"കെ. ശിവകുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 9: വരി 9:


[[വർഗ്ഗം:നാടൻ കലകളുടെ അവതാരകർ]]
[[വർഗ്ഗം:നാടൻ കലകളുടെ അവതാരകർ]]
[[വർഗ്ഗം:കേരള ഫോക്‌ലോർ അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചവർ]]

00:43, 27 ഫെബ്രുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

പയ്യന്നൂ‍ർ കോൽക്കളി കലാകാരനും കലാ സാംസ്കാരിക പ്രവർത്തകനുമാണ് കെ. ശിവകുമാർ. കോൽക്കളിയെ ജനകീയമാക്കുകയും വനിതകളെ ഉൾപ്പെടെ കോൽക്കളി അഭ്യസിപ്പിച്ച് ഈ ഗ്രാമീണ കലയെ കലാകേരളത്തിന് പരിചയപ്പെടുത്തുകയും ചെയ്തു. ഫോക്​ലോർ അക്കാദമി ഫെലോഷിപ്പ് ല ഭിച്ചിട്ടുണ്ട്.

ജീവിതരേഖ

പയ്യന്നൂർ മഹാദേവ ഗ്രാമത്തിൽ 1967ൽ വി.കെ. കൃഷ്ണ പൊതുവാളി​ൻെറയും ഭാർഗവി അമ്മയുടെയും മകനായി ജനിച്ചു. മഹാദേവ ദേശായി വായനശാല, മഹാദേവ ഗ്രാമം കൾചറൽ മൂവ്മൻെറ്, പുരോഗമന കലാസാഹിത്യ സംഘം, പയ്യന്നൂർ പബ്ലിക് ലൈബ്രറി, മഹാദേവ ഗ്രാമം കോൽക്കളി സംഘം എന്നിവയിലൂടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പയ്യന്നൂർ താലൂക്ക് ലൈബ്രറി കൗൺസിലി​ൻെറ ആദ്യ സെക്രട്ടറിയായിരുന്നു. 2014ൽ പയ്യന്നൂർ മഹാദേവ ഗ്രാമം കോൽക്കളി സംഘത്തി​ൻെറ രൂപവത്കരണത്തോടെ കോൽക്കളിയെ ജനകീയ വത്​കരിക്കുന്നതിന് സാധിച്ചു. കേരളത്തിനകത്തും പുറത്തുമായി ഇരുന്നൂറിൽപരം വേദികളിൽ കോൽക്കളി അവതരിപ്പിച്ചു. പയ്യന്നൂർ കോൽക്കളിയുടെ ചരിത്രത്തിൽ സ്ത്രീകളുടെ കോൽക്കളി ആദ്യമായി അരങ്ങിലെത്തിക്കുന്നത് ശിവകുമാറി​ൻെറ നേതൃത്വത്തിലാണ്. 2019 ഡിസംബറിൽ പയ്യന്നൂർ ഷേണായി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 220 കുട്ടികളെ പങ്കെടുപ്പിച്ചുള്ള കോൽക്കളി ഗിന്നസ് ബുക്കിൽ ഇടം നേടി.

കേരള ലൈവ് സ്റ്റോക് ഡിപ്പാർട്മെന്റിൽ ജീവനക്കാരനാണ്.[1]

അവലംബം

  1. https://www.poroppadnews.com/2020/07/blog-post_525.html
"https://ml.wikipedia.org/w/index.php?title=കെ._ശിവകുമാർ&oldid=3531048" എന്ന താളിൽനിന്ന് ശേഖരിച്ചത്