"വി.പി. സാനു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) പ്രമാണത്തിന്റെ ക്യാപ്ഷൻ ശെരിയാക്കി
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
വരി 60: വരി 60:
|-
|-
|2019 || [[മലപ്പുറം ലോകസഭാമണ്ഡലം]] || [[പി.കെ. കുഞ്ഞാലിക്കുട്ടി]] || [[മുസ്ലീം ലീഗ്]], [[യു.ഡി.എഫ്]], 589873 || [[വി.പി. സാനു]] ||[[സി.പി.എം.]], [[എൽ.ഡി.എഫ്.]], 329720 || [[ഉണ്ണികൃഷ്ണൻ]] || [[ബി.ജെ.പി.]], [[എൻ.ഡി.എ.]], 82332
|2019 || [[മലപ്പുറം ലോകസഭാമണ്ഡലം]] || [[പി.കെ. കുഞ്ഞാലിക്കുട്ടി]] || [[മുസ്ലീം ലീഗ്]], [[യു.ഡി.എഫ്]], 589873 || [[വി.പി. സാനു]] ||[[സി.പി.എം.]], [[എൽ.ഡി.എഫ്.]], 329720 || [[ഉണ്ണികൃഷ്ണൻ]] || [[ബി.ജെ.പി.]], [[എൻ.ഡി.എ.]], 82332
|-
|2021
|[[മലപ്പുറം ലോകസഭാമണ്ഡലം]]
|
|
|[[വി.പി. സാനു]]
|
|
|
|-
|-
|}
|}

13:39, 10 മാർച്ച് 2021-നു നിലവിലുണ്ടായിരുന്ന രൂപം

വിപി സാനു
വിപി സാനു തിരഞ്ഞെടുപ്പ് റാലിക്കിടയിൽ
വ്യക്തിഗത വിവരങ്ങൾ
ജനനം (1988-10-31) 31 ഒക്ടോബർ 1988  (35 വയസ്സ്)
വളാഞ്ചേരി, മലപ്പുറം ജില്ല,കേരളം, ഇന്ത്യ
ദേശീയത ഇന്ത്യ ഭാരതീയൻ
രാഷ്ട്രീയ കക്ഷിCommunist Party of India (Marxist)
മാതാപിതാക്കൾവിപി സക്കരിയ
വസതിവളാഞ്ചേരി

ഇന്ത്യയിലെ ഒരു ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയായ സ്റ്റുഡന്റ്സ് ഫെഡെറേഷൻ ഓഫ് ഇന്ത്യയുടെ ദേശീയാദ്ധ്യക്ഷനും കേരളത്തിൽ നിന്നുമുള്ള ഒരു രാഷ്ട്രീയനേതാവുമാണ്  വിപി സാനു [1]. പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ മലപ്പുറം മണ്ഡലത്തിൽ നിന്നുള്ള സിപിഐ (എം) സ്ഥാനാർത്ഥിയായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിക്കുന്നതിലൂടെ സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധേയനായി. പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയാണ്.[2][3]

1991 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കുറ്റിപ്പുറം നിയമസഭാ മണ്ഡലത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ച സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റംഗം വിപി സക്കരിയയുടെ മകനാണു വിപി സാനു. അന്ന് അദ്ദേഹം 22536 വോട്ടുകൾക്കു കുഞ്ഞാലിക്കുട്ടിയോട് പരാജയപ്പെട്ടിരുന്നു. മലപ്പുറം വളാഞ്ചേരി സ്വദേശിയാണ്‌.[4] രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷണ വിദ്യാർത്ഥിയായ ഗാഥ എം ദാസാണ് ഭാര്യ.[5][6][7][8][9][10]

രാഷ്ട്രീയ ജീവിതം

വിദ്യാർത്ഥി രാഷ്ട്രീയം

ബാലസംഘപ്രവർത്തനത്തിലൂടെയാണ് വി പി സാനു രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ബാലസംഘം ജില്ലാ പ്രസിഡന്റായും, സംസ്ഥാന കമ്മറ്റി അംഗമായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.[11]

