"അത്തക്കാക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 29: വരി 29:


ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു ചെറിയ [[നക്ഷത്രരാശി]]യാണ്‌ '''അത്തക്കാക്ക''' (Corvus). ഇതിലെ നക്ഷത്രങ്ങൾ താരതമ്യേന പ്രകാശം കുറഞ്ഞവയാണ്‌. 48 രാശികളുള്ള ടോളമിയുടെ പട്ടികയിൽ ഇതുമുണ്ടായിരുന്നു.കൊർവസ് എന്ന ലാറ്റിൻ പേരിന്റെ അർത്ഥം കാക്ക എന്നാണ്. അപ്പോളോ ദേവനുമായി ബന്ധപ്പെട്ട കഥകളിൽ കാണപ്പെടുന്ന കാക്കയാണ് ഇത് എന്നാണു സങ്കല്പം. ആയില്യൻ എന്ന ജലസർപ്പത്തിന്റെ വാലിലാണ് ഈ കാക്കയിരിക്കുന്നത്. ഈ രാശിയിലെ ഗാമ, ഡെൽറ്റ, എപ്സിലോൺ, ബീറ്റ എന്നീ നക്ഷത്രങ്ങൾ ചേർന്ന് ചതുർഭുജാകൃതിയിലാണ് ഇതിനെ കാണുക.
ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു ചെറിയ [[നക്ഷത്രരാശി]]യാണ്‌ '''അത്തക്കാക്ക''' (Corvus). ഇതിലെ നക്ഷത്രങ്ങൾ താരതമ്യേന പ്രകാശം കുറഞ്ഞവയാണ്‌. 48 രാശികളുള്ള ടോളമിയുടെ പട്ടികയിൽ ഇതുമുണ്ടായിരുന്നു.കൊർവസ് എന്ന ലാറ്റിൻ പേരിന്റെ അർത്ഥം കാക്ക എന്നാണ്. അപ്പോളോ ദേവനുമായി ബന്ധപ്പെട്ട കഥകളിൽ കാണപ്പെടുന്ന കാക്കയാണ് ഇത് എന്നാണു സങ്കല്പം. ആയില്യൻ എന്ന ജലസർപ്പത്തിന്റെ വാലിലാണ് ഈ കാക്കയിരിക്കുന്നത്. ഈ രാശിയിലെ ഗാമ, ഡെൽറ്റ, എപ്സിലോൺ, ബീറ്റ എന്നീ നക്ഷത്രങ്ങൾ ചേർന്ന് ചതുർഭുജാകൃതിയിലാണ് ഇതിനെ കാണുക.

== ജ്യോതിശാസ്ത്രവസ്തുക്കൾ ==
[[ചിത്രം:Antennae_galaxies_xl.jpg|thumb|200px|left|ആന്റിന ഗാലക്സികൾ]]
ഈ നക്ഷത്രരാശിയിലെ 31 Crateris എന്ന നക്ഷത്രം [[ബുധൻ|ബുധന്റെ]] ഉപഗ്രഹമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിരുന്നു<ref>http://articles.adsabs.harvard.edu//full/1980Obs...100..168S/0000168.000.html</ref>. പേര്‌ സൂചിപ്പിക്കും‌പോലെ [[ചഷകം (നക്ഷത്രരാശി)|ചഷകം (Crater)]] രാശിയിലാണ്‌ ഈ നക്ഷത്രം എണ്ണപ്പെട്ടിരുന്നത്.

[[മെസ്സിയർ വസ്തു|മെസ്സിയർ വസ്തുക്കളൊന്നും]] ഈ നക്ഷത്രരാശിയിലില്ല. എങ്കിലും [[കന്നി (നക്ഷത്രരാശി)|കന്നി രാശിയിലെ]] [[സോം‌ബ്രെറോ ഗാലക്സി]] എന്നറിയപ്പെടുന്ന M104 ഈ നക്ഷത്രരാശിയുടെ അതിർത്തിയിലാണ്‌.

രണ്ട് [[ഗാലക്സി|ഗാലക്സികൾ]] തമ്മിൽ പിണ്ഡം കൈമാറുക എന്ന അപൂർവ്വപ്രതിഭാസം നടക്കുന്ന, [[ആന്റിന ഗാലക്സികൾ]] (Antennae Galaxies) എന്നറിയപ്പെടുന്ന NGC 4038/NGC 4039 അത്തക്കാക്ക രാശിയിലാണ്‌. കോടിക്കണക്കിന്‌ വർഷങ്ങൾക്കുശേഷം [[ആകാശഗംഗ]] [[ആൻഡ്രോമിഡ ഗാലക്സി|ആൻഡ്രോമിഡ ഗാലക്സിയുമായി]] കൂട്ടിയിടിക്കുമ്പോൾ എന്തു സംഭവിക്കും എന്നതിനെക്കുറിച്ച് ഈ ഗാലക്സികൾ നല്ല ധാരണ നൽകുന്നു<ref>http://www.nasa.gov/multimedia/imagegallery/image_feature_1086.html</ref>.


