"ഹലീമ അൽ-സഅദിയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
ഫലകം ചേർത്തതിന്റെ കാരണം നൽകുന്നു. (via JWB)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 9: വരി 9:


== കുട്ടികൾ ==
== കുട്ടികൾ ==
അബ്ദുള്ള ഇബിൻ ഹാരിസ് (ളംറത്ത്)
#അബ്ദുള്ള ഇബിൻ ഹാരിസ് (ളംറത്ത്)
#ഉനൈസ ബിൻത് ഹാരിസ്(ശൈമ)

ഉനൈസ ബിൻത് ഹാരിസ്(ശൈമ)
#ഹഫ്സ്വ് ബിൻത് ഹാരിസ്
#ഖിദാമ ബിൻത് ഹാരിസ്

ഹഫ്സ്വ് ബിൻത് ഹാരിസ്

ഖിദാമ ബിൻത് ഹാരിസ്


== മരണം ==
== മരണം ==

02:02, 5 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

ചെറുപ്പക്കാലത്ത് പ്രവാചകൻ മുഹമ്മദിനെ വളർത്തിയ പ്രശസ്തയായ പോറ്റമ്മയായിരുന്നു ഹലീമത്തുൽ സഅദിയ്യ.(Arabic: حليمة السعدية‎) വടക്കെ അറേബ്യയിലുണ്ടായിരുന്ന ഹൗവാസിൻ ഗോത്രത്തിൻറെ ഉപവിഭാഗമായ സാദ് ബി ബക്കർ ഗോത്രത്തിലായിരുന്നു അവരുടെ ജനനം.[1] ഹാലിമ ബിൻത് അബി ദുയാബ് അബ്ദുള്ള ഇബിൻ അൽ-ഹരിത് ശഖ്ന ഇബിൻ ജാബിർ ഇബിൻ റസാം ഇബിൻ നസീറ ഇബിൻ ഫാസീയ ഇബിൻ നാസർ ഇബിൻ സാ് ഇബിൻ ബക്കർ ഇബിൻ ഹൗസീൻ ഇബിൻ മൻസൂർ ഇബിൻ ഇക് രിമ ഇബിൻ ഹഫ്സത്ത് ഇബിൻ ക്വൈസ് ഇബിൻ ഇബിൻ ഇലൻ എന്നാണ് പൂർണ്ണ പേര്.