കുറ്റിപ്പുറം ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ പഠന കാലഘട്ടതിനിടയിലാണ് ഇദ്ദേഹത്തിന്റെ വിദ്യാർത്ഥിരാഷ്ട്രീയം എസ് .എഫ്. ഐ  യിലൂടെ ആരംഭിക്കുന്നത്. പിന്നീട് എസ് എഫ് ഐ  യുടെ വളാഞ്ചേരി ഏരിയ സെക്രട്ടറി ആയി പ്രവർത്തിച്ചകാലയളവിലെ നേതൃപാടവത്താൽ പിന്നീട് മലപ്പുറം ജില്ലാ അധ്യക്ഷസ്ഥാനത്തേക്കും എസ് എഫ് ഐ  കേരളസംസ്ഥാനഅദ്യക്ഷ സ്ഥാനത്തേക്കും ഉയരുകയുണ്ടായി.[11] എസ്.എഫ്.ഐ യിൽ പ്രായപരിധി നിയമം നടപ്പാക്കുന്നതിന് മുൻപുതന്നെ, ബാലസംഘം ജില്ലാ പ്രസിഡന്റായിരുന്ന വി.പി സാനു എസ്.എഫ്.ഐയുടെ മലപ്പുറം ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപെട്ടത്, പ്രായം കുറഞ്ഞ ജില്ലാ അധ്യക്ഷൻ എന്ന പ്രത്യേകതയ്ക്കിടയായി.[11]  

കാലിക്കറ്റ് സർവകലാശാലയിൽ വൈസ് ചാൻസലർ അബ്ദുൾ സലാമിനെതിരെ 150 ദിവസം നീണ്ടുനിന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളിൽ വഹിച്ച നേതൃത്വ സ്ഥാനവും, നിരാഹാര സമരവും ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു.[11] പിന്നീട് സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപെട്ടു. രാജസ്ഥാനിലെ സിക്കറിൽ നടന്ന 15-മത്  എസ് എഫ് ഐ  അഖിലേന്ത്യാസമ്മേളനത്തിലാണ് സാനുവിനെ എസ് എഫ് ഐ  അഖിലേന്ത്യാ അധ്യക്ഷൻ എന്ന പുതിയ ദൗത്യത്തിനു ചുമതലപ്പെടുത്തുന്നത്.[12] സാനുവിനു കീഴിൽ എസ്.എഫ്.ഐ ഉത്തരേന്ത്യയിൽ നടത്തിയ മുന്നേറ്റം ശ്രദ്ധിക്കപ്പെട്ടു.[13] പിന്നീട് ഹിമാചൽ പ്രദേശിലെ ഷിംലയിൽ 2018 ഇൽ നടന്ന 16-മത് എസ് എഫ് ഐ അഖിലേന്ത്യാ സമ്മേളനം വി. പി സാനുവിനെ അഖിലേന്ത്യാ അധ്യക്ഷനായ് രണ്ടാംതവണയും തിരഞ്ഞെടുത്തു.[12][14][15]

