"ജോസഫ് മാർത്തോമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
കൂടുതൽ വിവരങ്ങൾ ചേർത്തു, പുതിയ പടം, തെറ്റുകൾ തിരുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
വരി 2: വരി 2:
{{prettyurl|Joseph Mar Thoma}}
{{prettyurl|Joseph Mar Thoma}}
{{Infobox Bishop
{{Infobox Bishop
| honorific-prefix = നി.വ.ദി.മ.ശ്രീ ഡോ.
| honorific-prefix = നിതാന്ത വന്ദ്യ ദിവ്യ മഹാ മഹിമ ശ്രീ ഡോ.
| name = ജോസഫ് മാർത്തോമ്മ
| name = ജോസഫ് മാർത്തോമ്മ
| honorific-suffix = മാർത്തോമ്മ XXI, മാർത്തോമാ മെത്രാപ്പോലീത്ത
| honorific-suffix = മാർത്തോമ്മ XXI
| title=മലങ്കര ശ്ലൈഹീക സിംഹാസനത്തിന്റെ മെത്രാപ്പൊലീത്ത
| bishop_of = [[മലങ്കര മാർത്തോമ്മാ സുറിയാനി സഭ]]
| bishop_of = [[മലങ്കര മാർത്തോമ്മാ സുറിയാനി സഭ]]
| image = Joseph Mar Thoma metropolitan Photo New.jpg
| image = Joseph Mar Thoma metropolitan Photo New.jpg

10:25, 29 ജൂൺ 2021-നു നിലവിലുണ്ടായിരുന്ന രൂപം

നിതാന്ത വന്ദ്യ ദിവ്യ മഹാ മഹിമ ശ്രീ ഡോ. ജോസഫ് മാർത്തോമ്മ മാർത്തോമ്മ XXI
മലങ്കര സ്ലൈഹീക സിംഹാസനത്തിന്റെ മെത്രാപ്പൊലീത്ത
ജോസഫ് മാർത്തോമ്മ
സ്ഥാനാരോഹണംഒക്ടോബർ 2, 2007
ഭരണം അവസാനിച്ചത്ഒക്ടോബർ 18, 2020
മുൻഗാമിഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ
(മാർത്തോമ്മ XX)
പിൻഗാമിതിയഡോഷ്യസ് മാർത്തോമ
വൈദിക പട്ടത്വംഒക്ടോബർ 18, 1957
മെത്രാഭിഷേകംഫെബ്രുവരി 8, 1975
വ്യക്തി വിവരങ്ങൾ
ജനന നാമംപി.ടി. ജോസഫ്
ജനനംജൂൺ 27, 1931
മാരാമൺ
മരണം18 October 2020
Tiruvalla, Kerala
ദേശീയതഭാരതീയൻ

മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ പരമാധ്യക്ഷനായിരുന്നു മോസ്റ്റ്‌. റവ. ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം ശാരീരിക ബുദ്ധിമുട്ടുകൾ മൂലം സഭാ പരമാധ്യക്ഷ സ്ഥാനം വെടിഞ്ഞപ്പോൾ സഫ്രഗൻ മെത്രാപ്പോലിത്താ ആയിരുന്ന ജോസഫ് മാർ ഐറേനിയോസിനെ, ജോസഫ് മാർത്തോമ്മ എന്ന അഭിനാമത്തിൽ മാർത്തോമ്മാ-XXI മനായി വാഴിച്ചു. 1653-ൽ അഭിഷിക്തനായ മാർത്തോമ്മ ഒന്നാമന്റെ പിന്തുടർച്ചയായ മാർത്തോമ്മ ഇരുപത്തൊന്നാമാനാണ് മോസ്റ്റ്‌. റവ. ഡോ. ജോസഫ്‌ മാർത്തോമ്മ മെത്രാപോലീത്ത.

മലങ്കരയുടെ നവീകരണ പിതാവ് എന്നറിയപ്പെടുന്ന അബ്രഹാം മല്പാന്റെ കുടുംബമായ പാലക്കുന്നത്തു തറവാട്ടിൽ 1931 ജൂൺ 27-ന് പി. ടി. ലൂക്കോസിന്റെയും മറിയാമ്മയുടെയും മകനായി ജനനം. പി. ടി. ജോസഫ്‌ എന്നായിരുന്നു ആദ്യനാമം. ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിലെ പഠനത്തിനു ശേഷം 1954-ൽ ബാംഗ്ലൂർ യുണൈറ്റഡ് തിയോളജി കോളേജിൽ ബി.ഡി പഠനത്തിനു ചേർന്നു. 1957 ഒക്ടോബർ 18-ന് കശീശ പട്ടം ലഭിച്ചു. മാർത്തോമാ സഭാ പ്രതിനിധി മണ്ഡലത്തിന്റെ തീരുമാനപ്രകാരം 1975 ജനുവരി 11-ന് റമ്പാനായും ഫെബ്രുവരി 8 നു ജോസഫ്‌ മാർ ഐറേനിയോസ് എന്ന അഭിനാമത്തിൽ എപ്പിസ്ക്കോപ്പായായും അഭിഷിക്തനായി. 1999 മാർച്ച്‌ 15-ന് ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ മെത്രാപ്പോലീത്തയായി ഉയർത്തപ്പെട്ടപ്പോൾ മാർത്തോമ മെത്രാപ്പോലീത്തയ്ക്ക് ശേഷമുള്ള അടുത്ത സ്ഥാനമായ സഫ്രഗൻ മെത്രാപ്പോലീത്തയായി മാർ ഐറെനിയോസ് ഉയർത്തപ്പെട്ടു. ശാരീരിക ബുദ്ധിമുട്ടുകൾ മൂലം മാർ ക്രിസോസ്റ്റം സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് സഭയുടെ അടുത്ത മെത്രാപ്പോലീത്തയായി 'ജോസഫ്‌ മാർത്തോമ്മ' എന്ന പേരിൽ മാർ ഐറെനിയോസ് നിയോഗിതനായി.

"https://ml.wikipedia.org/w/index.php?title=ജോസഫ്_മാർത്തോമ്മ&oldid=3599972" എന്ന താളിൽനിന്ന് ശേഖരിച്ചത്