==ചരിത്രവും ഐതിഹ്യവും==
==ചരിത്രവും ഐതിഹ്യവും==
വരി 60: വരി 52:


==വിദൂരാകാശ വസ്തുക്കൾ==
==വിദൂരാകാശ വസ്തുക്കൾ==
[[ചിത്രം:Antennae_galaxies_xl.jpg|thumb|200px|left|ആന്റിന ഗാലക്സികൾ]]
ഈ നക്ഷത്രരാശിയിലെ 31 Crateris എന്ന നക്ഷത്രം [[ബുധൻ|ബുധന്റെ]] ഉപഗ്രഹമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിരുന്നു<ref>http://articles.adsabs.harvard.edu//full/1980Obs...100..168S/0000168.000.html</ref>. പേര്‌ സൂചിപ്പിക്കും‌പോലെ [[ചഷകം (നക്ഷത്രരാശി)|ചഷകം (Crater)]] രാശിയിലാണ്‌ ഈ നക്ഷത്രം എണ്ണപ്പെട്ടിരുന്നത്.

[[മെസ്സിയർ വസ്തു|മെസ്സിയർ വസ്തുക്കളൊന്നും]] ഈ നക്ഷത്രരാശിയിലില്ല. എങ്കിലും [[കന്നി (നക്ഷത്രരാശി)|കന്നി രാശിയിലെ]] [[സോം‌ബ്രെറോ ഗാലക്സി]] എന്നറിയപ്പെടുന്ന M104 ഈ നക്ഷത്രരാശിയുടെ അതിർത്തിയിലാണ്‌.

രണ്ട് [[ഗാലക്സി|ഗാലക്സികൾ]] തമ്മിൽ പിണ്ഡം കൈമാറുക എന്ന അപൂർവ്വപ്രതിഭാസം നടക്കുന്ന, [[ആന്റിന ഗാലക്സികൾ]] (Antennae Galaxies) എന്നറിയപ്പെടുന്ന NGC 4038/NGC 4039 അത്തക്കാക്ക രാശിയിലാണ്‌. കോടിക്കണക്കിന്‌ വർഷങ്ങൾക്കുശേഷം [[ആകാശഗംഗ]] [[ആൻഡ്രോമിഡ ഗാലക്സി|ആൻഡ്രോമിഡ ഗാലക്സിയുമായി]] കൂട്ടിയിടിക്കുമ്പോൾ എന്തു സംഭവിക്കും എന്നതിനെക്കുറിച്ച് ഈ ഗാലക്സികൾ നല്ല ധാരണ നൽകുന്നു<ref>http://www.nasa.gov/multimedia/imagegallery/image_feature_1086.html</ref>.


==ഉൽക്കാവർഷങ്ങൾ==
==ഉൽക്കാവർഷങ്ങൾ==

04:41, 30 മേയ് 2021-നു നിലവിലുണ്ടായിരുന്ന രൂപം

അത്തക്കാക്ക (Corvus)
അത്തക്കാക്ക
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
അത്തക്കാക്ക രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Crv
Genitive: Corvi
ഖഗോളരേഖാംശം: 12 h
അവനമനം: −20°
വിസ്തീർണ്ണം: 184 ചതുരശ്ര ഡിഗ്രി.
 (70-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
4
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
10
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
0
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
2
സമീപ നക്ഷത്രങ്ങൾ: 1
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
ജിയെന (γ Crv)
 (2.59m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
α Crv
 (48.2 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 0
ഉൽക്കവൃഷ്ടികൾ : Corvids (June 26)
സമീപമുള്ള
നക്ഷത്രരാശികൾ:
കന്നി (Virgo)
ചഷകം (Crater)
ആയില്യൻ (Hydra)
അക്ഷാംശം +60° നും −90° നും ഇടയിൽ ദൃശ്യമാണ്‌
മെയ് മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു


ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു ചെറിയ നക്ഷത്രരാശിയാണ്അത്തക്കാക്ക (Corvus). ഇതിലെ നക്ഷത്രങ്ങൾ താരതമ്യേന പ്രകാശം കുറഞ്ഞവയാണ്‌. 48 രാശികളുള്ള ടോളമിയുടെ പട്ടികയിൽ ഇതുമുണ്ടായിരുന്നു.കൊർവസ് എന്ന ലാറ്റിൻ പേരിന്റെ അർത്ഥം കാക്ക എന്നാണ്. അപ്പോളോ ദേവനുമായി ബന്ധപ്പെട്ട കഥകളിൽ കാണപ്പെടുന്ന കാക്കയാണ് ഇത് എന്നാണു സങ്കല്പം. ആയില്യൻ എന്ന ജലസർപ്പത്തിന്റെ വാലിലാണ് ഈ കാക്കയിരിക്കുന്നത്. ഈ രാശിയിലെ ഗാമ, ഡെൽറ്റ, എപ്സിലോൺ, ബീറ്റ എന്നീ നക്ഷത്രങ്ങൾ ചേർന്ന് ചതുർഭുജാകൃതിയിലാണ് ഇതിനെ കാണുക.