വാർഷിക ബഡ്ജറ്റ്ലൂടെ ജനദ്രോഹനടപടികൾ അടിച്ചേൽപ്പിക്കുന്ന കേന്ദ്രനയങ്ങൾക് എതിരായി, വിദ്യാഭ്യാസ വിഹിതം ഉയർത്തുക, ആരോഗ്യമേഖല മെച്ചപ്പെട്ടതാക്കുക, കൂടുതൽ തൊഴിലാlവസരങ്ങൾ സൃഷ്ടിക്കുക എന്നീ ആവശ്യങ്ങൾ  ഉന്നയിച് 2016 മാർച്ച്‌ 15നു രാജ്യതലസ്ഥാനമായ ഡൽഹിയിൽ നടന്ന അഖിലേന്ത്യാ മാർച്ചിന്റ സംഘാടനം വി പി സാനുവിന് ദേശീയ പ്രാധാന്യമുള്ള വിദ്യാർത്ഥി നേതാവായി മാറ്റി.[16] പൊതുവിദ്യഭ്യാസ സംരക്ഷണം മുദ്രാവാക്യമാക്കി  കന്യാകുമാരി മുതൽ കശ്മീർ വരെ നീണ്ടു ദേശീയ ജാഥക്ക് നേതൃത്വം കൊടുത്തു.[17] തമിഴ് നാട്ടിൽ 3500 വിദ്യാലയങ്ങൾ അടച്ചു പൂട്ടുന്നതിനെതിരെ തൃച്ചി മുതൽ ചെന്നെ വരെ നടത്തിയ സൈക്കിൾ റാലി ശ്രദ്ധിക്കപ്പെട്ടു.[18] ഹൈദരാബാദ് സർവകലാശാല വിദ്യാർത്ഥിയായിരുന്ന രോഹിത് വെമുലയുടെ ഇൻസ്റ്റിറ്റ്യൂഷനൽ കൊലപാതകതിനെതിരെയും ജെ എൻ യു വിലെ വിദ്യാർത്ഥിയായ നജീബ് അഹ്‌മദ്‌ തിരോധാനത്തിനെതിരെയും, കേന്ദ്ര സർക്കാരിന്റെ സംവരണ അട്ടിമറിക്കെതിരെയും രാജ്യവ്യാപക പ്രതിക്ഷേധങ്ങൾ ഉയർത്തികൊണ്ടു വരാൻ സാനുവിനു കഴിഞ്ഞു.[19][20][21][22][23][24][25] ഐ.ഐ.ടി മദ്രാസ് വിദ്യാർത്ഥിനിയായ ഫാത്തിമ ലത്തീഫിന്റെ ഇൻസ്റ്റിറ്റ്യൂഷനൽ  കൊലപാതക  കേസിൽ ശരിയായ അന്വേഷണം നടത്തണമെന്നും കുറ്റവാളികളെ  ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള സമരങ്ങളിൽ സാനുവിന് കീഴിൽ എസ് എഫ് ഐ മുൻനിരയിൽ ഉണ്ടായി.[26][27][28] 2016 ലെ അന്താരാഷ്ട്ര ഡോക്യുമെന്ററി, ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ സംഘപരിവാർ ആശയങ്ങളോടു യോജിക്കാത്തതിനാൽ  കേന്ദ്ര സർക്കാർ നിരോധിച്ച ഹ്രസ്വചിത്രങ്ങളായ  'ദി അൺബിയറബിൾ ബീയ്ങ് ഓഫ് ലൈറ്റ്നെസ്സ്  'മാർച്ച് മാർച്ച് മാർച്ച്', 'ഇൻ ദി ഷെയ്ഡ്സ് ഓഫ് ഫാളൻ ചിനാർ ചിനാറിന്റെ നിഴലിൽ' എന്നിവ ഇന്ത്യയിലെ ക്യാമ്പസുകളിൽ പ്രദർശിപ്പിക്കാൻ അദ്ദേഹം നേതൃത്വം നൽകി.[29] ഇസ്രായേലിന്റെ പലസ്തീൻ കടന്നുകയറ്റത്തിനും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ Hewlett packard( hP) ഉത്പന്നങ്ങൾ ഉപയോഗിക്കാതിരിക്കാൻ ആഹ്വാനം ചെയ്ത നടപടി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടി.[30][31][32][33] ഇത്തരത്തിൽ രാജ്യാന്തര വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ  വി പി സാനുവിനു അന്തർദേശീയ ശ്രദ്ധ നേടിക്കൊടുക്കുകയും, 2017 ഇൽ റഷ്യയിൽ നടന്ന World Festival of Youth and Students നു പ്രതിനിധിയായി ക്ഷണം ലഭിക്കുകയും ചെയ്തു. 2017 ൽ ബ്രിട്ടീഷ് ഹൈ കമ്മീഷൻ ലണ്ടനിൽ വച്ചു നടത്തിയ വിദ്യാർത്ഥി രാഷ്ട്രീയ നേതാക്കളുടെ ഇന്ത്യൻ പ്രതിനിഥി സംഘത്തിൽ സാനു പങ്കെടുത്തു.

പ്രമാണം:VP Sanu and Mayukh Biswas in front of Stalin Statue in Russia.jpg
റഷ്യയിലെ സ്റ്റാലിൻ സ്തൂപത്തിനു മുമ്പിൽ എസ്.എഫ്.ഐ അഖിലേന്ത്യാ അധ്യക്ഷൻ വി.പി സാനുവും, ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസും.  World Festival of Youth and Students 2017, Sochi, Russia
പ്രമാണം:VP Sanu at Karl Marx cemetery, North London.jpg
കാൾ മാർക്സിന്റെ ലണ്ടനിലുള്ള ഹൈഗേറ്റ് സെമിത്തേരിക്ക് മുന്നിൽ വി.പി സാനു.  

