"മായാവി (ചിത്രകഥ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 56: വരി 56:
[[വർഗ്ഗം:മലയാളം കോമിൿ കഥാപാത്രങ്ങൾ]]
[[വർഗ്ഗം:മലയാളം കോമിൿ കഥാപാത്രങ്ങൾ]]
[[വർഗ്ഗം:ബാലരമ]]
[[വർഗ്ഗം:ബാലരമ]]
[[വർഗ്ഗം:[http://പൂഞ്ചോല https://indiankanoon.org/doc/1590220/]]]
<ref>[[വർഗ്ഗം:പൂഞ്ചോല]]https://indiankanoon.org/doc/1590220/</ref>

14:11, 23 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മായാവി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മായാവി (വിവക്ഷകൾ) എന്ന താൾ കാണുക. മായാവി (വിവക്ഷകൾ)
മായാവി ചിത്രകഥയുടെ തലക്കെട്ട്

മലയാളത്തിൽ വളരെ ജനപ്രീതിയുള്ള[1] ചിത്രകഥയാണ് മായാവി. മലയാള മനോരമ പബ്ലിക്കേഷന്സ് കുട്ടികൾക്കായി പ്രസിദ്ധീകരിക്കുന്ന ബാലരമയിലാണ് മായാവി പ്രസിദ്ധീകരിച്ചു വരുന്നത്. കഥ മോഹനും ചിത്രകല മോഹൻ‌ദാസുമാണ് ചെയ്യുന്നത്. മായാവി നല്ലൊരു കുട്ടിച്ചാത്തനാണ്. മായാവി നാടിനേയും കാടിനേയും ദുർമന്ത്രവാദികളിൽ നിന്നും കൊള്ളക്കാരിൽ നിന്നും സംരക്ഷിക്കുന്നതായാണ് കഥയിൽ പറയുന്നത്.

പശ്ചാത്തലം

മായാവി എന്ന വാക്കിന്റെ അർത്ഥം മായകൾ പ്രവർത്തിക്കുന്നവൻ എന്നാണ്. കേരളത്തിലേ ഏതോ വനത്തിനടുത്തുള്ള ചെറുഗ്രാമത്തിൽ സംഭവിക്കുന്ന കഥയാണ് മായാവിയുടേത്. കുട്ടികളാണ് മായാവിയുടെ പ്രധാന വായനക്കാർ. യക്ഷിക്കഥകളിലേതു പോലുള്ള ഒരു അന്തരീക്ഷമാണ് മായാവിയിലുള്ളത്. കഥയിൽ മാന്ത്രികരും, ഭൂതങ്ങളും എല്ലാം നിലകൊള്ളുന്നു. എങ്കിലും അതിന്റെ ലളിതവും സരളവുമായ ഘടന കഥ ഏവർക്കും മനസ്സിലാവുന്നതാകുന്നു. കുട്ടൂസനും ഡാകിനിയും ആണ് വില്ലന്മാരിൽ പ്രധാനികൾ. ഇവർ ദുർമന്ത്രവാദികളാണ്. മായാവിയെ പിടിച്ച് അവനെ തങ്ങൾക്കു ഹിതകരമായ കാര്യങ്ങൾക്ക് ഉപയോഗ്ഗിക്കാനാണവർ ഓരോ കഥയിലും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

മായാവി ഡാകിനിയുടെ അടിമ ആയിരുന്നു. വഴി തെറ്റി കാട്ടിലെത്തിയ രണ്ടു കുട്ടികൾ മായാവിയെ രക്ഷിക്കുകയും കൂട്ടുകാരനാക്കുകയും ചെയ്യുന്നിടത്താണു കഥ തുടങ്ങിയത്.

80-കളിൽ പൂഞ്ചോല എന്ന കുട്ടികളുടെ ദ്വൈവാരികയിൽ ഷേബാലിയാണ്‌ ഈ ചിത്രകഥ മലയാളത്തിനു പരിചയപ്പെടുത്തിയത്[അവലംബം ആവശ്യമാണ്]. 84-ൽ പൂഞ്ചോലയിൽ നിന്നും ഷേബാലി മാറിയതോടെ ബാലരമയിലൂടെ ഈ ചിത്രകഥ എൻ.എം.മോഹൻ ആണ്‌ പുനരാവിഷ്കരിച്ചത്[അവലംബം ആവശ്യമാണ്].

കഥാപാത്രങ്ങൾ

മായാവി

മായാവി

കഥയിലെ പ്രധാന കഥാപാത്രമായ മായാവി നല്ലൊരു കുട്ടിച്ചാത്തനാണ്. കഥയിൽ മായാവി ഒറ്റക്ക് അലയുന്നതായി ആണ് സാധാരണ കണ്ടുവരുന്നത്. മായാവി ദുഷ്ടശക്തികളിൽ നിന്നും കള്ളന്മാരിൽ നിന്നും കാടിനേയും നാടിനേയും സംരക്ഷിക്കുന്നു. അദൃശ്യനാകാനുള്ള കഴിവും അനേകം മാന്ത്രിക കഴിവുകളും മായാവിക്കുണ്ട്. മായാവിയുടെ ശക്തിമുഴുവൻ കൈയിലുള്ള മാന്ത്രിക ദണ്ഡിലാണുള്ളത്. മാന്ത്രിക ദണ്ഡ് കൈയിൽ നിന്ന് നഷ്ടപ്പെട്ടാൽ മായാവി ശക്തിഹീനനാവുകയും ചെയ്യും.