ചരിത്രവും ഐതിഹ്യവും

ക്രി.മു. 1100 മുതലുള്ള ബാബിലോണിയൻ നക്ഷത്ര കാറ്റലോഗുകളിൽ അത്തക്കാക്കയെ റാവൻ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. പിന്നീട് കുറെ കാലത്തിനു ശേഷമാണ് കോർവസ് എന്ന് പേര് ഉപയോഗിച്ചു തുടങ്ങിയത്. രണ്ടു പേരിന്റെയും അർത്ഥം കാക്ക എന്നു തന്നെയാണ്. പുരാതന ഗ്രീക്ക് ജ്യോതിശാസ്ത്രജ്ഞന്മാർ ഇതിനെ ചിത്രീകരിച്ചിരിക്കുന്നത് ഹൈഡ്ര എന്ന ജലസർപ്പത്തിന്റെ വാലിൽ ഇരിക്കുന്നതായാണ്. മഴയുടെയും കൊടുങ്കാറ്റിന്റെയും ദേവനായ അദാദുമായാണ് ബാബിലോണിയക്കാർ ഈ നക്ഷത്രസമൂഹം ബന്ധിപ്പിച്ചിരുന്നത്. രണ്ടാം നൂറ്റാണ്ടിൽ ഈ രാശി മഴക്കാലത്തിന് തൊട്ടുമുമ്പ് ഇത് ഉയരുമായിരുന്നു. ബാബിലോണിയൻ ജ്യോതിശാസ്ത്രകൃതിയായ മുൽ.ആപിനിൽ അത്തക്കാക്കയെ അവരുടെ പാതാളദേവനായ നിങ്ഗിസ്സിദ ആയാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് ജോൺ എച്ച്. റോഗേർസ് നിരീക്ഷിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ കൊർവ്വസും (അത്തക്കാക്ക) ക്രേറ്ററും (ചഷകം (നക്ഷത്രരാശി)|ചഷകം) മരണത്തിന്റെ ചിഹ്നങ്ങളാണ്. കൂടാതെ പാതാളലോകത്തേക്കുള്ള പടിവാതിലായും അടയാളപ്പെടുത്തിയിട്ടുണ്ട്.[1] ഈ രണ്ട് നക്ഷത്രസമൂഹങ്ങളെയും (കൊർവസ്, ക്രേറ്റർ) ഗരുഡൻ, ദക്ഷിണമീനം എന്നീ രണ്ടു നക്ഷത്രസമൂഹങ്ങളെയും ബി.സി.ഇ 500നടുത്ത് ഗ്രീക്കുകാർ പരാമർശിക്കുന്നുണ്ട്. ഇവയെ യഥാക്രമം ദക്ഷിണ അയനാന്തം, ഉത്തര അയനാന്തം എന്നിവ മനസ്സിലാക്കുന്നതിനു വേണ്ടി അവർ ഉപയോഗപ്പെടുത്തി. കൂടാതെ ഖഗോളമദ്ധ്യരേഖ മദ്ധ്യരേഖ തിരിച്ചറിയുന്നതിനുള്ള ഉപാധിയായി ആയില്യനെയും (Hydra) പുരാതന ഗ്രീക്കുകാർ ഉപയോഗിച്ചു.[2]

ചൈനീസ് ജ്യോതിഃശാസ്ത്രത്തിൽ തെക്കൻ വെർമീനിയൻ പക്ഷി എന്ന നക്ഷത്രസമൂഹത്തിലാണ് അത്തക്കാക്കയിലെ നക്ഷത്രങ്ങൾ ഉൾപ്പെടുന്നത്.[3] നാലു മുഖ്യനക്ഷത്രങ്ങളെ ചേർത്ത് രഥത്തേയും ആൽഫ, ഈറ്റ നക്ഷത്രങ്ങളെ രഥചക്രത്തിന്റെ ആണികളേയും ചിത്രീകരിക്കുന്നു.[4] ഭാരതീയ ജ്യോതിശാസ്ത്രത്തിൽ കൈപ്പത്തിയുടെ (ഹസ്തം - അത്തം) ആകൃതിയിൽ അഞ്ചു പ്രധാന നക്ഷത്രങ്ങളെ ചിത്രീകരിച്ചു. ഇത് ചാന്ദ്രഗണങ്ങളിലെ 13ആമത്തെ നക്ഷത്രമാണ്.[5]