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ സംഘര്ഷവുമായി ബന്ധപെട്ടു അദ്ദേഹം പരസ്യമായി മാപ്പു പറയുകയും, എസ്.എഫ്.ഐ യുടെ കമ്മിറ്റി പിരിച്ചു വിടുകയും ചെയ്‌തു.[34][35][36][37][38] എസ്.എഫ്.ഐ യുടെ ചരിത്രത്തിൽ ആദ്യമായി സംഘടനാ രീതികളുടെ പരിഷ്ക്കാരത്തിന് പ്രതേക സമ്മേളനം വിളിച്ചു ചേർത്തു.[39][40] ഓൺലൈൻ വിദ്യാഭ്യാസ സംബ്രദായത്തിന് എതിരെയും പര്യസ്യമായി നിലാപ്ട് എടുത്തു.[41][42] വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഫെഡറൽ സ്വഭാവത്തെ നശിപ്പിക്കുന്ന,  പാർശ്വവൽക്കരണം,വാണിജ്യവൽക്കരണം എന്നിവയ്ക്കു കാരണമാകനിടയുള്ള  എൻ‌ഇ‌പിയുടെ കരട് പ്രസിദ്ധീകരിച്ചതുമുതൽ, നരേന്ദ്ര മോദി സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായ പ്രതിക്ഷേധം സംഘടിപ്പിക്കുന്നുതിൽ വി പി സാനു ശ്രദ്ധചെലുത്തി.[43][44][45][46] സ്വതന്ത്ര ഗവേഷണത്തെ ദുർബലപ്പെടുത്തുന്നതിനുള്ള ഒരു ഉപകരണമായി ഈ പുതിയ വിദ്യാഭ്യാസ നയം മാറുമെന്നും, സാമൂഹ്യ നീതി അട്ടിമറിക്കപെടുമെന്നും അദ്ദേഹം പറഞ്ഞു.[47][48] വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഫെഡറൽ സ്വഭാവത്തെ നശിപ്പിക്കുന്ന,  പാർശ്വവൽക്കരണം,വാണിജ്യവൽക്കരണം എന്നിവയ്ക്കു കാരണമാകുന്ന 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ രാജ്യവ്യാപകമായ പ്രതിക്ഷേധം സംഘടിപ്പിക്കുന്നുതിൽ വി പി സാനു ശ്രദ്ധചെലുത്തി.[49][50] ഒമ്പത് മുതൽ പ്ലസ്ടുവരെയുള്ള ക്ലാസുകളിലെ സി.ബി.എസ്.ഇ സിലബസിൽ നിന്ന് മതേതരത്വം, ഫെഡറലിസം, പൗരത്വം തുടങ്ങിയ  പാഠഭാഗങ്ങൾ എടുത്തുകളഞ്ഞ കേന്ദ്രസർക്കാർ തീരുമാനത്തോട് പ്രതിഷേധം രേഘപെടുത്തി.[51] ഐ.ഐ.ടി മദ്രാസ് വിദ്യാർത്ഥിനിയായ ഫാത്തിമ ലത്തീഫിന്റെ ഇൻസ്റ്റിറ്റ്യൂഷനൽ  കൊലപാതക  കേസിൽ ശരിയായ അന്വേഷണം നടത്തണമെന്നും കുറ്റവാളികളെ  ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള സമരങ്ങളിൽ സാനുവിന്റെ നേതൃത്വം ശ്രദ്ധിക്കപ്പെട്ടു.[52][53] നരേന്ദ്ര മോദി സർക്കാർ രാഷ്ട്രീയപരമായി നടപ്പിൽവരുത്താൻ ശ്രമിക്കുന്ന പൗരത്വ (ഭേദഗതി) ബിൽ 2019 ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ  ആക്രമിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2019 ലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പാർലമെന്റ് മാർച്ച് നടത്തുകയും ബില്ല് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു.[22][54][55][56][57] ആരോഗ്യവകുപ്പിന്റെ കോവിഡ് ജാഗ്രത നിർദ്ദേശങ്ങൾ മറ്റു ഭാഷകളിലേക്ക് ഇതര സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി വിവർത്തനം ചെയ്യാത്ത നടപടി ദേശീയ ശ്രദ്ധ ആകർഷിച്ചു.[58] രാജ്യത്ത് ആദ്യമായി വിദ്യാർത്ഥികൾ ശ്രവ പരിശോധനക്ക് വേണ്ടി നിർമിച്ച കോവിഡ് വിസ്‌ക്കുകൾ അദ്ദേഹം തിരൂർ ജില്ലാ ആശുപത്രിക്ക് കൈമാറി.[59][60] 

നിലവിൽ സി.പി.ഐ (എം) മലപ്പുറം ജില്ലാ കമ്മിറ്റി അംഗമാണ്.

