"ഗുരുവായൂർ ഗ്രീൻ ഹാബിറ്റാറ്റ് സൊസൈറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 14: വരി 14:
== അവലംബം ==
== അവലംബം ==
{{reflist}}
{{reflist}}

[[വർഗ്ഗം:പരിസ്ഥിതിസംരക്ഷണ സംഘടനകൾ]]

12:41, 1 ഓഗസ്റ്റ് 2021-നു നിലവിലുണ്ടായിരുന്ന രൂപം

തൃശൂർ ജില്ലയിലെ പാവറട്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സർക്കാരിതര ജൈവ വൈവധ്യ സംരക്ഷണ സംഘടനയാണ് ഗ്രീൻ ഹാബിറ്റാറ്റ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഗുരുവായൂർ ഗ്രീൻ ഹാബിറ്റാറ്റ് സൊസൈറ്റി[1][2] കടലാമ സംരക്ഷണ പ്രവർത്തനങ്ങളിൽ വളരെ സജീവമായ കൂട്ടായ്മകൂടിയാണ് ഗ്രീൻ ഹാബിറ്റാറ്റ്.

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ 2019-20 വർഷത്തെ ജൈവവൈവിധ്യ മേഖലയിലെ മികച്ച സന്നദ്ധ സംഘടനക്കുള്ള ജൈവവൈവിധ്യ പുരസ്കാരം ഈ സംഘടനയ്ക്ക് ലഭിച്ചിട്ടുണ്ട്[3][4].

ചരിത്രം

1999ൽ ശാസ്ത്ര അധ്യാപകരുടെ സ്വതന്ത്ര സംഘടനയായ " ഹാബിറ്റാറ്റ് - സയൻസ് ടീച്ചിങ് കമ്യൂണിറ്റി "യുടെ ഭാഗമായാണ് സംഘടന നിലവിൽ വന്നത്. 2011 ൽ അധ്യാപകരല്ലാത്ത ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങളിൽ താൽപ്പര്യമുള്ളവരുമായി ചേർന്ന് ഗുരുവയൂർ ഗ്രീൻ ഹാബിറ്റാറ്റ് സൊസൈറ്റി എന്ന പേരിൽ പാവറട്ടി ആസ്ഥാനമായി സ്വതന്ത്ര സംഘടനയായി മാറുകയായിരുന്നു.

പുരസ്കാരങ്ങൾ

  • ഗ്രീൻ ഹാബിറ്റാറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ എൻ.ജെ ജയിംസിനു 2014-15 ൽ വനം വകുപ്പിന്റെ പ്രകൃതി മിത്ര പുരസ്കാരവും 2019 - 20 ൽ വനമിത്ര പുരസ്കാരവും ലഭിച്ചു.
  • മാതൃഭൂമി സീഡ് "കടലാമക്കൊരു കൈത്താട്ടിൽ " പദ്ധതിയിൽ സ്കൂളുകളുമായി കൈകോർത്ത് മികച്ച പ്രവർത്തനങ്ങൾ സംഘടിപ്പിച്ചതിന് 2019-20 വർഷത്തെ മാതൃഭൂമി സീഡ് പ്രത്യേക പുരസ്കാരം.
  • കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ 2019-20 വർഷത്തെ ജൈവവൈവിധ്യ മേഖലയിലെ മികച്ച സന്നദ്ധ സംഘടനക്കുള്ള കേരള സംസ്ഥാന ജൈവവൈവിധ്യ പുരസ്കാരം.

അവലംബം

  1. JAMES N.J. "PROFILES: GREEN HABITAT GURUVAYUR, KERALA". www.iotn.org. Indian Ocean Turtle Newsletter. Retrieved 1 ഓഗസ്റ്റ് 2021.
  2. "Green Habitat". www.seaturtlesofindia.org/. Retrieved 1 ഓഗസ്റ്റ് 2021.
  3. "KSBB Award 2019-20" (PDF). www.keralabiodiversity.org. Archived from the original (PDF) on 1 ഓഗസ്റ്റ് 2021. Retrieved 1 ഓഗസ്റ്റ് 2021. {{cite web}}: |archive-date= / |archive-url= timestamp mismatch; 30 ജൂലൈ 2021 suggested (help)
  4. "ജൈവ വൈവിധ്യ മികവോടെ; കോളജ് ഹരിത പുരസ്കാരം നീർമാതാളത്തിന്". www.manoramaonline.com/. Archived from the original on 1 ഓഗസ്റ്റ് 2021. Retrieved 1 ഓഗസ്റ്റ് 2021.