സവിശേഷതകൾ

ആകാശത്തിന്റെ 184ച.ഡിഗ്രി ഭാഗത്താണ് അത്തക്കാക്ക സ്ഥിതി ചെയ്യുന്നത്. 88 ആധുനിക നക്ഷത്രരാശികളിൽ വലിപ്പം കൊണ്ട് 70ആമത്തെ സ്ഥാനമാണ് ഇതിനുള്ളത്.[6] ഇതിന്റെ അതിരുകളിൽ വടക്കും കിഴക്കും കന്നിയും തെക്ക് ആയില്യനും പടിഞ്ഞാറ് ചഷകവുമാണുള്ളത്. അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന 1922ൽ‌ "Crv" എന്ന ചുരുക്കപ്പേര് അംഗീകരിച്ചു.[7] ആറു വശങ്ങളോടു കൂടിയ ബഹുഭുജാകൃതിയിലുള്ള ഇതിന്റെ അതിരുകൾ 1930ൽ ബൽജിയൻ ജ്യോതിശാസ്ത്രജ്ഞനായ യൂജിൻ ഡെൽപോർട്ടാണ് നിർണ്ണയിച്ചത്. ഖഗോളരേഖാംശം11മ.56മി.22സെ.നും 12മ.56മി.49സെ.നും ഇടയിലും അവനമനം -11.68°ക്കും -25.20°ക്കും ഇടയിലാണ് അത്തക്കാക്കയുടെ സ്ഥാനം.[8] 65° വടക്കേ അക്ഷാംശത്തിനു തെക്കുള്ളവർക്കെല്ലാം ഈ രാശിയെ കാണാൻ കഴിയും.[6]

നക്ഷത്രങ്ങൾ

ജർമൻ കാർട്ടോഗ്രാഫറായ ജൊഹാൻ ബെയർ ഈ നക്ഷത്രസമൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട നക്ഷത്രങ്ങളെ ലേബൽ ചെയ്യാൻ ആൽഫ മുതൽ ഈറ്റ വരെയുള്ള ഗ്രീക്ക് അക്ഷരങ്ങൾ ഉപയോഗിച്ചു. ബ്രിട്ടീഷ ജ്യോതിശാസ്ത്രജ്ഞനായ ജോൺ ഫ്ലാംസ്റ്റീഡ് 9 നക്ഷത്രങ്ങളെ കൂടി കൂട്ടിച്ചേർത്തു. ചഷകം രാശിയിലെ 31 ക്രേറ്ററിസ് എന്ന നക്ഷത്രത്തേയും അദ്ദേഹം അത്തക്കാക്കയിലാണ് ചേർത്തത്. എന്നാൽ അദ്ദേഹത്തിനെ പിന്തുടർന്നു വന്ന ജ്യോതിശാസ്ത്രജ്ഞർ ഇതു പിന്തുടരുകയുണ്ടായില്ല. 1930ൽ നക്ഷത്രരാശികൾക്ക് കൃത്യമായ അതിരുകൾ അടയാളപ്പെടുത്തിയപ്പോൾ ഈ നക്ഷത്രം ചഷകത്തിൽ തന്നെയാണ് ഉൾപ്പെടുത്തിയത്.[9] കാന്തിമാനം 6.5ഓ അതിൽ കൂടുതലോ ഉള്ള 29 നക്ഷത്രങ്ങൾ ഈ രാശിയിലുണ്ട്.[i][6]