രാജുവും രാധയും

രാധയും രാജുവും

സഹോദരങ്ങളായ[അവലംബം ആവശ്യമാണ്] രണ്ടുകുട്ടികളാണ് രാജുവും രാധയും. മായാവിയുടെ കൂട്ടുകാരാണിവർ. പണ്ടൊരിക്കൽ മായാവിയെ ദുർമന്ത്രവാദിനിയായ ഡാകിനിയുടെ കുപ്പിയിൽ നിന്നും രക്ഷിച്ചതിനെ തുടർന്നാണ് ഇവർ മായാവിയുടെ കൂട്ടുകാരായത്.

സാധാരണ ഈ കുട്ടികൾ മായാവിയെ ദുർമന്ത്രവാദികളായ കുട്ടൂസന്റേയും ഡാകിനിയുടേയും കൈയിൽ നിന്നും രക്ഷിക്കുന്നതായോ, കുട്ടികളെ മായാവി രക്ഷിക്കുന്നതായോ ആണ് കഥ പറയുന്നത്. എന്നാൽ മൂന്നു പേരും ചേർന്ന് മുന്നാമതൊരു കൂട്ടരെ രക്ഷപ്പെടുത്തുന്ന കഥകളും ഉണ്ട്. കുട്ടികൾ “ഓം ഹ്രീം കുട്ടിച്ചാത്താ..” എന്ന മന്ത്രം ഉരുവിട്ടാൽ ഉടൻ തന്നെ മായാവി അവരുടെ മുന്നിൽ പ്രത്യക്ഷനാവും എന്നാണ് കഥ.

കുട്ടൂസനും ഡാകിനിയും

ഡാകിനിയും കുട്ടൂസനും ലുട്ടാപ്പിയും

കഥയിൽ സാധാരണ പ്രത്യക്ഷപ്പെടുന്ന വൃദ്ധ ദമ്പതികളായ ദുർമന്ത്രവാദികളാണ് കുട്ടൂസനും ഡാകിനിയും. വനത്തിലെവിടെയോ ഉള്ള ഒരു വലിയ മരത്തിന്റെ പൊത്തിൽ വസിക്കുന്നതായി കഥയിൽ പറയുന്നു. കുട്ടൂസന്റേയും ഡാകിനിയുടേയും ജീവിത ലക്ഷ്യം തന്നെ മായാവിയെ പിടികൂടുക എന്നതാണ്. അതിനായി അവർ മറ്റുമന്ത്രവാദികളേയും പുതിയ സാങ്കേതികവിദ്യകളേയും ആശ്രയിക്കുകയും ചെയ്യുന്നു. പക്ഷേ സ്വന്തം മണ്ടത്തരത്താലോ, രാജുവിന്റേയും രാധയുടേയുമോ അഥവാ മായാവിയുടേയോ ബുദ്ധിയാലോ അവർ സ്വയം ആപത്തിൽ ചാടുന്നു.

ലുട്ടാപ്പി

ലുട്ടാപ്പി കുട്ടൂസന്റെ കൂടെ എപ്പോഴും കാണുന്ന ഒരു ചെറിയ കുട്ടിച്ചാത്തനാണ്. മായാവിയുടെ അത്ര തന്നെ ഇല്ലെങ്കിലും ചില്ലറ വിദ്യകളൊക്കെ ലുട്ടാപ്പിയുടെ കൈയിലും ഉണ്ട്. പക്ഷേ ലുട്ടാപ്പിയെ ഒരു ഭീരുവായിട്ടാണ് കഥയിൽ ചിത്രീകരിച്ചിരിക്കുന്നത്. ലുട്ടാപ്പിയുടെ കുന്തത്തിലാണ് ഡാകിനിയും കുട്ടൂസനും യാത്രചെയ്യാറ്‌. കുട്ടൂസനും ഡാകിനിക്കുമൊപ്പം മരപ്പൊത്തിലാണ് ലുട്ടാപ്പിയും വസിക്കുന്നത്. മനോരമയുടെ തന്നെ മറ്റൊരു പ്രസിദ്ധീകരണമായ കളിക്കുടുക്കയിലേയും ഒരു പ്രധാന കഥാപാത്രമാണ് ലുട്ടാപ്പി.

