"കേരളത്തിലെ ജാതി സമ്പ്രദായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 96: വരി 96:
====ചെറു ജന്മാവകാശികൾ====
====ചെറു ജന്മാവകാശികൾ====
*[[തീയർ]]<ref>https://shodhganga.inflibnet.ac.in/handle/10603/15849</ref>, പൂജാരി, വൈദ്യ
*[[തീയർ]]<ref>https://shodhganga.inflibnet.ac.in/handle/10603/15849</ref>, പൂജാരി, വൈദ്യ
*[[കമ്മാളർ]] (വിശ്വകർമ്മജർ) ([[തട്ടാൻ]] , [[കൊല്ലൻ]], [[ആശാരി]])
*[[കമ്മാളർ]] (വിശ്വകർമ്മജർ) ([[ശിൽപ്പി]], [[തട്ടാൻ]] , [[കൊല്ലൻ]], [[ആശാരി]], മൂശാരി, പെരുംകൊല്ലാൻ, തച്ചൻ, കരുവാൻ)
*[[കണിയാൻ]]
*[[കണിയാൻ]], കണിശു, കളരിപണിക്കാർ, കണിയാർ


====വെറും പാട്ടക്കാർ====
====വെറും പാട്ടക്കാർ====

09:06, 5 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ത്യയിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ചു വൈകിയാണ് കേരളത്തിൽ ജാതിവ്യവസ്ഥ നിലവിൽ വന്നത്[അവലംബം ആവശ്യമാണ്]. ചേര സാമ്രാജ്യത്തിന്റെ അധഃപതനത്തിനുശേഷം നമ്പൂതിരിമാർ സ്വാധീനശക്തിയുള്ളവരായി മാറുകയും തുടർന്ന് ജാതിവ്യവസ്ഥ നിലവിൽ വന്നു എന്നും കരുതപ്പെടുന്നു. സവർണ്ണരെന്നും അവർണ്ണരെന്നും ഉള്ള വ്യത്യാസം വർണ്ണത്തെ അടിസ്ഥാനമാക്കിയാണെങ്കിലും[അവലംബം ആവശ്യമാണ്] അതിലുപരി മറ്റു പല ഒളിഞ്ഞിരിക്കുന്ന വസ്തുതകളും ജാതി നിർണ്ണയത്തിൽ പ്രതിഫലിച്ചുകാണാം

ചരിത്രം

ഇന്ത്യയിലെ തന്നെ ജാതിവ്യവസ്ഥയുടെ ഉത്പത്തിയെപ്പറ്റി രണ്ട്‌ സിദ്ധാന്തങ്ങൾ ആണ്‌ നിലവിലുള്ളത്‌. ഒന്ന് ആര്യന്മാർ ഇന്ത്യയിൽ വരുന്നതിനു മുന്നേ തന്നെ ഇവിടെ ജാതി സമ്പ്രദായങ്ങൾ നിലവിൽ ഉണ്ടായിരുന്നു എന്നും മറ്റേത്‌ ആര്യന്മാരാണ്‌ ജാതി സമ്പ്രദായം ആരംഭിച്ചതെന്നുമാണ്‌. കേരളത്തിൽ ജാതി സമ്പ്രദായം ആരംഭിച്ചത് ആര്യന്മാരാണെന്ന് വില്ല്യം ലോഗൻ മലബാർ മാനുവൽ എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.[1] ആദ്യത്തേതിന്‌ തെളിവുകളുടെ പിൻബലമില്ല. ആര്യന്മാരുടെ വരവിനു മുന്ന് ജാതി വ്യവസ്ഥ നിലനിന്നു എന്നതിനോ സാമൂഹ്യ വ്യവസ്ഥിതി എങ്ങനെയായിരുന്നു എന്ന് അറിയുന്നതിനോ ശക്തമായ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല. അതിനാൽ രണ്ടും ഖണ്ഡിക്കുക പ്രയാസമാണ്‌. എന്നാൽ ദക്ഷിണേന്ത്യയിലെ സാമൂഹിക സ്ഥിതിയെപറ്റി വ്യക്തമാക്കുന്ന സാഹിത്യ രേഖകൾ ആണ്‌ സംഘകാലത്തേത്‌. എന്നാൽ അന്നും ജാതിയുടെ പേരിൽ വ്യക്തമായ തിരിവുകൾ ഉണ്ടായിരുന്നില്ല.

ആയർ, കുറവർ, വെള്ളാളർ, പരവർ എന്നിങ്ങനെയുള്ള ജനവിഭാഗങ്ങൾ ആണ്‌ അന്ന് കേരളത്തിൽ ഉണ്ടായിരുന്നത്‌. എന്നാൽ ഇത്‌ ജാതിയെക്കുറിക്കുന്ന വിഭാഗീയതയല്ല മറിച്ച്‌ അവരവർ വസിക്കുന്ന സ്ഥലത്തിന്റെ അടിസ്ഥാനത്തിൽ അറിയപ്പെടുന്ന പേരാണ്‌[അവലംബം ആവശ്യമാണ്]. ഒരോ കൃതികളും അതത്‌ സ്ഥലത്തെ ജനങ്ങളെപറ്റിയുള്ളവയാണ്‌.

