"കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 50: വരി 50:
റാവു സാഹേബ് കെ.ചന്തനായിരുന്നു നഗരസഭയുടെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ചെയർമാൻ. മുൻ എം.എൽ.എ.മാരായ എൻ.കെ.കുമാരൻ, പി.ഭാസ്കരൻ, മുൻ മന്ത്രി എൻ.രാമകൃഷ്ണൻ, മുൻ കേന്ദ്ര [[ഇന്ത്യൻ റെയിൽ‌വേ|റെയിൽ‌വേ]] സഹമന്ത്രി [[ഇ.അഹമ്മദ്]], ആൾ ഇന്ത്യാ ഫുട്ബോൾ അസോസിയേഷൻ മുൻ പ്രസിഡന്റ് പി.പി.ലക്ഷ്മണൻ തുടങ്ങിയ പ്രഗല്ഭർ കണ്ണൂർ മുനിസിപ്പൽ ചെയർമാന്മാരായിരുന്നിട്ടുണ്ട്.
റാവു സാഹേബ് കെ.ചന്തനായിരുന്നു നഗരസഭയുടെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ചെയർമാൻ. മുൻ എം.എൽ.എ.മാരായ എൻ.കെ.കുമാരൻ, പി.ഭാസ്കരൻ, മുൻ മന്ത്രി എൻ.രാമകൃഷ്ണൻ, മുൻ കേന്ദ്ര [[ഇന്ത്യൻ റെയിൽ‌വേ|റെയിൽ‌വേ]] സഹമന്ത്രി [[ഇ.അഹമ്മദ്]], ആൾ ഇന്ത്യാ ഫുട്ബോൾ അസോസിയേഷൻ മുൻ പ്രസിഡന്റ് പി.പി.ലക്ഷ്മണൻ തുടങ്ങിയ പ്രഗല്ഭർ കണ്ണൂർ മുനിസിപ്പൽ ചെയർമാന്മാരായിരുന്നിട്ടുണ്ട്.


2015 ജനുവരി 14ന് കണ്ണൂരിനെ കോർപ്പറേഷനാക്കി ഉയർത്തിക്കൊണ്ട് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. 2015 നവംബറിൽ കോർപ്പറേഷനിലേയ്ക്ക് ആദ്യ തിരഞ്ഞെടുപ്പ് നടന്നു. തിരഞ്ഞെടുപ്പിൽ യു.ഡി.എഫും എൽ.ഡി.എഫും തുല്യ എണ്ണം സീറ്റ് നേടി. ഒരു സീറ്റ് നേടിയ യു.ഡി.എഫ് വിമത സ്ഥാനാർത്ഥി രാഗേഷ് നിർണ്ണായകമായി.കോർപ്പറേഷന്റെ ആദ്യത്തെ മേയർ ആയി ഇ.പി ലത (സി.പി.എം) തെരഞ്ഞെടുക്കപ്പെട്ടു<ref>ചരിത്രത്തിലേക്കൊരു എത്തിനോട്ടം, പാമ്പൻ മാധവൻ, കണ്ണൂർ നഗരസഭാ 100 വാർഷിക സ്മരണിക </ref>.
2015 ജനുവരി 14ന് കണ്ണൂരിനെ കോർപ്പറേഷനാക്കി ഉയർത്തിക്കൊണ്ട് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. 2015 നവംബറിൽ കോർപ്പറേഷനിലേയ്ക്ക് ആദ്യ തിരഞ്ഞെടുപ്പ് നടന്നു. തിരഞ്ഞെടുപ്പിൽ യു.ഡി.എഫും എൽ.ഡി.എഫും തുല്യ എണ്ണം സീറ്റ് നേടി. ഒരു സീറ്റ് നേടിയ യു.ഡി.എഫ് വിമത സ്ഥാനാർത്ഥി രാഗേഷ് നിർണ്ണായകമായി.കോർപ്പറേഷന്റെ ആദ്യത്തെ മേയർ ആയി ഇ.പി ലത (സി.പി.എം) തെരഞ്ഞെടുക്കപ്പെട്ടു. മൂന്നര വർഷത്തിനുശേഷം യു.ഡി.എഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയത്തെ യു.ഡി.എഫ് വിമത സ്ഥാനാർത്ഥി രാഗേഷ് പിന്തുണച്ചത്തോടുകൂടി അവിശ്വാസ പ്രമേയം പാസ്സാവുകയും തുടർന്നു നടന്ന തിരഞ്ഞെടുപ്പിൽ കൊണ്ഗ്രസ്സിലെ സുമ ബാലകൃഷ്ണൻ മേയറായി തിരഞ്ഞെടുക്കപെടുകയും ചെയ്തു. പിന്നീട് മുന്നണി തീരുമാനപ്രകാരം സുമ ബാലകൃഷ്ണൻ രാജി വെക്കുകയും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് പ്രതിനിധി സി. സീനത്ത് മേയറായി തിരഞ്ഞെടുക്കപെടുകയും ചെയ്തു. 2020 ഡിസംമ്പറിൽ നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 34 സീറ്റും എൽ ഡി എഫിന് 19ഉം ബി ജെ പിക്ക് ഒന്നും സ്വതന്ദ്രന് ഒന്നും വീതം സീറ്റ് ലഭിച്ചു. കൊണ്ഗ്രസ്സിലെ അഡ്വ.ടി.ഓ.മോഹനൻ മേയറായും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് പ്രതിനിധി കെ.ഷബീന ടീച്ചർ ഡെപ്യൂട്ടി മേയറായും തിരഞ്ഞെടുക്കപെട്ടു. <ref>ചരിത്രത്തിലേക്കൊരു എത്തിനോട്ടം, പാമ്പൻ മാധവൻ, കണ്ണൂർ നഗരസഭാ 100 വാർഷിക സ്മരണിക </ref>.


