാക്കുന്നു.റബ്ബര്‍ ഒരു [[തെര്‍മോപ്ലാസ്റ്റിക്]] രൂപമാണ്. അതായതു ഇതിന്റെ സവിശേഷതകള്‍ താപനിലയില്‍ വരുന്ന വിത്യാസം അനുസരിച്ച് മാറുന്നു. അതിനാല്‍ ഇതു പല ഉപയോഗ സാഹചര്യങ്ങളിലും ഉദ്ദേശിച്ച ഫലം നല്‍കുന്നില്ല. ഇതിനെ മറികടക്കാന്‍ ചില പ്രത്യേക [[മൂലകങ്ങള്‍]]/[[സമ്യുക്തം|സംയുക്തങ്ങള്‍]] ഉപയോഗിച്ചു സാധ്യമാണ്. ഓരോ സാഹചര്യങ്ങള്‍ക്കും അനുസരിച്ച് ചേര്‍ക്കുന്ന രാസവസ്തുവില്‍ മാറ്റം വരുത്തുന്നു.
[[റബ്ബര്‍]] എന്നാല്‍ സ്വാഭാവികമായും പ്രകൃതിദത്ത റബ്ബര്‍ എന്നാണു സാധാരണയായി കരുതാറുള്ളത്. സ്വാഭാവിക(നാച്ചുറല്‍) റബ്ബര്‍ ഉല്പ്പാദിപ്പിക്കുന്നത് റബ്ബര്‍ മരത്തില്‍ നിന്നും അതിന്റെ തൊലി കത്തി ഉപയോഗിച്ച് മുറിച്ച് ആണ്. ഇതിനെ [[ടാപ്പിങ്]] എന്നു പറയുന്നു. റബ്ബര്‍ മരം [[കേരളം|കേരളത്തിലെത്തിയതു]] [[ബ്രസീല്‍|ബ്രസീലില്‍]] നിന്നാണെന്നു പറയപ്പെടുന്നു. ഇതിന്റെ ശാസ്ത്ര നാമം '''ഹെവിയ ബ്രസീലിയാസിസ്''' എന്നാണ്. ക്രിത്രിമ റബ്ബര്‍ പെട്രോളിയം ഉല്പന്നങലില്‍ നിന്നും ഉണ്ടാക്കുന്നു.റബ്ബര്‍ ഒരു [[തെര്‍മോപ്ലാസ്റ്റിക്]] രൂപമാണ്. അതായതു ഇതിന്റെ സവിശേഷതകള്‍ താപനിലയില്‍ വരുന്ന വിത്യാസം അനുസരിച്ച് മാറുന്നു. അതിനാല്‍ ഇതു പല ഉപയോഗ സാഹചര്യങ്ങളിലും ഉദ്ദേശിച്ച ഫലം നല്‍കുന്നില്ല. ഇതിനെ മറികടക്കാന്‍ ചില പ്രത്യേക [[മൂലകങ്ങള്‍]]/[[സമ്യുക്തം|സംയുക്തങ്ങള്‍]] ഉപയോഗിച്ചു സാധ്യമാണ്. ഓരോ സാഹചര്യങ്ങള്‍ക്കും അനുസരിച്ച് ചേര്‍ക്കുന്ന രാസവസ്തുവില്‍ മാറ്റം വരുത്തുന്നു.

16:34, 11 ഏപ്രിൽ 2009-നു നിലവിലുണ്ടായിരുന്ന രൂപം

റബ്ബര്‍ മരത്തില്‍ നിന്ന് ലാറ്റെക്സ് ഊറി വരുന്ന ചിത്രം

ചില പ്രത്യേക തരം മരങ്ങളില്‍ നിന്ന് ഊറി വരുന്ന ഏതു തരത്തിലും രൂപപ്പെടുത്താവുന്ന ഒരു ഇലാസ്റ്റിക് ഹൈഡ്റോകാര്‍ബണ്‍ പോളിമറാണ് സ്വാഭാവിക റബ്ബര്‍. ശുദ്ധീകരിച്ച റബ്ബറിന്റെ ശാസ്ത്രീയനാമം പോളിസോപ്രീന്‍ എന്നാണ്. ഇത് രാസപ്രക്രിയകളുടെ ഫലമായും ഉത്പാദിപ്പിക്കാവുന്നതാണ്. സ്വാഭാവിക റബ്ബര്‍, ടയര്‍ നിര്‍മ്മാണം ഉള്‍പ്പെടെയുള്ള വ്യാവസായിക ആവശ്യങ്ങള്‍ക്ക് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. 1934-ല്‍ വെര്‍ണര്‍ കുന്‍ ആണ് റബ്ബറിന്റെ എണ്ട്റോപ്പി മോഡല്‍ ആദ്യമായി ഉണ്ടാക്കിയത്.