സംഘ കാലത്തെ തമിഴരുടെ ഇടയിൽ പറയൻ (പറകൊട്ടുന്നവൻ), കടമ്പൻ (കർഷകൻ), തുടിയൻ (തുടികൊട്ടുന്നവൻ), പാണൻ (പാട്ടു പാടുന്നവൻ) എന്നീ വിഭാഗങ്ങൾ ഉണ്ട്‌ എന്ന് തൊൽകാപ്പിയർ, അദ്ദേഹത്തിനു ശേഷം ജീവിച്ചിരുന്ന മാങ്കുടിക്കീഴാർ എന്നിവർ സൂചിപ്പിച്ചിരിക്കുന്നു. എന്നാൽ അതും ജാതികൾ ആണെന്നു പറയുന്നില്ല. തൊഴിൽ സംബന്ധമായ തിരിവുകൾ മാത്രമേ അർത്ഥമാക്കുന്നുള്ളൂ.

പൊതുവേ പറഞ്ഞാൽ സംഘകാലത്തോ അതിനു മുമ്പോ തെക്കേ ഇന്ത്യയിൽ ഇന്നു കാണുന്ന മട്ടിലുള്ള ജാതി വ്യവസ്ഥ നിലനിന്നിരുന്നില്ല. ഗംഗാസമതലത്തിൽ നിന്ന് പിൽക്കാലത്തു നടന്ന കുടിയേറ്റങ്ങൾക്കു ശേഷമാണ് പഴയ സ്ഥിതിക്കു മാറ്റം വരുന്നത്. ഉത്തരേന്ത്യൻ ജനപദങ്ങളിൽ നിന്ന് ക്രി.വ. നാലാം നൂറ്റാണ്ടുമുതലായിരിക്കണം തെക്കൻ ദേശങ്ങളിലേക്ക് കൂട്ടത്തോടെയുള്ള അധിനിവേശം ആരംഭിച്ചത്‌. അതിനു മുന്നേതന്നെ ഉത്തരേന്ത്യയിൽ അനിഷേധ്യ മേധാവിത്വം ഉറപ്പിച്ചിരുന്ന അവർ ആദ്യം ചെറിയ കുലങ്ങളേയും മറ്റും എതിർത്ത്‌ തോൽപ്പിച്ചു. കൂടുതൽ എതിർപ്പ്‌ പ്രകടിപ്പിച്ചവരേയും അവർക്ക്‌ ഭയമുണ്ടായിരുന്ന വർഗ്ഗത്തേയും അവർ ദസ്യുക്കൾ എന്നാണ്‌ വിളിച്ചിരുന്നത്‌ [2] . അവർക്ക്‌ കീഴ്‌പെട്ടവരെ അവർക്ക്‌ അഭിമതരായ ജാതിക്കാരാക്കി മാറ്റി. എന്നാൽ അവർക്ക്‌ കീഴ്‌പെടുത്താനാവാത്തവരുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ അവർ കണ്ടെത്തിയ മാർഗ്ഗമാണ്‌ ജാതിവ്യവസ്ഥ. ദ്രാവിഡ രാജാക്കന്മാരുമായി സൌഹൃദത്തിലായി അവർക്ക്‌ ക്ഷത്രിയ പദവി കൽപിച്ചു നൽകി ബ്രാഹ്മണർക്ക്‌ തൊട്ടു താഴെയുള്ള സ്ഥാനക്കാരാക്കി. ദ്രാവിഡ ദൈവങ്ങൾക്ക്‌ വേദ പരിവർത്തനം നടത്തി ആര്യന്മാരാക്കി. വടക്കേ ഇന്ത്യയിലെ അന്നത്തെ ദൈവമായ പശുപതി ബ്രാഹ്മണദൈവമാക്കപ്പെട്ടു, ദക്ഷിണേന്ത്യയിലെ കുറവരുടെ ദൈവമായ മുരുകനെ ശിവപുത്രനായ കാർത്തികേയനായും മറവരുടെ കൊറ്റവയെ പാർവതിയായും ആയന്മാരുടെ ദൈവമായ മായോനെ കൃഷ്ണനായും വെള്ളാളരുടെ ഇന്ദ്രനെ ആര്യന്മാരുടെ ഇന്ദ്രനായും പരവരുടെ വരുണനെ വിഷ്ണുവായും സ്വാംശീകരിച്ചു. ഇതോടൊപ്പം രാജാക്കന്മാരുടെ കുലത്തെ മഹാഭാരത പരാമർശിതമായ സൂര്യ, ചന്ദ്ര, യദു വംശങ്ങളോട്‌ ബന്ധിച്ചു. അവരെ സംബന്ധിച്ചിടത്തോളം ഇത്‌ മഹത്തായ പാരമ്പര്യം ദാനമായി ലഭിക്കുന്നതിനു തുല്യമായിരുന്നു. തെക്കേ ഇന്ത്യയിലാണ്‌ അവർക്ക്‌ കൂടുതൽ എതിർപ്പുകൾ നേരിടേണ്ടി വന്നത്‌.

