"ചഷകം (നക്ഷത്രരാശി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 40: വരി 40:


==പൊതുവിവരണം==
==പൊതുവിവരണം==
ആകാശത്തിന്റെ 282.4 ച.ഡിഗ്രി സ്ഥലത്താണ് ചഷകം സ്ഥിതി ചെയ്യുന്നത്. ആധുനിക നക്ഷത്രരാശികളിൽ വലിപ്പം കൊണ്ട് 53-ആം സ്ഥാനമാണ് ഇതിനുള്ളത്.<ref name=tirionconst>{{cite web| url=http://www.ianridpath.com/constellations1.htm | title=Constellations: Andromeda–Indus | work= Star Tales |author=Ian Ridpath|publisher=self-published | access-date= 2 December 2016| author-link=Ian Ridpath }}</ref> ഇതിന്റെ അതിരുകളിൽ വടക്ക് ചിങ്ങവും കന്നിയും കിഴക്ക് അത്തക്കാക്കയും തെക്കും പടിഞ്ഞാറും ആയില്യനും വടക്ക്-പടിഞ്ഞാറു ഭാഗത്ത് സെക്സ്റ്റെന്റ്സും ആണുള്ളത്. 1922ൽ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന Crt എന്ന ചുരുക്കെഴുത്ത് അംഗീകരിച്ചു
ആകാശത്തിന്റെ 282.4 ച.ഡിഗ്രി സ്ഥലത്താണ് ചഷകം സ്ഥിതി ചെയ്യുന്നത്. ആധുനിക നക്ഷത്രരാശികളിൽ വലിപ്പം കൊണ്ട് 53-ആം സ്ഥാനമാണ് ഇതിനുള്ളത്.<ref name=tirionconst>{{cite web| url=http://www.ianridpath.com/constellations1.htm | title=Constellations: Andromeda–Indus | work= Star Tales |author=Ian Ridpath|publisher=self-published | access-date= 2 December 2016| author-link=Ian Ridpath }}</ref> ഇതിന്റെ അതിരുകളിൽ വടക്ക് ചിങ്ങവും കന്നിയും കിഴക്ക് അത്തക്കാക്കയും തെക്കും പടിഞ്ഞാറും ആയില്യനും വടക്ക്-പടിഞ്ഞാറു ഭാഗത്ത് സെക്സ്റ്റെന്റ്സും ആണുള്ളത്. 1922ൽ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന Crt എന്ന ചുരുക്കെഴുത്ത് അംഗീകരിച്ചു.<ref name="pa30_469">{{cite journal | last=Russell | first=Henry Norris |author-link=Henry Norris Russell | title=The New International Symbols for the constellations | journal=Popular Astronomy | volume=30 | page=469 | bibcode=1922PA.....30..469R | year=1922 }}</ref> ഔദ്യോഗികമായ അതിർത്തികൾ 1930ൽ ബൽജിയൻ ജ്യോതിശ്ശ്സ്ത്രജ്ഞനായ യൂജിൻ ഡെൽപോർട്ട് അടയാളപ്പെടുത്തി. ആറു വശങ്ങളുള്ള ഒരു ബഹുഭുജാകൃതിയാണ് ഇതിന്. [[ഖഗോളരേഖാംശം]] 10മ.51മി.14സെ.നും 11മ.56മി.24സെ.നും ഇടയിലും [[അവനമനം]] -6.66°ക്കും -25.20°ക്കും ഇടയിലാണ് ഈ രാശി‌ കിടക്കുന്നത്.<ref name="boundary">{{Cite web | title=Crater, Constellation Boundary | work=The Constellations | publisher=International Astronomical Union | url=http://www.iau.org/public/constellations/#crt | access-date=2 December 2016}}</ref> തെക്കൻ ഖഗോളാർദ്ധത്തിലാണ് ഇതുള്ളത്. വടക്കെ അക്ഷാംശം 65°ക്ക് തെക്കുള്ളവർക്കെല്ലാം ഇതിനെ കാണാം.<ref name=tirionconst/>{{efn|1=While parts of the constellation technically rise above the horizon to observers between the 65°N and [[83rd parallel north|83°N]], stars within a few degrees of the horizon are to all intents and purposes unobservable.<ref name=tirionconst/>}}