== കന്റോൺ‌മെന്റ് ==
== കന്റോൺ‌മെന്റ് ==

09:20, 14 ഫെബ്രുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

കണ്ണൂർ
Skyline of , India
Skyline of , India

കണ്ണൂർ
11°52′08″N 75°21′20″E / 11.8689°N 75.35546°E / 11.8689; 75.35546
ഭൂമിശാസ്ത്ര പ്രാധാന്യം കോർപ്പറേഷൻ
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
ഭരണസ്ഥാപനം(ങ്ങൾ) കോർപ്പറേഷൻ
മേയർ സി.സീനത്ത് (ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് )
'
'
വിസ്തീർണ്ണം 11.03[1]ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 63,797
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
670 0xx
+91 497
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ
കണ്ണൂർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കണ്ണൂർ (വിവക്ഷകൾ) എന്ന താൾ കാണുക. കണ്ണൂർ (വിവക്ഷകൾ)

കണ്ണൂർ ജില്ലയുടെ ആസ്ഥാനനഗരമാണ് കണ്ണൂർ. കേരളത്തിലെതന്നെ പ്രധാന പട്ടണങ്ങളിലൊന്നാണ് കണ്ണൂർ. ഇന്ത്യയിലെ 62 സൈനിക കന്റോണ്മെന്റുകളിലൊന്ന് കണ്ണൂരിലാണ്‌ സ്ഥിതി ചെയ്യുന്നത്. പോർച്ചുഗീസുകാർ പണിതചരിത്ര പ്രസിദ്ധമായ സെന്റ്‌ ആഞ്ജലോസ് കോട്ടയും പയ്യാമ്പലം ബീച്ചും നഗരത്തിനുള്ളിലായാണ് സ്ഥിതി ചെയ്യുന്നത്.

ഗാന്ധി സെർക്കിൾകാൽടെക്സ്

പേരിന്റെ ഉൽഭവം

ഐതിഹ്യങ്ങൾ

ശ്രീകൃഷ്ണൻ (കണ്ണൻ) നാട്‌ (ഊര്) എന്നർത്ഥമുള്ള മലയാള പദങ്ങളിൽ നിന്നാണ്‌ സ്ഥലനാമം ഉണ്ടായതെന്നാണ് ഒരു കഥ. കടലായി ശ്രീകൃഷ്ണ ക്ഷേത്രം പണ്ട്‌ കണ്ണൂർ പട്ടണത്തിലുള്ള കടലായി കോട്ടയിലാണ് സ്ഥിതി ചെയ്തിരുന്നത്‌. [2]. ഏതായാലും 1796 മുതലുള്ള തലശ്ശേരി രേഖകളിൽ ഈ പട്ടണത്തെ വിളിച്ചിരുന്നത് കണ്ണനൂർ എന്നായിരുന്നു.