ഡെൽറ്റ, ഗാമ, എപ്സിലോൺ, ബീറ്റ നക്ഷത്രങ്ങൾ ചേർന്ന് ചതുർഭുജാകൃതിയിലുള്ള ഒരു ആസ്റ്ററിസം നിർമ്മിക്കുന്നുണ്ട്.[11][12][13] യഥാർത്ഥത്തിൽ ഈ നക്ഷത്രങ്ങൾ നല്ല തിളക്കമുള്ളവയൊന്നുമല്ല. ആകാശത്തിലെ ഇരുണ്ട പ്രദേശത്ത് കിടക്കുന്നതു കൊണ്ട് ഇവയെ തെളിഞ്ഞു കാണുന്നു എന്നു മാത്രം.[14] ഡെൽറ്റ, ഗാമ നക്ഷത്രങ്ങളിലൂടെ പോകുന്ന നേർരേഖ ചിത്തിരയിലേക്കു നീളുന്നു. ജീനെ എന്നു കൂടി അറിയപ്പെടുന്ന ഗാമാ കോർവിയാണ് ഇതിലെ തിളക്കം കൂടിയ നക്ഷത്രം. ഇതിന്റെ കാന്തിമാനം 2.59 ആണ്.[15] ജീനെ എന്ന വാക്കിന്റെ അർത്ഥം ചിറക് എന്നാണ്. ബെയറുടെ യൂറാനോമെട്രിയയിൽ ഈ നക്ഷത്രം കാക്കയുടെ ഇടത്തേ ചിറകായാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.[15] [9] ഭൂമിയിൽ നിന്നും 154 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം.[16] വെള്ള കലർന്ന നീലനിറമുള്ള ഈ ഭീമൻ നക്ഷത്രത്തിന്റെ സ്പെക്ട്രൽ തരം B8III ആണ്. സൂര്യന്റെ 4.2 മടങ്ങ് പിണ്ഡവും 355 മടങ്ങ് തിളക്കവുമുണ്ട് ഈ നക്ഷത്രത്തിന്.[17][15] 16 കോടി വർഷം പ്രായമുള്ള ഈ നക്ഷത്രത്തിന്റെ കേന്ദ്രത്തിലെ ഹൈഡ്രജൻ അവസാനിച്ചു കൊണ്ടിരിക്കുകയാണ്.[17] അതിനാൽ ഇത് വികസിക്കുകയും തണുക്കുകയും ചെയ്യുന്നതോടൊപ്പം മുഖ്യധാരാനക്ഷത്രങ്ങളുടെ കൂട്ടത്തിൽ നിന്നും പുറത്തേക്കു നീങ്ങിക്കൊണ്ടിരിക്കുകയുമാണ്.[15] ഒരു ദ്വന്ദ്വനക്ഷത്രമായ ഇതിലെ രണ്ടാമത്തെ നക്ഷത്രം ചുവപ്പുകുള്ളൻ നക്ഷത്രമാണ്. സൂര്യനേക്കാൾ 0.8 മടങ്ങ് പിണ്ഡമുണ്ട് ഇതിന്.[18] ഇവ തമ്മിലുള്ള അകലം 50 അസ്ട്രോണമിക്കൽ യൂണിറ്റ് ആണ്.[ii] ഇവയുടെ ഒരു പരിക്രമണം പൂർത്തിയാക്കാൻ 158 വർഷമാണ് ആവശ്യമുള്ളത്.[17] അൽഗൊരാബ് എന്നു വിളിക്കുന്ന ഡെൽറ്റ കോർവി ഒരു ഇരട്ടനക്ഷത്രം ആണ്. ഇവയെ ഒരു അമേച്വർ ദൂരദർശിനി വേർതിരിച്ച് കാണാൻ കഴിയും. ഭൂമിയിൽ നിന്നും ഏകദേശം 87 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന പ്രാഥമിക നക്ഷത്രത്തിന്റെ കാന്തിമാനം 2.9 ആണ്.[16] സൂര്യന്റെ 2.7 മടങ്ങ് പിണ്ഡവും 60 മടങ്ങിലേറെ തിളക്കവുമുണ്ട് ഡെൽറ്റ കോർവി എക്ക്. ഇതിന്റെ ഉപരിതല താപനില 100,400 കെൽവിൻ ആണ്. ഡെൽറ്റ കോർവി ബി എന്ന ഓറഞ്ച് കുള്ളൻ നക്ഷത്രത്തിന്റെ കാന്തിമാനം 8.51 മാത്രമാണ്. 650 അസ്ട്രോണമിക്കൽ യൂണിറ്റ് അകലത്തിൽ കിടക്കുന്ന ഈ നക്ഷത്രങ്ങൾ ഒരു പരിക്രമണം പൂർത്തിയാക്കുന്നതിന് എടുക്കുന്നത് 9400 വർഷമാണ്.[19] ഡെൽറ്റ കോർവി കാക്കയുടെ വലതു ചിറകാണ്.[9] ഡെൽറ്റ കോർവിയുടെ 4.5 ഡിഗ്രി വടക്കു കിഴക്കായി സ്ട്രൂവ് 1669 എന്ന ഒരു ദ്വന്ദ്വനക്ഷത്രം കൂടിയുണ്ട്.[20] ഭൂമിയിൽ നിന്നും 280 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ കാന്തിമാനം 5.2 ആണ്.[21]

കാക്കയുടെ നെഞ്ച് ക്രാസ് എന്ന ബീറ്റ കോർവിയാണ്.[22][9] ഭൂമിയിൽ നിന്നും 146 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ കാന്തിമാനം 2.7 ആണ്.[16] 20 കോടി 60ലക്ഷം വർഷം പ്രായമുള്ള ഇതിന് സൂര്യന്റെ 3.7 മടങ്ങ് പിണ്ഡമുണ്ട്. കേന്ദ്രഭാഗത്തെ ഹൈഡ്രജൻ തീർന്നുകൊണ്ടിരിക്കുകയാണ്. അതിനാൽ ഈ നക്ഷത്രം വലുതായിക്കൊണ്ടിരിക്കുകയും ഉപരിതല താപനില കുറഞ്ഞു വരികയുമാണ്. ഇപ്പോൾ ഇതിന്റെ ഉപരിതലതാപനില 5100 കെൽവിനും സ്പെക്ട്രൽ തരം G5IIഉം ആണ്.[23] സ്പെക്ട്രൽ തരം B7V ആയ മുഖ്യധാരാനക്ഷത്രം ആയിരുന്നു ഇത് കൂടുതൽ കാലവും.[24] കാക്കയുടെ കൊക്ക് മിൻകാർ എന്ന എപ്സിലോൺ കോർവി ആണ്. ഇത് ഭൂമിയിൽ നിന്നും 318 പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്.[16] സ്പെക്ട്രൽ തരം K2II ആയ ഒരു ചുവപ്പുഭീമൻ ആണിത്. ഏകദേശം സൂര്യന്റെ 54 മടങ്ങ് ആരവും 4 മടങ്ങ് പിണ്ഡവും 930 മടങ്ങ് തിളക്കവുമുണ്ട്.[25] ഇപ്പോൾ സ്പെക്ട്രൽ തരം B5V ഈ നക്ഷത്രം അതിന്റെ ജീവിതത്തിൽ കൂടുതൽ പങ്കും മുഖ്യധാരയിൽ ആയിരുന്നു.[26] ബീറ്റ, എപ്സിലോൺ നക്ഷത്രങ്ങൾക്ക് നടുവിലാണ് 6 കോർവി കിടക്കുന്നത്.[14] സ്പെക്ട്രൽ തരം K1IIIൽ പെടുന്ന ഈ ഭീമൻ നക്ഷത്രത്തിന് സൂര്യന്റെ 70 മടങ്ങ് തിളക്കമുണ്ട്.[27] ഇത് ഭൂമിയിൽ നിന്ന് ഏകദേശം 335 പ്രകാശവർഷം അകലെയാണുള്ളത്.[16]