പ്രവാചകൻ മുഹമ്മദ് നബിയുമായുള്ള ബന്ധം

ആമിനാ ബിൻത് വഹബ് ആയിരുന്നു നബിയുടെ മാതാവ്. ബനൂ സാദ് ഗോത്രത്തിലെ വെറ്റ് നഴ്സ് ആയിരുന്ന സ്ത്രീയെ കാത്തിരിക്കുകയായിരുന്നു അവർ. അക്കാലത്ത് കുട്ടികളെ പ്രാചീന അറബി ഭാഷ പഠിപ്പിക്കാൻ പുറത്തേക്ക് അയക്കുക പതിവായിരുന്നു..[2] അതിനായി പണവും നൽകേണ്ടതുണ്ടായിരുന്നു. എന്നാൽ മുഹമ്മദിനെ പോറ്റാൻ ആരും തയ്യാറായിരുന്നില്ല. അനാഥ കുട്ടിയായതിനാൽ പണം കിട്ടില്ലെന്നതായിരുന്നു കാരണം. ആ ഗോത്രത്തിൽ കുട്ടികളെ വളർത്താൻ കിട്ടാത്ത സ്ത്രീയായിരുന്നു ഇക്കാലത്ത് ഇവർ.ഇക്കാര്യത്തിൽ അവർക്ക് വളരെ ദുഖവുമുണ്ടായിരുന്നു. ഒരു അനാഥ കുട്ടിയെ വളർത്താൻ കൊണ്ടുവരുന്നത് സംബന്ധിച്ച് തൻറെ ഭർത്താവിനോട് പറഞ്ഞപ്പോൾ അദ്ദേഹവും അതിന് പൂർണ്ണ പിന്തുണ നൽകി." താങ്കളങ്ങനെ ചെയ്യുകയാണെങ്കിൽ ദൈവം നിങ്ങളെ അനുഗ്രഹിക്കുമെന്നും അതിൻറെ പേരിൽ ആരും താങ്കളെ കുറ്റപ്പെടുത്തുകയുമില്ല"- എന്നുമാണ് ഹലീമയുടെ ഭർത്താവ് ഇതെ കുറിച്ച് പറഞ്ഞ്. "[3] മുഹമ്മദെന്ന കുട്ടി വന്നതോടെ പെട്ടെന്ന് അവരുടെ കുടുംബത്തിലും ഐശ്വര്യമുണ്ടായി.ക്ഷാമം വന്ന് ആ പ്രദേശത്തുള്ളവരുടെ ആട്ടിൻ പറ്റങ്ങളെല്ലാം ചത്തൊടുങ്ങിയപ്പോൾ അവരുടെ ആട്ടിൻപറ്റങ്ങൾ നല്ല ആരോഗ്യമുള്ളവയാകുകയും അവ ധാരാളം പാൽ ഉത്പാദിപ്പിക്കുകയും ചെയ്തു.[3] മുഹമ്മദിന് അഞ്ചു വയസ്സ് ആയപ്പോൾ നിഗൂഢാത്മകമായ ഒരു സംഭവം നടന്നു. ഹലീമ ബിവിയുടെ മകനായ ളംറത്തിനോടെ കൂടെ കളിക്കുകായിരുന്നു മുഹമ്മദ്. ഓടി വന്ന ഹലീമയുടെ മകൻ പറഞ്ഞു. വെള്ള വസ്ത്രധാരിയായ രണ്ടു പേർ മുഹമ്മദിൻറെ നെഞ്ച് പിളർത്തിയെന്നും ഹലീമയുടെ മകൻ പറഞ്ഞു." ഹലീമയുടെ ഭർത്താവായ അൽ-ഹരിതും ഹലീമയും ഓടിചെന്ന് നോക്കി മുഹമ്മദിനോടു ചോദിച്ചു.എന്താണ് സംഭവിച്ചത് ? "രണ്ട് പേർ വന്ന് തൻറെ നെഞ്ച് തുറന്ന് അതിൽ നിന്ന് ഒരു ഭാഗം എടുത്തു."[3] ഈ സംഭവത്തിന് ശേഷം മുഹമ്മദിനെ മക്കയിലേക്ക് തിരിച്ചുകൊണ്ടുപോകുകയും മാതാവ് ആയ ആമിനയെ ഏൽപ്പിക്കുകയും ചെയ്തു.സംഭവിച്ച കാര്യങ്ങളെല്ലാം പറഞ്ഞു.ഇതൊരു മഹത്തായതും പ്രത്യേക കുട്ടിയാണെന്നും അവർക്ക് മനസ്സിലായി.[4]

ഹുയ്നാഹ് യുദ്ധത്തിന് ശേഷം അവർ ഇസ്ലാം സ്വീകരിച്ചു.

കുട്ടികൾ

  1. അബ്ദുള്ള ഇബിൻ ഹാരിസ് (ളംറത്ത്)
  2. ഉനൈസ ബിൻത് ഹാരിസ്(ശൈമ)
  3. ഹഫ്സ്വ് ബിൻത് ഹാരിസ്
  4. ഖിദാമ ബിൻത് ഹാരിസ്

മരണം

ഹിജ്റ ഒമ്പതാം വർഷം അവർ മരണപ്പെട്ടു. മദീനയിലെ ജന്നത്തുൽ ബഖീഇലാണ് അവരുടെ കബറിടം സ്ഥിതി ചെയ്യുന്നത്.

ഇതും കൂടി കാണുക 

അവലംബം

  1. Mubarakpuri, Safiur Rahman (1979). The Sealed Nectar. Saudi Arabia: Dar-us-Salam Publications. p. 56.
  2. Haykal, Muhammad Husyan (1968). The Life of Muhamad. India: Millat Book Center. p. 47.
  3. 3.0 3.1 3.2 Mubarakpuri, Safiur Rahman (1979). The Sealed Nectar. Saudi Arabia: Dar-us-Salam Publications. p. 58.
  4. 02 - Muhammad [SAW] : Before Prophethood, retrieved 2015-10-01
"https://ml.wikipedia.org/w/index.php?title=ഹലീമ_അൽ-സഅദിയ്യ&oldid=3508507" എന്ന താളിൽനിന്ന് ശേഖരിച്ചത്