മറ്റൊന്ന് ഇവിടത്തെ നഗരസഭയിൽ ഇന്നുമുള്ള കാനത്തൂർ‍ എന്ന പഴയ ഗ്രാമത്തിന്റെ പേരിൽനിന്നുമാണെന്നതാണ്.‌

ചരിത്രം

പ്രാചീന കാലത്തെ നൗറ എന്ന തുറമുഖം കണ്ണൂർ ആണെന്നാണ്‌ ചരിത്രകാരന്മാർ പലരും വിശ്വസിക്കുന്നത്‌. കണ്ണൂർ പട്ടണത്തിന്റെ ആധുനിക ചരിത്രം തുടങ്ങുന്നത് പോർച്ചുഗീസുകാർ മലബാറിൽ പ്രവേശിച്ചതോടുകൂടിയാണ്. കച്ചവടാവശ്യത്തിനായി കോഴിക്കോട് വന്ന വാസ്കോ ഡ ഗാമ 1498ൽ കണ്ണൂരിൽ വന്നു. അതിനു മുമ്പെ അറബികളുമായിട്ടായിരുന്നു പ്രധാന കച്ചവടങ്ങൾ നടന്നിരുന്നത്. അക്കാലത്ത് കോലത്തിരി രാജവംശമായിരുന്നു കണ്ണൂർ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ ഭരണാധികാരികൾ. ക്രിസ്തുവർഷം 1500നുശേഷം‍ കണ്ണൂർ ഇംഗ്ലീഷുകാരുടെ കച്ചവട സങ്കേതമായി മാറി.[3] [4]

അതിരുകൾ

വടക്ക് ചിറക്കൽ പഞ്ചായത്ത് കിഴക്ക് മുണ്ടേരി പഞ്ചായത്ത്, തെക്ക് കടമ്പൂർ,മുഴപ്പിലങ്ങാട് പഞ്ചായത്തുകൾ, പടിഞ്ഞാറ് അറബിക്കടൽ എന്നിവയാണ് അതിരുകൾ.‍

ഭൂമിശാസ്ത്രം

അറബിക്കടലിന്റെ തീരത്താണു കണ്ണൂർ നഗരം സ്ഥിതി ചെയ്യുന്നത്.പൊതുവിൽ സന്തുലിതമായ കാലാവസ്ഥയാണ് ഇവിടെ ഉള്ളത്

നഗരസഭ

മിലിട്ടറി കന്റോണ്മെന്റായിരുന്ന കണ്ണൂർ 1867ലാണ് മുനിസിപ്പാലിറ്റിയായത്. 2015ൽ കോർപ്പറേഷനായി. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന നഗരസഭകളിലൊന്നായിരുന്നു കണ്ണൂർ. മുനിസിപ്പാലിറ്റിയുടെ ആരംഭത്തിൽ 4 വാർഡുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1919വരെ മെമ്പർമാരെയും, ചെയർമാനെയും നാമനിർദ്ദേശം ചെയ്യുകയോ, തിരഞ്ഞെടുക്കുകയോ ചെയ്യുകയായിരുനു പതിവ്. 1919ൽ മുനിസിപ്പൽ കൗൺസിലിന്റെ അംഗസംഖ്യ 16 ആയി വർദ്ധിച്ചു. അവരിൽ 12 പേർ തിരഞ്ഞെടുക്കപ്പെട്ട മെമ്പർമാരും 4 പേർ നാമനിർദ്ദേശം ചെയ്യപ്പെട്ടവരുമായിരുന്നു. 1921 ജുലൈ 27ന്നാണ് ജനാധിപത്യ സ്വഭാവമുള്ള ആദ്യത്തെ മുനിസിപ്പൽ കൗൺസിൽ നിലവിൽ വന്നത്. ഇതിൽ 15 പേർ തിരഞ്ഞെടുക്കപ്പെട്ട മെമ്പർമാരും 5 പേർ നാമനിർദ്ദേശം ചെയ്യപ്പെട്ടവരുമായിരുന്നു. ആദ്യകാലത്ത് ചെയർമാൻ തന്നെയായിരുന്നു എക്സിക്യൂട്ടീവ് ആഫീസറായും പ്രവർത്തിച്ചു വന്നിരുന്നത്. 1934 ഓഗസ്റ്റ് 29ന് ആദ്യത്തെ കമ്മീഷണറായി എം.നാരായണഷേണായി നിയോഗിക്കപ്പെട്ടു. 1867ൽ നഗരസഭ രൂപവത്കരിക്കപ്പെട്ടുവെങ്കിലും സ്വന്തമായ ഓഫീസ് കെട്ടിടം നിർമ്മിച്ചത് 1938ലാണ്. 1967ൽ നിർമ്മിച്ച സുഭാഷ് ബിൽഡിംഗിലാണ് ഇപ്പോൾ മുനിസിപ്പൽ ഓഫീസ് പ്രവർത്തിച്ചു വരുന്നത്.