തിരഞ്ഞെടുപ്പുകൾ

മലപ്പുറം ലോക്സഭ തിരഞ്ഞെടുപ്പിലെ തന്റെ സ്ഥാനാർഥിത്വത്തിന് അദ്ദേഹതിന്  അന്തർദേശീയപിന്തുണ ലഭിച്ചു.[61][62] ബ്രിട്ടൻ, തുർക്കി, ബോളിവിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ വിദ്യാർത്ഥികളും യുവ രാഷ്ട്രീയപ്രവർത്തകരും വിദ്യാഭ്യാസ അവകാശപ്രവർത്തകരും  അദ്ദേഹത്തിനു വേണ്ടി വോട്ട് അഭ്യർത്ഥിക്കുകയുണ്ടായി.[61][62] നടൻ പ്രകാശ് രാജ്, സംവിധായകൻ ആഷിഖ് അബു തുടങ്ങിയവരും പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു.[63][64][65][66] ഇടതുപക്ഷ സർക്കാരിന്റെ സർക്കാരിന്റെ  '1000 നല്ല ദിനങ്ങൾ' എന്ന ബ്രോഷർ വിതരണം ചെയ്തതിനു പ്രതിപക്ഷം സാനുവിനെതിരെ തിരഞ്ഞെടുപ്പ് ചട്ടം ലംഘനത്തിന് പരാതി നൽകിയിരുന്നു.[67][68] "ഹിന്ദുത്വ തീവ്രവാദികൾ കൊന്ന ജുനൈദ് എന്ന പതിനേഴ് വയസുകാരൻ" എന്ന് തുടങ്ങിയ തിരഞ്ഞെടുപ്പ് നോട്ടീസിന് ബി.ജെ.പിയും തിരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിരുന്നു, തുടർന്ന്, ജില്ല കളക്ടർ വിശദീകരണം ചോദിച്ചു.[69]  

തിരഞ്ഞെടുപ്പുകൾ [70] [71]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
2019 മലപ്പുറം ലോകസഭാമണ്ഡലം പി.കെ. കുഞ്ഞാലിക്കുട്ടി മുസ്ലീം ലീഗ്, യു.ഡി.എഫ്, 589873 വി.പി. സാനു സി.പി.എം., എൽ.ഡി.എഫ്., 329720 ഉണ്ണികൃഷ്ണൻ ബി.ജെ.പി., എൻ.ഡി.എ., 82332
2021 മലപ്പുറം ലോകസഭാമണ്ഡലം വി.പി. സാനു