==നക്ഷത്രങ്ങൾ==
==നക്ഷത്രങ്ങൾ==

13:23, 13 ജൂൺ 2021-നു നിലവിലുണ്ടായിരുന്ന രൂപം

ചഷകം (Crater)
ചഷകം
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
ചഷകം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Crt
Genitive: Crateris
ഖഗോളരേഖാംശം: 11 h
അവനമനം: -16°
വിസ്തീർണ്ണം: 282 ചതുരശ്ര ഡിഗ്രി.
 (53-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
4
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
12
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
1
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
സമീപ നക്ഷത്രങ്ങൾ:
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
δ Crt
 (3.57m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
γ Crt
 (83.85 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 0
ഉൽക്കവൃഷ്ടികൾ : Eta Craterids
സമീപമുള്ള
നക്ഷത്രരാശികൾ:
ചിങ്ങം (Leo)
സെക്സ്റ്റന്റ് (Sextans)
ആയില്യൻ (Hydra)
അത്തക്കാക്ക (Corvus)
കന്നി (Virgo)
അക്ഷാംശം +65° നും −90° നും ഇടയിൽ ദൃശ്യമാണ്‌
ഏപ്രിൽ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു


രക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്ചഷകം (Crater). പ്രകാശം കുറഞ്ഞ ഈ നക്ഷത്രരാശിയിൽ ദൃശ്യകാന്തിമാനം 4ൽ കൂടുതലുള്ള നക്ഷത്രങ്ങളൊന്നുമില്ല. ഇംഗ്ലീഷിൽ ഉപയോഗിക്കുന്ന ക്രേറ്റർ എന്ന പേര് ഗ്രീക്ക് ഭാഷയിൽ നിന്നും സ്വീകരിച്ചിട്ടുള്ളതാണ്. ഈ ഗ്രീക്ക് വാക്കിനർത്ഥം കപ്പ്, വൈൻ കപ്പ് എന്നെല്ലാമാണ്. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞനായിരുന്ന ടോളമിയുടെ 48 നക്ഷത്രഗണങ്ങളടങ്ങിയ പട്ടികയിലും ഈ രാശി സ്ഥാനം പിടിച്ചിരുന്നു. അപ്പോളോ ദേവന്റെ പാനപാത്രവുമായാണ് ഗ്രീക്ക് പുരാണങ്ങളിൽ ഇതിനെ ബന്ധിപ്പിച്ചിരിക്കുന്നത്. ജലസർപ്പമായ ഹൈഡ്രയുടെ (ആയില്യൻ) പിൻഭാഗത്താണ് ഇത് ഇരിക്കുന്നത്.

ഏഴ് നക്ഷത്രങ്ങൾക്ക് ഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഏതാനും താരാപഥങ്ങളും ചഷകം നക്ഷത്രരാശിയിലുണ്ട്.

ഐതിഹ്യം

ബിൽ.സി.ഇ 1100ൽ നിർമ്മിച്ചതെന്നു കരുതുന്ന ബാബിലോണിയൻ നക്ഷത്രകാറ്റലോഗിൽ ചഷകത്തിലെ നക്ഷത്രങ്ങളെ അത്തക്കാക്ക നക്ഷത്രരാശിയിലാണ് ഉൾപ്പെടുത്തിയിരുന്നത്.[1] മൈത്രായിസ്റ്റുകളുടെ വിശ്വാസങ്ങളിൽ ഈ രാശികൾക്ക് സ്ഥാനമുണ്ടായിരുന്നു. മദ്ധ്യപൂർവ്വ രാജ്യങ്ങളിൽ നിന്നും മൈത്രായിസ്റ്റുകൾ ഗ്രീസ്, റോം എന്നിവിടങ്ങളിലേക്ക് വ്യാപിച്ചപ്പോൾ അവരിലൂടെയായിരിക്കാം യൂറോപ്പിലും ഈ ഐതിഹ്യങ്ങൾ പ്രചരിച്ചത് എന്നു വിശ്വസിക്കുന്നു.[2]