റാവു സാഹേബ് കെ.ചന്തനായിരുന്നു നഗരസഭയുടെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ചെയർമാൻ. മുൻ എം.എൽ.എ.മാരായ എൻ.കെ.കുമാരൻ, പി.ഭാസ്കരൻ, മുൻ മന്ത്രി എൻ.രാമകൃഷ്ണൻ, മുൻ കേന്ദ്ര റെയിൽ‌വേ സഹമന്ത്രി ഇ.അഹമ്മദ്, ആൾ ഇന്ത്യാ ഫുട്ബോൾ അസോസിയേഷൻ മുൻ പ്രസിഡന്റ് പി.പി.ലക്ഷ്മണൻ തുടങ്ങിയ പ്രഗല്ഭർ കണ്ണൂർ മുനിസിപ്പൽ ചെയർമാന്മാരായിരുന്നിട്ടുണ്ട്.

2015 ജനുവരി 14ന് കണ്ണൂരിനെ കോർപ്പറേഷനാക്കി ഉയർത്തിക്കൊണ്ട് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. 2015 നവംബറിൽ കോർപ്പറേഷനിലേയ്ക്ക് ആദ്യ തിരഞ്ഞെടുപ്പ് നടന്നു. തിരഞ്ഞെടുപ്പിൽ യു.ഡി.എഫും എൽ.ഡി.എഫും തുല്യ എണ്ണം സീറ്റ് നേടി. ഒരു സീറ്റ് നേടിയ യു.ഡി.എഫ് വിമത സ്ഥാനാർത്ഥി രാഗേഷ് നിർണ്ണായകമായി.കോർപ്പറേഷന്റെ ആദ്യത്തെ മേയർ ആയി ഇ.പി ലത (സി.പി.എം) തെരഞ്ഞെടുക്കപ്പെട്ടു. മൂന്നര വർഷത്തിനുശേഷം യു.ഡി.എഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയത്തെ യു.ഡി.എഫ് വിമത സ്ഥാനാർത്ഥി രാഗേഷ് പിന്തുണച്ചത്തോടുകൂടി അവിശ്വാസ പ്രമേയം പാസ്സാവുകയും തുടർന്നു നടന്ന തിരഞ്ഞെടുപ്പിൽ കൊണ്ഗ്രസ്സിലെ സുമ ബാലകൃഷ്ണൻ മേയറായി തിരഞ്ഞെടുക്കപെടുകയും ചെയ്തു. പിന്നീട് മുന്നണി തീരുമാനപ്രകാരം സുമ ബാലകൃഷ്ണൻ രാജി വെക്കുകയും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് പ്രതിനിധി സി. സീനത്ത് മേയറായി തിരഞ്ഞെടുക്കപെടുകയും ചെയ്തു. 2020 ഡിസംമ്പറിൽ നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 34 സീറ്റും എൽ ഡി എഫിന് 19ഉം ബി ജെ പിക്ക് ഒന്നും സ്വതന്ദ്രന് ഒന്നും വീതം സീറ്റ് ലഭിച്ചു. കൊണ്ഗ്രസ്സിലെ അഡ്വ.ടി.ഓ.മോഹനൻ മേയറായും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് പ്രതിനിധി കെ.ഷബീന ടീച്ചർ ഡെപ്യൂട്ടി മേയറായും തിരഞ്ഞെടുക്കപെട്ടു. [5].