ഉത്തരേന്ത്യയിൽ ബുദ്ധ-ജൈനമതങ്ങൾ ശക്തമായതോടെയായിരിക്കണം[അവലംബം ആവശ്യമാണ്] തെക്കേ ഇന്ത്യ ലക്ഷ്യമാക്കി ബ്രാഹ്മണർ പ്രയാണം ആരംഭിച്ചത്‌. കർണ്ണാടകത്തിലെ കദംബ രാജാവായ മയൂരശർമ്മന്‌ ക്ഷത്രിയ പദവി നൽകി ആര്യ പുരോഹിതർ പ്രസ്ഥാനം ആരംഭിച്ചു. കർണ്ണാടകത്തിൽ വ്യാപകമായ സ്വീകരണം ലഭിക്കുകയും രാജാവ്‌ ബ്രാഹ്മണർക്കധിവസിക്കുവാനുള്ള സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തതോടെ ആര്യന്മാർ അനിഷേധ്യ ശക്തിയായി മാറി. നാട്ടുകാരിൽ ജാതി വ്യവസ്ഥ ഏർപ്പെടുത്തി.

കർണ്ണാടകം വഴി കേരളത്തിലും തമിഴകത്തിലും പ്രവേശിച്ച ബ്രാഹ്മണർ രാജാക്കന്മാരെ സ്വാധീനിച്ച്‌ അവരുടെ വേദജ്ഞാനം മന്ത്ര തന്ത്ര ജ്ഞാനം മുതലായവയാൽ ഒട്ടുമിക്ക രാജാക്കന്മാരെയും വശത്താക്കാൻ അവർക്ക്‌ കഴിഞ്ഞു[അവലംബം ആവശ്യമാണ്]. ഏതാനും ഉയർന്ന വ്യാപാരങ്ങൾ ചെയ്തിരുന്ന ജനവിഭാഗത്തെ ബ്രാഹ്മണ മതം സ്വീകരിപ്പിച്ചെങ്കിലും അവർക്ക്‌ താഴ്‌ന്ന സ്ഥാനങ്ങൾ നൽകി പോന്നു. വാണിജ്യം തൊഴിലാക്കിയവരെ ശൈവർ എന്ന സ്ഥാനം നൽകി അവർക്ക്‌ അഭിമതരാക്കി. എതിർത്ത്‌ നിന്ന എല്ലാവരേയും ശ്രൂദ്രർ എന്ന സ്ഥാനം നൽകി അനഭിമതരാക്കി.

കേരളത്തിൽ നായന്മാർക്ക്‌ ഒരു വിശേഷ സ്ഥാനം കൽപിച്ചു നൽകുകയുണ്ടായി. കേരള ബ്രാഹ്മണരായ നമ്പൂതിരിമാരിൽ മൂത്ത സഹോദരനുമാത്രമേ സ്വജാതിയിൽ നിന്ന് വിവാഹം കഴിക്കുവാനുള്ള അവകാശം സിദ്ധിച്ചിരുന്നുള്ളൂ. സ്വത്തിന്‌ നിരവധി അവകാശികൾ ഇല്ലാതിരിക്കുവാനുള്ള ശ്രമമായി രൂപപ്പെടുത്തിയ ആചാരമായിരുന്നു ഇത്‌. മറ്റു സഹോദരന്മാർക്ക്‌ നായർ സ്ത്രീകളുമായുള്ള സംബന്ധം ഏർപ്പാടാക്കി. നായർ യുവാക്കളെ സൈന്യത്തിൽ ചേർത്തു.[3]