ആൽച്ചിബ എന്ന ആൽഫ കോർവി ഭൂമിയിൽ നിന്ന് ഏകദേശം 49 പ്രകാശവർഷം അകലെയാണ് കിടക്കുന്നത്.[16] സ്പെക്ട്രൽ തരം F1V ആയ ഇതിന്റെ കാന്തിമാനം 4 ആണ്. മൂന്നു ദിവസം കൊണ്ട് മാറി വരുന്ന സ്പെക്ട്രം വ്യതിയാനം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് ഒരു സ്പെക്ട്രോസ്കോപിക് ദ്വന്ദ്വമോ അല്ലെങ്കിൽ സ്പന്ദിച്ചു കൊണ്ടിരിക്കുന്ന ഒരു ഗാമാ ഡൊറാഡസ് ടൈപ്പ് ചരനക്ഷത്രമോ ആണെന്നു കരുതുന്നു. സൂര്യന്റ 1.39 മടങ്ങ് പിണ്ഡം ഇതിനുണ്ട് എന്നാണ് കണക്കാക്കിയിട്ടുള്ളത്.[28] കാക്കയുടെ കൊക്കിനു മുകളിലാണ് ഇതിന്റെ സ്ഥാനം.[9]

കാക്കയുടെ ഇടതു ചിറകിലുള്ള ഈറ്റ കോർവി ഒരു മുഖ്യധാരാ മഞ്ഞനക്ഷത്രമാണ്.[9] സൂര്യന്റെ 1.5 മടങ്ങ് പിണ്ഡവും 4.87 മടങ്ങ് തിളക്കവുമുള്ള ഇതിന്റെ സ്പെക്ട്രൽ തരം F2V ആണ്. ഭൂമിയിൽ നിന്ന് 59 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം.[29] രണ്ട് ഡെബ്രിസ് ഡിസ്കുകൾ ഇതിന് കണ്ടെത്തിയിട്ടുണ്ട്. ഒന്ന് 3.5 ജ്യോതിർമാത്ര ദൂരത്തിലും മറ്റൊന്ന് ഏകദേശം 150 ജ്യോതിർമാത്ര ദൂരത്തിലുമാണുള്ളത്..[30][31] സീറ്റ കോർവി കാക്കയുടെ കഴുത്താണ്.[9] ഇതിന്റെ കാന്തിമാനം 5.21 ആണ്.[32] ഭൂമിയിൽ നിന്നും ഏകദേശം 420 പ്രകാശവർഷം അകലെയാണ് ഇതുള്ളത്.,[16] ഈ നീലനക്ഷത്രത്തിന്റെ സ്പെക്ട്രൽ തരം B8V ആണ്.

5.26 കാന്തിമാനമുള്ള നക്ഷത്രമാണ് 31 ക്രേറ്റാറിസ്. 1974 മാർച്ച് 27ന് മാരിനർ 10 ബുധന്റെ ദിശയിൽ നിന്ന് അൾട്രാവയലറ്റ് കിരണങ്ങൾ വരുന്നതായി കണ്ടെത്തി. പിന്നീട് ഇത് വളരെ ദൂരെയുള്ള നക്ഷത്രത്തിൽ നിന്നാണ് വരുന്നതെന്ന് കണ്ടെത്തി.[33][34] പിന്നീട് ഇതൊരു ദ്വന്ദ്വനക്ഷത്രമാണ് എന്നും ഒരു പരിക്രമണം പൂർത്തിയാക്കാൻ 2.9631 ദിവസം വേണമെന്നും കണ്ടെത്തി. ഇതിലെ പ്രധാനനക്ഷത്രത്തിന് സൂര്യന്റെ 15.5 മടങ്ങ് പിണ്ഡവും 52262 മടങ്ങ് തിളക്കവുമുണ്ട്.[35]

വിദൂരാകാശ വസ്തുക്കൾ

ആന്റിന ഗാലക്സികൾ

ഈ നക്ഷത്രരാശിയിലെ 31 Crateris എന്ന നക്ഷത്രം ബുധന്റെ ഉപഗ്രഹമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിരുന്നു[36]. പേര്‌ സൂചിപ്പിക്കും‌പോലെ ചഷകം (Crater) രാശിയിലാണ്‌ ഈ നക്ഷത്രം എണ്ണപ്പെട്ടിരുന്നത്.

മെസ്സിയർ വസ്തുക്കളൊന്നും ഈ നക്ഷത്രരാശിയിലില്ല. എങ്കിലും കന്നി രാശിയിലെ സോം‌ബ്രെറോ ഗാലക്സി എന്നറിയപ്പെടുന്ന M104 ഈ നക്ഷത്രരാശിയുടെ അതിർത്തിയിലാണ്‌.

