"വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
Mark a discussion as resolved (EasyResolve v.1.2)
വരി 240: വരി 240:
1978 ൽത്തന്നേ ഈ മാപ്പിളപ്പാട്ട് കേരളനാട്ടിൽ സൂപ്പർഹിറ്റായി മാറുകയും അയിന്റെ കർത്താവ് ശ്രദ്ധേയത നേടുകയും ചെയ്താരുന്നു കേട്ടോ. അല്ലാതെ കൂണിന്റെ പോലെ പെട്ടെന്നൊരു രാവിൽ മുളച്ചു പൊന്തീന്നു പറയണ പോലൊള്ള പാട്ടെഴുത്തുകാരനല്ല്യാ അദ്ദേഹം എന്നുള്ളത് ശ്രീമാൻ റോജി പാല മനസിലാക്കുക. അതായത് ഒറ്റ സംഭവം കൊണ്ടു മാത്രമുള്ള ശ്രദ്ധേയതയില്ല, മറിച്ച് കാലങ്ങളായി (1978 മുതൽ) പല സംഭവങ്ങൾക്കൊണ്ടുണ്ടായ ശ്രദ്ധേയതയത്രേ അദ്ദേഹത്തിനുള്ളത്. സാറ് സ്രദ്ധിച്ചിട്ടുണ്ടോന്നറീല്യാ, 1992 ലെ ഏഴാം ബഹർ എന്ന ആൽബത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട മാപ്പിളഗാനമായിരുന്ന ഇതിന്റെ രചയിതാവ് അദ്ദേഹത്തിന്റ രചനാപാടവത്താൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. എരിഞ്ഞോളി മൂസയുടെ ആലാപനത്തോടെ ഗാനവും രചയിതാവും പ്രശസ്തിയുടെ പടവുകൾ നടന്നു കയറീന്നുള്ള വസ്തുതയും കാണുക. 1972 മുതൽ 500 ൽ അധികം പ്രശസ്തങ്ങളായി മാപ്പിളപ്പാട്ടുകളുടെ രചയിതാവ് ശ്രദ്ധേയനല്ലാതാകുമോ എന്റെ സാറേ? ഗാനത്തിൻറെ ആധുനിക അവതരണത്തിൽ അദ്ദേഹത്തിന് കൂടുതൽ ശ്രദ്ധേയത ലഭിച്ചുവെന്ന ഒരു തെറ്റേയുള്ളൂ ഇദിന്. ശ്രദ്ധേയതയുള്ള സംഭവങ്ങൾക്കെതിരേയും അനാവശ്യ കാര്യങ്ങൾക്കും പടവാളെടുത്ത് പുറപ്പെടുന്ന അങ്ങ് ഒറ്റ സംഭവം കൊണ്ടുള്ള ശ്രദ്ധേയത എന്ന ഗണത്തിൽപ്പെടുത്താവുന്ന അനേകം താളുകളും ഉണ്ടല്ലോ അതില് ശ്രദ്ധിച്ചാൽ നന്നായേനം. അതിന് ഒരു പട്ടികയുണ്ടാക്ക്യാലും കുഴപ്പോമില്ല്യാ. (പക്ഷേ പട്ടികപ്പെടുത്തിയിട്ട് ഓടിപ്പോകരുത്, തിരുത്തുകയും താൾ ശരിപ്പെടുത്തുകയും വേണം) അതൊക്കെയല്യോ റോജി മാഷേ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും ഒക്കെ? പാട്ടിന് ശ്രദ്ധേയതയുണ്ട്, രചയിതാവിനില്ല. ഗാനം ഉൾപ്പെടുത്തിയ ചിത്രത്തിന് ശ്രദ്ധേയതയുണ്ട്, ഗാനം പാടിയ ഗായകനും ശ്രദ്ധേയതയുണ്ട് എന്നാൽ രചയിതാവിനില്ല!. ഗാനം അവതരിപ്പിച്ച സിനിമയിലെ രംഗത്തിന് ശ്രദ്ധേയതയുണ്ട് പക്ഷേ രചയിതാവിനില്ലാ! എന്താ മാഷമ്മാരേ ഇത്?ചുമ്മാ ഓരോ വാദങ്ങളേയ്.... ആശംസകൾ.....{{ഒപ്പുവെക്കാത്തവ|51.39.33.209}}
1978 ൽത്തന്നേ ഈ മാപ്പിളപ്പാട്ട് കേരളനാട്ടിൽ സൂപ്പർഹിറ്റായി മാറുകയും അയിന്റെ കർത്താവ് ശ്രദ്ധേയത നേടുകയും ചെയ്താരുന്നു കേട്ടോ. അല്ലാതെ കൂണിന്റെ പോലെ പെട്ടെന്നൊരു രാവിൽ മുളച്ചു പൊന്തീന്നു പറയണ പോലൊള്ള പാട്ടെഴുത്തുകാരനല്ല്യാ അദ്ദേഹം എന്നുള്ളത് ശ്രീമാൻ റോജി പാല മനസിലാക്കുക. അതായത് ഒറ്റ സംഭവം കൊണ്ടു മാത്രമുള്ള ശ്രദ്ധേയതയില്ല, മറിച്ച് കാലങ്ങളായി (1978 മുതൽ) പല സംഭവങ്ങൾക്കൊണ്ടുണ്ടായ ശ്രദ്ധേയതയത്രേ അദ്ദേഹത്തിനുള്ളത്. സാറ് സ്രദ്ധിച്ചിട്ടുണ്ടോന്നറീല്യാ, 1992 ലെ ഏഴാം ബഹർ എന്ന ആൽബത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട മാപ്പിളഗാനമായിരുന്ന ഇതിന്റെ രചയിതാവ് അദ്ദേഹത്തിന്റ രചനാപാടവത്താൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. എരിഞ്ഞോളി മൂസയുടെ ആലാപനത്തോടെ ഗാനവും രചയിതാവും പ്രശസ്തിയുടെ പടവുകൾ നടന്നു കയറീന്നുള്ള വസ്തുതയും കാണുക. 1972 മുതൽ 500 ൽ അധികം പ്രശസ്തങ്ങളായി മാപ്പിളപ്പാട്ടുകളുടെ രചയിതാവ് ശ്രദ്ധേയനല്ലാതാകുമോ എന്റെ സാറേ? ഗാനത്തിൻറെ ആധുനിക അവതരണത്തിൽ അദ്ദേഹത്തിന് കൂടുതൽ ശ്രദ്ധേയത ലഭിച്ചുവെന്ന ഒരു തെറ്റേയുള്ളൂ ഇദിന്. ശ്രദ്ധേയതയുള്ള സംഭവങ്ങൾക്കെതിരേയും അനാവശ്യ കാര്യങ്ങൾക്കും പടവാളെടുത്ത് പുറപ്പെടുന്ന അങ്ങ് ഒറ്റ സംഭവം കൊണ്ടുള്ള ശ്രദ്ധേയത എന്ന ഗണത്തിൽപ്പെടുത്താവുന്ന അനേകം താളുകളും ഉണ്ടല്ലോ അതില് ശ്രദ്ധിച്ചാൽ നന്നായേനം. അതിന് ഒരു പട്ടികയുണ്ടാക്ക്യാലും കുഴപ്പോമില്ല്യാ. (പക്ഷേ പട്ടികപ്പെടുത്തിയിട്ട് ഓടിപ്പോകരുത്, തിരുത്തുകയും താൾ ശരിപ്പെടുത്തുകയും വേണം) അതൊക്കെയല്യോ റോജി മാഷേ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും ഒക്കെ? പാട്ടിന് ശ്രദ്ധേയതയുണ്ട്, രചയിതാവിനില്ല. ഗാനം ഉൾപ്പെടുത്തിയ ചിത്രത്തിന് ശ്രദ്ധേയതയുണ്ട്, ഗാനം പാടിയ ഗായകനും ശ്രദ്ധേയതയുണ്ട് എന്നാൽ രചയിതാവിനില്ല!. ഗാനം അവതരിപ്പിച്ച സിനിമയിലെ രംഗത്തിന് ശ്രദ്ധേയതയുണ്ട് പക്ഷേ രചയിതാവിനില്ലാ! എന്താ മാഷമ്മാരേ ഇത്?ചുമ്മാ ഓരോ വാദങ്ങളേയ്.... ആശംസകൾ.....{{ഒപ്പുവെക്കാത്തവ|51.39.33.209}}
::റിയാദുകാരനെ മനസിലായിട്ടോ, കൊച്ചു കള്ളാ!!! '''അതിന് ഒരു പട്ടികയുണ്ടാക്ക്യാലും കുഴപ്പോമില്ല്യാ. (പക്ഷേ പട്ടികപ്പെടുത്തിയിട്ട് ഓടിപ്പോകരുത്, തിരുത്തുകയും താൾ ശരിപ്പെടുത്തുകയും വേണം) '''--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 08:30, 10 നവംബർ 2020 (UTC)
::റിയാദുകാരനെ മനസിലായിട്ടോ, കൊച്ചു കള്ളാ!!! '''അതിന് ഒരു പട്ടികയുണ്ടാക്ക്യാലും കുഴപ്പോമില്ല്യാ. (പക്ഷേ പട്ടികപ്പെടുത്തിയിട്ട് ഓടിപ്പോകരുത്, തിരുത്തുകയും താൾ ശരിപ്പെടുത്തുകയും വേണം) '''--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 08:30, 10 നവംബർ 2020 (UTC)
:::ഈ സംവാദം [[വിക്കിപീഡിയ:മായ്ക്കൽ പുനഃപരിശോധന]]യിൽ നടക്കുന്നതായിരിക്കും ഉചിതം. [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 04:35, 15 നവംബർ 2020 (UTC)


== IP edits at നന്ദിത കെ.എസ്. ==
== IP edits at നന്ദിത കെ.എസ്. ==

04:35, 15 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളം വിക്കിപീഡിയയിലെ കാര്യനിർവാഹകരുടെ അടിയന്തര ശ്രദ്ധപതിയേണ്ട കാര്യങ്ങൾ ഇവിടെ രേഖപ്പെടുത്താവുന്നതാണ്.
ഉദാ:അതിവേഗം ഒഴിവാക്കേണ്ട ലേഖനങ്ങൾ ചൂണ്ടിക്കാട്ടുക, ഏതെങ്കിലും ലേഖനങ്ങളുടെ സംരക്ഷണം ആവശ്യപ്പെടുക തുടങ്ങിയവ

നോട്ടീസ് ബോർഡിലെ
പഴയ സം‌വാദങ്ങൾ
സംവാദ നിലവറ

Irshapp എന്ന ഉപയോക്താവ് നടത്തിയ ആരോപണം

ഇർഷാദ് എന്ന ഉപയോക്താവ് ശിവദാസ് പുറമേരി എന്ന ലേഖനം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചയിൽ എനിക്ക് ആ ലേഖനം നീക്കം ചെയ്യുന്നതിന് പ്രത്യേക താത്പര്യമുണ്ടെന്ന വ്യക്തിപരമായ ആരോപണം ഉന്നയിച്ചിരിക്കുകയും അതിന് തെളിവ് നൽകാനാവശ്യപ്പെട്ടിട്ട് പ്രതികരിക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്. ഒരു കാര്യനിർവ്വാഹകനെതിരേ ഇത്തരം ഗുരുതമായ ആരോപണം തെളിവില്ലാതെ ഉന്നയിച്ചിരിക്കുന്ന അവസരത്തിൽ ഇതിനെതിരേ ഉചിതമായ നടപടി വേണമെന്ന് ആവശ്യപ്പെടുന്നു. --രൺജിത്ത് സിജി {Ranjithsiji} 17:32, 30 ഓഗസ്റ്റ് 2020 (UTC)[മറുപടി]

