"കെ.എൻ. ബാലഗോപാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) വർഗ്ഗം ശരിയാക്കുന്നു (via JWB) |
(ചെ.) വർഗ്ഗം:എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡണ്ടുമാർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
||
വരി 66: | വരി 66: | ||
[[വർഗ്ഗം:മുൻ എസ്.എഫ്.ഐ. നേതാക്കൾ]] |
[[വർഗ്ഗം:മുൻ എസ്.എഫ്.ഐ. നേതാക്കൾ]] |
||
[[വർഗ്ഗം:1963-ൽ ജനിച്ചവർ]] |
[[വർഗ്ഗം:1963-ൽ ജനിച്ചവർ]] |
||
[[വർഗ്ഗം:എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡണ്ടുമാർ]] |
|||
07:20, 17 ഏപ്രിൽ 2021-നു നിലവിലുണ്ടായിരുന്ന രൂപം
കെ.എൻ. ബാലഗോപാൽ | |
---|---|
MP | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കൊല്ലം, കേരളം, ഇൻഡ്യ |
രാഷ്ട്രീയ കക്ഷി | CPI(M) |
വസതി | കൊല്ലം |
കേരളത്തിൽ നിന്നുള്ള ഒരു സി.പി.ഐ.(എം) നേതാവും മുൻ രാജ്യസഭാംഗവുമാണ് കെ.എൻ. ബാലഗോപാൽ(28 ജൂലൈ 1963- ). പുനലൂർ ശ്രീനാരായണ കോളേജ്, തിരുവനന്തപുരം എം.ജി. കോളേജ്, ലോ അക്കാദമി, കേരള സർവ്വകലാശാല എന്നിവടങ്ങളിൽ പഠിച്ചു. എം.കോം, എൽ.എൽ.ബി, എൽ.എൽ.എം. ബിരുദധാരിയാണ്. 1998 മുതൽ സി.പി.എം.സംസ്ഥാന സമിതിയംഗമാണ്. മുൻ കൊല്ലം ജില്ലാ സെക്രട്ടറിയുമാണ്. നിലവിൽ സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയേറ്റംഗമാണ്.[1]
ജീവിതരേഖ
പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരിൽ പി.കെ. നാരായണപ്പണിക്കരുടെയും ഒ.വി. രാധാമണിയമ്മയുടെയും മകനായി ജനിച്ചു. എൻ.എസ്സ്.എസ്സ് നേതാവ് കലഞ്ഞൂർ മധു സഹോദരനാണ്. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ ദേശീയ ഭാരവാഹിയായിരുന്നു.കേരള മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു (31 മേയ് 2006-13 മാർച്ച് 2010). 2014 ജനുവരിയിൽ സി.പി.ഐ. എം കൊല്ലാ ജില്ലാ സെക്രട്ടറിയായി.[2]
പൊതുരംഗത്ത്
- അഖിലേന്ത്യ പ്രസിഡന്റ് - സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇൻഡ്യ (എസ്.എഫ്.ഐ) - 1997 - 2000
- അഖിലേന്ത്യ പ്രസിഡന്റ് - ഡി.വൈ.എഫ്.ഐ - 2003 - 2006
- സിൻഡിക്കേറ്റ് മെംബർ, കേരള യൂണിവേഴ്സിറ്റി - 2000 - 2004
തിരഞ്ഞെടുപ്പുകൾ
1996 - ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.എൻ. ബാലഗോപാൽ തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ മത്സരിച്ചിരുന്നു.
2019 - ലെ ഇന്ത്യൻ പൊതുതിരഞ്ഞെടുപ്പിൽ കേരളത്തിലെ കൊല്ലം ലോകസഭാമണ്ഡലത്തിൽ നിന്നും ലോകസഭയിലേക്ക് മത്സരിക്കുകയുണ്ടായി.
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
1996 | അടൂർ നിയമസഭാമണ്ഡലം | തിരുവഞ്ചൂർ രാധാകൃഷ്ണൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | കെ.എൻ. ബാലഗോപാൽ | സി.പി.എം., എൽ.ഡി.എഫ്. |
ചിത്രശാല
അവലംബം
- ↑ http://india.gov.in/govt/rajyasabhampbiodata.php?mpcode=2137
- ↑ "കെ.എൻ.ബാലഗോപാൽ സി.പി.എം. കൊല്ലം ജില്ലാ സെക്രട്ടറി". www.mathrubhumi.com. Retrieved 3 ഫെബ്രുവരി 2015.
- ↑ http://www.ceo.kerala.gov.in/electionhistory.html