"അനിൽ നാട്യവേദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'<nowiki>അ{{Infobox person</nowiki> <nowiki>|</nowiki> name = അനിൽ നാട്യവേദ <nowiki...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

19:20, 10 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അ{{Infobox person | name = അനിൽ നാട്യവേദ | image = അനിൽ.jpg | alt = | caption = | birth_name = അനിൽകുമാർ എസ് | birth_date = 1975 മാർച്ച് 10 | birth_place = ഇടപ്പാളയം, കൊല്ലം ജില്ല | Parents = കടയ്ക്കൽ സുകുമാരപിള്ള, പത്മാവതിയമ്മ | spouse = അജിതാകുമാരി | present_place = ലോസ് ആഞ്ചെലെസ്, കാലിഫോർണിയ, അമേരിക്കൻ ഐക്യനാടുകൾ | Awards = ശാസ്ത്രി ഇന്തോ-കനേഡിയൻ ഇൻസ്റ്റിട്യൂട്ട് അവാർഡ്, സ്റ്റേജ് അലയൻസ് ഒവേഷൻ അവാർഡ് നോമിനി

അനിൽ നാട്യവേദ (ജനനം: 10.03.1975) എന്നറിയപ്പെടുന്ന അനിൽകുമാർ എസ്, ആഗോളപ്രശസ്തനായ കേരളീയ [[കൊറിയോഗ്രാഫി|കൊറിയോഗ്രാഫറും]] നർത്തകനും കലാദ്ധ്യാപകനും കളരിപ്പയറ്റ്വിദഗ്ധനുമാണ്.[1] ഏരിയൽ ഡാൻസ്, ഇന്ത്യൻ ജിംനാസ്റ്റിക്സ് പാരമ്പര്യങ്ങൾ എന്നിവയിൽനിന്നും പ്രചോദനമുൾക്കൊണ്ടുകൊണ്ട് സമകാലീനനൃത്തം (കണ്ടമ്പററി ഡാൻസ്)[2] അവതരിപ്പിക്കുന്നതിൽ അദ്ദേഹം അഗ്രഗണ്യനാണ്. 1991 മുതൽ ഒരു പ്രൊഫഷണൽ കലാകാരനായി ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നൃത്തം അവതരിപ്പിച്ചുവരുന്നു.[3][4]

ജീവചരിത്രം

കൊല്ലം ജില്ലയിലെ പിന്നാക്ക പ്രദേശമായ ആര്യങ്കാവിനും തെന്മലയ്ക്കും ഇടയ്ക്കുള്ള കഴുതുരുട്ടിയിൽ 1975 മാർച്ച് 10 നാണ് അനിൽ നാട്യവേദ എന്നറിയപ്പെടുന്ന അനിൽകുമാർ എസ് ജനിച്ചത്. [5]

സക്കന്ററി വിദ്യാഭ്യസത്തിനുശേഷം ശ്രീ സ്വാതിതിരുനാൾ ഗവണ്മെന്റ് സംഗീത കോളജിൽ നിന്നും നാട്യബിരുദം നേടി. തിയറി ഓഫ് ഇന്ത്യൻ ഡാൻസ് ലാംഗ്വിജ് ഇൻ സാൻസ്ക്രിറ്റ് എന്ന വിഷയത്തെ ആധാരമാക്കി നൃത്തത്തിൽ നടനഭൂഷൺ ഡിപ്ലോമ നേടിയിട്ടുണ്ട്. 1998ൽ 'പ്രോജക്റ്റ് സകൃദയ' എന്ന പേരിൽ നൃത്തത്തിൽ അദ്ധ്യാപക പരിശീലന ബിരുദം നേടി. കളരിപ്പയറ്റിലെ കേരളത്തിന്റെ വടക്കും തെക്കുമുള്ള സമ്പ്രദായങ്ങളിൽ പരിശീലനം നേടിയ കലാകാരനാണ്. ഗുരു ചെല്ലപ്പനാശാൻ, ഗോവിന്ദങ്കുട്ടി ഗുരുക്കൾ, ബാബുരാജ് ഗുരുക്കൾ എന്നിവരുടെ കീഴിലാണ് കളരിപ്പയറ്റ്‌ അഭ്യസിച്ചത്. 1996 മുതൽ 2003 വരെ ദക്ഷാ സേത്തിനു കീഴിൽ കണ്ടമ്പററി ഡാൻസ്, യോഗ, കഥക് എന്നിവ അഭ്യസിച്ചു. വെമ്പായം അപ്പുക്കുട്ടൻ നായരുടെ കീഴിൽ 1993 മുതൽ 1999 വരെ കഥകളി അഭ്യസിച്ചു. മഹാരാഷ്ട്രയിലെ ആയോധന കലകളായ പോൾ മല്ലക്കമ്പ്, റോപ് മല്ലക്കമ്പ് എന്നിവ ഉദയ് ദേശ്പാണ്ഡേയിൽനിന്നും അഭ്യസിച്ചു (1997-2002). സ്വാതിതിരുനാൾ സംഗീതകോളജിലെ പ്രൊഫ. സുന്ദരേശ്വരി അമ്മയിൽ നിന്നും കേരളനടനം അഭ്യസിച്ചു (1991-1995)[6]

2004ൽ നാട്യവേദ ആർട്സ് എന്ന നൃത്തവിദ്യാലയം ആരംഭിച്ചു. നാട്യവേദയ്ക്കൊപ്പം ബോസ്റ്റണിലെ നവരസ ഡാൻസ് തിയേറ്റർ, ടോണി വില്യംസ് ഡാൻസ് സെന്റർ എന്നിവയിലും നൃത്തവും കളരിപ്പയറ്റും പഠിപ്പിക്കുന്നു. [7][8]

കലാപ്രവർത്തനം

സംവിധായകനായ സന്തോഷ് ശിവന്റെ അനന്തഭദ്രം എന്ന സിനിമയ്ക്കായി അനിൽ നാട്യവേദ കൊറിയോഗ്രഫി ചെയ്തിട്ടുണ്ട്. ജർമ്മനിയിൽ വച്ചുനടന്ന ഫ്രാങ്കോ ഡ്രാഗണിന്റെ ഷോയ്ക്കുവേണ്ടി കൊറിയോഗ്രാഫി ചെയ്തു. നിലവിൽ ബ്രാൻഡേസ് യൂണിവേഴ്സിറ്റിയിൽ യൂറിപ്പിഡസിന്റെ നാടകത്തിന്റെ കൊറിയോഗ്രഫിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്യുന്നു. ഉൾറിച്ച് തോംസെൻ എഴുതി സംവിധാനം ചെയ്ത വില്ലാൻബെർഗർ എന്ന സിനിമയുടെ കോറിയോഗ്രഫി അപർണ സിന്ദൂറിന്റെ കൂടെ ചെയ്തു.

പുരസ്കാരങ്ങൾ

*നാട്യരത്നം അവാർഡ് (ഗുരു ഗോപിനാഥ് ട്രസ്റ്റ്) 2008

*ശാസ്ത്രി ഇന്തോ- കനേഡിയൻ ഇൻസ്റ്റിട്യൂട്ട് അവാർഡ് 2012

*സ്റ്റേജ് അലയൻസ് ഒവേഷൻ അവാർഡ് നോമിനി

അവലംബം


പുറം കണ്ണികൾ

https://www.youtube.com/watch?v=wgUQb-lIEDE&authuser=0

https://vimeo.com/56071860

"https://ml.wikipedia.org/w/index.php?title=അനിൽ_നാട്യവേദ&oldid=3488377" എന്ന താളിൽനിന്ന് ശേഖരിച്ചത്