കന്റോൺ‌മെന്റ്

1938 ജനുവരി 1നു മുനിസിപ്പാലിറ്റിയുടെ ഭാഗമായിരുന്ന ബർണ്ണശ്ശേരിയെ വേർപെടുത്തി കണ്ണൂർ കന്റോൺ‌മെന്റ് രൂപവത്കരിച്ചു. കേരളത്തിൽ ഇന്നു നിലവിലുള്ള ഏക കന്റോൺ‌മെന്റ് കണ്ണൂരാണ്. കേരളത്തിനകത്താണെങ്കിലും കേരളാ മുനിസിപ്പാലിറ്റി/പഞ്ചായത്ത് ആക്ട് പ്രകാരമുള്ള അധികാര വികേന്ദ്രീകരണമോ, ജനകീയാസൂത്രണ പദ്ധതികളോ ഇവിടെ നടപ്പിലാക്കിയിട്ടില്ല. എക്സിക്യൂട്ടീവ് ഓഫീസറാണ് ഇവിടെ ഭരണാധികാരി.

ജനപ്രതിനിധികൾ

കണ്ണൂർ ലോകസഭാ മണ്ഡലത്തെ ആദ്യ ലോകഭയിൽ പ്രതിനിധീകരിച്ചത് എ.കെ. ഗോപാലൻ ആയിരുന്നു. രണ്ടാം ലോകസഭ മുതൽ അഞ്ചാം ലോകസഭ വരെ കണ്ണൂർ മണ്ഡലം നിലവിലുണ്ടായിരുന്നില്ല. ആറാം ലോകസഭയിൽ സി.കെ.ചന്ദ്രപ്പൻ (സി.പി.ഐ), ഏഴാം ലോകസഭയിൽ കെ.കുഞ്ഞമ്പു (കോൺഗ്രസ്സ് യു), എട്ട്, ഒമ്പത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് സഭകളിൽ മുല്ലപ്പള്ളി രാമചന്ദ്രൻ (കോൺഗ്രസ്സ് ഐ), പതിമൂന്ന്, പതിനാല്‌ സഭകളിൽ എ.പി.അബ്ദുള്ളക്കുട്ടി (സി.പി.എം), പതിനഞ്ചാം സഭയിൽ കെ.സുധാകരൻ (കോൺഗ്രസ്സ് ഐ) എന്നിവരാണ്‌ കണ്ണൂരിനെ പ്രതിനിധീകരിച്ചത്. പതിനാറാം സഭയിൽ കണ്ണൂരിനെ പ്രതിനിധീകരിക്കുന്നത് പി.കെ ശ്രീമതി ടീച്ചർ (സി.പി.എം) ആണ്.പതിനേഴാം സഭയിൽ കെ. സുധാകരൻ ആണ് കണ്ണൂരിനെ(കോൺഗ്രസ്സ് ഐ)പ്രതിനിധീകരിക്കുന്നത്..

കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ ആദ്യ എം.എൽ.എ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ സി.കണ്ണൻ (1957-59) ആയിരുന്നു. തുടർന്ന് ആർ.ശങ്കർ (1960-64), ഇ.അഹമ്മദ് (1967-70), എൻ.കെ.കുമാരൻ (1970-77), പി.ഭാസ്കരൻ (1977-79, 1980-82, 1982-1987, 1987-91), എൻ.രാമകൃഷ്ണൻ (1991-96), കെ.സുധാകരൻ (1996-2001, 2001-2006, 2006-2009), എ.പി.അബ്ദുല്ലക്കുട്ടി (2009കകടന്നപള്ളി രാമചന്ദ്രൻ (2016 മുതൽ) എന്നിവരാണ്‌ കണ്ണൂരിനെ നിയമസഭയിൽ പ്രതിനിധീകരിച്ചത്.

ടൗൺഹാൾ

ഒരു സ്വകാര്യ കമ്മിറ്റിയുടെ കീഴിലുണ്ടായിരുന്ന ഏഴാം എഡ്വേർഡ് സ്മാരക ടൌൺഹാൾ 1937ൽ 12,000 രൂപയ്ക്ക് മുനിസിപ്പൽ കൌൺസിൽ വാങ്ങിച്ചു. പ്രസ്തുത ടൌൺഹാൾ പുനർനിർമ്മിക്കാൻ നടപടികൾ പൂർത്തിയായി വരുന്നു.