നായർ യുവാക്കൾ വാൾ എന്തി എവിടേയും നടന്നിരുന്ന കാഴ്ചയും ഇതിന്‌ ശക്തിയാവുന്ന തെളിവായി ചിലർ ചൂണ്ടിക്കാണിക്കുന്നു. സംഘകാലത്ത്‌ അന്നത്തേക്കാൾ തീവ്രമായ യുദ്ധങ്ങളും സമരങ്ങളും നടന്നിരുന്നു. അക്കാലത്ത്‌ സൈനികർ പോലും വഴിയിലൂടെ വാളും പിടിച്ച്‌ നടന്നിരുന്നില്ല. പ്രാകൃതമായ പ്രവർത്തികളിൽ ഏർപ്പെട്ടിരുന്നില്ല. സംഘകാലത്ത്‌ ക്രമസമാധാന പാലന ചുമതലയുണ്ടായിരുന്ന ചാന്നാർമാർക്കു[അവലംബം ആവശ്യമാണ്] പോലും ആരെയും കൊല്ലാനുള്ള അവകാശങ്ങൾ ഉണ്ടായിരുന്നില്ല. പിന്നെ സാമ്രാജ്യത്ത്‌ വിസ്തൃതി കുറയുകയും വിദേശാക്രമണം കുറയുകയും ചെയ്തു. അക്കാലത്ത്‌ നായന്മാർ നമ്പൂതിരിമാർക്ക്‌ അകമ്പടി പോയത്‌ മറ്റുള്ളവർക്കിടയിൽ ഭയഭക്തി ബഹുമാനങ്ങൾ സൃഷ്ടിക്കാനുള്ള ഒരു പുകമറയായാണ്‌ സോമൻ ഇലവംമൂട്‌ കരുതുന്നത്‌.[4]

ജനങ്ങളുടെ ഇടയിൽ ആദ്യമെല്ലാം വൻ പ്രതിഷേധങ്ങളും സംഘർഷങ്ങളും നിലനിന്നിരുന്നു എന്നും രാജാക്കന്മാരുടെ ഇടയിൽ നടന്ന പരിവർത്തനവും പലർക്കും അനൗചിത്യ പൂർവ്വമായ സ്ഥാനമാനങ്ങൾ നൽകപ്പെട്ടത്‌ സാമാന്യ ജനത്തിന്‌ ഇഷ്ടമായിരുന്നില്ല എന്നുമാണ്‌ വിശ്വസിക്കുന്നത്‌.

അവർ ശക്തി സംഭരിച്ചതോടെ ക്ഷേത്രങ്ങൾ പതിയെ കൈവശപ്പെടുത്താൻ തുടങ്ങി. അവിടേയും എതിർപ്പുകൾ നേരിടേണ്ടിവന്നതായി നിരവധി പരാമർശങ്ങൾ ഉണ്ട്‌. ക്ഷേത്രങ്ങൾ സ്വന്തമാക്കിയ അവർ ഭൂസ്വത്തുക്കൾക്കു മേലുള്ള അവകാശങ്ങൾ ക്ഷേത്രങ്ങളുടെ പേരിൽ നിന്ന് സ്വന്തം പേരിലേക്ക്‌ മാറ്റി. ഇതിനായി പല കുതന്ത്രങ്ങളും രേഖകളും ചമച്ചു. സംഘകാലത്ത്‌ കാര്യമായ പേരില്ലാതിരുന്ന ഇവർ പതിനൊന്നാം നൂറ്റാണ്ടോടെ ജന്മിമാരും കോടീശ്വരന്മാരുമായിത്തീർന്നു. കൂടുതൽ എതിർപ്പുകൾ ഇല്ലാതിരിക്കാനായി നമ്പൂതിരിമാർക്ക്‌ സ്വീകാര്യമായിരുന്ന ജാതിക്കാരെ കൂടുതൽ ഉയർന്ന സ്ഥാനങ്ങൾ നൽകി.

അഞ്ചു തിണകളിലും ഒരേ തൊഴിൽ ചെയ്ത്‌ ജീവിക്കുന്നവരെല്ലാം തന്നെ തൊഴിലിന്റെ അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ടു. രക്തബന്ധമുള്ളവർ പോലും വിവിധ ജാതിക്കാരായി. ഒരു ബന്ധമില്ലാത്ത പലരും ഒരേ ജാതിക്കാരായിത്തീർന്നു.

ഈ ജാതികൾ തമ്മിൽ ഐക്യം ഉണ്ടാവുകയും അത്‌ തങ്ങളുടെ ഭാവിക്ക്‌ അപകടം സൃഷ്ടിക്കുവാൻ ഇടയാവുകയും ചെയ്യാതിരിക്കാൻ ജാതികൾ താഴ്‌ന്ന ജാതിക്കാരോട്‌ തൊടൽ തീണ്ടൽ എന്നീ അതിർ വരമ്പുകൾ സൃഷ്ടിച്ചു. എല്ലാ ജാതിക്കാർക്കും ഇത്‌ താഴ്‌ന്ന ജാതിക്കാരോട്‌ പ്രയോഗിച്ച്‌ ചാരിതാർത്ഥ്യം അടയാൻ പറ്റുന്ന ഒരു അഭിമാനപ്രശ്നമാക്കി മാറ്റി. ഇത്‌ സംഘടിത ശക്തി ചെറുക്കാനുള്ള ജന്മി മേധാവിത്യത്തിന്റെ വജ്രായുധമായിരുന്നു. [5]

തരം തിരിവ് (ചരിത്രം)

ഫ്യൂഡൽ വ്യവസ്ഥ നിലവിൽ വന്ന കാലം (ഏകദേശം ഏട്ടാം നൂറ്റാണ്ടൂ) മുതൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം വരെ കേരളത്തിലെ സമൂഹത്തെ സവർണർ, അവർണർ എന്നീ രണ്ടു വിഭാഗങ്ങളായി മാറ്റി നിർത്തിയിരുന്നു.