അവലംബം

  1. "എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡൻറായി വി.പി. സാനു;-". www.asianetnews.com.
  2. "INTERVIEW| We are not fighting losing battles: SFI president VP Sanu". Retrieved 2020-10-01.
  3. "കുതിപ്പിനായി കുതിരപ്പുറമേറി വി.പി. സാനു" (in ഇംഗ്ലീഷ്). Retrieved 2020-10-01.
  4. "അന്ന‌് ബാപ്പയെങ്കിൽ ഇന്ന‌് മകൻ; പിതാവ് മത്സരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെ താൻ മത്സരിക്കേണ്ടി വന്നത് ചരിത്രത്തിന്റെ കാവ്യനീതിയെന്ന‌് വി പി സാനു-". www.deshabhimani.com.
  5. "വി പി സാനു വിവാഹിതനാകുന്നു" (in അമേരിക്കൻ ഇംഗ്ലീഷ്). 2019-11-10. Retrieved 2020-10-08.
  6. "വി.പി.സാനു വിവാഹിതനായി". Retrieved 2020-10-08.
  7. ഡെസ്ക്, വെബ് (2020-08-31). "സാ​നു​വി​നും ഗാ​ഥ​ക്കും ഒന്നാം ഓണം". Madhyamam (in ഇംഗ്ലീഷ്). Retrieved 2020-10-08. {{cite web}}: zero width space character in |title= at position 3 (help)
  8. "Inter-religious marriages spiced up Kerala politics". Retrieved 2020-10-08.
  9. "വിപ്ലവത്തിന്റെ വഴിയിൽ സാനുവിന് കൂട്ടായി ഇനി ഗാഥ; എസ് എഫ് ഐ ദേശീയ പ്രസിഡന്റ് വിവാഹിതനായി | vp sanu weds gadha | vp sanu marriage". Retrieved 2020-10-08.
  10. "എസ്എഫ്ഐ ദേശീയ അധ്യക്ഷൻ വിപി സാനു വിവാഹിതനാകുന്നു". Retrieved 2020-10-08.
  11. 11.0 11.1 11.2 11.3 "ഇടത് സ്ഥാനാർത്ഥികളിലെ ബേബി വി.പി സാനു; അട്ടിമറി സ്വപ്‌നങ്ങളുമായി മലപ്പുറത്ത്‌" (in ഇംഗ്ലീഷ്). Retrieved 2020-10-01.
  12. 12.0 12.1 "വി.പി സാനു എസ്.എഫ്.ഐ ദേശീയ പ്രസിഡൻറ്". Madhyamam. Retrieved 2019-03-11.
  13. "Beyond campuses and old bastions, SFI looks to new frontiers". Hindustan Times (in ഇംഗ്ലീഷ്). 2017-01-30. Retrieved 2019-03-11.
  14. "എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡൻറായി വി.പി. സാനു; മയൂഖ് വിശ്വസ് സെക്രട്ടറി". Asianet News Network Pvt Ltd. Retrieved 2019-03-11.
  15. "വി.പി. സാനു എസ്എഫ്ഐ ദേശീയ പ്രസിഡന്റ്". ManoramaOnline. Retrieved 2019-03-11.
  16. INDIA, THE HANS (2016-03-14). "SFI vows to fight against communal forces" (in ഇംഗ്ലീഷ്). Retrieved 2020-10-01.
  17. "Universities have cancelled elections because SFI wins every time: V P Sanu". Retrieved 2020-10-08.
  18. May 26, TNN / TNN /; 2019; Ist, 04:14. "SFI starts pedalling for govt schools' growth | Coimbatore News - Times of India" (in ഇംഗ്ലീഷ്). Retrieved 2020-10-08. {{cite web}}: |last2= has numeric name (help)CS1 maint: numeric names: authors list (link)
  19. DoolNews. "'പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ ആക്രമിച്ച പൊലീസ് നടപടി അപലപനീയം'; വി.പി സാനു". Retrieved 2020-10-08.
  20. "ജെഎൻയു പ്രതിഷേധം : നജീബിന്റെ ഉമ്മയെ പൊലീസ് മർദിച്ചു". Retrieved 2020-10-01.
  21. "Left student groups unite to fight MHRD bid to 'end reservations'". Outlook (India). Retrieved 2019-03-11.
  22. 22.0 22.1 "Cores values of Constitution under attack: SFI president". The Hindu. September 07, 2019. Retrieved September 30, 2020. {{cite web}}: Check date values in: |date= (help)
  23. "SFI activists protest in support of JNU students". The Hindu. NOVEMBER 20, 2019. Retrieved NOVEMBER 30, 2019. {{cite web}}: Check date values in: |access-date= and |date= (help)
  24. Dec 15, TNN / Updated:; 2019; Ist, 11:44. "Fewer number of SC/ST scholars in IITs: SFI calls for study | Chennai News - Times of India" (in ഇംഗ്ലീഷ്). Retrieved 2020-10-01. {{cite web}}: |last2= has numeric name (help)CS1 maint: extra punctuation (link) CS1 maint: numeric names: authors list (link)
  25. Aug 17, Sukshma Ramakrishnan /; 2020; Ist, 18:22. "SFI, DYFI stage protest in Madurai demanding quota of OBCs in higher education | Madurai News - Times of India" (in ഇംഗ്ലീഷ്). Retrieved 2020-10-01. {{cite web}}: |last2= has numeric name (help)CS1 maint: numeric names: authors list (link)
  26. "Suicide in IIT-Madras: Many faced issues with the professor, alleges victim's sister". The New Indian Express. Retrieved 2020-03-03.