രണ്ട് ഗാലക്സികൾ തമ്മിൽ പിണ്ഡം കൈമാറുക എന്ന അപൂർവ്വപ്രതിഭാസം നടക്കുന്ന, ആന്റിന ഗാലക്സികൾ (Antennae Galaxies) എന്നറിയപ്പെടുന്ന NGC 4038/NGC 4039 അത്തക്കാക്ക രാശിയിലാണ്‌. കോടിക്കണക്കിന്‌ വർഷങ്ങൾക്കുശേഷം ആകാശഗംഗ ആൻഡ്രോമിഡ ഗാലക്സിയുമായി കൂട്ടിയിടിക്കുമ്പോൾ എന്തു സംഭവിക്കും എന്നതിനെക്കുറിച്ച് ഈ ഗാലക്സികൾ നല്ല ധാരണ നൽകുന്നു[37].

ഉൽക്കാവർഷങ്ങൾ

കുറിപ്പുകൾ

  1. Objects of magnitude 6.5 are among the faintest visible to the unaided eye in suburban-rural transition night skies.[10]
  2. The distance between the Earth and the Sun is one astronomical unit.

അവലംബം

  1. Rogers, John H. (1998). "Origins of the Ancient Constellations: I. The Mesopotamian Traditions". Journal of the British Astronomical Association. 108: 9–28. Bibcode:1998JBAA..108....9R.
  2. Frank, Roslyn M. (2015). "10: Origins of the "Western" Constellations". Handbook of Archaeoastronomy and Ethnoastronomy. New York City: Springer. pp. 147–63. Bibcode:2015hae..book.....R.
  3. "AEEA (Activities of Exhibition and Education in Astronomy) 天文教育資訊網" (in ചൈനീസ്). Taichung, Taiwan: National Museum of Natural Science. 2006. Retrieved 20 February 2017.
  4. Ridpath, Ian. "Corvus and Crater". Star Tales. self-published. Retrieved 6 June 2015.
  5. Harness, Dennis M. (2004). The Nakshastras: The Lunar Mansions of Vedic Astrology. Motilal Banarsidass. p. 51. ISBN 978-81-208-2068-5.
  6. 6.0 6.1 6.2 Ridpath, Ian. "Constellations: Andromeda–Indus". Star Tales. self-published. Retrieved 9 September 2014.
  7. Russell, Henry Norris (1922). "The New International Symbols for the Constellations". Popular Astronomy. 30: 469. Bibcode:1922PA.....30..469R.
  8. "Corvus, Constellation Boundary". The Constellations. International Astronomical Union. Retrieved 12 November 2014.
  9. 9.0 9.1 9.2 9.3 9.4 9.5 9.6 Wagman, Morton (2003). Lost Stars: Lost, Missing and Troublesome Stars from the Catalogues of Johannes Bayer, Nicholas Louis de Lacaille, John Flamsteed, and Sundry Others. Blacksburg, Virginia: The McDonald & Woodward Publishing Company. pp. 119, 387, 390–91, 506. ISBN 978-0-939923-78-6.
  10. Bortle, John E. (February 2001). "The Bortle Dark-Sky Scale". Sky & Telescope. Sky Publishing Corporation. Retrieved 6 June 2015.
  11. Nickel, James (1999). Lift Up Your Eyes on High: Understanding the Stars. Arlington Heights, Illinois: Christian Liberty Press. p. 53. ISBN 978-1-930367-37-1.
  12. Bakich, Michael E. (1995). The Cambridge Guide to the Constellations. Cambridge, United Kingdom: Cambridge University Press. pp. 21–22. ISBN 978-0-521-46520-5.
  13. Mullaney, James (2007). The Herschel objects and how to observe them. New York City: Springer Science+Business Media. p. 39. ISBN 978-0-387-68124-5.
  14. 14.0 14.1 Arnold, H.J.P; Doherty, Paul; Moore, Patrick (1999). The Photographic Atlas of the Stars. Boca Raton, Florida: CRC Press. p. 140. ISBN 978-0-7503-0654-6.
  15. 15.0 15.1 15.2 15.3 Kaler, James B. (Jim) (2004). "Gienah Corvi". Stars. University of Illinois. Retrieved 18 March 2015.
  16. 16.0 16.1 16.2 16.3 16.4 16.5 16.6 van Leeuwen, F. (2007). "Validation of the New Hipparcos Reduction". Astronomy and Astrophysics. 474 (2): 653–64. arXiv:0708.1752. Bibcode:2007A&A...474..653V. doi:10.1051/0004-6361:20078357. S2CID 18759600.
  17. 17.0 17.1 17.2 Janson, Markus; Bonavita, Mariangela; Klahr, Hubert; Lafrenière, David; Jayawardhana, Ray; Zinnecker, Hans (2011). "High-contrast Imaging Search for Planets and Brown Dwarfs around the Most Massive Stars in the Solar Neighborhood". The Astrophysical Journal. 736 (2): 89. arXiv:1105.2577. Bibcode:2011ApJ...736...89J. doi:10.1088/0004-637X/736/2/89. S2CID 119217803.