ഒന്നോ അതിലധികമോ മധ്യവർത്തികൾ ഈ വിഷയത്തിൽ ചർച്ച പരിശോധിച്ച് വ്യക്തിപരമായ ആക്ഷേപം ഉണ്ടോ എന്ന് പരിശോധിക്കാൻ ആവശ്യപ്പെടുന്നു. മുൻപ് ഒരു സംവാദത്തിലും ഇതേ രൂപത്തിൽ ആരോപണം എനിക്കെതിരെ വന്നിട്ടുണ്ട്. പരാമർശങ്ങളെ വ്യാഖ്യാനിച്ച് വ്യക്തിഹത്യയാക്കി അവതരിപ്പിക്കുകയാണ് ചെയ്യപ്പെട്ടിട്ടുള്ളത്.--Irshadpp (സംവാദം) 09:21, 31 ഓഗസ്റ്റ് 2020 (UTC)[മറുപടി]
മംഗലാട്ട് എഴുതിയ ലേഖനം ആയതുകൊണ്ടാണ് രൺജിത്ത് ആ ലേഖനം മായ്ക്കാൻ താല്പര്യം കാണിക്കുന്നതെന്നു മേല്പറഞ്ഞ ഉപയോക്താവ് പറഞ്ഞിട്ടുണ്ട്. അത് വ്യക്തിപരമായ ആരോപണം തന്നെയാണ്.--റോജി പാലാ (സംവാദം) 06:36, 1 സെപ്റ്റംബർ 2020 (UTC)[മറുപടി]
ആരോപണവും ആക്ഷേപവും രണ്ടായിത്തന്നെ കാണണം എന്ന് വിചാരിക്കുന്നു. വിക്കിപീഡിയ:വ്യക്തിപരമായി ആക്രമിക്കരുത് എന്ന താൾ മുൻനിർത്തിയുള്ള വിശകലനങ്ങളാണ് നടക്കേണ്ടത്.--Irshadpp (സംവാദം) 06:52, 1 സെപ്റ്റംബർ 2020 (UTC)[മറുപടി]
"മറ്റൊരു ലേഖകന്റെ നേരെ ദുർനടപ്പ് ആരോപിക്കുന്നത്." എന്നതരത്തിലുള്ള ആക്ഷേപം ആണ് ഉന്നയിച്ചിട്ടുള്ളത്. ഞാൻ ഇവിടെ കാര്യനിർവ്വാഹകനായിരിക്കുകയും (ലേഖനം നീക്കം ചെയ്യുന്നതിന് അവകാശമുണ്ട്)

എനിക്ക് ആ ലേഖനം നീക്കം ചെയ്യുന്നതിന് പ്രത്യേക താത്പര്യമുണ്ടെന്ന് ഉന്നയിക്കുകയും അതിന് തെളിവ് തരാതിരിക്കുകയും ചെയ്യുന്നത് ഞാൻ കാര്യനിർവ്വാഹക ഉപകരണങ്ങൾ പക്ഷപാതപരമായി ഉപയോഗിക്കുന്നു എന്നും മോശം കാര്യനിർവ്വാഹകനാണ് എന്നുമുള്ള വ്യക്തമായ ആരോപണമാണ്. ഇതിനുമുൻപ് ഞാൻ "ഏകപക്ഷീയമായ വെട്ടിനിരത്തൽ" നടത്തുന്നു എന്ന ആരോപണവും ഈ ഉപയോക്താവ് തന്നെ ഉന്നയിച്ചിട്ടുണ്ട്. ഒന്നുകിൽ തെളിവ് തരണം അല്ലെങ്കിൽ ഇത്തരത്തിലുള്ള ആരോപണം ഗൗരവമായ വിഷയാധിഷ്ഠിതമായ ചർച്ചകളിൽ ഉന്നയിക്കാതിരിക്കണം. ഇത് രണ്ടാം പ്രാവശ്യമാണ് ഞാൻ പക്ഷപാതപരമായി പെരുമാറുന്നു എന്ന് ഉന്നയിക്കുന്നത്. --രൺജിത്ത് സിജി {Ranjithsiji} 18:56, 1 സെപ്റ്റംബർ 2020 (UTC)[മറുപടി]

ഈ ചർച്ചകളിലൊന്നിലും പങ്കെടുക്കാത്ത വ്യക്തി എന്നനിലയിൽ മൂന്ന് സംവാദങ്ങളും വായിച്ച് നോക്കിയതിൽ നിന്നും മനസ്സിലായവ താഴെ കുറിക്കുന്നു. സന്ദർഭങ്ങളുടെ വ്യക്തമായ അവലോകലനം ലഭിക്കാൻ വേണ്ടി സംവാദങ്ങൾ നടന്ന chronological order അനുസരിച്ചാണ് വായിച്ചത്.

  • വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കെ.എം. മൗലവി - ഈ അവസ്ഥയിലാണ് ലേഖനം നീക്കം ചെയ്യപ്പെട്ടത്. ഇത് Ranjithsiji വളരെ ധൃതിപിടിച്ചെടുത്ത തീരുമാനം ആണന്ന് കരുതുന്നില്ല മാസങ്ങൾക്കുശേഷവും പ്രസ്തുത ലേഖനത്തിൽ തിരുത്തലുകളോ, നീക്കം ചെയ്യാനുള്ള നിർദ്ദേശതാളിൽ പ്രസക്തമായ സംവാദങ്ങളോ ഉണ്ടായിരുന്നില്ല. എന്നാൽ നീക്കം ചെയ്യൽ താളിലെ ഇർഷാദിന്റെ മറുപടി ഒരു വിക്കിപീഡിയന് അനുയോജ്യമായ സംവാദപ്രയോഗങ്ങളല്ല. പ്രത്യേകിച്ചും എനിക്ക് ലേഖനം തുടങ്ങാൻ ഒരു തമ്പുരാന്റെയും അനുവാദം ആവശ്യമില്ല. ഒരു പക്ഷെ ഇത് അവലംബമുണ്ടായിട്ടും ലേഖനം നീക്കം ചെയ്യപ്പെട്ടതുകൊണ്ടുള്ള അമർഷമാണന്ന് കരുതുന്നു, മറ്റൊരു പരാമർശം ചർച്ചയിൽ ഇടപെടുകയോ മറ്റോ ചെയ്യാതെ നേരിട്ട് നീക്കം ചെയ്യുന്നത് നല്ല രീതിയല്ല. സത്യത്തിൽ ഈ രീതിയാണ് മറ്റുവിക്കികളിൽ പിന്തുടരുന്നത് അവിടെ ഇടപെടലുകൾ നടക്കാത്ത കാര്യനിർവാഹകരാണ് പൊതുവെ തീരുമാനമെടുക്കുന്നത്, നമ്മുടെ വിക്കിയിൽ ഒഴിവാക്കൽ താളുകളിൽ ഇടപെടുന്ന കാര്യനിർവാഹകരുടെ എണ്ണം കുറവായതുകൊണ്ടാണ് മിക്കപ്പോഴും ചർച്ചകളിൽ പങ്കെടുക്കുന്നവർ തന്നെ തീരുമാനമെടുക്കുന്ന കീഴ്‌വഴക്കം പിന്തുടർന്ന് പോകുന്നത്. ലേഖനം നീക്കം ചെയ്യപ്പെടേണ്ടതല്ലായിരുന്നങ്കിൽ കൂടിയും ഇർഷാദ് വളരെ നാളായി വിക്കിയിൽ പ്രവർത്തിച്ച് പരിചയമുള്ള സ്ഥിതിക്ക് കുറച്ച് സംയമനം പാലിക്കണമായിരുന്നു എന്ന അഭിപ്രായമാണുള്ളത്.
  • വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള_നോട്ടീസ്_ബോർഡ്/നിലവറ_3#കെ.എം._മൗലവി_എന്ന_താളിന്റെ_നീക്കം_ചെയ്യപ്പെടൽ - ഇവിടെ പ്രശ്നങ്ങൾ ഒന്നും ഉള്ളതായി കാണുന്നില്ല.
  • വിക്കിപീഡിയ:മായ്ക്കൽ പുനഃപരിശോധന#കെ.എം. മൗലവി എന്ന താളിന്റെ നീക്കം ചെയ്യപ്പെടൽ - ഇവിടെ ഇർഷാദ് ആരോപിച്ച വെട്ടിനിരത്തൽ(ഈ ലേഖനത്തിന്റെ നിക്കം ചെയ്യൽ വച്ച്) എന്നുള്ളത് തെറ്റായ ആരോപണമാണെന്നാണ് മനസ്സിലാക്കുന്നത്, കാരണം Ranjithsiji പ്രസ്തുത താളിലും ഞാൻ മുകളിലും സൂച്ചിപ്പിച്ചിട്ടുണ്ട്. അതുപോലെ Ranjithsiji സൂചിപ്പിച്ച എനിക്ക് വ്യക്തിവൈരാഗ്യമുള്ളതിനാൽ വെട്ടിനിരത്തി എന്ന ആരോപണത്തിലെ വ്യക്തിവൈരാഗ്യം എന്നതിനെ സാധൂകരിക്കുന്ന പ്രസ്താവന താളിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. അതുപോലെ ഇർഷാദ് സൂചിപ്പിച്ച ചർച്ചയിൽ ഇടപെടാമായിരുന്നു എന്നുള്ളത്, തീരുമാനമെടുക്കാൻ ചർച്ചയിൽ ഇടപെടെണ്ട കാര്യം ഇല്ല എന്നു തന്നെയാണ്.
  • വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ശിവദാസ് പുറമേരി - ഇവിടെ യാതൊരു കാര്യവും കൂടാതെയാണ് "ഈ ലേഖനം നീക്കുന്നതിൽ താങ്കൾക്ക് പ്രത്യേക താല്പര്യം ഉണ്ടാകും എന്നറിയാം. പ്രത്യേകിച്ച് മംഗലാട്ട് ലേഖനമെഴുതിയ സ്ഥിതിക്ക്" എന്നെഴുതിയത്. ഇത് Ranjithsiji എന്തോ മുൻവിധി പ്രകാരം പ്രവർത്തിക്കുന്നു എന്ന ധാരണ വരുത്തുന്നുണ്ട് അല്ലെങ്കിൽ അദ്ദേഹത്തിന് മംഗലാട്ടിനോട് വ്യക്തി വൈര്യാഗ്യമുണ്ട് എന്ന് വരുത്തിതീർക്കും. ഈ പ്രസ്ഥാവനയെ സാധൂകരിക്കുന്ന തെളിവുകൾ ഇർഷാദിന്റെ കൈവശം ഉണ്ടെങ്കിൽ ഹാജരാക്കാൻ Ranjithsiji ആവശ്യപ്പെട്ട സ്ഥിതിക്ക് നൽകേണ്ടതാണ്.--KG (കിരൺ) 23:10, 5 സെപ്റ്റംബർ 2020 (UTC)[മറുപടി]
@Kiran Gopi:, താങ്കളുടെ വിശകലനത്തിന് നന്ദി. ചില കാര്യങ്ങൾ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.
  • അവലംബമുണ്ടായിട്ടും മായ്ക്കൽ ചർച്ചയിൽ അവലംബങ്ങൾ ചേർക്കപ്പെട്ടിട്ടുണ്ടെന്ന് രണ്ട് പ്രാവശ്യം അറിയിച്ചിട്ടും അതിനെപ്പറ്റി മൗനവലംബിച്ചുകൊണ്ട് മായ്ക്കൽ നടത്തിയതിനെതിരെയാണല്ലോ ആദ്യത്തെ കേസ്. ഒന്നുകിൽ സമവായമില്ല എന്ന് പറഞ്ഞ് ചർച്ച നീട്ടി വെക്കാമായിരുന്നു. കുറച്ചുകാലം കഴിഞ്ഞ് വീണ്ടും ചർച്ചക്കിടാമായിരുന്നു. ഇതൊന്നും ചെയ്യാതെ നടന്ന ചർച്ചയെ മുഖവിലക്കെടുക്കാതെ ലേഖനം നീക്കുകയും പുനപരിശോധന ആവശ്യപ്പെട്ടപ്പോൾ താങ്കൾ വേണമെങ്കിൽ പുതിയ ലേഖനം തുടങ്ങിക്കോളൂ എന്ന് പറഞ്ഞ സാഹചര്യത്തിലാണ് എനിക്ക് എനിക്ക് ലേഖനം തുടങ്ങാൻ ഒരു തമ്പുരാന്റെയും അനുവാദം ആവശ്യമില്ല എന്ന് ഞാൻ പറഞ്ഞത്. ആ സാഹചര്യം മനസ്സിലാകുമെന്ന് കരുതുന്നു. മലയാള ഭാഷയിലെ പ്രയോഗങ്ങളെ വ്യക്തി വിരോധമായി കാണരുതെന്ന് അപേക്ഷിക്കുന്നു.
  • -
  • ചർച്ച സമവായത്തിലെത്താതെ involved / not involved ആയ കാര്യനിർവ്വാഹകർ നീക്കം ചെയ്തതിനെ പറ്റിയാണ് ഞാൻ സൂചിപ്പിച്ചത്. തീരുമാനമെടുക്കാൻ ചർച്ചയിൽ പങ്കെടുക്കേണ്ടതില്ല എന്നത് ശരി തന്നെ, മാത്രമല്ല അതാണ് ശരി. പക്ഷെ അങ്ങനെ എടുക്കുന്ന തീരുമാനങ്ങൾ ആ കാര്യനിർവ്വാഹകന്റെ ബോധ്യത്തെ മാത്രം ആശ്രയിച്ചാകരുത്, ചർച്ചയുടെ മനസ്സിനൊത്തായിരിക്കണം. അവിടെ ഒരു MalayaliWoman (ഇംഗ്ലീഷ് വിക്കിയിൽ സോക്ക് പപ്പട്രിക്ക് ബ്ലോക്ക് ചെയ്യപ്പെട്ട) ഈ ലേഖനം നിർദ്ദേശിക്കുകയും ഞാൻ അവലംബങ്ങൾ ചേർത്ത് മറുകുറിപ്പ് ഇടുകയും ചെയ്തശേഷമാണ് ഏകപക്ഷീയമായി ലേഖനം നീക്കപ്പെട്ടത്. ചേർക്കപ്പെട്ട അവലംബങ്ങൾ ശരിയല്ല-ഇന്നയിന്ന പോരായ്മകൾ ആ അവലംബങ്ങൾക്കുണ്ട് എന്ന് സൂചിപ്പിച്ചായിരുന്നു-സമവായത്തിലെത്തിയായിരുന്നു അത് വേണ്ടിയിരുന്നത് എന്നാണ് ചർച്ചയിൽ ഇടപെട്ടില്ല എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെട്ടത്. ഇതിൽ തന്നെ എന്റെ വെട്ടിനിരത്തൽ പ്രയോഗത്തെ വ്യാഖ്യാനിച്ച് ഞാൻ ഉദ്ദേശിക്കാത്ത തരത്തിൽ ദുരാരോപണമായി അവതരിപ്പിക്കുകയുമാണ് രൺജിത് സിജി ചെയ്തത്.
  • ഇനി ശിവദാസ് പുറമേരി എന്ന ലേഖനത്തെ കുറിച്ച ചർച്ച. മായ്ക്കൽ നിർദ്ദേശം വന്ന ശേഷം ശ്രദ്ധേയത തെളിയിക്കുന്ന ഒന്നിലധികം തെളിവുകൾ ചേർക്കപ്പെട്ടിട്ടും അത് പത്രക്കുറിപ്പാണ്- അത് പറ്റില്ല എന്ന് പറഞ്ഞ് വന്നപ്പോൾ പത്രക്കുറിപ്പ് എന്താണ് എന്ന് വിശദീകരിച്ചുകൊടുത്തത് രൺജിതിനെ പ്രകോപിപ്പിച്ചു എന്നതാണ് വാസ്തവം. ലഘുവല്ലാത്ത പരാമർശമുള്ള ഒരു ലേഖനത്തെയും അതിന്റെ മെറിറ്റിനെയും ചോദ്യം ചെയ്യുകയായിരുന്നു പിന്നീട് നടന്നത്. വിക്കിക്ക് പുറത്ത് വിക്കി മായ്ക്കലുകളെ പറ്റി മംഗലാട്ട് ലേഖനമെഴുതി എന്നതും ഇതേ ലേഖനത്തിൽ ഇടപെട്ടു എന്നതും രൺജിത് ഉൾപ്പെടെയുള്ള അഡ്മിന്മാർക്കെതിരെ അദ്ദേഹം ആരോപണമുന്നയിച്ചു എന്നതെല്ലാം കൂട്ടിവെച്ച് എന്റെ ഒരു നിഗമനമാണ് ഞാൻ താത്പര്യമുണ്ടാകുമെന്ന് സംശയിച്ചത്. അത് രൺജിതിനെ വേദനിപ്പിച്ചെങ്കിൽ സദയം ക്ഷമിക്കണമെന്ന് ആവശ്യപ്പെടുന്നു.Irshadpp (സംവാദം) 08:16, 6 സെപ്റ്റംബർ 2020 (UTC)[മറുപടി]

ആദ്യത്തെ വിഷയത്തിൽ താങ്കൾ വേണമെങ്കിൽ പുതിയ ലേഖനം തുടങ്ങിക്കോളൂ എന്ന നിർദ്ദേശത്തിനുള്ള മറുപടി ഇത്തരത്തിലല്ല വേണ്ടിയിരുന്നത് എന്ന് മനസ്സിലാക്കുക. വ്യക്തിക്ക് എതിരായുള്ള പ്രയോഗങ്ങളെ പ്രയോഗങ്ങളെ അങ്ങനെയല്ലാതെ പിന്നെങ്ങനെയാണ് കാണേണ്ടത്. കൂടാതെ രണ്ടാമത്തെ വിഷയത്തിൽ വെട്ടിനിരത്തൽ എന്ന പ്രയോഗം ധ്വനിപ്പിക്കുന്നത് ഞാൻ ഒരു അഡ്മിനായിരിക്കെ ചിലർക്കെതിരേ മനപ്പൂർവ്വം നടപടി എടുക്കുന്നു എന്നാണ്. ഇത് വിക്കിപീഡിയയെ സംബന്ധിച്ച് വളരെ ഗുരുതരമായ ആരോപണമാണ്. ആഗോളതലത്തിൽ തന്നെ ആജീവനാന്ത തടയൽ കിട്ടാൻ ഈ ആരോപണത്തിന്റെ തെളിവ് മാത്രം മതി. അത് എനിക്ക് തീരെ ആഗ്രഹമില്ലാത്ത കാര്യമാണ്. മംഗലാട്ട് ലേഖനമെഴുതി എന്നതും ഇതേ ലേഖനത്തിൽ ഞാൻ ഇടപെട്ടു എന്നതും വച്ച് താങ്കൾക്ക് നിഗമത്തിലെത്തുന്നതിന് തടസ്സമില്ല. പക്ഷെ അത് മലയാളം വിക്കിപീഡിയയിൽ ആരോപണമായി ഉന്നയിക്കുന്നതിന് വലിയ പ്രശ്നമുണ്ട് പ്രത്യാഘാതവും. അതുകൊണ്ട് ഇത് ഒരു ക്ഷമപറഞ്ഞ് തീരുന്ന പ്രശ്നമല്ല. പകരം ഞാൻ പക്ഷപാതപരമായി പ്രവർത്തിക്കുന്നില്ല എന്ന് താങ്കൾ തന്നെ പറയേണ്ടതാണ്. ഭാവിയിൽ മറ്റാരെങ്കിലും മതിയായ തെളിവുകളില്ലാതെ പരാതി ഉന്നയിക്കുന്നിടത്ത് ആദ്യം ഉന്നയിച്ച ആരോപണം അടിസ്ഥാനരഹിതമായിരുന്നു എന്ന് തെളിയിക്കാനുള്ള സംഗതി വേണം. അതുകൊണ്ട് അതിന് മതിയായ ഒരു ഉത്തരം തരിക. --രൺജിത്ത് സിജി {Ranjithsiji} 13:42, 6 സെപ്റ്റംബർ 2020 (UTC)[മറുപടി]



യാന്ത്രികവിവർത്തനം - ഉപയോക്താവ്:Rojypala

ദുൽഖർ സൽമാൻ എന്ന ലേഖനം മൊത്തം യാന്ത്രികവിവർത്തനമാണ് (ഇന്നലെക്കൊണ്ട് പൂർത്തിയാക്കിയത്). ഉപയോക്താവ്:Irshadpp അഡ്മിൻസിനൊപ്പം പരിശോധിക്കുക. കൂടാതെ താഴെ പറയുന്നവയും യാന്ത്രികവിവർത്തനമാണ്. (പട്ടിക പൂർണ്ണമാകില്ലാരിക്കും) ദയവായി ഇദ്ദേഹത്തോടൊപ്പം കാര്യനിർവാഹകരും ലേഖനം പരിശോധിക്കുക. എത്രയും പെട്ടെന്ന് നീക്കം ചെയ്യാൻ പറ്റുന്നതാണെങ്കിൽ നീക്കം ചെയ്യുക. പ്രത്യേകിച്ച് കുറിപ്പിടേണ്ട കാര്യമില്ല. ബാക്കി കിട്ടുന്ന മുറയ്ക്ക് ചേർക്കുന്നതായിരിക്കും.--റോജി പാലാ (സംവാദം) 05:02, 25 സെപ്റ്റംബർ 2020 (UTC)[മറുപടി]

പട്ടിക: വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്/യാന്ത്രിക വിവർത്തനങ്ങൾ/Rojypala

പുതിയ നയപ്രകാരം പ്രശ്നമുള്ള ലേഖങ്ങൾ ഇവിടെ അറിയിക്കുക, എല്ലാ ലേഖനങ്ങളും സംശോധിക്കുന്നത് പ്രായോഗികമല്ല.--KG (കിരൺ) 07:17, 17 ഒക്ടോബർ 2020 (UTC)[മറുപടി]

