"റാണാ പ്രതാപ് സിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 40: വരി 40:
ഉദയസിംഹന്റെ മഹാറാണിയായിരുന്നു മേവാർ ഭരിച്ചിരുന്ന അന്നത്തെ ഭരണാധികാരി. ഭർത്താവിന്റെ മരണശേഷം മകനായ പ്രതാപസിംഹൻ പ്രായപൂർത്തിയാകുന്നതുവരെ (അവരുടെ മരണം വരെ) മേവാറിലേ റാണിയായി അവർതുടർന്നു. തന്റെ ചെറുപ്പത്തിൽ അനുജനായ ശക്തനുമായുണ്ടായ ആയുധവിദ്യയിൽ അനുജന്റെ ശ്രദ്ധയില്ലാത്ത ആയുധപ്രഹരത്തിൽ മഹാറാണി ജവന്ദബായ് മരിക്കുകയും അനുജനെ പ്രതാപ് സിംഗ് നാടുകടത്തുകയും ചെയ്തു.

== അക് ബറിന്റെ ആക്രമണം ==
== അക്ബറിന്റെ ആക്രമണം ==
[[ഹുമായൂൺ|ഹുമയൂണിനു]] ശേഷം അക്ബർ മുഗൾ രാജ്യ ചക്രവർത്തിയാവുകയും അന്നത്തെ ഹിന്ദുരാജാക്കന്മാരെ പലരേയും ചതുരുപായങ്ങൾ പ്രയോഗിച്ച്
[[ഹുമായൂൺ|ഹുമയൂണിനു]] ശേഷം അക്ബർ മുഗൾ രാജ്യ ചക്രവർത്തിയാവുകയും അന്നത്തെ ഹിന്ദുരാജാക്കന്മാരെ പലരേയും ചതുരുപായങ്ങൾ പ്രയോഗിച്ച്
തന്റെ അധീനതയിലാക്കിമാറ്റി. മേവാർ ചക്രവർത്തി പ്രതാപസിംഹനെ തോൽപ്പിക്കാൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും നടന്നില്ല, എന്നല്ല പലപ്പോഴും തോൽക്കുകയും ചെയ്തു. അന്നത്തെ പ്രധാന സമ്പന്ന രാജ്യങ്ങളായിരുന്ന ജയ് പൂർ, ഉദയപൂർ, കന്യാകുബ്ജം മുതലായ ശക്തരായ രജപുത്രരാജാക്കന്മർ പോലും അക്ബറിനു മുൻപിൽ അടിയറവു പറയുകയും കപ്പം കൊടുത്ത് സാമന്തന്മാരായി മാറുകയും ചെയ്തു. ഇതിനിടയിൽ ഒരു വെള്ളിനക്ഷത്രം പോലെ റാണാ പ്രതാപസിംഹൻ തിളങ്ങിനിന്നു. രജപുത്രരുടെ കൂട്ടത്തിൽ ഒരേഒരാൾ അക് ബർ തോൽപ്പിക്കാതെ നിൽക്കുന്നതിൽ ഈ സാമന്തന്മാർ രഹസ്യമായി അഭിമാനം കൊണ്ടു. പലപ്പോഴും ഇത് നല്ലപോലെ മനസ്സിലാക്കിയിരുന്ന അക്ബർ മേവാർ കീഴടക്കാതെ രാജ്യം തന്റെ കീഴിൽ കൊണ്ടു വരുവാൻ സാദ്ധ്യമല്ലെന്ന് കരുതി സർവ്വശക്തിയും പ്രയോഗിച്ച് പ്രതാപസിംഹനേ തോല്പിക്കണമെന്ന് തിരുമാനിച്ചു.