ബ്രാഹമണർ, ക്ഷത്രിയർ, അന്തരാളർ, ജാതിമാത്രർ, അമ്പലവാസികൾ, സങ്കരവർണ്ണക്കാർ, ശൂദ്രർ (പാരമ്പര്യകുലത്തൊഴിൽ ഉള്ള എല്ലാ നായർ വിഭാഗവും) എന്നിവർ സവർണ്ണരായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. നായരിലെ ഉപജാതി വ്യവസ്ഥയിൽ മേൽത്തട്ടിലുള്ളവർക്ക് ക്ഷത്രിയ സ്ഥാനം കല്പിക്കപ്പെട്ടിരുന്നു. കേരളത്തിലെ നാട്ടുരാജാക്കൻമാരധികവും ഈ വിഭാഗത്തിലുള്ളവരായതാകാം അതിന് കാരണം. കേരളത്തിൽ ഏറ്റവും അധികം ഭൂ പ്രദേശങ്ങളെ അടക്കി ഭരിച്ച സാമൂതിരിക്ക് നമ്പൂതിരിമാർ ആ പരിഗണന നല്കിയിരുന്നുമില്ല. ഒരു കാലഘട്ടംവരെ കേരളത്തിൽ വൈശ്യർ എന്നൊരു വിഭാഗം ഉണ്ടായിരുന്നില്ല. നമ്പൂതിമാർ ഭരണാധികാരികളല്ലാത്ത നായൻമാരെയും ശൂദ്രരായി കാണാൻ താല്പര്യപ്പെട്ടിരുന്നതാണത്രേ അതിനു കാരണം. ശൂദ്രർ എന്നും തങ്ങൾക്ക് വിധേയരാവണം എന്ന വിശ്വാസപ്രമാണം പുലർത്തുകയും അതിന് വേണ്ടി ശ്രമിക്കയും അവർ ചെയ്തിരുന്നു.

എണ്ണത്തിൽ വളരെ കുറവ്‌ എങ്കിലും കേരളത്തിൽ ഹിന്ദു വൈശ്യ വിഭാഗമായ്‌ വാണിക,വാണിക വൈശ്യ (കൊങ്കിണി വൈശ്യർ), ആര്യ വൈശ്യ, തരകൻ, യാവാരി, ഏലൂർ ചെട്ടി, സാധു ചെട്ടി എന്നീ ജാതികളും ഉണ്ട്‌ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; അസാധുവായ പേരുകൾ, ഉദാ: too many

ബാക്കി ഹിന്ദു ജനവിഭാഗത്തെ അവർണരായും ഗണിച്ചിരുന്നു. ഇവരിൽ കുലത്തൊഴിൽ ചെയ്തിരുന്ന ചില വിഭാഗങ്ങളെ (കണിയാർ, കമ്മാളർ അഥവാ വിശ്വകർമജൻ തുടങ്ങിയവ) രണ്ടു ഗണങ്ങൾക്കും അത്യന്താപേക്ഷിതമായും കണ്ടിരുന്നു.

സവർണ്ണ ജാതികൾ

ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിൽ ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നീ വർണ്ണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ കേരളത്തിൽ അങ്ങനെ ഇല്ലായിരുന്നു. ബ്രാഹ്മണരും ശൂദ്രരും ആയിരുന്നു കേരളത്തിൽ ഉണ്ടായിരുന്നത്‌. അതിനുള്ള പ്രധാന കാരണം ബ്രാഹ്മണർ ഒഴികെ ബാക്കി ഉള്ളവർ ഉപനയനം ചെയ്തിരുന്നില്ല എന്നതായിരുന്നു എന്നാൽ ചെറിയ തോതിൽ അയൽദേശങ്ങളിൽ നിന്നും കുടിയേറിയ പൂണുൽ ധരിക്കുന്നതും ധരിക്കാത്തതുമായ വൈശ്യന്മാർ ഉണ്ടായിരുന്നു (വാണിക വൈശ്യ, മൂത്താൻ, വാണിയർ, മന്നാഡിയാർ, തരകൻ, കൊങ്കിണികൾ എന്നിവ) ഇവരെ നായർമ്മാർക്ക്‌ സമാനസ്താനം ഉള്ളവർ ആയും ചിലപ്പോൾ നായർമ്മാരിലെ തന്നെ ഉപജാതി ആയും പരിഗണിക്കപ്പെട്ടിരുന്നു (എന്നാൽ അങ്ങോട്ടും ഇങ്ങോട്ടും തൊട്ടുകൂടായ്മയും വിവാഹത്തിൽ നിന്നു വിട്ട്‌ നിൽക്കലും ഉണ്ടായിരുന്നു).