ഉറവിടങ്ങള്‍

വന്‍തോതില്‍ സ്വാഭാവിക റബ്ബര്‍ ലഭിക്കുന്നത് പാര റബ്ബര്‍ മരത്തില്‍ നിന്നാണ്. ഹെവിയ ബ്രസില്ല്യന്‍സിസ് അഥവാ യുഫോര്‍ബിയാസി (Hevea brasiliensis Euphorbiaceae) എന്നാണ് ഈ മരത്തിന്റെ ശാസ്ത്രീയ നാമം. ഈ മരത്തിന്റെ തടിയില്‍ ഒരു മുറിവ് ഉണ്ടാക്കിയാല്‍ ആ മുറിവില്‍ കൂടി ധാരാളമായി ലാറ്റക്സ് ഉറഞ്ഞ് വരും എന്നതുകൊണ്ടാണ് ഈ മരം റബ്ബറ്റ് ഉത്പാദനത്തിനായി കൂടുതലായി ഉപയോഗിക്കുന്നതിന്റെ കാരണം.

ലാറ്റക്സ് ഉണ്ടാകുന്ന മറ്റു മരങ്ങള്‍ ഫിഗ്സ് (Ficus elastica), കാസ്റ്റില്ല എലാസ്റ്റിക്ക (പനാമ റബ്ബര്‍ മരം), യുഫോര്‍ബിയാസ്, ലറ്റുസ്, ഡാന്റിലിയോണ്‍, റഷ്യന്‍ ഡാന്റിലിയോണ്‍ (Taraxacum kok-saghyz), സ്കോര്‍സെനറ ടോ-സാഗിസ് (Scorzonera tau-saghyz), ഗയൂള്‍ (Guayule) എന്നിവയാണ്. ഇവയില്‍ നിന്ന് വന്‍തോതില്‍ റബ്ബര്‍ ഉത്പാദിപ്പിക്കാന്‍ കഴിയില്ലെങ്കിലും രണ്ടാം ലോകമഹായുദ്ധകാലത്തുണ്ടായ റബ്ബറിന്റെ ദൗര്‍ലഭ്യം കാരണം ഇവയില്‍ നിന്ന് റബ്ബര്‍ ഉത്പാദിപ്പിക്കാന്‍ ജര്‍മ്മനി ശ്രമിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്[അവലംബം ആവശ്യമാണ്]. കൃത്രിമ റബ്ബര്‍ ഉത്പാദിപ്പിക്കാനുള്ള സാങ്കേതിക വിദ്യ ലഭ്യമായതോടുകൂടി ഈ മരങ്ങളില്‍ നിന്ന് റബ്ബര്‍ ഉത്പാദിപ്പിക്കാന്‍ ഉള്ള ശ്രമങ്ങള്‍ ഇല്ലാതെയായി. കൃത്രിമ റബ്ബറില്‍ നിന്ന് സ്വാഭാവിക റബ്ബറിനെ വേര്‍തിരിച്ചറിയാന്‍ സ്വാഭാവിക റബ്ബറിനെ ഗം റബ്ബര്‍ എന്നും വിളിക്കാറുണ്ട്.