23:06, 12 ഫെബ്രുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

റാണാ പ്രതാപ് സിംഗ്
മഹാരാജാ മേവാർ
ഭരണകാലം1568–1597
മുൻ‌ഗാമിമഹാരാജാ ഉദയ് സിംഗ് II
പിൻ‌ഗാമിമഹാരാജാ അമർ സിംഗ്
രാജവംശംമേവാർ സാമ്രാജ്യം
പിതാവ്മഹാരാജാ ഉദയ് സിംഗ് II
മാതാവ്മഹാറാണി ജവന്ദബായ്

പുരാതന ഇന്ത്യയിലെ മേവാർ രാജ്യ ചക്രവർത്തിയായിരുന്നു മഹാരാജാ റാണാ പ്രതാപ് സിംഗ്. മുഗൾ രാജാവായിരുന്ന അക്ബറുമായി യുദ്ധത്തിൽ ഏർപ്പെട്ടെങ്കിലും അക്ബറിനു അദ്ദേഹത്തെ തോൽപ്പിക്കാനായില്ല. മറ്റു രജപുത്ര രാജാക്കന്മാർ സാമന്തരാജാവായി അക്ബറിനു കപ്പം കൊടുത്ത് പോന്നിരുന്നപ്പോൾ മേവാർ മഹാരാജാവായിരുന്ന പ്രതാപ് സിംഗ് മാത്രം അക്ബറിനോട് തോൽവി സമ്മതിക്കാതെ അകബറിനോട് എതിർത്ത് വിജയിച്ചു നിന്നു[1]. വളരെ വർഷങ്ങൾക്കു ശേഷം അക്ബറിന്റെ പുത്രനായ സലിം എന്ന ജഹാംഗീറുമായി യുദ്ധം ചെയ്ത് വിജയിക്കുകയുംചെയ്ത രജപുത്രരാജാക്കന്മാരിൽ പ്രധാനിയായിരുന്നു. മുഗളർക്ക് മുൻപിൽ തോൽവിയറിയാത്ത ചരിത്ര പ്രസിദ്ധനായിരുന്ന റാണാ പ്രതാപ് സിംഗിന്റെ കുതിരയുടെ പേരായിരുന്നു ചേതക്.[2]

ജനനവും ബാല്യവും

മേവാറിന്റെ രാജാവായ ഉദയ സിംഗ് രണ്ടാമന്റെ നാലു ആൺ മക്കളിൽ മൂത്ത പുത്രനായി 1540 മേയ് മാസം 09-നു[3] രാജസ്ഥാനിലെ പാലിയിൽ ജനിച്ചു. മാതാവ് : മഹാറാണി ജവന്ദബായ്, അദ്ദേഹത്തിന്റെ അനുജനായിരുന്നു ശക്ത സിംഗ്.

മാതാവിന്റെ മരണം

ഉദയസിംഹന്റെ മഹാറാണിയായിരുന്നു മേവാർ ഭരിച്ചിരുന്ന അന്നത്തെ ഭരണാധികാരി. ഭർത്താവിന്റെ മരണശേഷം മകനായ പ്രതാപസിംഹൻ പ്രായപൂർത്തിയാകുന്നതുവരെ (അവരുടെ മരണം വരെ) മേവാറിലേ റാണിയായി അവർതുടർന്നു. തന്റെ ചെറുപ്പത്തിൽ അനുജനായ ശക്തനുമായുണ്ടായ ആയുധവിദ്യയിൽ അനുജന്റെ ശ്രദ്ധയില്ലാത്ത ആയുധപ്രഹരത്തിൽ മഹാറാണി ജവന്ദബായ് മരിക്കുകയും അനുജനെ പ്രതാപ് സിംഗ് നാടുകടത്തുകയും ചെയ്തു.

