"പി. രാജീവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
കേരള സംസ്ഥാനത്തെ വ്യവസായം, ,നിയമം, വാണിജ്യം, കയർ മുതലായ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് പി. രാജീവ്. സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ പി. രാജീവ് ദേശാഭിമാനി മുൻ ചീഫ് എഡിറ്ററും മുൻ രാജ്യസഭാംഗവും പതിനഞ്ചാം കേരളനിയമസഭാംഗവുമാണ്. |
കേരള സംസ്ഥാനത്തെ വ്യവസായം, ,നിയമം, വാണിജ്യം, കയർ മുതലായ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് പി. രാജീവ്.<ref>http://www.deshabhimani.com/newscontent.php?id=237577</ref><ref>http://www.rajeevmp.org/profile.php</ref> സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ പി. രാജീവ് ദേശാഭിമാനി മുൻ ചീഫ് എഡിറ്ററും മുൻ രാജ്യസഭാംഗവും പതിനഞ്ചാം കേരളനിയമസഭാംഗവുമാണ്. |
||
{{Infobox_Indian_politician |
{{Infobox_Indian_politician |
||
| name = പി. രാജീവ് |
| name = പി. രാജീവ് |
16:11, 22 മേയ് 2021-നു നിലവിലുണ്ടായിരുന്ന രൂപം
കേരള സംസ്ഥാനത്തെ വ്യവസായം, ,നിയമം, വാണിജ്യം, കയർ മുതലായ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് പി. രാജീവ്.[1][2] സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ പി. രാജീവ് ദേശാഭിമാനി മുൻ ചീഫ് എഡിറ്ററും മുൻ രാജ്യസഭാംഗവും പതിനഞ്ചാം കേരളനിയമസഭാംഗവുമാണ്.
പി. രാജീവ് | |
---|---|
കേരളത്തിൻ്റെ വ്യവസായ വകുപ്പ് മന്ത്രി | |
ഓഫീസിൽ 2021 മേയ് 20- | |
മുൻഗാമി | ഇ.പി. ജയരാജൻ |
മണ്ഡലം | കളമശ്ശേരി |
കേരള നിയമസഭാംഗം | |
ഓഫീസിൽ 2021- | |
മുൻഗാമി | വി.കെ. ഇബ്രാഹിംകുഞ്ഞ് |
മണ്ഡലം | കളമശ്ശേരി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കേരളം |
രാഷ്ട്രീയ കക്ഷി | സി.പി.ഐ(എം) |
പി. രാജീവ്.[3][4] കേരളത്തിൽ നിന്നുള്ള ഒരു മുൻ രാജ്യസഭാ അംഗമാണ്. 2021 ൽ നടന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കളമശ്ശേരി മണ്ഡലത്തിൽ നിന്ന് ലീഗ് സ്ഥാനാർത്ഥിയെ തോൽപിച്ച് രണ്ടാം പിണറായി മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായി.
ജീവിതരേഖ
റവന്യൂ ഇൻസ്പെക്ടറായിരുന്ന പി. വാസുദേവന്റെയും രാധാ വാസുദേവന്റെയും മകനായ പി. രാജീവ് സ്കൂൾ വിദ്യാഭ്യാസം നടത്തിയത് ഗവ. സമിതി ഹൈസ്കൂളിലാണ്. പിന്നീട് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ്, കളമശ്ശേരി സെന്റ് പോൾസ് കോളേജ്, കളമശ്ശേരി ഗവ. പോളിടെൿനിക്, എറണാകുളം ഗവ. ലോ കോളേജ് എന്നിവിടങ്ങളിൽ തുടർപഠനങ്ങൾ നടത്തി. പഠന കാലത്ത് എസ് എഫ് ഐ യിലൂടെ വിദ്യാർത്ഥിരാഷ്ട്രീയത്തിൽ സജീവമായി. തുടർന്ന് കേരളാ ഹൈക്കോടതിയിൽ വക്കീലായി പ്രാക്ടീസ് ചെയ്തിരുന്ന പി. രാജീവ് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി.