വ്യാവസായിക ഉത്പാദനത്തിന്റെ തുടക്കം‍

1736-ല്‍ അക്കാദമി റോയല്‍ ദെസ് സയന്‍സ് (Académie Royale des Sciences) എന്ന ഫ്രാന്‍സിലെ ഒരു സംഘടനയ്ക്ക് റബ്ബറിന്റെ സാമ്പിളുകള്‍ ചാള്‍സ് മാറീ ഡി ല കൊന്‍ടാമൈന്‍ (Charles Marie de La Condamine) എന്ന വ്യക്തി കാണിച്ചുകൊടുക്കുകയുണ്ടായി. [1] പിന്നീട് 1751-ല്‍ ഇദ്ദേഹം ഫ്രാനോസി ഫ്രെസ്നിയൂ (François Fresneau) എന്ന വ്യക്തി എഴുതിയ പേപ്പര്‍ ഈ അക്കാദമിയുടെ മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തു. ഇത് 1755-ല്‍ പിന്നീട് പ്രസിദ്ധീകരിച്ചു. ഇതില്‍ റബ്ബറിന്റെ പല ഗുണങ്ങളെപ്പറ്റിയും പ്രതിപാദിപ്പിച്ചിരുന്നു. റബ്ബറിനെക്കുറിച്ച് ആദ്യമായി പ്രസിദ്ധീകരിച്ച ശാസ്ത്രലേഖനം ഇതാണെന്ന് വിശ്വസിക്കപ്പെടുന്നു.[1]

പാരാ റബ്ബര്‍ മരം തെക്കേ അമേരിക്കയിലായിരുന്നു മുന്‍പ് കൂടുതലായി ഉണ്ടാകാറുണ്ടായിരുന്നത്. ബ്രസീലില്‍ നിന്ന് പോര്‍ച്ചുഗലിലേയ്ക്ക് ആദ്യമായി റബ്ബര്‍ കൊണ്ടു വന്ന യൂറോപ്യനായ വ്യക്തി, അവിടെയുള്ള ആളുകളെ റബ്ബര്‍ അടങ്ങിയ തുണിയില്‍ വെള്ളം ആഗിരണം ചെയ്യുകയില്ല എന്ന് കാണിച്ചുകൊടുത്തപ്പോള്‍ അവര്‍‍ ദുര്‍മന്ത്രവാദി എന്ന് മുദ്രകുത്തി കോടതിയില്‍ കയറ്റുകപോലും ഉണ്ടായി. ഇംഗ്ലണ്ടില്‍ 1770-ല്‍ ആണ് റബ്ബര്‍ എത്തുന്നത്. ഈ റബ്ബറിന് പേപ്പറില്‍ പെന്‍സില്‍ കൊണ്ട് എഴുതിയതിനെ മായ്ക്കാന്‍ കഴിവുണ്ടെന്ന് ജോസഫ് പ്രിസ്‌ലി കണ്ടെത്തി. അങ്ങിനെയാണ് മായ്ക്കുക എന്ന് അര്‍ത്ഥമുള്ള റബ് (rub) എന്ന പദത്തില്‍ നിന്ന് റബ്ബര്‍ എന്ന് ഈ വസ്തുവിന് പേര് വീഴുന്നത്.

19-ആം നൂറ്റാണ്ട് ഏതാണ്ട് മുഴുവന്‍ തന്നെയും ലാറ്റക്സ് ഉത്പാദിപ്പിച്ചിരുന്നത് തെക്കേ അമേരിക്ക മാത്രമായിരുന്നു. എന്നാല്‍ 1876-ല്‍ ഹെന്‍റി വിക്കാം എന്ന വ്യക്തി ബ്രസീലില്‍ നിന്ന് ആയിരക്കണക്കിന് വിത്ത് കൊണ്ടുവരികയും അവ ബ്രിട്ടനിലുള്ള ക്യൂ ഗാര്‍ഡന്‍സ് എന്നയിടത്ത് നടുകയും ചെയ്തു. അവിടെ ഉണ്ടായ റബ്ബര്‍ തൈകള്‍ സിലോണ്‍ (ശ്രീലങ്ക, ഇന്തോനേഷ്യ, സിംഗപ്പൂര്‍, ബ്രിട്ടീഷ് മലയ) എന്നിവിടങ്ങളിലേയ്ക്ക് കയറ്റി അയച്ചു. മലയ (ഇന്നത്തെ മലേഷ്യ) പിന്നീട് ലോകത്തിലെ ഏറ്റവുമധികം റബ്ബര്‍ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നായി. നൂറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആഫ്രിക്കയിലെ കോംഗോ ഫ്രീ സ്റ്റേറ്റും റബ്ബര്‍ വളരെയധികം ഉത്പാദിപ്പിക്കുന്ന സ്ഥലമായിരുന്നു. ലൈബീരിയ, നൈജീരിയ എന്നിവടങ്ങളിലും ഇന്ന് റബ്ബര്‍ കൃഷി ഉണ്ട്.