ഗ്രീക്ക് ഐതിഹ്യത്തിൽ അപ്പോളോ ദേവൻ തന്റെ സേവകനായ കാക്കയെ (അത്തക്കാക്ക) വെള്ളം കൊണ്ടുവരാനായി പറഞ്ഞയക്കുന്നു. പോകുന്ന വഴിക്ക് കാക്ക അത്തിപ്പഴം കാണുകയും അത് പഴുക്കുന്നതിനായി കാത്തിരിക്കുകയും ചെയ്യുന്നു. ഇതു കാരണം വൈകിയെത്തിയ വെള്ളം കൊണ്ടുവരുന്നതിനു വൈകിയതി‌ന്റെ കാരണം ജലസർപ്പമായ ഹൈഡ്രയാണെന്ന് (ആയില്യൻ) വരുത്തിത്തീർക്കാൻ ശ്രമിക്കുന്നു.[3] എന്നാൽ അപ്പോളോ ദേവൻ ഇത് കണ്ടെത്തുകയും സർപ്പത്തേയും കാക്കയേയും വെള്ളമെടുത്ത പാത്രത്തെയും ആകാശത്തേക്ക് വലിച്ചെറിയുകയും ചെയ്യുന്നു.[4] കാക്കയ്ക്ക് വെള്ളമെടുക്കാൻ പറ്റാത്ത വിധത്തിൽ സർപ്പത്തിന്റെ ഇരുവശത്തുമായാണ് കാക്കയുടെയും ചഷകത്തിന്റെയും സ്ഥാനം. ദൈവങ്ങളെ വഞ്ചിക്കാൻ ശ്രമിച്ചാൽ‌ ഇതായിരിക്കും അനുഭവമെന്നതിനുള്ള ദൃഷ്ടാന്തമാണത്രെ ഇത്.[3]

ഫൈലാർക്കസ് ചഷകത്തിന്റെ ഉത്ഭവത്തെ പറ്റി മറ്റൊരു കഥയാണ് പറഞ്ഞത്. ഒരിക്കൽ എല്യൂസയിലെ ഒരു നഗരത്തിൽ പ്ലേഗ് പടർന്നു പിടിച്ചു. രാജാവായ ഡമിഫോൺ ഒരു മന്ത്രവാദിയെ സമീപിച്ചു. ഓരോ വർഷവും ഓരോ കന്യകയെ ബലി നൽകണം എന്നതായിരുന്നു മന്ത്രവാദിയുടെ കല്പന. ഓരോ വർഷത്തേക്കുമുള്ള കന്യകമാരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കാൻ ഡമിഫോൺ തീരുമാനിച്ചു. പക്ഷെ‌ ഇതിൽ അദ്ദേഹത്തിന്റെ മക്കളെ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ ഇതിനെ മറ്റൊരു പ്രഭുവായ മാസ്റ്റ്യൂസ്യൂസ് എതിർത്തതിനാൽ ഡമിഫോൺ അദ്ദേഹത്തിന്റെ മകളെ ബലി നൽകി. പിന്നീട് മാസ്റ്റ്യൂസ്യൂസ് ഡമിഫോണിന്റെ പെണ്മക്കളെ കൊല്ലുകയും അവരുടെ രക്തവും വീഞ്ഞും കലർത്തി ഒരു ചഷകത്തിലാക്കി ഡമിഫോണിന് കുടിക്കാൻ നൽകുകയും ചെയ്തു. ഇതു കണ്ടെത്തിയ ഡെമിഫോൺ മാസ്റ്റ്യൂസ്യൂസിനെയും ചഷകത്തേയും കടലിലേക്കു വലിച്ചെറിയാൻ ആജ്ഞാപിച്ചു. ഈ ചഷകത്തെയാണത്രേ ആകാശത്തിലെ നക്ഷത്രഗണം പ്രതിനിധീകരിക്കുന്നത്.[3]