ബ്രാഹ്മണന്മാരും ക്ഷത്രിയന്മാരും വൈശ്യന്മാരും ഉപനയനം ചെയ്ത്‌ ക്രമത്തിൽ വെള്ള, മഞ്ഞ, കാവി നിറങ്ങളിൽ ഉള്ള പൂണൂൽ ധരിക്കുമായിരുന്നു. ബ്രാഹ്മണർ അല്ലാത്ത രാജാക്കന്മാരെ പോലും നമ്പൂതിരിമാർ ക്ഷത്രിയർ ആയി കണക്കാക്കിയിരുന്നില്ല. അവരെ ശൂദ്രർ എന്നായിരുന്നു നമ്പൂതിരി ബ്രാഹ്മണർ കണക്കാക്കിയിരുന്നത്‌. എന്നാലും രാജ്യം ഭരിച്ചിരുന്ന കുടുബങ്ങൾക്ക്‌ ക്ഷത്രിയ സ്ഥാനം ഉണ്ടായിരുന്നു. വർമ്മ, കോയി തമ്പുരാൻ, തമ്പാൻ, തിരുമുൽപ്പാട്‌ എന്നീ സ്ഥാനപേരുകൾ ഈ രാജകുടുംബങ്ങൾ ഉപയോഗിച്ചു. അത്‌ പോലെ തന്നെ കേരളത്തിൽ തനതായ വൈശ്യ വിഭാഗം ഇല്ലായിരുന്നു.

ബ്രാഹ്മണർ

അമ്പലവാസികൾ

അന്തരാള ജാതികൾ എന്നറിയപ്പെടുന്നവർ

ക്ഷത്രിയർ

ചേര-ചോള-പാണ്ട്യ, ആയ്‌, മൂഷിക, എന്നിങ്ങനെ ഉള്ള മുൻ രാജവംശങ്ങളിൽ നിന്നു ഉൽഭവിച്ചവർ

(1) ഭൂപാല / മഹാരാജ, (2) രാജ, (3) കോയിൽ തമ്പുരാൻ, (4) പുരവൻ/ തമ്പാൻ, (5) ശ്രീപുരൊഗമ, (6) ബാന്ധാരി/പണ്ടാരത്തിൽ, (7) തിരുമുൽപ്പാട്‌, (8) ചേദ/ സാമന്ത

ഇവരെ കൂടാതെ കുറുമ്പ്രനാട്‌ രാജ പോലെ നായർ വിഭാഗത്തിലെ വളരെ കുറച്ച്‌ കുടുംബങ്ങളെ സാമന്ത ആയ്‌ പരിഗണിച്ചിരുന്നു

വൈശ്യർ

വണിക വൈശ്യ, വാണിക, ആര്യ വൈശ്യ, കൊങ്കിണികൾ, വാണിയർ (നാഗരതർ), വാണിയ ഭട്ട്‌, ഏലൂർ ചെട്ടി, രാവാരി(വ്യാപാരി), ഗുപ്തൻ, മന്നാടിയാർ, മൂത്താൻ, തരകൻ, വാണിഭ ചെട്ടി, നാട്ടുകൊട്ടൈ ചെട്ടിയാർ, നാഗത്താർ ചെട്ടിയാർ [6]

ഉയർന്ന ശൂദ്രർ

18 നായർ ജാതികളിലെ ആദ്യ പതിനാലെണ്ണം (കിരിയത്ത്‌, ഇല്ലത്ത്ത്‌, സ്വരൂപത്ത്‌, പള്ളിച്ചാൻ, വട്ടക്കാട്ട്‌, ശൂദ്രൻ, ചാർണ്ണ, തമിഴ്പാദം, മാരാൻ, പുലിയത്ത്‌

എന്നിങ്ങനെ ഉള്ള 14 ഉപജാതികൾ. ഇതിൽ തന്നെ പ്രമാണി-ജന്മികൾ ആയുള്ള കുടുംബങ്ങൾക്ക്‌ പ്രത്യേക സ്താനം ഉണ്ടായിരുന്നു. എന്നാൽ അത്‌ ജാതിപരമെന്നതിലുപരി സാമ്പത്തിക ഏറ്റകുറച്ചിലുകൾക്ക്‌ വിധേയമാകുന്നതായിരുന്നു).