അക്ബറിന്റെ ആക്രമണം

ഹുമയൂണിനു ശേഷം അക്ബർ മുഗൾ രാജ്യ ചക്രവർത്തിയാവുകയും അന്നത്തെ ഹിന്ദുരാജാക്കന്മാരെ പലരേയും ചതുരുപായങ്ങൾ പ്രയോഗിച്ച് തന്റെ അധീനതയിലാക്കിമാറ്റി. മേവാർ ചക്രവർത്തി പ്രതാപസിംഹനെ തോൽപ്പിക്കാൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും നടന്നില്ല, എന്നല്ല പലപ്പോഴും തോൽക്കുകയും ചെയ്തു. അന്നത്തെ പ്രധാന സമ്പന്ന രാജ്യങ്ങളായിരുന്ന ജയ് പൂർ, ഉദയപൂർ, കന്യാകുബ്ജം മുതലായ ശക്തരായ രജപുത്രരാജാക്കന്മർ പോലും അക്ബറിനു മുൻപിൽ അടിയറവു പറയുകയും കപ്പം കൊടുത്ത് സാമന്തന്മാരായി മാറുകയും ചെയ്തു. ഇതിനിടയിൽ ഒരു വെള്ളിനക്ഷത്രം പോലെ റാണാ പ്രതാപസിംഹൻ തിളങ്ങിനിന്നു. രജപുത്രരുടെ കൂട്ടത്തിൽ ഒരേഒരാൾ അക് ബർ തോൽപ്പിക്കാതെ നിൽക്കുന്നതിൽ ഈ സാമന്തന്മാർ രഹസ്യമായി അഭിമാനം കൊണ്ടു. പലപ്പോഴും ഇത് നല്ലപോലെ മനസ്സിലാക്കിയിരുന്ന അക്ബർ മേവാർ കീഴടക്കാതെ രാജ്യം തന്റെ കീഴിൽ കൊണ്ടു വരുവാൻ സാദ്ധ്യമല്ലെന്ന് കരുതി സർവ്വശക്തിയും പ്രയോഗിച്ച് പ്രതാപസിംഹനേ തോല്പിക്കണമെന്ന് തിരുമാനിച്ചു.

സലിമിന്റെ തോൽവി

അക്ബർ തന്റെ മൂത്ത പുത്രനായ സലിമിനെ (ജഹാംഗീർ) സർവ്വസൈന്യാധിപനായി നീയമിക്കുകയും സലിമിന്റെ നേതൃത്വത്തിൽ അക്ബറിന്റെ സൈന്യം മേവാർ ആക്രമിക്കുകയും ചെയ്തു. റാണാ പ്രതാപ് സിംഗിന്റെ നേതൃത്വത്തിൽ രജപുത്ര സൈന്യവുമായി ഹൽദിഘട്ട് എന്ന സ്ഥലത്തുവച്ച് ഏറ്റുമുട്ടി. പ്രതാപ് സിംഗിനെ വധിക്കരുതെന്ന് അക്ബർ പ്രത്യേകം നിർദ്ദേശം കൊടുത്തിരുന്നെങ്കിലും അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ കീഴടക്കാൻ സാധ്യമല്ലന്ന് വളരെ പെട്ടെന്നുതന്നെ ജഹാംഗീറിനു മനസ്സിലായി.

ആനപ്പുറത്തേറിയെത്തിയ സലിം രാജകുമാരനെ ചേതകിന്റെ പുറത്തേറിയെത്തിയ റാണാ പ്രതാപിന്റെ ആക്രമണം പൂർണ്ണതോൽവി പറഞ്ഞു മടക്കി. പക്ഷേ ആ യുദ്ധത്തിൽ ഒറ്റയ്ക്കു പോരാടിയ പ്രതാപ് സിംഗിന് മാരകമായ മുറിവേക്കുകയും, മേവാറിന്റെ സൈന്യത്തിനു വളരെയേറെ നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു. റാണാ പ്രതാപിന്റെ ആഴത്തിലുള്ള മുറിവു കാരണം ചോര വാർന്ന് അവശനായ അദ്ദേഹത്തിന്റെ കാഴ്ച ശക്തി കുറയുകയും അതുമനസ്സിലാക്കിയ ചേതക് അദ്ദേഹത്തേയും കൊണ്ട് അവിടെ നിന്നും രക്ഷപ്പെടുകയും ചെയ്തു. പക്ഷേ ചാരന്മാരായി പിന്തുടർന്ന മുഗളന്മാർ അദ്ദേഹത്തെ കണ്ടു പിടിക്കുകയും ചോര വർന്ന് അവശനായ അദ്ദേഹത്തോട് വീണ്ടും ഏറ്റുമുട്ടി.