  27. ChennaiNovember 15, Akshaya Nath; November 15, 2019UPDATED; Ist, 2019 09:09. "IIT-Madras suicide: Parents to meet Tamil Nadu CM today as protestors continue to demand justice for Fathima Latheef". India Today (in ഇംഗ്ലീഷ്). Retrieved 2020-03-03. {{cite web}}: |first3= has numeric name (help)CS1 maint: numeric names: authors list (link)
  28. "Fathima Latheef's death: IIT Madras professors, students under scanner" (in ഇംഗ്ലീഷ്). Retrieved 2020-10-01.
  29. "'Banned' documentaries at Kerala film festival to be screened, states SFI". Mumbai Mirror (in ഇംഗ്ലീഷ്). PTI. 12 June 2017. Retrieved 2019-03-11.
  30. "Hewlett Packard (HP) Faces $120 Million in Potential Losses Due to its Complicity in Israel's Violations of Palestinian Human Rights". BDS Movement (in ഇംഗ്ലീഷ്). 2018-06-12. Retrieved 2019-03-12.
  31. Says, Reva Buche (2018-06-14). "Hewlett Packard To Lose Millions as India's Student Federation Endorses Pro-Palestinian BDS (VIDEO)". Palestine Chronicle (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-03-12.
  32. "Communist Indian Student Group Endorses BDS, Targets Hewlett Packard". Algemeiner.com (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-03-12.
  33. "Hewlett Packard (HP) Faces $120 Million in Potential Losses Due to its Complicity in Israel's Violations of Palestinian Human Rights - Palestinian Boycott, Divestment and Sanctions National Committee (BNC)". Indian Cultural Forum (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-03-12.
  34. "'I apologise to people of Kerala': Why SFI's V P Sanu disbanded University College Unit after comrade stabs comrade". Retrieved 2020-10-08.
  35. DoolNews. "'ലജ്ജിച്ച് തല താഴ്ത്തുന്നു, കേരളജനതയോട് മാപ്പു ചോദിക്കുന്നു'; അഭിമന്യുവിന്റെ നെഞ്ചിലാഴ്ന്നിറങ്ങിയ കഠാരയല്ല, അവൻ എഴുതിയ മുദ്രാവാക്യം ആയുധമാക്കിയവരാണ് എസ്.എഫ്.ഐ.ക്കാർ എന്ന് സാനു". Retrieved 2020-10-08.
  36. "അഖിലിൻറെ മാതാപിതാക്കളെ സന്ദർശിച്ച് സാനു; സ്വീകരിച്ച നടപടികളിൽ കുടുംബം തൃപ്തർ". Retrieved 2020-10-08.
  37. Daily, Keralakaumudi. "എസ്.എഫ്.ഐ കൊലപ്പെടുത്തിയ ഒരാളുടെ പേരെങ്കിലും വ്യക്തമാക്കാൻ കഴിയുമോ? ആന്റണിയെ വെല്ലുവിളിച്ച് വി.പി സാനു" (in ഇംഗ്ലീഷ്). Retrieved 2020-10-08.
  38. "'ഇതല്ല ഞങ്ങളുടെ എസ്എഫ്‌ഐ എന്ന് യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർത്ഥികൾ പറഞ്ഞതാണ് ഞങ്ങളുടെ വിജയം': വി പി സാനു". Retrieved 2020-10-08.
  39. "SFI to reform policies after two decades". The Hindu. January 16, 2020.
  40. "എസ്.എഫ്.ഐ സദാചാര വാദികളുടെ സംഘടനയല്ലെന്ന് അഖിലേന്ത്യാ പ്രസിഡന്റ്" (in ഇംഗ്ലീഷ്). Retrieved 2020-10-08.
  41. "We are against online education and digital divide: VP Sanu on why SFI started its TV Challenge". Retrieved 2020-10-08.
  42. "'സൗകര്യങ്ങളില്ലാത്ത കുട്ടികൾക്ക് ബദൽ സംവിധാനമൊരുക്കാൻ ഇടപെട്ടിട്ടുണ്ട്': വി പി സാനു". Retrieved 2020-10-08.
  43. INDIA, THE HANS (2016-03-14). "SFI vows to fight against communal forces". www.thehansindia.com. Retrieved 2019-03-11.
  44. "മോദിക്ക് രാജ്യമെന്നാൽ കോർപ്പറേറ്റുകൾ മാത്രം -വി.പി. സാനു" (in ഇംഗ്ലീഷ്). Retrieved 2020-10-08.
  45. ഡെസ്ക്, വെബ് (2020-09-16). "ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ എസ്.എഫ്.ഐ പ്രതിഷേധം | Madhyamam" (in ഇംഗ്ലീഷ്). Retrieved 2020-10-08.
  46. Sanu, V P. "A Battle for India's Soul" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-10-08.
  47. "SFI Protests Against Proposed NEP, Burns Draft Copies Across India". NewsClick (in ഇംഗ്ലീഷ്). 2019-06-26. Retrieved 2020-03-03.
  48. "NEP 2020: Student leaders react to NEP's silence on student role in decision-making processes". Retrieved 2020-10-08.
  49. Das, Prajanma (29 July 2019). "Six reasons why SFI thinks the New Education Policy will destroy Indian education as we know it". The New Indian Express. Retrieved 6 June 2020.