ശൂദ്രർ

18 നായർ ജാതികളിൽ അവസാന 4 എണ്ണം ആയ വെളുത്തേടൻ,, വിളക്കിതലവൻ, ഊരാളി നായർ, ചാലിയൻ തുടങ്ങിയവർ

റെഡ്‌ഡി, വെള്ളാളർ, ഗൗഡ, ചീതികൻ, തുടങ്ങിയ പരദേശി ശൂദ്രർ

അഹിന്ദുക്കൾ

സുറിയാനി ക്രിസ്ത്യാനികൾ

കേരളത്തിന്റെ ജാതിയടിസ്ഥിത സാമൂഹിക ശ്രേണിയിൽ സുറിയാനി ക്രൈസ്തവർ അഥവാ മാർത്തോമാ നസ്രാണികൾ അവരുടെ സാമൂഹിക പദവി സവർണ ജാതിക്കാരായ ഹൈദവരുമായി തുല്യപ്പെട്ടിരുന്നു, അവരുടെ സംഖ്യാ ശക്തിയും സ്വാധീനവും പലബ്രാഹ്മണ, ഉയർന്ന ജാതി ആചാരങ്ങളും പാലിച്ചതിനാലുമാണത്. ആയതിനാൽ അയിത്തം അവർക്ക് കല്പിക്കപ്പെട്ടിരുന്നില്ല.[7]. സവർണ ഹൈദവരെ പോലെതന്നെ പണിക്കർ, തരകൻ എന്നീ ആദരണീയപദവികളും മാർത്തോമാ നസ്രാണികൾക്ക് ലഭിച്ചിരുന്നു. അവരുടെ സവർണ ജാതി പദവിക്ക് കൊട്ടംതട്ടുമെന്നു ഭയപ്പെട്ട് അവർണ ജാതിക്കാരെ അവരുടെ സമുദായമതത്തിൽ ചേരാൻ അനുവദിച്ചില്ല.[8][9]. മാർത്തോമാ നസ്രാണികളുടെ വിപണനനൈപുണ്യം കാരണം സമൂഹത്തിൽ ഉണ്ടായിരുന്ന അയിത്തം നിഷ്ഭ്രമമാക്കുക എന്നൊരു കീഴ്വഴക്കം ഇവർ നിറവേറ്റിയിരുന്നു, അതായത് ഒരു അവർണ ജാതിക്കാരൻ ഒരു വസ്തു ഒരു നസ്രാണിക്ക് കൈമാറുകയും അയാൾ അത് ഒരു സവർണ ജാതിക്കാരന് നൽകുകയും ചെയ്താൽ ആ സവർണ ജാതിക്കാരന് അയിത്തം ഉണ്ടാവില്ല.[10]


ജൂതർ

വളരെ ചെറിയ ജനസമൂഹം ആയിരുന്നുവെങ്കിലും ഇവരുടെ കച്ചവട നൈപുണ്യം കൊണ്ട്‌ രാജാക്കന്മാർക്ക്‌ വേണ്ടപെട്ടവർ ആയിരുന്നു. അതിനാൽ തന്നെ സവർണ്ണരുടെ തൊട്ടു താഴെ ആണ് ഇവരുടെ സ്ഥാനം.

അവർണ്ണ ജാതികൾ

ചതുർവർണ്യത്തിലെ നാലു വർണങ്ങളിലും പെടാത്തവർ (പഞ്ചമർ അഥവാ അവർണർ)