പൊതുവിവരണം

ആകാശത്തിന്റെ 282.4 ച.ഡിഗ്രി സ്ഥലത്താണ് ചഷകം സ്ഥിതി ചെയ്യുന്നത്. ആധുനിക നക്ഷത്രരാശികളിൽ വലിപ്പം കൊണ്ട് 53-ആം സ്ഥാനമാണ് ഇതിനുള്ളത്.[5] ഇതിന്റെ അതിരുകളിൽ വടക്ക് ചിങ്ങവും കന്നിയും കിഴക്ക് അത്തക്കാക്കയും തെക്കും പടിഞ്ഞാറും ആയില്യനും വടക്ക്-പടിഞ്ഞാറു ഭാഗത്ത് സെക്സ്റ്റെന്റ്സും ആണുള്ളത്. 1922ൽ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന Crt എന്ന ചുരുക്കെഴുത്ത് അംഗീകരിച്ചു.[6] ഔദ്യോഗികമായ അതിർത്തികൾ 1930ൽ ബൽജിയൻ ജ്യോതിശ്ശ്സ്ത്രജ്ഞനായ യൂജിൻ ഡെൽപോർട്ട് അടയാളപ്പെടുത്തി. ആറു വശങ്ങളുള്ള ഒരു ബഹുഭുജാകൃതിയാണ് ഇതിന്. ഖഗോളരേഖാംശം 10മ.51മി.14സെ.നും 11മ.56മി.24സെ.നും ഇടയിലും അവനമനം -6.66°ക്കും -25.20°ക്കും ഇടയിലാണ് ഈ രാശി‌ കിടക്കുന്നത്.[7] തെക്കൻ ഖഗോളാർദ്ധത്തിലാണ് ഇതുള്ളത്. വടക്കെ അക്ഷാംശം 65°ക്ക് തെക്കുള്ളവർക്കെല്ലാം ഇതിനെ കാണാം.[5][i]

നക്ഷത്രങ്ങൾ

വിദൂരാകാശവസ്തുക്കൾ

ഉൽക്കാവർഷങ്ങൾ

അവലംബം

  1. Rogers, John H. (1998). "Origins of the ancient constellations: I. The Mesopotamian traditions". Journal of the British Astronomical Association. 108: 9–28. Bibcode:1998JBAA..108....9R.
  2. Rogers, John H. (1998). "Origins of the ancient constellations: II. The Mediterranean traditions". Journal of the British Astronomical Association. 108: 79–89. Bibcode:1998JBAA..108...79R.
  3. 3.0 3.1 3.2 Condos, Theony (1997). Star Myths of the Greeks and Romans: A Sourcebook. Grand Rapids, Michigan: Phanes Press. pp. 119–23. ISBN 978-1609256784.
  4. Ridpath, Ian; Tirion, Wil (2001). Stars and Planets Guide. Princeton, New Jersey: Princeton University Press. p. 130. ISBN 978-0-691-17788-5.
  5. 5.0 5.1 5.2 Ian Ridpath. "Constellations: Andromeda–Indus". Star Tales. self-published. Retrieved 2 December 2016.
  6. Russell, Henry Norris (1922). "The New International Symbols for the constellations". Popular Astronomy. 30: 469. Bibcode:1922PA.....30..469R.
  7. "Crater, Constellation Boundary". The Constellations. International Astronomical Union. Retrieved 2 December 2016.
  • Makemson, Maud Worcester (1941). The Morning Star Rises: an account of Polynesian astronomy. Yale University Press. {{cite book}}: Invalid |ref=harv (help)
  • Ridpath, Ian; Tirion, Wil (2001), Stars and Planets Guide, Princeton University Press, ISBN 0-691-08913-2
  • Ian Ridpath and Wil Tirion (2007). Stars and Planets Guide, Collins, London. ISBN 978-0-00-725120-9. Princeton University Press, Princeton. ISBN 978-0-691-13556-4.
  • Richard Hinckley Allen, The Stars, Their Lore and Legend, New York, Dover.

ബാഹ്യ ലിങ്കുകൾ

നിർദ്ദേശാങ്കങ്ങൾ: Sky map 11h 00m 00s, −16° 00′ 00″
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "lower-roman" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-roman"/> റ്റാഗ് കണ്ടെത്താനായില്ല

"https://ml.wikipedia.org/w/index.php?title=ചഷകം_(നക്ഷത്രരാശി)&oldid=3585610" എന്ന താളിൽനിന്ന് ശേഖരിച്ചത്