"എ.കെ. പ്രേമജം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം ശരിയാക്കുന്നു (via JWB)
A. K. Premajam
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1: വരി 1:
{{prettyurl|A.K. Premajam}}
[[പ്രമാണം:Premajam.png|ലഘുചിത്രം|A. K. Premajam]]{{prettyurl|A.K. Premajam}}
{{Infobox Indian politician
{{Infobox Indian politician
| name = A.K Premajam
| name = A.K Premajam

07:18, 6 ഫെബ്രുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:Premajam.png
A. K. Premajam
A.K Premajam
Member of the Indian Parliament
for Vatakara
ഓഫീസിൽ
1998–2004
മുൻഗാമിO. Bharatan
പിൻഗാമിP. Satheedevi
വ്യക്തിഗത വിവരങ്ങൾ
ജനനം (1938-12-08) 8 ഡിസംബർ 1938  (85 വയസ്സ്)
Pallikkunnu, Kannur, Kerala
രാഷ്ട്രീയ കക്ഷിCommunist Party of India
പങ്കാളിDr. K. Ravindranath
കുട്ടികൾTwo
ഉറവിടം: [1]

കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കളിലൊരാളും മുൻ ലോക്‌സഭാംഗവും കോഴിക്കോട് കോർപ്പറേഷൻ മുൻ മേയറുമാണ്[1] എ.കെ. പ്രേമജം (ജനനം: 1938 ഓഗസ്റ്റ് 12). വടകരയെ പ്രതിനിധീകരിച്ച് പന്ത്രണ്ടാം ലോക്‌സഭയിലും പതിമൂന്നാം ലോക്‌സഭയിലും അംഗമായി.[2]

ജീവിതരേഖ

1938 ഓഗസ്റ്റ് 12-ന് കണ്ണൂർ ജില്ലയിലെ പള്ളിക്കുന്നിൽ കെ. കുഞ്ഞിരാമന്റെയും എ.ടി. യശോദയുടെയും മകളായി ജനിച്ചു. ചരിത്രത്തിൽ ബിരുദാനന്തരബിരുദം നേടിയ ഇവർ കോഴിക്കോട് പ്രൊവിഡൻസ് കോളേജ്, തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് കോളേജ് അദ്ധ്യാപികയായി ജോലി നോക്കി.[2]

രാഷ്ട്രീയരംഗത്ത്

സി.പി.ഐ.(എം.) അംഗമായ പ്രേമജം 1995-ലാണ് ആദ്യമായി കോഴിക്കോട് കോർപ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 1995-98 കാലഘട്ടത്തിൽ കോഴിക്കോട് കോർപ്പറേഷൻ മേയറുമായി. 1998-ൽ പന്ത്രണ്ടാം ലോക്‌സഭയിലേക്കും 1999-ൽ പതിമൂന്നാം ലോക്‌സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.[2] 2010-ൽ വീണ്ടും കോഴിക്കോട് കോർപ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇവർ 2010 നവംബർ 9-ന് മേയറായി രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്തു.[1] 2015 വരെ അവർ അധികാരത്തിൽ തുടർന്നു.

അവലംബം

  1. 1.0 1.1 "മേയർമാർ അധികാരമേറ്റു". മാതൃഭൂമി. 9 നവംബർ 2010. Retrieved 9 നവംബർ 2010.
  2. 2.0 2.1 2.2 "Thirteenth Lok Sabha Members Bioprofile". Lok Sabha. Retrieved 9 നവംബർ 2010.
"https://ml.wikipedia.org/w/index.php?title=എ.കെ._പ്രേമജം&oldid=3524426" എന്ന താളിൽനിന്ന് ശേഖരിച്ചത്