കല-സംസ്‌കാരം

തെയ്യം, തോറ്റം‌പാട്ടുകൾ, കളരിപയറ്റ്, മാപ്പിളപ്പാട്ടുകൾ, കോൽക്കളി പാട്ടുകൾ എന്നിവയായിരുന്നു പണ്ടു കാലത്തെ പ്രധാനപ്പെട്ട കലാപരിപാടികൾ. കണ്ണൂരിന്റെ സാംസ്കാരിക പൈതൃകം വളരെ പെരുമയാർജ്ജിച്ചതാണ്. നാടൻ കലാരൂപമായ തെയ്യമാണു പ്രധാന കലാരൂപം. പൂരക്കളിയാണു മറ്റൊരു പ്രധാനകല.

വിദ്യാഭ്യാസം

കണ്ണൂർ നഗരത്തിലെ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങൾ 19ആം നൂറ്റാണ്ടിൽ സ്ഥാപിതമായ ഗവ. ഗേൾസ് ഹൈസ്കൂളും, മുനിസിപ്പൽ ഹൈസ്കൂളുമായിരുന്നു. ആദ്യകാലത്ത് മലയാളം, ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ഇവിടെ ഉണ്ടായിരുന്നു. ഇന്ന് നഗരത്തിൽ നിരവധി സ്കൂളുകൾ ഉണ്ട്. പ്രശസ്തമായ കൃഷ്ണമേനോൻ സ്മാരക വനിതാ കോളജും, ശ്രീനാരായണ കോളേജും നഗരസഭാ പരിധിക്കു ഉള്ളിലായാണ് സ്‌ഥിതി ചെയ്യുന്നത്.

കണ്ണൂർ എയർപോർട്ട്

കേരളത്തിലെ കണ്ണൂർ ജില്ലയിലെ മട്ടന്നൂരിനടുത്ത് മൂർഖൻ പറമ്പിൽ നിർമ്മിച്ച വിമാനത്താവളമാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം. കണ്ണൂർ, തലശ്ശേരി പട്ടണങ്ങളിൽ നിന്ന് 25കിലോമീറ്റർ അകലെയാണ് വിമാനത്താവളം. വിമാനത്താവളം യാഥാർഥ്യമാകുന്നതോടെ കേരളത്തിലെ ഏറ്റവും വലുതും നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളം ആയി മാറിയിരിക്കുകയാണ് ഇത് 9ഡിസംബർ 2018ന് വാണിജ്യാടിസ്ഥാനത്തിൽ ഉദ്ഘാടനം ചെയ്‌തു

സന്ദർശിക്കേണ്ട സ്ഥലങ്ങൾ

സാമ്പത്തികം

കണ്ണൂർ ജില്ലയുടെ പ്രധാന സാമ്പത്തിക സ്രോതസ്സ് മലയോരമേഖലയിൽനിന്നുള്ള കാർഷിക വരുമാനം ആണ്.

ഇതും കാണുക

കണ്ണൂർ ജില്ല

ചിത്രശാല

പുറമെ നിന്നുള്ള കണ്ണികൾ

അവലംബം

  1. "Kannur Municipality General Details" (html) (in ഇംഗ്ലീഷ്). Retrieved 2010 മാർച്ച് 24. {{cite web}}: Check date values in: |accessdate= (help)
  2. http://www.ananthapuri.com/kannur.asp
  3. കേരള സംസ്കാര ദർശനം. പ്രൊഫ. കിളിമാനൂർ വിശ്വംഭരൻ. ജുലൈ‌ 1990. കാഞ്ചനഗിരി ബുക്സ്‌ കിളിമനൂർ, കേരള
  4. ജാതി വ്യവസ്ഥയും കേരള ചരിത്രവും. പി.കെ. ബാലകൃഷണൻ ജൂൺ 2005, കറന്റ്‌ ബൂക്സ്‌ തൃശ്ശൂർ. ISBN
  5. ചരിത്രത്തിലേക്കൊരു എത്തിനോട്ടം, പാമ്പൻ മാധവൻ, കണ്ണൂർ നഗരസഭാ 100 വാർഷിക സ്മരണിക
"https://ml.wikipedia.org/w/index.php?title=കണ്ണൂർ&oldid=3527383" എന്ന താളിൽനിന്ന് ശേഖരിച്ചത്