"മുരീദ് ബർഗൂസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 1: വരി 1:
{{Infobox officeholder| name = Mourid Barghouti <br /> <big>'''مريد البرغوثي'''</big>
{{Infobox officeholder| name = Mourid Barghouti <br /> <big>'''مريد البرغوثي'''</big>
| nationality =[[ഫലസ്തീൻ|Palestinian]]
| nationality =[[ഫലസ്തീൻ]]
| children =
| children =
[[തമീം അൽ ബർഗൂതി]]
[[തമീം അൽ ബർഗൂതി]]

04:59, 13 മാർച്ച് 2021-നു നിലവിലുണ്ടായിരുന്ന രൂപം

Mourid Barghouti
مريد البرغوثي
വ്യക്തിഗത വിവരങ്ങൾ
ജനനം(1944-07-08)8 ജൂലൈ 1944
Deir Ghassana, Mandatory Palestine[1]
മരണം14 ഫെബ്രുവരി 2021 (aged 76)
ദേശീയതഫലസ്തീൻ
കുട്ടികൾതമീം അൽ ബർഗൂതി

ഫലസ്ത്വീനിയൻ കവിയും എഴുത്തുകാരനുമായിരുന്നു, ജോർദാൻ തലസ്ഥാനമായ അമ്മാനിൽ 2021 ഫെബ്രുവരി പതിനാലിന് എഴുപത്തിയാറാം വയസ്സിൽ മരണപ്പെട്ട മുരീദ് ബർഗൂസി.1944 ൽ ഇസ്‌റാഈൽ അധിനിവേശ പ്രദേശമായ വെസ്റ്റ് ബാങ്കിലെ റാമല്ലക്കടുത്ത് ദീർ ഗസ്സാനയിലാണ് കവിയും നോവലിസ്റ്റുമായ മുരീദ് അൽ ബർഗൂസി ജനിച്ചത്. 1963 ൽ പഠനാവശ്യാർഥം ഈജിപ്തിലേക്ക് പോയ ബർഗൂസി 1967 ൽ കെയ്‌റോ യൂനിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. 1967 ലെ യുദ്ധത്തിൽ ഇസ്‌റാഈൽ വെസ്റ്റ് ബാങ്ക് പിടിച്ചെടുത്തതോടെ ജന്മദേശത്തേക്ക് മടങ്ങാനാവാതെ നീണ്ട കാലം അദ്ദേഹം കെയ്‌റോയിൽ തങ്ങി. അതിനിടയിൽ കുവൈത്തിലെ ഒരു ഭൗതിക കോളജിൽ അധ്യാപകനായി മൂന്ന് വർഷം ജോലി ചെയ്തു.


വ്യാഖ്യാനങ്ങൾ

ഒരു കാപ്പിക്കടയിൽ കവി ഇരിക്കുന്നു

എഴുതിക്കൊണ്ട്:

പ്രായം ചെന്ന സ്ത്രീ വിചാരിക്കുന്നു

അയാൾ അമ്മക്ക് കത്തെഴുതുകയാവും

യുവതി വിചാരിക്കുന്നു

ഗേൾഫ്രണ്ടിനുള്ള കത്തായിരിക്കും

കുട്ടി വിചാരിക്കുന്നു

ചിത്രം വരക്കുകയായിരിക്കും

ബിസിനസ്സുകാരൻ വിചാരിക്കുന്നു

കച്ചവടക്കരാർ വല്ലതും തയാറാക്കുകയാവും

ടൂറിസ്റ്റ് വിചാരിക്കുന്നു

പോസ്റ്റ് കാർഡ് എഴുതുകയാവും

ഉദ്യോഗസ്ഥൻ വിചാരിക്കുന്നു

കടവും കള്ളിയും കണക്കു കൂട്ടുകയാവും

രഹസ്യപോലീസുകാരൻ പതുക്കെ

അയാൾക്കു നേരെ നടന്നടുക്കുന്നു.

(പ്രതീക്ഷ ബുക്‌സ് പ്രസിദ്ധീകരിച്ച ഫലസ്ത്വീനി കവിതകളുടെയും കാർട്ടൂണുകളുടെയും സമാഹാരമായ 'മുറിവുകളുടെ പുസ്തക'ത്തിൽ നിന്നെടുത്തത്. വിവ: അശ്‌റഫ് കീഴുപറമ്പ്).


https://www.prabodhanam.net/article/9558/768

  1. Tonkin, Boyd (23 January 2009). "Midnight, By Mourid Barghouti, trans Radwa Ashour". The Independent. London. Archived from the original on 6 December 2017. Retrieved 5 September 2017.
"https://ml.wikipedia.org/w/index.php?title=മുരീദ്_ബർഗൂസി&oldid=3535163" എന്ന താളിൽനിന്ന് ശേഖരിച്ചത്