അതുവരെ എതിർ ചേരിയിലായി മുഗളർക്കൊപ്പം നിന്ന് യുദ്ധം ചെയ്ത പ്രതാപ് സിംഗിന്റെ അനുജനായ ശക്തസിംഗ് ജ്യേഷ്ഠന്റെ ധീരമായ പോരാട്ടത്തിൽ ചേട്ടനോടുള്ള ആരാധനകൂടുകയും അദ്ദേഹത്തിനെ സഹായിച്ചു. ശക്തൻ പ്രതാപനോട് ക്ഷമ ചോദിക്കുകയും അദ്ദേഹത്തിന്റെ മഹത്ത്വമറിയാതെ ചെറുപ്പത്തിന്റെ ചെയ്ത വിവരക്കേടിൽ ദുഖിക്കുകയും ചെയ്തു. പക്ഷേ ഇതിനോടകം മേവാർ മുഗളർ പിറ്റിച്ചെടുത്തിരുന്നു. വീണ്ടുമുണ്ടായ യുദ്ധത്തിൽ മുഗളരെ തോൽപ്പിക്കുകയും മേവാറും, കൂട്ടത്തിൽ പല രജപുത്രരാജ്യങ്ങളും റാണാ പ്രതാപ് സിംഗ് തന്റെ രാജ്യത്തോട് ചേർത്ത് രാജ്യം കൂടുതൽ സമ്പന്നമാക്കി.

ചേതക് എന്ന കുതിര

ഹൽദിഘട്ട് യുദ്ധത്തിൽ ചേതകിനു മുകളിലേറി യുദ്ധം ചെയ്യുന്ന റാണാ പ്രതാപ് സിംഗ് - ഉദയ് പൂർ കൊട്ടാരത്തിനു മുൻപിലെ പ്രതിമ

പൃഥ്വിരാജ്

മുഗൾ രാജാവായിരുന്ന അക്ബറിന്റെ സദസ്സിലേ പ്രധാന ഒരംഗമായിരുന്നു പൃഥ്വിരാജ്. മുഗളരുടെ ആസ്ഥാന കവിയായിരുന്ന അദ്ദേഹം. അദ്ദേഹത്തിന്റെ പത്നി ജോശി; ഒരിക്കൽ ജോശി അക്ബറിന്റെ കൊട്ടാരത്തിൽ കറങ്ങി നടക്കുമ്പോൾ രാജാവിന്റെ കണ്ണിൽ പെടുകയും സുന്ദരിയായ ജോശിയെ ആഗ്രഹിച്ചിരുന്ന അക്ബർ ഈ അവസരം പ്രയോജനപ്പെടുത്താൻ ശ്രമിച്ചു. പക്ഷേ അദ്ദേഹത്തേ അമ്പരപ്പിച്ചു കൊണ്ട് ഈ രജപുത്രസ്ത്രി തന്റെ മടിയിൽ സൂക്ഷിച്ചിരുന്ന കഠാര എടുത്ത് സ്വന്തം മാറിൽ കുത്തിയിറക്കി ആത്മഹത്യ ചെയ്തു. തന്റെ പത്നിയുടെ മരണകാരണം അക്ബർ ആണന്നു മനസ്സിലാക്കിയ പൃഥ്വിരാജിനു അക്ബറോട് കൂടുതൽ പക തോന്നുകയും ചെയ്തു.

ഇതിനുശേഷം അദ്ദേഹം അക്ബറിനെതിരായി കത്തുകളും (ലേഖനങ്ങൾ), കവിതകളും എഴുതി അക്ബറിന്റെ സാമന്തരാജ്യങ്ങളിൽ പ്രചരിപ്പിച്ചു. കൂടാതെ റാണാ പ്രതാപ് സിംഗിനെ പ്രശംസിച്ച് നിരവധി കവിതകൾ എഴുതി അദ്ദേഹം റാണായോടുള്ള സൗഹൃദം അറിയിച്ചു. മുഗൾ രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ വിമർശനവും പൃഥ്വിരാജിനു പറ്റിയ ദുരന്തകഥയും പ്രചരിപ്പിക്കുക വഴി നിരവധി രാജ്യങ്ങൾ റാണായെ ബഹുമാനിക്കുകയും സഹായിക്കുകയും ചെയ്തു.

മരണം

അവലംബം

  1. ഉദയപൂർ രാജാക്കന്മാർ
  2. മഹാറാണാ പ്രതാപ് സിംഗ് -- മേവാർ
  3. മഹാറാണാ പ്രതാപ് സിംഗ് -- മേവാർ
"https://ml.wikipedia.org/w/index.php?title=റാണാ_പ്രതാപ്_സിംഗ്&oldid=3526779" എന്ന താളിൽനിന്ന് ശേഖരിച്ചത്