സി.പി.ഐ.എം എറണാകുളം മുൻ ജില്ലാ സെക്രട്ടറി, ദേശാഭിമാനി ദിനപത്രം റസിഡൻ്റ് എഡിറ്റർ, കേരള സർക്കാരിൻ്റെ പ്രസ് അക്രഡിറ്റേഷൻ കമ്മിറ്റി അംഗം, കോഴിക്കോട് സർവകലാശാല ജേർണലിസം വകുപ്പ് ബോർഡ് ഓഫ് സ്റ്റഡി അംഗം, എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി, റിസർച്ച് ചീഫ് എഡിറ്റർ, സ്റ്റുഡൻ്റ് മാസിക എഡിറ്റർ, സി.ഐ.ടി.യു എറണാകുളം ജില്ലാ ജോ. സെക്രട്ടറി, ഡി.വൈ.എഫ്.ഐ. എറണാകുളം ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) സംസ്ഥാന സെക്രട്ടറിയേറ്റംഗമാണ്.
1994 മുതൽ സി പി ഐ എം ജില്ലാകമ്മറ്റി അംഗമായി. 2005 മുതൽ സംസ്ഥാന കമ്മറ്റി അംഗവുമാണ്. 2015 ലും 2018ലും എറണാംകുളം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു.2009 ൽ രാജ്യസഭാ അംഗവും രാജ്യസഭാ അഷ്വറൻസ് കമ്മറ്റി ചെയർമാനും. രാജ്യസഭ നിയന്ത്രിക്കുന്ന പാനൽ ഓഫ് ചെയർമാനുമായിരുന്നു. രാജ്യസഭയിൽ ഇന്റർനെറ്റ് സ്വാതന്ത്ര്യം ഹനിക്കുന്ന ഐ.ടി.നിയമ ഭേദഗതി റദ്ധാക്കുന്നതിനുള്ള പ്രമേയം അവതരിപ്പിച്ചത് പി.രാജീവ് ആണ്. രാജ്യസഭാ ചട്ടം 93 (2) പ്രകാരം റിപ്പോർട്ട് സെലക്ട് കമ്മിറ്റി പുനപരിശോധിക്കുന്നതിനായി പ്രമേയം അവതരിപ്പിച്ചു. ഐ.ടി.നിയമത്തിലെ 66 (എ ) റദ്ധാക്കുന്നതിനുള്ള പ്രമേയം അവതരിപ്പിച്ചു.
ആദ്യമായി എംപി ഫണ്ടും പൊതുമേഖല സ്വകാര്യമേഖല കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്വം ഫണ്ടും വ്യക്തിഗത ഫണ്ടും സംയോജിപ്പിച്ച പദ്ധതികൾ നടപ്പിലാക്കുന്ന ആശയം പ്രാവർത്തികമാക്കി. ആലുവ സർക്കാർ ജില്ലാ ആശുപത്രിയിൽ പൊതുമേഖലയിലുള്ള ഏറ്റവും വലിയ ഡയാലിസിസ് സെൻറർ 25 മെഷീനുകളോടുകൂടി ആരംഭിച്ചു.
2013 ൽ ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി , സാമ്പത്തിക സാമൂഹിക കൗൺസിൽ എന്നിവയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു. 2014ലെ രാജ്യസഭാ ചെയർമാൻ ഡോക്ടർ ഹമീദ് അൻസാരിയും ചൈനീസ് വൈസ് പ്രസിഡൻറും തമ്മിലുള്ള ഉപയകക്ഷി ചർച്ചയ്ക്കുള്ള സംഘത്തിൽ അംഗമായിരുന്നു. 2011-ലെ സ്വീഡൻ ഡെൻമാർക്ക് രാജ്യങ്ങൾ സന്ദർശിച്ച ലോകസഭാ സ്പീക്കറിൻ്റെ നേതൃത്വത്തിലുള്ള പാർലമെൻറ് അംഗങ്ങളുടെ സംഘത്തിൽ അംഗമായിരുന്നു. 2006 ബ്രസീലിൽ നടന്ന ഐ ബി എസ് എ സബ്മിറ്റിൽ പങ്കെടുത്ത ഇന്ത്യൻ പ്രധാനമന്ത്രിയുടെ മീഡിയ സംഘത്തിൽ അംഗമായിരുന്നു. 2005 ലെ സ്കോട്ട്ലൻഡിൽ നടന്ന ജി-8 മീറ്റിൽ പങ്കെടുത്ത ഇന്ത്യൻ പ്രധാനമന്ത്രിയുടെ മീഡിയ സംഘത്തിൽ അംഗമായിരുന്നു. 2015 കോമൺവെൽത്ത് പാർലമെൻറ് അസോസിയേഷൻറെ ക്ഷണപ്രകാരം ബ്രിട്ടീഷ് പാർലമെൻറിൽ സന്ദർശിച്ചു. 1997 നും 2010 ലും ഹവാനയിൽ ലും സൗത്ത് ആഫ്രിക്കയിൽ നടന്ന ലോക യുവജന വിദ്യാർത്ഥി സമ്മേളനത്തിലും പങ്കെടുത്തിട്ടുണ്ട്.[5]