ഇന്ത്യയില്‍ 1873-ല്‍ തന്നെ കല്‍ക്കത്തയിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ വ്യാവസായിക ആവശ്യങ്ങള്‍ക്കായി വളര്‍ത്താന്‍ റബ്ബര്‍ നടാന്‍ ശ്രമം തുടങ്ങിയിരുന്നു. ബ്രിട്ടീഷുകാരായിരുന്നു ഇതിനു മുന്‍കൈ എടുത്തത്. ആദ്യത്തെ വ്യാവസായിക തോട്ടം ഇന്ത്യയില്‍ തുടങ്ങിയത് തട്ടേക്കാടിലാണ്. 1902-ല്‍ ആയിരുന്നു അത്.

റബ്ബര്‍ ടെക്നോളജി

പ്രമാണം:കാര്‍ടയര്‍.jpg
വാഹനങ്ങളുടെ ടയര്‍ ഉണ്ടാക്കുവാന്‍ റബ്ബര്‍ വന്‍ തോതില്‍ ഉപയോഗിക്കുന്നു.

റബ്ബറിനെ അതിന്റെ ഉപയോഗം അനുസരിച്ച് ടയറും മറ്റുമായി മാറ്റിയെടുക്കുന്ന പ്രക്രിയയെയാണ്‌ റബ്ബര്‍ ടെക്നോളജി എന്ന വാക്കു കൊണ്ടുദ്ദേശിക്കുന്നത്. റബ്ബര്‍ എന്നാല്‍ സ്വാഭാവികമായും പ്രകൃതിദത്ത റബ്ബര്‍ എന്നാണു സാധാരണയായി കരുതാറുള്ളത്. സ്വാഭാവിക(നാച്ചുറല്‍) റബ്ബര്‍ ഉല്പ്പാദിപ്പിക്കുന്നത് റബ്ബര്‍ മരത്തില്‍ നിന്നും അതിന്റെ തൊലി കത്തി ഉപയോഗിച്ച് മുറിച്ച് ആണ്. ഇതിനെ ടാപ്പിങ് എന്നു പറയുന്നു. റബ്ബര്‍ മരം കേരളത്തിലെത്തിയതു ബ്രസീലില്‍ നിന്നാണെന്നു പറയപ്പെടുന്നു. ഇതിന്റെ ശാസ്ത്ര നാമം ഹെവിയ ബ്രസീലിയാസിസ് എന്നാണ്. ക്രിത്രിമ റബ്ബര്‍ പെട്രോളിയം ഉല്പന്നങലില്‍ നിന്നും ഉണ്ടാക്കുന്നു.റബ്ബര്‍ ഒരു തെര്‍മോപ്ലാസ്റ്റിക് രൂപമാണ്. അതായതു ഇതിന്റെ സവിശേഷതകള്‍ താപനിലയില്‍ വരുന്ന വിത്യാസം അനുസരിച്ച് മാറുന്നു. അതിനാല്‍ ഇതു പല ഉപയോഗ സാഹചര്യങ്ങളിലും ഉദ്ദേശിച്ച ഫലം നല്‍കുന്നില്ല. ഇതിനെ മറികടക്കാന്‍ ചില പ്രത്യേക മൂലകങ്ങള്‍/സംയുക്തങ്ങള്‍ ഉപയോഗിച്ചു സാധ്യമാണ്. ഓരോ സാഹചര്യങ്ങള്‍ക്കും അനുസരിച്ച് ചേര്‍ക്കുന്ന രാസവസ്തുവില്‍ മാറ്റം വരുത്തുന്നു.

ഇതും കാണുക

അവലംബം

  1. 1.0 1.1 [1]
"https://ml.wikipedia.org/w/index.php?title=സ്വാഭാവികറബ്ബർ&oldid=361415" എന്ന താളിൽനിന്ന് ശേഖരിച്ചത്