"മാർസീലിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
"Marsilea" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
(വ്യത്യാസം ഇല്ല)

18:59, 25 ഏപ്രിൽ 2021-നു നിലവിലുണ്ടായിരുന്ന രൂപം

മാർസീലിയ എന്നത് മാർസീലിയേസി കുടുംബത്തിൽ ഉൾപ്പെട്ട ഒരു ജീനസ് ആണ്. ജലത്തിൽ കാണപ്പെടുന്ന പന്നൽച്ചെടികളുടെ ഏകദേശം 65 സ്പീഷീസുകൾ ഇതിൽ ഉൾപ്പെടുന്നു. ഈ പേര് ലുയിഗി ഫെർഡിനാണ്ടോ മാർസിലി (1656–1730) എന്ന ഇറ്റാലിയൻ പ്രകൃതിശാസ്ത്രജ്ഞനോടുള്ള ബഹുമാനാർത്ഥമാണ് ഈ പേർ നൽകിയിരിക്കുന്നത്. [1]

ഈ ചെറിയ സസ്യങ്ങൾ അസാധാരണമായ രൂപമുള്ളവയാണ്, അവ സാധാരണ പന്നൽച്ചെടികളോട് സാമ്യം കാണിക്കുന്നില്ല. ജലോപരിതലത്തിനു മുകളിലോ ജലത്തിനുള്ളിലോ കാണപ്പെടുന്ന നീളമുള്ള ഇലകൾക്ക് ക്ലോവറിന്റേതുപോലെയുള്ള നാലു ലോബുകൾ കാണപ്പെടുന്നതിനാൽ വാട്ടർ ക്ലോവർ, നാല്-ഇല ക്ലോവർ എന്നീ പേരുകളിലാണ് ഇവ അറിയപ്പെടുന്നു.

ചില ഓസ്‌ട്രേലിയൻ സ്പീഷീസുകളുടെ സ്‌പോറോകാർപ്പുകൾക്ക് വരൾച്ചയെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. ഉണങ്ങിയ അവസ്ഥയിൽ 100 വർഷം വരെ ഇവ നിലനിൽക്കും. ഈർപ്പമേറ്റുകഴിഞ്ഞാൽ, സ്പോറോകാർപ്പിന്റെ ജെലാറ്റിൻ കൊണ്ടുള്ള ഉൾഭാഗം വീർക്കുകയും സ്പോറോകാർപ്പിനെ പൊട്ടിച്ച് സോറസുകളെ വഹിക്കുന്ന, പുഴുവിനെപ്പോലെയുള്ള ഒരു വസ്തു പുറത്തുവരികയും അങ്ങനെ സ്പോറുകൾ മുളക്കുന്നതിനും ബീജസംയോഗത്തിനും കാരണമാകുകയും ചെയ്യുന്നു.

വർഗ്ഗീകരണം

 

ഇതും കാണുക

  • ബുഷ് റൊട്ടി

അവലംബങ്ങൾ

  1. "Marsilea Linnaeus, Sp. Pl. 2: 1099. 1753; Gen. Pl. ed. 5, 485, 1754". Flora of North America. eFloras.org. Retrieved 2013-04-14.
"https://ml.wikipedia.org/w/index.php?title=മാർസീലിയ&oldid=3549450" എന്ന താളിൽനിന്ന് ശേഖരിച്ചത്