യാന്ത്രികവിവർത്തനം ഉപയോക്താവ്:Meenakshi nandhini

താഴെ പറയുന്നവയും യാന്ത്രികവിവർത്തനമാണ്, ഭാഷാശുദ്ധി വിലയിരുത്തേണ്ടതുണ്ട്.--റോജി പാലാ (സംവാദം) 04:49, 26 സെപ്റ്റംബർ 2020 (UTC)[മറുപടി]

കാര്യനിർവാഹകർക്കൊപ്പം ക്ഷണിക്കുന്നു. ഉ:Irshadpp
മൊത്തം കോളത്തിലാക്കേണ്ടതുണ്ടെങ്കിൽ ചെയ്യുന്നത് സൗകര്യമായിരിക്കുമെന്നു തോന്നുന്നു.--റോജി പാലാ (സംവാദം) 05:30, 26 സെപ്റ്റംബർ 2020 (UTC)[മറുപടി]
പട്ടിക - വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്/യാന്ത്രിക വിവർത്തനങ്ങൾ/Meenakshi nandhini
പുതിയ നയപ്രകാരം പ്രശ്നമുള്ള ലേഖങ്ങൾ ഇവിടെ അറിയിക്കുക, എല്ലാ ലേഖനങ്ങളും സംശോധിക്കുന്നത് പ്രായോഗികമല്ല.--KG (കിരൺ) 07:18, 17 ഒക്ടോബർ 2020 (UTC)[മറുപടി]

യാന്ത്രികവിവർത്തനം ഉപയോക്താവ്:Ajeeshkumar4u

(ഉപയോക്താവ്:Irshadpp), ഇദ്ദേഹത്തിന്റേത് പതിയെ അപ്ഡേറ്റ് ചെയ്യാം. --റോജി പാലാ (സംവാദം) 05:47, 26 സെപ്റ്റംബർ 2020 (UTC)[മറുപടി]

അപ്ഡേറ്റ് ചെയ്തു.--റോജി പാലാ (സംവാദം) 09:12, 26 സെപ്റ്റംബർ 2020 (UTC)[മറുപടി]
ബോസ്കിലാക്കി.--റോജി പാലാ (സംവാദം) 11:23, 26 സെപ്റ്റംബർ 2020 (UTC)[മറുപടി]
പട്ടിക - വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്/യാന്ത്രിക വിവർത്തനങ്ങൾ/Ajeeshkumar4u
പുതിയ നയപ്രകാരം പ്രശ്നമുള്ള ലേഖങ്ങൾ ഇവിടെ അറിയിക്കുക, എല്ലാ ലേഖനങ്ങളും സംശോധിക്കുന്നത് പ്രായോഗികമല്ല.--KG (കിരൺ) 07:18, 17 ഒക്ടോബർ 2020 (UTC)[മറുപടി]

യാന്ത്രികവിവർത്തനം ഉപയോക്താവ്:Dvellakat

(ഉപയോക്താവ്:Irshadpp), ഇദ്ദേഹത്തിന്റേതായി 1000 നു മുകളിൽ ഉണ്ട്, കുറേ എണ്ണം ഞാൻ ശരിയാക്കിയിരുന്നു. അത് ഒഴിവാക്കി പിന്നീട് ചേർക്കാം.--റോജി പാലാ (സംവാദം) 05:49, 26 സെപ്റ്റംബർ 2020 (UTC)[മറുപടി]

യാന്ത്രിക വിവർത്തനം ചെയ്ത ലേഖനങ്ങൾ പ്രശ്നമുണ്ടോ എന്നു വിലയിരുത്തി പരിഹരിക്കുന്ന വേദിയാണിത്. നിലവിൽ ലേഖനങ്ങളെ ഇതു ബാധിക്കുന്നില്ല. പ്രശ്നമില്ലെന്ന് ബോധ്യപ്പെടുന്ന ഉത്തരവാദിത്വപ്പെട്ടവർ ബോക്സിൽ പ്രശ്നമുണ്ടോ എന്ന ഭാഗത്ത് കമന്റ് ചെയ്താൽ മതിയാകും.--റോജി പാലാ (സംവാദം) 07:19, 27 സെപ്റ്റംബർ 2020 (UTC)[മറുപടി]
പട്ടിക - വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്/യാന്ത്രിക വിവർത്തനങ്ങൾ/Dvellakat
പുതിയ നയപ്രകാരം പ്രശ്നമുള്ള ലേഖങ്ങൾ ഇവിടെ അറിയിക്കുക, എല്ലാ ലേഖനങ്ങളും സംശോധിക്കുന്നത് പ്രായോഗികമല്ല.--KG (കിരൺ) 07:18, 17 ഒക്ടോബർ 2020 (UTC)[മറുപടി]

യാന്ത്രികവിവർത്തനം ഉപയോക്താവ്:Tonynirappathu

(ഉപയോക്താവ്:Irshadpp), ഇദ്ദേഹത്തിന്റെതായി 5 എണ്ണം മാത്രമേ ഉള്ളു. പെട്ടെന്ന് ശരിയാക്കാവുന്നതാണ്. ഒരെണ്ണം ഞാൻ ശരിയാക്കിയിട്ടുണ്ട് (സീബ്ര പ്രാവ് ). എങ്കിലും പരിശോധിക്കുക.--റോജി പാലാ (സംവാദം) 05:54, 26 സെപ്റ്റംബർ 2020 (UTC)[മറുപടി]

ലേഖനം പ്രശ്നമുണ്ടോ തീരുമാനം/സംശോധനം ചെയ്ത ഉപയോക്താവ് കുറിപ്പ്
സീബ്ര പ്രാവ് സംവാദം കാണുക
ജാപ്പനീസ് ക്രെയിൻ
വില്ലോ വാർബ്ളർ
Blackpoll warbler
ഡോൺ ബ്രാഡ്മാനും 1948ലെ ആസ്ട്രേലിയയുടെ ഇംഗ്ലണ്ട് പര്യടനവും
പുതിയ നയപ്രകാരം പ്രശ്നമുള്ള ലേഖങ്ങൾ ഇവിടെ അറിയിക്കുക, എല്ലാ ലേഖനങ്ങളും സംശോധിക്കുന്നത് പ്രായോഗികമല്ല.--KG (കിരൺ) 07:18, 17 ഒക്ടോബർ 2020 (UTC)[മറുപടി]

യാന്ത്രികവിവർത്തനം ഉപയോക്താവ്:Sachin12345633

324 ലേഖനങ്ങൾ ഇദ്ദേഹത്തിന്റെതായി ഉണ്ട്.--റോജി പാലാ (സംവാദം) 05:52, 27 സെപ്റ്റംബർ 2020 (UTC)[മറുപടി]

പട്ടിക -വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്/യാന്ത്രിക വിവർത്തനങ്ങൾ/Sachin12345633
പുതിയ നയപ്രകാരം പ്രശ്നമുള്ള ലേഖങ്ങൾ ഇവിടെ അറിയിക്കുക, എല്ലാ ലേഖനങ്ങളും സംശോധിക്കുന്നത് പ്രായോഗികമല്ല.--KG (കിരൺ) 07:18, 17 ഒക്ടോബർ 2020 (UTC)[മറുപടി]

യാന്ത്രികവിവർത്തനം ഉപയോക്താവ്:Malikaveedu

3355 ലേഖനങ്ങൾ ഇദ്ദേഹത്തിന്റെതായി ഉണ്ട്. ഒരു താളിൽ തന്നെ പ്രശ്നമുള്ള ഭാഗങ്ങളും ഇല്ലാത്ത ഭാഗങ്ങളും ഉണ്ട്. പരിശോധിച്ചു വിലയിരുത്തണം.--റോജി പാലാ (സംവാദം) 06:16, 27 സെപ്റ്റംബർ 2020 (UTC)[മറുപടി]

ഉദാ: കാണുക--റോജി പാലാ (സംവാദം) 07:15, 27 സെപ്റ്റംബർ 2020 (UTC)[മറുപടി]
പട്ടിക -വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്/യാന്ത്രിക വിവർത്തനങ്ങൾ/Malikaveedu

പുതിയ നയപ്രകാരം പ്രശ്നമുള്ള ലേഖങ്ങൾ ഇവിടെ അറിയിക്കുക, എല്ലാ ലേഖനങ്ങളും സംശോധിക്കുന്നത് പ്രായോഗികമല്ല.--KG (കിരൺ) 07:19, 17 ഒക്ടോബർ 2020 (UTC)[മറുപടി]

കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്

@റോജി പാലാ താളുകൾ മൊത്തമായി കാര്യനിർവ്വാഹകർക്കുള്ള നോട്ടീസ് ബോർഡിൽ ഉൾപ്പെടുത്തുന്നതിനു പകരം ഓരോ ലേഖനങ്ങളും താങ്കളോ (സമയമുള്ള മറ്റ് ഉപയോക്താക്കളേയും ക്ഷണിക്കുന്നു) മറ്റു കൂടുതൽ ഭാഷാ ജ്ഞാനമുള്ള ഉപയോക്താക്കളോ പരിശോധിച്ചതിനു ശേഷം മാത്രം അവയുടെ പ്രശ്നമുള്ള ഭാഗം ചൂണ്ടിക്കാട്ടി അതാതു താളിൻറെ സംവാദത്താളിൽത്തന്നെ രേഖപ്പെടുത്തുന്നുതാവില്ലേ കൂടുതൽ നല്ലത്. യാന്ത്രിമല്ലാത്തതോ പ്രശ്നങ്ങൾ ഇല്ലാത്തതോ അഥവാ നേരിയ പ്രശ്നങ്ങളുള്ളതോ ആയ താളുകൾ മാറ്റി നിറുത്താതെ ഉപയോക്താവിൻറെ സംഭാവനകളെ ഒന്നാകെ ഉൾപ്പെടുത്തുന്ന (ഇത്തരം ഓരോ ഉപയോക്താവും തുടങ്ങി വച്ച മുഴുവൻ താളുകളും ആയിരം, പതിനായിരം കണക്കിൽ) ഇവിടേയ്ക്ക് പകർത്തി വയ്ക്കുന്നത് ഉചിതമല്ലെന്നാണ് അഭിപ്രായം. ഇനിയും അനേകം ഉപയോക്താക്കളുടെ താളുകൾ ലിസ്റ്റ് ചെയ്യാൻ കിടക്കുന്നുമുണ്ടല്ലോ. ഒറ്റയടിക്ക് എല്ലാം കൂടി തിരുത്തിയെടുക്കുവാൻ പ്രയാസമായിരിക്കും. കഴിവതും ഗുഗിൾ ട്രാൻസ്ലേഷൻറെ അതിപ്രസരമുള്ളവ മാത്രം പ്രത്യേകം ലിസ്റ്റ് ചെയ്യാന് ശ്രമിക്കുമല്ലോ (അതും നോട്ടീസ് ബോർഡിൽനിന്ന് ഒഴിവാക്കുന്നതാവും ഉചിതം). ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്ന പല താളുകളിലും ചെറുയൊരു തിരുത്തലിലൂടെ അവയൊക്കെ മികച്ചതാക്കുവാൻ താങ്കളോടൊപ്പം സമയംപോലെ മറ്റുള്ളവരും ശ്രമിക്കുമെന്നു കരുതുന്നു. മറ്റു കാര്യനിർവ്വാഹകരുടെ ശ്രദ്ധയും ഇവിടേയ്ക്ക് ക്ഷണിക്കുന്നു.— ഈ തിരുത്തൽ നടത്തിയത് Malikaveedu (സംവാദംസംഭാവനകൾ)