ചെറു ജന്മാവകാശികൾ

വെറും പാട്ടക്കാർ

  • ഈഴവ (ഹാളെപൈക, തണ്ടാൻ,ഇല്ലത്താർ)
  • ബില്ലവ

മറ്റുള്ളവർ

മറ്റു ചില അവർണ്ണ പിന്നോക്ക ജാതികൾ

എഴുത്തച്ഛൻ (കടുപട്ടൻ),
ധീവരർ (അരയൻ,വാലൻ, മുക്കുവൻ എന്നിവ ഇതിൽ പെടും),
മുകയ, മൊഗയൻ, അരവൻ, ബോവീസ്, ഘർവി, നുളയൻ അരയവാത്തി എന്നിവ ഇതിൽ പെടും
അരിമറാഠി,
ആര്യ-ധീവരർ അഡഗര, ദേവാംഗ, കൈക്കോലൻ, പട്ടാര്യ, സെലിയ, പട്ടുശാലി, തോഗട്ട, സേനപത്തുള, സലി, കരിക്കാല ബത്തുള മുതലായവ,
ബസ്ത,
ഭണ്ഡാരി,
ബോയ
ചവംഗലക്കാരൻ
ദേവഡിഗ
ഈഴവാത്തി (വാത്തി)
ഗുഡിഗാര
ഗലഡ കൊങ്കണി
ഗഞ്ചം റെഡ്ഡി
ഗാട്ടി
ഗൌഡ
ഹെഗ്ഡെ
ഇഡിഗ
ജോഗി
ചെട്ടി
കുഡുംബി
കുശവൻ, കുലാല, കുംഭാരൻ, ഓടൻ, വേളാൻ, തുടങ്ങിയവ
കളവന്തുള
കല്ലൻ
കബേര
കൊരച്ചാസ്
വിശ്വകർമ്മജർ (വിശ്വകർമ്മാളർ, കർമ്മാളർ, മൂശാരി, കൽത്തച്ചൻ, കല്ലാശാരി, പെരുംകൊല്ലൻ, തട്ടാൻ, തച്ചൻ, ആശാരി), കറുവൻ, കംസല, കണ്ണൻ, വില്ലാശാൻ, വിൽകുറുപ്പ്, ജിതര, ചാത്തീഗര തുടങ്ങിയവ
കന്നടിയാർ
കാവുതിയ്യൻ
ഖലാസി ഖെലസി, ഖലാസി-പണിക്കർ
കൊപാള വെളമർ
കൃഷ്ണവക
കുറുബ
മറവൻ
മരുത്തുവർ തമിഴ്വൈദ്യൻ
മറാത്ത (ബ്രാഹ്മണനല്ലാത്തവർ)
മൊയ്‍ലി
മുവാരി
നായിക്കൻ
പണിയർ
മൂപ്പനാർ, നായിനാർ
സേനായി തലൈവർ ഇളയവാണിയവൻ,
സാധു ചെട്ടി, തെലുങ്കുചെട്ടി,
ഉപ്പാറ,
പാണൻ
വടുവൻ വടുകൻ,
വീരശൈവർ (വൈരവി, വൈരാഗി, യോഗീശ്വർ, മട്ടപതി തുടങ്ങിയവ
വണ്ണത്താൻ, വൊക്കലിഗ, രജക, അമ്പട്ടൻ, പ്രാണോപകാരി, നുസുവൻ, പാണ്ടിതൻ തുടങ്ങിയവ, വണിത്താർ,
യാദവ, കൊളയ, അയാർ, മയാർ, ഇറുമൻ, ഗൊള്ളൻ. തുടങ്ങിയവ,
ചാകമർ,
ചെമ്മാൻ, ചെമ്മാർ,
മലയന്മാർ,
മാഡിഗ,
പെരുവണ്ണാൻ,
തച്ചൻ

പുറം ജാതിക്കാർ

തുടങ്ങിയവർ

അവലംബം

  1. വില്ല്യം, ലോഗൻ (2012 (ഒമ്പതാം പതിപ്പ്)). മലബാർ മാന്വൽ. മാതൃഭൂമി പബ്ലിഷേഴ്സ്. p. 97. ISBN 978-81-8265-429-7. {{cite book}}: Check date values in: |year= (help)
  2. എം.ആർ. രാഘവവാരിയർ; ചരിത്രത്തിലെ ഇന്ത്യ. മാതൃഭൂമി പ്രിന്റിംഗ് ആൻറ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡ്, കോഴിക്കോട്. 1997.
  3. ആനപ്പായ സേതുമാധവൻ; ചിതലും മാറാലയും തട്ടാത്ത വി.ടി., പൂർണ്ണ പബ്ലിക്കേഷൻസ്, ജൂൺ 2005.
  4. സോമൻ ഇലവുംമൂട്; പ്രാചീന കേരളചരിത്ര സംഗ്രഹം; ധന്യാ ബുക്സ്, പുതുപ്പള്ളി, ഏപ്രിൽ 2000
  5. സോമൻ ഇലവുംമൂട്; പ്രാചീന കേരളചരിത്ര സംഗ്രഹം; ധന്യാ ബുക്സ്, പുതുപ്പള്ളി, ഏപ്രിൽ 2000
  6. "കേരള സർക്കാർ ഹിന്ദു വൈശ്യ ജാതികളായ വാണിക വൈശ്യ,വാണിയ, വണിക എന്നിവയുടെ ശതമാനം കണ്ടെത്തിയത്‌". {{cite web}}: line feed character in |title= at position 54 (help)
  7. L.Krishna Ananthakrishna Iyer: Anthropology of Syrian Christians – pp. 205–219
  8. Vadakkekara 2007, പുറം. 325-330.
  9. Amaladass, Anand (1993) [1989 (New York: Orbis Books)]. "Dialogue between Hindus and the St. Thomas Christians". In Coward, Harold (ed.). Hindu-Christian dialogue: perspectives and encounters (Indian ed.). Delhi: Motilal Banarsidass. pp. 15–19. ISBN 81-208-1158-5.
  10. Varghese, Philip (2010). Introduction to Caste in Christianity: A Case of Kerala. p. 12. SSRN 2694487.
  11. https://shodhganga.inflibnet.ac.in/handle/10603/15849