  18. Roberts, Lewis C. Jr.; Turner, Nils H.; ten Brummelaar, Theo A. (February 2007). "Adaptive Optics Photometry and Astrometry of Binary Stars. II. A Multiplicity Survey of B Stars". The Astronomical Journal. 133 (2): 545–552. Bibcode:2007AJ....133..545R. CiteSeerX 10.1.1.549.4623. doi:10.1086/510335.
  19. Kaler, James B. (Jim) (2000). "Algorab". Stars. University of Illinois. Retrieved 25 July 2015.
  20. Bakich, Michael E. (2010). 1,001 Celestial Wonders to See Before You Die: The Best Sky Objects for Star Gazers. The Patrick Moore Practical Astronomy Series. New York City: Springer Science+Business Media. pp. 135–36. ISBN 978-1-4419-1777-5.
  21. Ridpath & Tirion 2001, പുറങ്ങൾ. 128–130.
  22. "Naming Stars". IAU.org. Retrieved 30 July 2018.
  23. Lyubimkov, Leonid S.; Lambert, David L.; Rostopchin, Sergey I.; Rachkovskaya, Tamara M.; Poklad, Dmitry B. (February 2010). "Accurate fundamental parameters for A-, F- and G-type Supergiants in the solar neighbourhood". Monthly Notices of the Royal Astronomical Society. 402 (2): 1369–1379. arXiv:0911.1335. Bibcode:2010MNRAS.402.1369L. doi:10.1111/j.1365-2966.2009.15979.x. S2CID 119096173.
  24. Kaler, James B. (Jim). "Kraz". Stars. University of Illinois. Retrieved 25 July 2015.
  25. Aurière, M.; Konstantinova-Antova, R.; Charbonnel, C.; Wade, G. A.; Tsvetkova, S.; Petit, P.; Dintrans, B.; Drake, N. A.; Decressin, T.; Lagarde, N.; Donati, J.-F.; Roudier, T.; Lignières, F.; Schröder, K.-P.; Landstreet, J. D.; Lèbre, A.; Weiss, W. W.; Zahn, J.-P. (2015). "The magnetic fields at the surface of active single G-K giants". Astronomy and Astrophysics. 574: 30. arXiv:1411.6230. Bibcode:2015A&A...574A..90A. doi:10.1051/0004-6361/201424579. S2CID 118504829. A90.
  26. Kaler, James B. (Jim). "Minkar". Stars. University of Illinois. Retrieved 12 July 2015.
  27. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Mcdonald എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  28. Fuhrmann, K.; Chini, R. (2012). "Multiplicity among F-type Stars". The Astrophysical Journal Supplement. 203 (2): 20. Bibcode:2012ApJS..203...30F. doi:10.1088/0067-0049/203/2/30. 30.
  29. Pawellek, Nicole; Krivov, Alexander V.; Marshall, Jonathan P.; Montesinos, Benjamin; Ábrahám, Péter; Moór, Attila; Bryden, Geoffrey; Eiroa, Carlos (2014). "Disk Radii and Grain Sizes in Herschel-resolved Debris Disks". The Astrophysical Journal. 792 (1): 19. arXiv:1407.4579. Bibcode:2014ApJ...792...65P. doi:10.1088/0004-637X/792/1/65. S2CID 119282523. 65.
  30. Smith, R. (2008). "The nature of mid-infrared excesses from hot dust around Sun-like stars". Astronomy and Astrophysics. 485 (3): 897–915. arXiv:0804.4580. Bibcode:2008A&A...485..897S. doi:10.1051/0004-6361:20078719. S2CID 9468215.
  31. Wyatt, M. C. (2005). "Submillimeter Images of a Dusty Kuiper Belt around η Corvi". The Astrophysical Journal. 620 (1): 492–500. arXiv:astro-ph/0411061. Bibcode:2005ApJ...620..492W. doi:10.1086/426929. S2CID 14107485.
  32. Kaler, James B. (Jim) (26 April 2013). "Zeta Corvi". Stars. University of Illinois. Retrieved 18 March 2015.
  33. Moore, Patrick (2000). The Data Book of Astronomy. Boca Raton, Florida: CRC Press. p. 79. ISBN 978-1-4200-3344-1.
  34. Stratford, R.L. (1980). "31 Crateris reexamined". The Observatory. 100: 168. Bibcode:1980Obs...100..168S.
  35. Hohle, M. M.; Neuhäuser, R.; Schutz, B. F. (April 2010), "Masses and luminosities of O- and B-type stars and red supergiants", Astronomische Nachrichten, 331 (4): 349–360, arXiv:1003.2335, Bibcode:2010AN....331..349H, doi:10.1002/asna.200911355, S2CID 111387483
  36. http://articles.adsabs.harvard.edu//full/1980Obs...100..168S/0000168.000.html
  37. http://www.nasa.gov/multimedia/imagegallery/image_feature_1086.html


"https://ml.wikipedia.org/w/index.php?title=അത്തക്കാക്ക&oldid=3568140" എന്ന താളിൽനിന്ന് ശേഖരിച്ചത്