നിലവിൽ കിരൺ എല്ലാം പ്രധാനതാളിൽ നിന്നും മറച്ചിട്ടുണ്ട്. ഇവിടെ വന്നെന്നു കരുതി ലേഖനത്തെ ബാധിക്കുന്നില്ല. താൾ മെച്ചപ്പെടുത്താനുള്ള ഒരു വഴി മാത്രം. ഒരു സംവാദം കാണുക. ഇതിന്റെ ചുവടു പിടിച്ചാണ് ശുദ്ധീകരണം ആരംഭിച്ചത്. ദീർഘനാളായുള്ള ആവശ്യമായിരുന്നു യാന്ത്രികവിവർത്തനം, ഭാഷാശുദ്ധിയില്ലാതെയെന്നു സംവാദങ്ങൾ ഇട്ടിരുന്നത്. അതിലൊന്നും നടപടിയുണ്ടായിട്ടില്ല. അപ്പോൾ ആർക്കും എന്തും ചെയ്യാമെന്ന ഒരു പൊതുധാരണ നിലവിൽ വന്നു. എനിക്കു സാധിക്കുന്ന രീതിയിൽ ഞാനും ലേഖനങ്ങൾ ആരംഭിച്ചു. അപ്പോൾ അതു പ്രശ്നമാണെന്നു വന്നാൽ എല്ലാത്തിലും പ്രശ്നമുണ്ട്. അപ്പോൾ ഭാഷാവിദഗ്ദൻ/ർ ഇടപെടട്ടെ. ഒപ്പം നല്ലൊരു തുടക്കവും. ഇനിയും ലേഖനങ്ങൾ ആരംഭിക്കുമ്പോൾ ആ വിദഗ്ദരുമായി സംസാരിച്ചു വിലയിരുത്തിയശേഷം റിലീസ് ചെയ്യട്ടെ.--റോജി പാലാ (സംവാദം) 08:33, 27 സെപ്റ്റംബർ 2020 (UTC)[മറുപടി]
floatMalikaveedu (സംവാദം) 09:31, 27 സെപ്റ്റംബർ 2020 (UTC)[മറുപടി]

ബിഷപ്പ്-മെത്രാൻ ശ്രദ്ധേയത

ഇവിടെ നടന്ന ചർച്ച പ്രകാരം ഫ്രാങ്കോ മുളക്കൽ എന്ന ലേഖനം നീക്കപ്പെട്ടിരുന്നു. എന്നാൽ അതേ തരത്തിലുള്ള നിരവധി മെത്രാന്മാരുടെ പേജുകൾ നിലവിലുണ്ട്. ശരിക്കും എന്താണ് ബിഷപ്പ്-മെത്രാൻ ശ്രദ്ധേയത നിർണ്ണയിക്കുന്നത്. വ്യക്തികൾ എന്ന നിലക്കുള്ള ശ്രദ്ധേയതയാണോ നോക്കേണ്ടത്. അതോ പ്രത്യേകം ശ്രദ്ധേയത നയമുണ്ടോ. ചോദിക്കാൻ കാരണം, പലതിലും വ്യക്തി മെത്രാനായിരുന്നു എന്നതിന് മാത്രമാണ് അവലംബമുള്ളത്.--Irshadpp (സംവാദം) 07:51, 29 സെപ്റ്റംബർ 2020 (UTC)[മറുപടി]

നിലവിൽ മെത്രാന്റെ പേരിലുള്ള പ്രത്യേക നയം ഇല്ല. ശ്രദ്ധേയത ചോദ്യം ചെയ്യുകയും നീക്കം ചെയ്യാൻ നിർദ്ദേശിക്കാവുന്നതുമായിരിക്കുമെന്നു തോന്നുന്നു. കാര്യനിർവാഹർ ഉണ്ടെങ്കിൽ ശ്രദ്ധിക്കുക.--റോജി പാലാ (സംവാദം) 07:44, 4 ഒക്ടോബർ 2020 (UTC)[മറുപടി]

സ്റ്റോപ്പ് വാർണിംഗ്

@ ഉ:Ranjithsiji, ഉ:Jacob.jose, ഉ:Razimantv, ഉ:Kiran Gopi, ഉ:Sreejithk2000, ഉ:Drajay1976, ഉ:Adv.tksujith‎‎, ഉ:Fotokannan, ഉ:Irvin calicut, ഉ:Manuspanicker, ഉ:Akhiljaxxn, ഉ:Ramjchandran, ഉ:Malikaveedu, ഉ:Vijayanrajapuram

എന്റെ സംവാദതാളിൽ ഉപയോക്താവ് റോജിപാല ഞാൻ സൃഷ്ടിച്ച താളുകളിൽ യാന്ത്രികപരിഭാഷ അടങ്ങിയിട്ടുണ്ടെന്നും അതു ശരിയാകാതെ പുതിയത് സൃഷ്ടിക്കരുതെന്നും പറഞ്ഞ് ഒരു സ്റ്റോപ്പ് വാർണിംഗ് നൽകിയിട്ടുണ്ട്. ഈ യൂസർ എന്റെ താളുകളും സമാനമായ രീതിയിൽ മറ്റു യൂസേഴ്സ് സൃഷ്ടിച്ച താളുകളും യാന്ത്രികതാളുകളെന്ന് പറഞ്ഞ് ഒരു ലിസ്റ്റ് തയ്യാറാക്കി ചേർത്തിരുന്നു. ഞാൻ സൃഷ്ടിച്ച താളുകളിലെല്ലാം ഒരുവിധത്തിലുമുള്ള ഒരു യാന്ത്രിക പരിഭാഷയും വരാതിരിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്. എന്നിരിക്കിലും ഏതെങ്കിലും തരത്തിലുള്ള മാറ്റം നടത്തേണ്ടതുണ്ടെങ്കിൽ അവ പ്രസ്തുത താളിന്റെ സംവാദപേജിൽ ചൂണ്ടിക്കാണിക്കാവുന്നതോ അല്ലെങ്കിൽ സ്വയം തന്നെയും അത്തരം തിരുത്തലുകൾ നടത്താവുന്നതോ ആണ്. ഇത്തരത്തിലുള്ള നിരവധി യൂസേഴ്സിന്റെ പരിഭാഷാപേജിൽ മോശം പരിഭാഷയാണെന്നു പറഞ്ഞുചേർത്ത ലേഖനങ്ങൾ മറ്റുയൂസേഴ്സ് ഒരു എഡിറ്റുപോലും ചെയ്യാതെതന്നെ യാന്ത്രികപരിഭാഷ നടത്തിയില്ലയെന്നു സ്ഥിരീകരിച്ചതും മുകളിലെ സംവാദങ്ങളിൽ കാണുന്നുണ്ട്. ഇത് മോശം പരിഭാഷയാണെന്നു പറഞ്ഞ് ലിസ്റ്റ് തയ്യാറാക്കിയ യൂസർ ശരിക്കുമൊന്ന് വായിച്ചിട്ടുണ്ടോയെന്നതും സംശയം ജനിപ്പിക്കുന്നതാണ്.

റോജിപാല ആരോപണമുന്നയിച്ച പുറത്തേക്കുള്ള കണ്ണികൾ ഇതിനുമുമ്പ് പലപ്രാവശ്യം ചർച്ചാവിധേയമായിട്ടുള്ളതാണ്. അഡ്മിൻ ജേക്കബ് ജോസ് പുറം കണ്ണികൾ ആണ് ശരിയെന്നു പറയുന്നു. ഈ തർക്കം നിലനിൽക്കുന്നതുകൊണ്ടാണ് ഞാൻ ബാഹ്യ ലിങ്കുകൾ എന്നുചേർത്തത്.

നിലവിൽ ഞാൻ 100days ചലഞ്ചും ആഫ്രിക്കൻ വുമൺ പ്രൊജക്ടിലും പങ്കെടുക്കുന്നതിൽ ലേഖനങ്ങൾ തയ്യാറാക്കുകയും ചെയ്യുന്നുണ്ട്. ആയതിനാൽ ഇക്കാര്യത്തിൽ എല്ലാവരുടെയും ശ്രദ്ധ പതിയണമെന്നും ഒരു തീരുമാനമാകണമെന്നും അപേക്ഷിക്കുന്നു.--Meenakshi nandhini (സംവാദം) 13:54, 4 ഒക്ടോബർ 2020 (UTC)[മറുപടി]

  • വിക്കിപീഡിയയിലെ താൾ മെച്ചപ്പെടുത്തുന്നതിന് നടത്തുന്ന ശ്രമത്തിൽ, റോജി പാലായുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. ഈ_സംവാദം ചുവടു പിടിച്ച് ആരംഭിച്ച ഈ പരിശോധനയിലും പട്ടികപ്പെടുത്തലിലും താൻ തന്നെയാരംഭിച്ച ലേഖനങ്ങളെ സംശയനിഴലിൽ നിർത്തിയാണ് അദ്ദേഹമതിന് തുടക്കമിട്ടത് എന്നതും ചിന്തനീയമാണ്. തുടർന്ന് നിരവധി പട്ടികകൾ ( 1, 2, 3, 4, .....) എന്നിങ്ങനെ ആയിരക്കണക്കിന് ലേഖനങ്ങളുടെ പട്ടിക വന്നപ്പോൾ പരിശോധിക്കാനിറങ്ങിയവർ (ഞാൻ) സ്ഥല-ജല വിഭ്രാന്തിയിലായി. റോജി പാലായുടെ ലേഖനങ്ങളിലുൾപ്പെടെ കാര്യമായ പ്രശ്നങ്ങളില്ലാത്തവയും പ്രശ്നമുള്ളവയുമെല്ലാം ചേർന്ന വലിയൊരു പട്ടികയിലെ ലേഖനങ്ങളെല്ലാം പരിശോധിച്ച് സാക്ഷ്യപ്പെടുത്തുക എന്ന ഹിമാലയൻ ടാസ്ക് ഏറ്റെടുക്കാൻ നിലവിലെ അവസ്ഥയിൽ കാര്യനിർവ്വാഹകർക്ക് സാധിക്കുമോ? എന്തായാലും ഒരു യാന്ത്രികവിവർത്തനനയരൂപീകരണത്തിന് ഇത് നിമിത്തമായി എന്നത് വിസ്മരിക്കുന്നില്ല.