വിക്രമനും മുത്തുവും

മുത്തുവും വിക്രമനും ലൊട്ടുലൊടുക്കും ഗുൽഗുലുമാലും

വിക്രമനും മുത്തുവും കഥയിലെ കുപ്രസിദ്ധരായ കുറ്റവാളികളാണ്. ബാങ്ക് മോഷണമാണ് ഇരുവരും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന മേഖല. മറ്റു മോഷണങ്ങളും ചെയ്യാറുണ്ട്. തങ്ങളുടെ പ്രവൃത്തി ഇടക്കു തടസ്സപ്പെടുത്തുന്നതിനാൽ ഇരുവർക്കും മായാവിയോടും രാധയോടും രാജുവിനോടും കടുത്ത വൈരാഗ്യവുമുണ്ട്. ഇവർ ചിലപ്പോൾ മായാവിയേയും രാജുവിനേയും രാധയേയും ഒക്കെ പിടിച്ച് കുട്ടൂസനും ഡാകിനിക്കും നൽകാനും ശ്രമിക്കാറുണ്ട്.

ലൊട്ടുലൊടുക്കും ഗുൽഗുലുമാലും

കഥയിൽ പ്രത്യക്ഷപ്പെടുന്ന രണ്ട് ശാസ്ത്രജ്ഞരാണ് ലൊട്ടുലൊടുക്കും ഗുൽഗുലുമാലും. തങ്ങളുടെ കണ്ടുപിടിത്തങ്ങൾ അധികവും ദുഷ്ടശക്തികൾ ഇവരിൽ നിന്നു തട്ടിയെടുക്കുക ആണു ചെയ്യുക.

പുട്ടാലു

ലുട്ടാപ്പിയുടെ അമ്മാവനാണ് പുട്ടാലു. പുട്ടാലു നല്ലവനാണോ ചീത്തയാണോ എന്നു കഥ പറയുന്നില്ല. പുട്ടാലു മുൻശുണ്ഠിക്കാരനാണെന്നു മാത്രം കഥ പറയുന്നു. പുട്ടാലുവിന്റെ കൈയിൽ അനേകം മാന്ത്രിക വിദ്യകളുണ്ടെന്നും കഥ പറയുന്നു.മിക്കവാറും സമയങ്ങളിൽ പുട്ടാലു കൂർക്കം വലിച്ച് ഉറക്കത്തിലായിരിക്കും.

മായാവി വി.സി.ഡി.

വി.സി.ഡിയുടെ പുറംചട്ട
വി.സി.ഡിയുടെ പുറംചട്ട

മായാവിയെ കുറിച്ചുള്ള ഒരു വി.സി.ഡി. 2010 ഓഗസ്റ്റ് 23-നു മനോരമ പുറത്തിറക്കിയിരുന്നു. മനോരമ മ്യൂസിക് പുറത്തിറക്കിയിരിക്കുന്ന ഈ സി.ഡി.യുടെ കഥയും ചിത്രകഥയുടെ സ്രഷ്ടാവായ മോഹൻ തന്നെയാണ് സൃഷ്ടിച്ചിട്ടുള്ളത്. അതിലെ ഒരു ഗാനത്തിന് മോഹൻ സിത്താരയാണ് ഈണം നൽകിയിട്ടുള്ളത്. മറ്റൊരു ഗാനത്തിന്റെ ഈണവും പശ്ചാത്തലസംഗീതവും ജെയ്സൺ ജെ. നായർ നൽകിയിരിക്കുന്നു. പാട്ടുകളുടെ വരികൾ എഴുതിയിരിക്കുന്നത് സിപ്പി പള്ളിപ്പുറമാണ്. ആകെ ഏഴു കഥകളും രണ്ട് പാട്ടുകളുമുള്ള സി.ഡി. മധു കെ.എസ്. ആണ് സംവിധാനം ചെയ്തിരിക്കുന്നത്.

നിത്യജീവിതത്തിൽ

  • 2006-ൽ ഇറങ്ങിയ ചലച്ചിത്രമായ തുറുപ്പുഗുലാനിൽ, മമ്മൂട്ടിയുടെ കഥാപാത്രം മായാവിയുടെ ആരാധകനാണ്.[2]
  • വീഗാലാന്റിലെ ബാലരമ ഗ്രാമത്തിൽ മായാവിക്കായി പ്രത്യേകം ഇടം നൽകിയിട്ടുണ്ട്.[3]

പുറം കണ്ണികൾ

അവലംബം

  1. "മായാവിക്ക് 30 വയസ്Read more at: http://www.indiavisiontv.com/2014/07/19/338828.html". ഇന്ത്യാവിഷൻ. 2014 ജൂലൈ 21. Retrieved 2014 ജൂലൈ 21. {{cite news}}: Check date values in: |accessdate= and |date= (help); External link in |title= (help)
  2. Sify.com തുറുപ്പുഗുലാന്റെ സിഫി നിരൂപണം
  3. വീഗാലാന്റിന്റെ സൈറ്റ്

[1]

  1. https://indiankanoon.org/doc/1590220/
"https://ml.wikipedia.org/w/index.php?title=മായാവി_(ചിത്രകഥ)&oldid=3500740" എന്ന താളിൽനിന്ന് ശേഖരിച്ചത്