  50. "SFI calls for scrapping of draft National Education Policy". The Hindu (in Indian English). Special Correspondent. 2019-11-26. ISSN 0971-751X. Retrieved 2020-03-03.{{cite news}}: CS1 maint: others (link)
  51. "Interview: ഗാന്ധിയെ അറിയാത്ത കുട്ടികളെ ഗുജറാത്തിൽ സൃഷ്ടിച്ചവർ ഇതിലപ്പുറവും ചെയ്യും". Retrieved 2020-10-08.
  52. "Suicide in IIT-Madras: Many faced issues with the professor, alleges victim's sister". The New Indian Express. Retrieved 2020-03-03.
  53. ChennaiNovember 15, Akshaya Nath; November 15, 2019UPDATED; Ist, 2019 09:09. "IIT-Madras suicide: Parents to meet Tamil Nadu CM today as protestors continue to demand justice for Fathima Latheef". India Today (in ഇംഗ്ലീഷ്). Retrieved 2020-03-03. {{cite web}}: |first3= has numeric name (help)CS1 maint: numeric names: authors list (link)
  54. Reporter, Staff (2019-12-18). "SFI, NSUI to take out Parliament march against CAA today". The Hindu (in Indian English). ISSN 0971-751X. Retrieved 2020-03-03.
  55. "SFI moves Supreme Court challenging Citizenship Amendment Act". The Hindu (in Indian English). PTI. 2020-01-19. ISSN 0971-751X. Retrieved 2020-03-03.{{cite news}}: CS1 maint: others (link)
  56. Reporter, Staff (2019-12-14). "SFI march against CAA tomorrow". The Hindu (in Indian English). ISSN 0971-751X. Retrieved 2020-06-11.
  57. Reporter, Staff (2019-12-18). "SFI, NSUI to take out Parliament march against CAA today". The Hindu (in Indian English). ISSN 0971-751X. Retrieved 2020-06-11.
  58. "SFI activists sent vital COVID-19 alerts to migrant labourers as WhatsApp messages in their native tongues". Retrieved 2020-10-08.
  59. "SFI donates WISK to Tirur District Hospital". The Hindu. May 22, 2020.
  60. May 22, T. P. Nijeesh / TNN /; 2020; Ist, 16:31. "Kerala: SFI develops Walk-in Sample Kiosk to fight Covid-19 | Kozhikode News - Times of India" (in ഇംഗ്ലീഷ്). Retrieved 2020-10-08. {{cite web}}: |last2= has numeric name (help)CS1 maint: numeric names: authors list (link)
  61. 61.0 61.1 Apr 13, T. P. Nijeesh / TNN /; 2019; Ist, 11:28. "Kerala: Students, activists rally behind VP Sanu | Kochi News - Times of India" (in ഇംഗ്ലീഷ്). Retrieved 2020-10-01. {{cite web}}: |last2= has numeric name (help)CS1 maint: numeric names: authors list (link)
  62. 62.0 62.1 ടി, അൻസിഫ് സി അബു/ വൈശാഖ് പി. "സാനു സ്റ്റാറാവും; ആശംസകൾ നേർന്ന് അന്താരാഷ്ട്ര വിദ്യാർഥി നേതാക്കൾ" (in ഇംഗ്ലീഷ്). Retrieved 2020-10-01.
  63. "'ഇക്കാരണങ്ങൾ കൊണ്ട് വി പി സാനുവിന് വോട്ട് ചെയ്യണം'; പ്രകാശ് രാജ് പറയുന്നു". Retrieved 2020-10-01.
  64. "Here's why filmmaker Aashiq Abu is asking youngsters to join the #SoSanu challenge". Retrieved 2020-10-01.
  65. "Why the might of the SFI wasn't enough to net Malappuram for Comrade V P Sanu". Retrieved 2020-10-08.
  66. DoolNews. "ശരിയായ സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കുമ്പോഴാണ് നമ്മൾ വിജയിക്കുന്നത്; വി.പി സാനുവിന് വോട്ടഭ്യർത്ഥിച്ച് പ്രകാശ് രാജ്". Retrieved 2020-10-08.
  67. "ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു; വി.പി. സാനുവിനെതിരെ യുഡിഎഫ്". Retrieved 2020-10-08.
  68. "തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് ആരോപണം: വി പി സാനുവിനെതിരെ പരാതിയുമായി യുഡിഎഫ്". Retrieved 2020-10-08.
  69. May 2, T. P. Nijeesh / TNN /; 2019; Ist, 20:57. "Collector seeks explanation from V P Sanu for notice allegedly promoting communal hatred | Kozhikode News - Times of India" (in ഇംഗ്ലീഷ്). Retrieved 2020-10-08. {{cite web}}: |last2= has numeric name (help)CS1 maint: numeric names: authors list (link)
  70. http://www.ceo.kerala.gov.in/electionhistory.html
  71. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=വി.പി._സാനു&oldid=3534476" എന്ന താളിൽനിന്ന് ശേഖരിച്ചത്