റോജി പാലാ ഇന്ന് Meenakshi nandhiniയുടെ സംവാദം താളിൽ ചേർത്ത സ്റ്റോപ്പ് മെമ്മോ കണ്ടപ്പോൾ, അത് അത്ര സുഖകരമായി അനുഭവപ്പെട്ടില്ല. //താങ്കൾ യാന്ത്രികപരിഭാഷ ചെയ്ത ലേഖനങ്ങളിൽ നിലവിൽ നിരവധി പിഴവുകളുണ്ട്. അവ ശരിയാക്കാൻ ശ്രമിക്കാതെ വീണ്ടും താങ്കൾ അത്തരം ലേഖനങ്ങൾ സൃഷ്ടിച്ചുകൂട്ടുന്നു. ഇത് ശരിയായ നടപടിയല്ല. നിലവിൽ നടക്കുന്ന ചർച്ചകളും മറ്റും താങ്കൾ കണ്ടിട്ടും അതിനൊക്കെ യാതൊരു വിലയും കല്പിക്കാതെ തന്നിഷ്ടപ്രകാരം പെരുമാറുന്നു. മൊഴിമാറ്റത്തിനായി നിലവിൽ വരുത്താൻ ഉദ്ദേശിക്കുന്ന നയത്തിൽ താങ്കൾ ഒപ്പു വച്ചിട്ടുണ്ട്. ആയതിനാൽ നിലവിൽ സൃഷ്ടിച്ച ലേഖനങ്ങൾ വൃത്തിയാക്കാൻ ശ്രദ്ധിക്കുക. ഒപ്പം മറ്റുള്ള ലേഖനങ്ങൾ വൃത്തിയാക്കാനും ശ്രമിക്കാവുന്നതാണ്. വീണ്ടും ഇങ്ങനെ ശ്രദ്ധയിൽപ്പെട്ടാൽ താങ്കളുടെ സിസോപ് ഫ്ലാഗ് നീക്കം ചെയ്യാൻ കാരണമാകുന്നതും വിക്കിയിലെ തിരുത്തുകളിൽ നിന്നും തടയൽ ലഭിക്കാൻ സാധ്യയുള്ളതുമാണ്. // എന്നൊക്കെ എഴുതത്തക്കവിധത്തിൽ, പുതിയ ലേഖനങ്ങളിൽ പിഴവുണ്ടായിരുന്നോ? ഈ നയം നിലവിൽ വരുന്നതിനും രണ്ടുമണിക്കൂർ മുൻപാണ് ഇത്തരമൊരു സന്ദേശം നൽകിയത് എന്നതും ശ്രദ്ധിക്കണേ. അതായത്, മുന്നറിയിപ്പ് നൽകിയത് അൽപ്പം തിടുക്കത്തിലായിപ്പോയോ?

ഉപയോക്താവിന്റെ സംവാദം:Dvellakat#യാന്ത്രികപരിഭാഷ - അബദ്ധങ്ങൾ, ഉപയോക്താവിന്റെ സംവാദം:Dvellakat#അകിര മിയവാക്കി, ഉപയോക്താവിന്റെ സംവാദം:Sachin12345633#ലേഖനങ്ങൾ വികസിപ്പിക്കാമോ?, ഉപയോക്താവിന്റെ സംവാദം:Sreeeraaj#അടിസ്ഥാനവിവരങ്ങളില്ലാത്ത ലേഖനങ്ങൾ, [[ഉപയോക്താവിന്റെ സംവാദം:Sreeeraaj#പഠന ക്ലാസ്സ് എന്നെല്ലാം മറ്റുള്ളവരെ ഉപദേശിക്കുമ്പോൾത്തന്നെ, ഞാൻ തുടങ്ങിവെച്ച പല താളുകളിലും [[1]] ഇതുപോലെ അപാകതകളുണ്ട് എന്ന് തിരിച്ചറിയേണ്ടതുണ്ട്. ആ പിഴവുകൾ ചൂണ്ടിക്കാട്ടാൻ ഒരു സൗഹൃദസന്ദേശമാണോ അതോ, STOP സൈൻബോർഡ് സ്ഥാപിക്കലാണോ ഉചിതമെന്ന് ഒരിക്കൽക്കൂടി ആലോചിക്കുക. എനിക്കത് അരോചകമായിത്തോന്നുന്നു എന്ന് തുറന്നെഴുതുന്നതിൽ, റോജി പാലാ പരിഭവിക്കരുത്. ക്ഷമിക്കുക.

Meenakshi nandhiniയുടെ ആദ്യകാലവിവർത്തന ലേഖനങ്ങളിൽ അപാകതയുണ്ടാവാം. ചിലത് അപൂർണ്ണവുമാണ്. ചില തിരുത്തൽ യജ്ഞങ്ങളിൽ, ലേഖനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള ശ്രമത്തിനിടയിൽ പലരും നിരവധി അപൂർണ്ണലേഖനങ്ങൾ ചേർത്തിട്ടുണ്ട്. പട്ടികപ്പെടുത്തിയവ സമയം കണ്ടെത്തി പരിശോധിക്കാവുന്നതാണ്. അതിനിടയിൽ ശ്രദ്ധയിൽപ്പെടുന്നവ ടാഗ് ചേർത്താൽ, ഇവിടെ വരുമ്പോൾ പരിശോധിക്കാമല്ലോ? അതല്ലാതെ, ഇങ്ങനെ പട്ടികകൾ ചേർക്കുന്നതും //വീണ്ടും ഇങ്ങനെ ശ്രദ്ധയിൽപ്പെട്ടാൽ താങ്കളുടെ സിസോപ് ഫ്ലാഗ് നീക്കം ചെയ്യാൻ കാരണമാകുന്നതും വിക്കിയിലെ തിരുത്തുകളിൽ നിന്നും തടയൽ ലഭിക്കാൻ സാധ്യയുള്ളതുമാണ്.// എന്നൊക്കെയുള്ള ഡമോക്ലസിന്റെ വാളിനുകീഴേ എങ്ങനെയെഴുതും?

ഭാഷാ പിഴവും ഭാഷാശുദ്ധിയും രണ്ടായിത്തന്നെ കാണണം. പിഴവുള്ളവ വെച്ചുപൊറുപ്പിക്കണമെന്നില്ല. രണ്ടാമത്തെ വിഭാഗത്തെ ചൂണ്ടിക്കാട്ടിയാൽ തിരുത്തി ശരിയാക്കാം. നശീകരണവും പിഴവും ഒരേ കണ്ണോടെ കാണരുത്. നശീകരണം നടത്തുന്നവർക്ക് നൽകേണ്ടുന്ന മുന്നറിയിപ്പ് പിഴവുവരുത്തുന്നവർക്ക് വിധിക്കരുത്.

ഒരിക്കൽക്കൂടി പറയുന്നു: താൾ മെച്ചപ്പെടുത്തുന്നതിന് റോജി പാലാ നടത്തുന്ന ശ്രമത്തിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. എങ്കിലും, സൗഹൃദപരമായ ഒരു അന്തരീക്ഷമുണ്ടാകട്ടെയെന്ന് ആഗ്രഹിക്കുന്നു. ആശംസകൾ. --Vijayan Rajapuram {വിജയൻ രാജപുരം} 16:58, 4 ഒക്ടോബർ 2020 (UTC)[മറുപടി]

