"കെ.ടി.എസ്. പടന്നയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 39: വരി 39:
വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്
വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2021 ജൂലൈ 22 ന് അന്തരിച്ചു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2021 ജൂലൈ 22 ന് അന്തരിച്ചു.

==അഭിനയിച്ച ചിത്രങ്ങൾ==
*വൃദ്ധന്മാരെ സൂക്ഷിക്കുക
*ത്രീമെൻ ആർമി
*കളമശ്ശേരിയിൽ കല്ല്യാണയോഗം
*കാക്കക്കും പൂച്ചയ്ക്കും കല്ല്യാണം
*അനിയൻ ബാവ ചേട്ടൻ ബാവ
*ആദ്യത്തെ കൺമണി
*സ്വപ്നലോകത്തെ ബാലഭാസ്കരൻ
*[[ദില്ലിവാല രാജകുമാരൻ]]
*[[ന്യൂസ്പേപ്പർ ബോയ്]]
*കോട്ടപുറത്തെ കൂട്ടുകുടുംബം
*[[കഥാനായകൻ]]
*[[ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം]]
*അമ്മ അമ്മായിയമ്മ
*ഇൻഡിപ്പെന്റൻസ്
*[[മേഘസന്ദേശം]]
*[[വാമനപുരം ബസ്റൂട്ട്]]
*മലബാർ വെഡ്ഡിങ്ങ്
*സന്മനസ്സുള്ളവൻ അപ്പുക്കുട്ടൻ
*[[ബ്ലാക്ക് ഡാലിയ]]
*അണ്ണാരക്കണ്ണനും തന്നാലായത്
*കുഞ്ഞിരാമായണം
*[[അമർ അക്ബർ അന്തോണി]]


==അവലംബം==
==അവലംബം==

05:37, 24 ജൂലൈ 2021-നു നിലവിലുണ്ടായിരുന്ന രൂപം

കെ.ടി.എസ്. പടന്നയിൽ
ജനനം
കൊച്ചുപറമ്പിൽ തായി സുബ്രഹ്മണ്യൻ പടന്നയിൽ

ഏപ്രിൽ 15, 1933
തൃപ്പൂണിത്തുറ
മരണം22 ജൂലൈ 2021
കടവന്ത്ര
തൊഴിൽഅഭിനേതാവ്
സജീവ കാലം1995–മുതൽ സിനിമയിൽ[1]
ജീവിതപങ്കാളി(കൾ)രമണി
കുട്ടികൾ4

മലയാള നാടക, ചലച്ചിത്ര അഭിനേതാവും കോമഡി റോളുകളിൽ തിളങ്ങിയ കലാകാരനുമാണ് കൊച്ചു പടന്നയിൽ തായി സുബ്രമണ്യൻ എന്നറിയപ്പെടുന്ന കെ.ടി.എസ്.പടന്നയിൽ (1933-2021) വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് 2021 ജൂലൈ 22ന് അന്തരിച്ചു.[2]

ജീവിതരേഖ

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ താലൂക്കിലെ കണ്ണൻകുളങ്ങര ഗ്രാമത്തിൽ കൊച്ചു പടന്നയിൽ വീട്ടിൽ തായിയുടേയും മണിയുടേയും മകനായി 1933 സെപ്റ്റംബർ 15ന് ജനിച്ചു. 1946-ൽ സ്കൂളിൽ പഠിക്കുമ്പോൾ അധ്യാപകനായിരുന്ന കുര്യൻ മാഷാണ് കെ.ടി.എസ്. പടന്നയിൽ എന്ന പേരിട്ടത്. കൊച്ചു പടന്നയിൽ തായി സുബ്രമണ്യൻ എന്നാണ് ശരിയായ പേര്.

1947-ൽ ആറാം ക്ലാസിൽ വെച്ച് സാമ്പത്തിക പരാധീനതകൾ മൂലംപഠനം അവസാനിച്ചു. കുട്ടിക്കാലത്ത് കോൽകളി, ഉടുക്കുകൊട്ട് തുടങ്ങി നിരവധി കലാപരിപാടികളിൽ പങ്കെടുത്തിരുന്നു. ചെറുപ്പം മുതൽ സ്ഥിരമായി ഒരു നാടകങ്ങൾ വീക്ഷിച്ചിരുന്നു. നാടകത്തിൽ അഭിനയിക്കാൻ നിരവിധി പേരെ താൽപര്യമറിയിച്ചെങ്കിലും നടനാകാനുള്ള രൂപം പോര എന്നു പറഞ്ഞ് അവസരങ്ങൾ നിഷേധിച്ചു. 1956-ൽ "വിവാഹ ദല്ലാൾ" എന്നതായിരുന്നു ആദ്യ നാടകം. 1957-ൽ തൃപ്പൂണിത്തുറയിൽ 'കേരളപ്പിറവി' എന്ന നാടകം സ്വന്തമായി എഴുതി അവതരിപ്പിച്ചു. ചങ്ങനാശേി ഗീഥ, കൊല്ലം ട്യൂണ, വൈക്കം മാളവിക, ആറ്റിങ്ങൽ പത്മശ്രീ തുടങ്ങി നിരവധി ട്രൂപ്പുകളിൽ അദ്ദേഹം പ്രവർത്തിച്ചു. നാടകത്തിൽ സജീവമായ സമയത്തു തന്നെ തൃപ്പൂണിത്തുറ കണ്ണംകുളങ്ങര ക്ഷേത്ര വഴിയിൽ സ്റ്റേഷനറി കട തുടങ്ങി. 1995-ൽ രാജസേനന്റെ അനിയൻ ബാവ ചേട്ടൻ ബാവ എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത് പ്രവേശിച്ചു. സ്റ്റേഷനറി കടയിൽ നിന്ന് സിനിമയിലെത്തി. നാടകങ്ങളിലെ വിദൂഷകൻ സിനിമയിൽ ചിരി പടർത്തി. കോമഡി റോളുകളിൽ തിളങ്ങിയിരുന്നെങ്കിലും സിനിമയില്ലാത്തപ്പോൾ സ്റ്റേഷനറി കടയിൽ സജീവമായി.[3]

സ്വകാര്യ ജീവിതം

  • ഭാര്യ : രമണി
  • മക്കൾ :
  • ശ്യാം
  • സ്വപ്ന
  • സന്നൻ
  • സാജൻ
  • മരുമക്കൾ :
  • രശ്മി
  • ശെൽവൻ
  • അനിത

മരണം

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2021 ജൂലൈ 22 ന് അന്തരിച്ചു.

അവലംബം

  1. malayalasangeetham.info യിൽ നിന്നും
  2. https://www.manoramaonline.com/news/kerala/2021/07/22/kts-padannayil-passed-away.html
  3. http://www.thehindu.com/todays-paper/tp-features/tp-metroplus/fifty-years-of-acting-behind-him/article1412119.ece

പുറത്തേയ്ക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=കെ.ടി.എസ്._പടന്നയിൽ&oldid=3610832" എന്ന താളിൽനിന്ന് ശേഖരിച്ചത്