ഭാര്യ: വാണി കേസരി (കുസാറ്റ് ലീഗൽ സ്റ്റഡീസ് അസിസ്റ്റന്റ് പ്രൊഫസർ)
വഹിച്ച പദവികൾ
- എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി , പ്രസിഡന്റ്
- ദേശാഭിമാനി റസിഡന്റ് എഡിറ്റർ
- സി.പി.ഐ(എം) സംസ്ഥാന കമ്മറ്റിയംഗം
- രാജ്യസഭ അംഗം
- സി.പി.ഐ(എം) എറണാകുളം ജില്ല സെക്രട്ടറി
- ദേശാഭിമാനി ചീഫ് എഡിറ്റർ
- സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം
- കേരള നിയമസഭാംഗം
തിരഞ്ഞെടുപ്പുകൾ
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|---|
2019 | എറണാകുളം ലോകസഭാമണ്ഡലം | ഹൈബി ഈഡൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 491263 | പി. രാജീവ് | സി.പി.ഐ.എം., എൽ.ഡി.എഫ്. 322110 | അൽഫോൺസ് കണ്ണന്താനം | ബി.ജെ.പി., എൻ.ഡി.എ. 137749 |
കൃതികൾ
- ആഗോളവത്കരണകാലത്തെ ക്യാംപസ്
- വിവാദങ്ങളിലെ വ്യതിയാനങ്ങൾ
- കാഴ്ചവട്ടം
- പുരയ്ക്കു മേൽ ചാഞ്ഞ മരം
- 1957 ചരിത്രവും വർത്തമാനവും
- എന്തുകൊണ്ട് ഇടതുപക്ഷം
- സത്യാനന്തര കാലത്തെ പ്രതീതി നിർമ്മാണം
- ഭരണഘടന ചരിത്രവും വർത്തമാനവും
- എന്ത്കൊണ്ട് ഇടതുപക്ഷം
പുരസ്കാരങ്ങൾ
- 2016 ലെ മികച്ച പാർലമെൻ്റ് അംഗത്തിനുള്ള സൻസദ് രത്ന പുരസ്കാരം.
- എം.പി.ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ ശുചി അറ്റ് സ്കൂൾ പദ്ധതിക്ക് 2011 ലെ മുഖ്യമന്ത്രിയുടെ നവ വികസന പുരസ്കാരം
- 2014 ലെ മികച്ച രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകനുള്ള മുൻ മുഖ്യമന്ത്രി പി.കെ വാസുദേവൻ നായർ സ്മാരക പുരസ്കാരം
- 2014 ലെ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള എ.സി.ഷൺമുഖദാസ് പുരസ്കാരം
- 2010 ൽ സി.പി.മമ്മു സ്മാരക പുരസ്കാരം
- 2006ൽ മികച്ച എഡിറ്റോറിയനുള്ള പന്തളം കേരള വർമ്മ പുരസ്കാരം
- 2017 ലെ സഫ്ദർ ഹാഷ്മി പുരസ്കാരം
അവലംബം
- ↑ http://www.deshabhimani.com/newscontent.php?id=237577
- ↑ http://www.rajeevmp.org/profile.php
- ↑ http://www.deshabhimani.com/newscontent.php?id=237577
- ↑ http://www.rajeevmp.org/profile.php
- ↑ "മികച്ച പാർലമെൻ്റേറിയൻ , ജനകീയ നേതാവ്". PRD. 18 May 2021. Retrieved 18 May 2021.
- ↑ http://www.ceo.kerala.gov.in/electionhistory.html
- ↑ http://www.keralaassembly.org