മുന്നറിയിപ്പ് നൽകിയത് തിടുക്കത്തിലായില്ല, അല്പം വൈകിപ്പോയി. ഭാഷാപണ്ഡിതയല്ലെന്നു പറഞ്ഞല്ലോ! പാണ്ഡിത്യം ഇല്ലെങ്കിലും യാന്ത്രിക പരിഭാഷകൾ ചെയ്യുമ്പോൾ അവ വായിക്കുന്ന സാധാരണ മലയാളികൾക്ക് വാക്കുകൾ മനസിലാക്കാൻ സാധിക്കണം, അല്ലാതെ ഇതെന്തു ശൈലി എന്ന് തോന്നരുത്. യാന്ത്രിക പരിഭാഷ ചെയ്യുന്ന ലേഖനങ്ങളിൽ നിരവധി പ്രാവശ്യം പ്രശ്നങ്ങളുണ്ട് എന്നു ചൂണ്ടിക്കാണിച്ചിട്ടും ഒരു അഡ്മിനും ഇടപെട്ട് അവരോട് സംസാരിക്കാൻ തയാറായില്ല. അവർ വീണ്ടും നാലായിരത്തോളം ലേഖനങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞു. ഇവയെല്ലാം വായിച്ചു നോക്കി ശരിയാക്കാനും മറ്റും ഉടനെയൊന്നും സാധ്യമല്ല. അവരുടെ ലേഖനങ്ങളെ ശരിയാക്കാൻ അവർക്കു താല്പര്യമില്ല. പകരം വീണ്ടും വീണ്ടും മൊഴിമാറ്റം സൃഷ്ടിച്ചു കൂട്ടുന്നു.
അല്ലെങ്കിൽ ആർക്കും തോന്നുമ്പോലെ ലേഖനം മൊഴിമാറ്റം ചെയ്ത് പ്രതിഷ്ഠിക്കാം എന്നു നയം വരട്ടെ. അപ്പോൾ ചോദ്യം ചെയ്യൽ അവസാനിപ്പിക്കാം. അവർ കരുതുന്നു അവരോട് മാത്രമാണ് ചോദ്യം ചെയ്യലെന്ന്. അതു അവരുടെ തെറ്റായ ധാരണയാണ്. ചോദ്യം ചെയ്യലിൽ അസഹിഷ്ണുത ഇവിടെ പ്രകടിപ്പിച്ചിട്ട് കാര്യമില്ല. ഇനി സൃഷ്ടിക്കുന്ന ഒരു താളിലെങ്കിലും പ്രശ്നം കണ്ടാൽ അവരുടെ സിസോപ് ഫ്ലാഗ് നീക്കം ചെയ്യാൻ അടിയന്തിര നടപടി എടുക്കാൻ മറ്റ് അഡ്മിൻസ് ശ്രദ്ധിക്കണം. കാര്യനിർവാഹകസ്ഥാനത്തിരിക്കുമ്പോൾ അല്പം കൂടുതൽ ഉത്തരവാദിത്വം ആവശ്യമുണ്ട്. സ്വന്തമായി ലേഖനങ്ങൾ എഴുതി വിടുന്നവർക്ക് സിസോപ് ഫ്ലാഗിന്റെ ആവശ്യമില്ല. മറ്റു ലേഖനങ്ങളിലും അവർ ഇടപെട്ട് ഉപയോക്താക്കളോട് ആശയവിനിമയം നടത്തുകയോ താളുകളെ പരിപാലിക്കുകയോ ചെയ്യണം. ആർക്കും ആരെയും നിർബന്ധിക്കാനാവില്ല, ശരി. എങ്കിൽ പിന്നെ സിസോപ് ഫ്ലാഗിന്റെ ആവശ്യമില്ല.
ആദ്യകാലവിവർത്തന ലേഖനങ്ങളിൽ അപാകതയുണ്ടെങ്കിൽ അത് ശരിയാക്കാനല്ലേ ശ്രമിക്കേണ്ടത്. പകരം വീണ്ടും ലേഖനം സൃഷ്ടിച്ചു കൂട്ടുമ്പോൾ ജോലിഭാരം കൂടുകയല്ലെ ചെയ്യുന്നത്. ശ്രദ്ധയിൽപ്പെടുന്നവ ടാഗ് ചേർക്കാൻ നിന്നാൽ ലേഖനങ്ങൾ കുന്നുകൂടുകയേ ഉള്ളു. നശീകരണവും പിഴവും ഒരേ കണ്ണോടെ കാണരുതെന്ന് പറഞ്ഞാൽ കാര്യങ്ങൾ മനസിലാക്കാതെ വീണ്ടും പ്രവർത്തി ചെയ്താൽ അത് നശീകരണം ആണ്.
സൗഹൃദപരമായ അന്തരീക്ഷം നിലനിൽക്കാൻ സഹകരണ മനോഭാവം ആവശ്യമാണ്. അതില്ലെന്ന് ഈ എഡിറ്റിൽ മനസിലാക്കാം. അത് ആ ഉപയോക്താവിന്റെ വാശിയാണ്. ഈ വാശി ഇന്നും ഇന്നലെയും തുടങ്ങിയതല്ല. നിരവധി ലേഖനങ്ങൾ തിരുത്തി അവരെ കാണിച്ചു പറഞ്ഞു നൽകിയിട്ടും അവർക്ക് വാശി മാത്രം. ഞാനൊന്നും ഇങ്ങനല്ല വിക്കിയിൽ പ്രവർത്തിച്ചു വന്നത്. അതങ്ങനല്ല ഇങ്ങനെ വേണമെന്ന് പറഞ്ഞാൽ അനുസരിക്കാൻ ബാദ്ധ്യസ്ഥരാണ്. അതിന് അവർ തയാറല്ല. ഇത്തരക്കാരെ ആജീവനാന്തം ബ്ലോക്ക് ചെയ്ത ചരിത്രമെ ഇവിടെ ഉള്ളു.
സംവാദം കാണുക. വരുത്തിയ മാറ്റം കാണുക. ഇത്തരം തിരുത്തുകളേക്കാൾ ഭീകരമായ പ്രശ്നങ്ങൾ ഈ ഉപയോക്താവിനുണ്ട്. അതൊന്നും ഈ ചൊറിച്ചിൽ നടത്തിയ യൂസർക്ക് ശ്രദ്ധിക്കാൻ താല്പര്യമില്ല. മൊഴിമാറ്റം ശ്രദ്ധിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ആരും ശ്രദ്ധിക്കാനില്ലെങ്കിൽ അത് ഇവിടെ നയവിരുദ്ധമല്ല. എങ്കിൽ എനിക്കും ചെയ്യാൻ സാധിക്കുമല്ലോ? അതുകൊണ്ട് ഞാനും തുടങ്ങി ലേഖനനിർമ്മാണം. അതുകൊണ്ട് പുതിയൊരു നയം നിലവിൽ വന്നു. നയം നിലനിൽക്കെ തന്നെ ഇദ്ദേഹം വീണ്ടും ലേഖനങ്ങൾ സൃഷ്ടിച്ചു ആഘോഷിക്കുന്നു. ഗാന്ധി തീർത്ത് എന്ന ലേഖനം കാണുക. അതും ഗൂഗിൾ സംഭാവനയാണ്. എന്തു തോന്നുന്നു. അതിലെ സംവാദത്തിനു അദ്ദേഹത്തിനു മറുപടി ഇടാൻ താല്പര്യമില്ല. അതിനർഥം ഗാന്ധി എന്തു തീർത്തെന്നാണ്. അതോ ഗാന്ധിയെ തീർത്തെന്നോ? ഇതൊക്കെ മിക്ക താളുകളിലും പ്രശ്നമുണ്ട്. അതുകൊണ്ട് ചോദ്യം ചെയ്യൽ ഇനിയും നിർത്താൻ ഉദ്ദേശിക്കുന്നില്ല. മാഷിനു വേണമെങ്കിൽ കണ്ണടച്ചു വിടാം.
ലെലെറ്റി ഖുമലോ ഇദ്ദേഹം അവസാനം സൃഷ്ടിച്ച ലേഖനമാണ്. അതിലെ External links എന്നത് അദ്ദേഹം വാശിക്ക് മാറ്റാതെ ഇട്ടിരിക്കുന്നതാണ്. മറ്റു ലേഖനങ്ങളിലും അങ്ങനെ തന്നെ. ഇത് മനസിലാക്കാൻ ഇനി എന്തു വേണം?--റോജി പാലാ (സംവാദം) 04:47, 8 ഒക്ടോബർ 2020 (UTC)[മറുപടി]
റോജി സ്ഥാപിച്ച സ്റ്റോപ്പ് മെമ്മോ കണ്ടു. ഇങ്ങനെ ആർക്കും ചർച്ചകൾ കൂടാതെ (മുന്നറിയിപ്പ് നൽകുന്നതിനെക്കുറിച്ച്) സ്ഥാപിക്കാവുന്നതാണോ ഇത്തരം മുന്നറിയിപ്പുകൾ-അതിന് പ്രത്യേകിച്ച് നടപടിക്രമങ്ങളൊന്നുമില്ലേ. തന്റെ താളുകളിൽ പ്രശ്നങ്ങളുണ്ട് എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടപ്പോൾ തുടങ്ങിയ ചൊറിച്ചിൽ (അതൊന്നും ഈ ചൊറിച്ചിൽ നടത്തിയ യൂസർക്ക് ശ്രദ്ധിക്കാൻ താല്പര്യമില്ല. റോജിയുടെ വാക്കുകൾ) ആണ് ഇത്രയും എത്തിച്ചത് എന്ന് മനസ്സിലാക്കുന്നു. പുതിയ നയം രൂപം കൊണ്ടത് ഒരുപാട് നാളത്തെ ചർച്ചകൾക്കൊടുവിലാണ്. ആരെങ്കിലും പുതുതായി യാന്ത്രികവിവർത്തനം തുടങ്ങിയതുകൊണ്ടല്ല (മൊഴിമാറ്റം ശ്രദ്ധിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ആരും ശ്രദ്ധിക്കാനില്ലെങ്കിൽ അത് ഇവിടെ നയവിരുദ്ധമല്ല. എങ്കിൽ എനിക്കും ചെയ്യാൻ സാധിക്കുമല്ലോ? അതുകൊണ്ട് ഞാനും തുടങ്ങി ലേഖനനിർമ്മാണം. അതുകൊണ്ട് പുതിയൊരു നയം നിലവിൽ വന്നു. റോജിയുടെ വാക്കുകൾ). 2019 മാർച്ചിൽ തുടങ്ങിയ ചർച്ചയാണത്.
എന്തായാലും യാന്ത്രികവിവർത്തനങ്ങൾക്ക് നയമായിക്കഴിഞ്ഞു. ഇനി ആ നയമനുസരിച്ച് പ്രവർത്തിക്കാം എല്ലാവർക്കും. ലേഖനങ്ങളിൽ rough translate ഫലകം ചേർക്കാം, അതിന് വേണമെങ്കിൽ ഒരു യജ്ഞം നടത്തിയാലോ.--Irshadpp (സംവാദം) 08:32, 8 ഒക്ടോബർ 2020 (UTC)[മറുപടി]
2019 മാർച്ച് പഞ്ചായത്ത് താളിലല്ലേ? യൂസർക്ക് നൽകിയതൊന്നും അതിൽ വരില്ല. സ്റ്റോപ്പ് മെമ്മോ നൽകിയത് സൂചനയാണ്. നയപ്രകാരം ഇനിയും പ്രശ്നമുള്ള ലേഖനങ്ങൾ സൃഷ്ടിച്ചാൽ യൂസറെ തടയാമെന്നാണ്. അദ്ദേഹം കാര്യനിർവാഹകൻ ആയതിനാൽ അഡ്മിൻ പദവി ഒഴിവാക്കാൻ നിർദ്ദേശിക്കും. ബാക്കി തടയൽ പുറകേ. ഈ കാര്യത്തിൽ ചർച്ചയും വോട്ടെടുപ്പും നടത്തുമല്ലോ. ഇത് ഒരു അടിയന്തിര പ്രശ്നമായി പരിഗണിക്കുമല്ലോ. ഇതിലെ അടിയന്തിരം ഏത് അടിയന്തരമാണെന്നു എനിക്ക് മനസിലായി. യജ്ഞം ആയാലും തീരാൻ സമയമെടുക്കും. കാരണം വീണ്ടും കുന്നുകൂടുകയല്ലേ? പിന്നെ ചിലർക്ക് ചിലരോട് മാത്രം തോന്നുന്നതാണ് ആ ചൊറിച്ചിൽ!!!--റോജി പാലാ (സംവാദം) 09:02, 8 ഒക്ടോബർ 2020 (UTC)[മറുപടി]

പ്രഗല്ഭരായ നിരവധി ഉപയോക്താക്കളെ വിക്കിപീഡിയയിൽ നിന്നും റോജിപാലയുടെ ചൊറിച്ചിൽ കൊണ്ട് ഓടിച്ച നല്ല ചരിത്രം ഉപയോക്താവ് റോജിപാലയ്ക്കുണ്ട്. പുറത്തേയ്ക്കുള്ള കണ്ണികൾ എന്ന നിസ്സാരപ്രശ്നം കൊണ്ട് എന്റെ ഫ്ളാഗ് തിരിച്ചുവാങ്ങുകയോ എന്നെ അജീവനാന്തം തടയുകയോ ഈ സാറിനാകാം. ഞാനെന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് താങ്കളല്ല. എന്റെ ലേഖനങ്ങളിൽ യാന്ത്രികവിവർത്തനമുണ്ടെങ്കിൽ അത് തിരുത്തേണ്ട ഉത്തരവാദിത്വം എനിക്കുണ്ട്. ഞാനത് ചെയ്യുന്നുമുണ്ട്. തലക്കെട്ടുകൾ ഇംഗ്ലീഷിലുള്ളത് മലയാളത്തിലാക്കിയാണ് ഞാനെഴുതുന്നത്. താങ്കൾ സംവാദതാളിലെഴുതുന്ന സമയം മതിയല്ലോ ഓരോ താളിലെയും തെറ്റുകൾ തിരുത്താൻ. താങ്കൾക്കത് ആകാമല്ലോ. എന്നോട് മാന്യമായി പെരുമാറാനറിയാത്ത താങ്കളെ ശ്രദ്ധിക്കേണ്ട കാര്യമെനിക്കില്ല.--Meenakshi nandhini (സംവാദം) 09:17, 8 ഒക്ടോബർ 2020 (UTC)[മറുപടി]

