"ദഫ് മുട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Daf}}
{{prettyurl|Daf}}
[[File:Dafmut IMG 1332.jpg|thumb|Dafmut]]
[[File:Dafmut IMG 1332.jpg|thumb|ദഫ് മുട്ട് അവതരണം]]
[[File:Dafmut artists IMG 1344.jpg|thumb|ദഫ് മുട്ട് കലാകാരന്മാർ ]]
[[File:Dafmut artists IMG 1344.jpg|thumb|ദഫ് മുട്ട് കലാകാരന്മാർ ]]
[[ചിത്രം:Daff.jpg|thumb|200px|ദഫ്]]
[[ചിത്രം:Daff.jpg|thumb|200px|ദഫ്]]

03:25, 27 ഫെബ്രുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

ദഫ് മുട്ട് അവതരണം
ദഫ് മുട്ട് കലാകാരന്മാർ
ദഫ്

കേരളത്തിലെ ഇസ്‌ലാംമതവിശ്വാസികളുടെ ഇടയിൽ പ്രചാരമുള്ള കലാരൂപമാണ് ദഫ് മുട്ട്[1]. ദഫ് എന്നത് ഒരു പേർ‌ഷ്യൻ പദമാണ്. മരത്തിന്റെ കുറ്റി കുഴിച്ചുണ്ടാക്കി അതിന്റെ ഒരു വശത്ത് കാളത്തോൽ വലിച്ചുകെട്ടി വൃത്താകൃതിയിലാണ് ദഫ് നിർ‌മ്മിക്കുന്നത്. ഇതിന് ഏതാണ്ട് രണ്ടടി വ്യാസവും നാലോ അഞ്ചോ ഇഞ്ച് ഉയരവുമുണ്ടായിരിയ്ക്കും. പാശ്ചാത്യരാജ്യങ്ങളിൽ ആഘോഷവേളകളിൽ ഗാനാലാപനത്തോടൊപ്പം ദഫ് മുട്ടി ചുവടുവെയ്ക്കുന്ന പതിവുണ്ടായിരുന്നു. കേരളത്തിൽ ഇസ്‌ലാം‌മതത്തിന്റെ പ്രചാരത്തിനു മുൻപുതന്നെ റോമാക്കാരുടെ ആരാധനാലയങ്ങളിൽ ഈ കല പതിവുണ്ടായിരുന്നത്രേ.[2]

അവതരണരീതി

ദഫ് മുട്ട് കലാകാരന്മാർ

അറബി ബൈത്തുകളോ അറബി-മലയാളസാഹിത്യത്തിലെ ഗാനങ്ങളോ ആലപിച്ചുകൊണ്ട് പത്തുപേരിൽ‌ കുറയാത്ത സംഘങ്ങളായി താളപ്പെരുക്കങ്ങൾ തീർത്ത് ഉയർ‌ന്നും താഴ്‌ന്നും ചെരിഞ്ഞും ചുവടുകൾ വെച്ചാണ് ഇത് അവതരിപ്പിയ്ക്കുന്നത്. സലാത്ത് അഥവാ പ്രാർ‌ത്ഥനയോടേയാണ് ഇത് ആരംഭിയ്ക്കുന്നത്. പതിഞ്ഞ ശബ്ദത്തോടെ ആരംഭിച്ച് മേളം ഒന്നാംകാലം, രണ്ടാംകാലം, മൂന്നാംകാലം എന്നിങ്ങനെ വളരുന്നു.

കലാരൂപം അനുഷ്ഠാനകർ‌മ്മങ്ങളായ കുത്തുറാത്തീബ്, നേർ‌ച്ചകൾ തുടങ്ങിയവയുടെ ഭാഗമായും വിവാഹം പോലെയുള്ള ആഘോഷവേളകളിലും അവതരിപ്പിക്കാറുണ്ട്. നബി(സ) മദീനയിൽ എത്തിയപ്പോൾ അൻസാറുകൾ (മദീനക്കാർ) ദഫ്ഫ് മുട്ടിയായിരുന്നു വരവേറ്റത് എന്ന് ചരിത്രം പറയുന്നു.

കൂടുതൽ അറിവിന്

ചിത്രസഞ്ചയം

അവലംബം

  1. SAKKEER HUSSIAN.E.M. ADVENT OF ISLAM IN KERALA AND SOCIAL HARMONY AS REFLECTED IN MANUSCRIPTS (PDF). p. 41. Retrieved 4 നവംബർ 2019.
  2. "ദഫ് മുട്ട്".
"https://ml.wikipedia.org/w/index.php?title=ദഫ്_മുട്ട്&oldid=3531059" എന്ന താളിൽനിന്ന് ശേഖരിച്ചത്