ഓടിച്ച നല്ല ചരിത്രം എനിക്കുണ്ടെന്ന് അറിയാമോ? ഞാൻ പറഞ്ഞതല്ലാതെ ആ അറിവ് എവിടുന്ന് കിട്ടി? താങ്കൾ മറ്റാരുടെയെങ്കിലും പുതിയ രൂപമാണെന്നൊന്നും ഞാൻ ആരോപിക്കില്ല. താങ്കൾ ഒരു സ്ത്രീയായതുകൊണ്ടാണ് ക്യാമറ ഓഫ് ചെയ്ത് വച്ചതെന്നും എനിക്കും മനസിലാകും. പുറത്തേയ്ക്കുള്ള കണ്ണികൾ എന്നത് അത്ര നിസാര പ്രശ്നമല്ല. അതു നിസാരമാകുന്നത് പറഞ്ഞു തന്നു മാറ്റുമ്പോഴാണ്. മാറ്റാതെ വരുമ്പോൾ അത് നിസാരമല്ല. ഇതിൽ കൂടുതൽ മാന്യത ഇനി കാണിക്കേണ്ടതില്ല. കാരണം ആരുടെയും ഐഡന്റിറ്റി വെളിപ്പെടുത്തേണ്ടതില്ല എന്നതുകൊണ്ട്! താങ്കൾ സംവാദതാളിലെഴുതുന്ന സമയം മതിയല്ലോ ഓരോ താളിലെയും തെറ്റുകൾ തിരുത്താൻ, ഇതേ ചോദ്യം മുകളിലെ ആളിനോട് ഒന്ന് ചോദിച്ചു നോക്കിയാൽ കേൾക്കാരുന്നു. (ഞാനെന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് താങ്കളല്ല.) ഈ മനോഭാവമാണ് പ്രശ്നം. ഇതു വെച്ച് മുൻപോട്ട് പോകാൻ പറ്റാതെ വരുന്നവർ ഓടും...... --റോജി പാലാ (സംവാദം) 09:31, 8 ഒക്ടോബർ 2020 (UTC)[മറുപടി]
ഇവിടെ കുറിച്ചിരിക്കുന്ന ഉപയോക്താക്കളുടെ വാചകങ്ങൾ നിഗൂഢതയുടെ പരിവേഷം ചാർത്തപ്പെട്ടതായാണ് തോന്നുന്നത്. പലതും ആർക്കും മനസിലാകുന്നില്ല എന്നുള്ളതാണ് സത്യം. "സ്ത്രീയായതുകൊണ്ട് ക്യാമറ ഓഫ് ചെയ്ത" എന്നഭാഗം തികച്ചും ദുരൂഹമായി തോന്നുവെന്നു കുറിയ്ക്കട്ടെ. "മുകളിലെ ആൾ" ആരാണെന്നു മനസിലായതുമില്ല. ഒളി ക്യാമറയൊക്കെ ഇവിടെയുണ്ടോന്നും അറിയില്ല. മറ്റുള്ളവർക്കൂടെ മനസിലാകുന്ന രീതിയിലായിരിക്കണം എല്ലാരുടേയും കുറിപ്പുകൾ എന്നാശിച്ചു പോകുന്നു. നോട്ടീസ് ബോർഡിൽനിന്ന് അന്യോന്യമുളള വിഴുപ്പലക്കുകളും വ്യക്തിഹത്യകളും ഒഴിവാക്കി ഗുണപരമായ കാര്യങ്ങളിലേയ്ക്ക് ആളുകൾ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുവെങ്കിൽ നന്നായിരുന്നു.നന്ദി..Malikaveedu (സംവാദം) 10:56, 9 ഒക്ടോബർ 2020 (UTC)[മറുപടി]
ഒഴിവാകുന്നു. നന്ദി.--റോജി പാലാ (സംവാദം) 11:09, 9 ഒക്ടോബർ 2020 (UTC)[മറുപടി]


അവലംബം ഇല്ലാത്ത തിരുത്തലുകൾ

[ഈ ഉപയോക്താവിന്റെ തിരുത്തലുകൾ] ദയവായി പരിശോധിക്കുക. ഒരു അവലംബവും ചേർക്കാതെ പല ലേഖനങ്ങളിലും മാറ്റം വരുത്തിയിരിക്കുന്നു. ലേഖനങ്ങളിലെ സംവാദങ്ങൾ പോലും delete ചെയ്തിരിക്കുന്നു. -2401:4900:234E:A2FC:900D:BDB9:13A4:6A0C 09:00, 14 ഒക്ടോബർ 2020 (UTC)[മറുപടി]

കുറച്ച് തിരുത്തലുകൾ മുൻപ്രാപനം ചെയ്തിട്ടുണ്ട്. മറ്റു തിരുത്തലുകൾ കൂടി സംശോധനം ചെയ്യേണ്ടതുണ്ട്. --ജേക്കബ് (സംവാദം) 10:32, 14 ഒക്ടോബർ 2020 (UTC)[മറുപടി]
ജാതി സംബന്ധമായ താളുകളിലാണ് ഈ ഉപയോക്താവ് കാര്യമായ തിരുത്തലും നശീകരണവും ([2]) നടത്തുന്നത്. ഒരു മുന്നറിയിപ്പ് നൽകുന്നത് നന്നായിരിക്കും. --Vijayan Rajapuram {വിജയൻ രാജപുരം} 11:47, 14 ഒക്ടോബർ 2020 (UTC)[മറുപടി]
മേലേ സൂചിപ്പിച്ചയാളുടെ പോലെ [ഇദ്ദേഹത്തിൻ്റെ തിരുത്തലുകളും] ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്. ചില താളുകളിൽ നിന്ന് കാരണമൊന്നും സൂചിപ്പിക്കാതെ ചിത്രങ്ങൾ പോലും നീക്കം ചെയ്തിട്ടുണ്ട് അതു പോലെ[അവലംബം ഉള്ളവ] പോലും നീക്കം ചെയ്തിട്ടുണ്ട്. Ajeeshkumar4u (സംവാദം) 13:01, 14 ഒക്ടോബർ 2020 (UTC)[മറുപടി]

CanadianBBQ

CanadianBBQ എന്ന ഉപയോക്താവിന്റെ സംഭാവനകൾ ശ്രദ്ധിക്കുക. മിക്കവയും ഒറ്റവരി ലേഖനങ്ങളാണ്. മനഃപൂർവ്വം ഇത്തരം ലേഖനങ്ങൾ സൃഷ്ഠിക്കുകയാണോ എന്ന സംശയമുണ്ട്.--KG (കിരൺ) 05:25, 15 ഒക്ടോബർ 2020 (UTC)[മറുപടി]

ഇംഗ്ലീഷിലെ കുഞ്ഞുലേഖനങ്ങൾ വിവർത്തനം ചെയ്യുന്നതാണ്. PU, കണ്ണിചേർക്കൽ എന്നിവയിൽ ധാരണയില്ലാത്തയാളാണെന്ന് തോന്നുന്നു. കുറച്ചെണ്ണം ശരിയാക്കിയിയിട്ടുണ്ട്. --Vijayan Rajapuram {വിജയൻ രാജപുരം} 13:51, 15 ഒക്ടോബർ 2020 (UTC)[മറുപടി]
മിക്കവയും യാന്ത്രിക തർജ്ജിമകളാണ്, മലയാളം അറിയാവുന്ന ഉപയോക്താവാണോ എന്ന കാര്യത്തിൽ സംശയമുണ്ട്.--KG (കിരൺ) 21:47, 15 ഒക്ടോബർ 2020 (UTC)[മറുപടി]

@Kiran Gopi:[ഈ തിരുത്ത്] കണ്ടിട്ട് മലയാളം അറിയുന്ന ആളാണെന്ന് തോന്നുന്നു Ajeeshkumar4u (സംവാദം) 04:04, 16 ഒക്ടോബർ 2020 (UTC)[മറുപടി]

ലേഖനം കാണുക, ചെറിയ ചെറിയ ലേഖങ്ങൾ തർജ്ജിമ ആദ്യം തർജ്ജിമ ചെയ്യുന്നതിലൂടെ വിശ്വാസം നേടിയെടുക്കലാണ് ലക്ഷ്യം എന്ന് കരുതുന്നു.--KG (കിരൺ) 04:16, 16 ഒക്ടോബർ 2020 (UTC)[മറുപടി]
ഇതും. ഇതും - കാണുക.--KG (കിരൺ) 07:05, 17 ഒക്ടോബർ 2020 (UTC)[മറുപടി]
മുന്നറിയിപ്പു കൊടുക്കാവുന്നതാണ്, ഈ ഉപയോക്താവിന്റെ പുതിയ താളുകളെ തുടർന്നു നിരീക്ഷിക്കുകയും ഇതേ രീതിതന്നെ തുടരുകയാണെങ്കിൽ നശീകരണ പ്രവർത്തകളായി കണക്കാക്കി ഒരു ചെറിയ കാലയളവിൽ തടയുന്നതിനേക്കുറിച്ചും ചിന്തിക്കാവുന്നതാണ്.Malikaveedu (സംവാദം) 07:34, 17 ഒക്ടോബർ 2020 (UTC)[മറുപടി]

Quakewoody

ഈ ഉപയോക്താവിന്റെ സംഭാവനകൾ നിരീക്ഷിച്ചതിൽ, ഇദ്ദേഹം crosswiki spam എന്ന ടാഗ് ചേർക്കൽ മാത്രമാണ് ചെയ്യുക എന്ന് മനസ്സിലാക്കുന്നു. ഇതൊരുതരത്തിൽ നശീകരണപ്രവർത്തനം തന്നെയല്ലേ? --Vijayan Rajapuram {വിജയൻ രാജപുരം} 16:43, 16 ഒക്ടോബർ 2020 (UTC)[മറുപടി]

  • You will find that Quakewoody doesn't speak your language. Therefore, for the most part, the only reason he has for editing here is because he is following spam/vandals from other projects. The {{delete|cross wiki spam}} tag was designed to be universally accepted in all languages for that very purpose. Local admin can handle the situation once an alert has been made. Quakewoody (സംവാദം) 17:03, 16 ഒക്ടോബർ 2020 (UTC)[മറുപടി]
വിജയൻ മാഷേ, ആള് കൂടുതലും തിരുത്തുന്നത് വിക്കിഡാറ്റയിലാണ്. അതിൽ തന്നെ വിക്കിഡാറ്റ ഇനങ്ങൾ മായ്ക്കുന്നതിൽ അപേക്ഷകൾ സമർപ്പിക്കുന്ന ഒരാളാണ്. വിക്കിഡാറ്റ നയം പ്രകാരം ഒരു അന്തർവിക്കി കണ്ണിയെങ്കിലും ഉണ്ടെങ്കിൽ ആ കണ്ണി അടങ്ങിയ വിക്കിയിലെ താൾ ഒഴിവാക്കിയ ശേഷമേ വിക്കിഡാറ്റയിൽ നിന്നും ആ ഇനം ഒഴിവാക്കാൻ സാധിക്കുകയുള്ളു. അതുകൊണ്ടാണ് ആള് ഇവിടെ വന്ന് csd മാത്രം ചേർക്കുന്നത് എന്നാണ് എനിക്ക് മനസ്സിലാക്കാൻ സാധിച്ചത്. Adithyak1997 (സംവാദം) 17:33, 16 ഒക്ടോബർ 2020 (UTC)[മറുപടി]
--Vijayan Rajapuram {വിജയൻ രാജപുരം} 08:24, 17 ഒക്ടോബർ 2020 (UTC)[മറുപടി]

അലിയാർ ജലസംഭരണി

അലിയാർ ജലസംഭരണി എന്ന താളിന് ആളിയാർ ജലസംഭരണി എന്നാണ് തലക്കെട്ട് വേണ്ടത്. കൂടാതെ ആളിയാർ അണക്കെട്ട് എന്ന പേരിൽ മറ്റൊരു താളുമുണ്ട്. തലക്കെട്ട് മാറ്റി അതും ഇതും തമ്മിൽ ലയിപ്പിക്കുന്നതാണ് നല്ലത്. Ajeeshkumar4u (സംവാദം) 06:42, 23 ഒക്ടോബർ 2020 (UTC)[മറുപടി]

അലിയാർ ജലസംഭരണി (2)

അലിയാർ ജലസംഭരണി ഇത് സംഭരണിയുടെ ശരിക്കും പേരല്ലെങ്കിൽ തിരിച്ചുവിടൽ മായ്ക്കണം.--റോജി പാലാ (സംവാദം) 09:42, 24 ഒക്ടോബർ 2020 (UTC)[മറുപടി]

ഉപയോക്താവ്:Vishnu vaaish നടത്തുന്ന നശീകരണപ്രവർത്തനം

ഈ ഉപയോക്താവിനെ ശ്രദ്ധിക്കണമെന്നഭ്യർത്ഥിക്കുന്നു. ജാതി, മതം, കേരളീയ കലകൾ, ആചാരങ്ങൾ, ചരിത്രം തുടങ്ങിയവ പ്രതിപാദിക്കുന്ന താളുകളിലെല്ലാം ഇദ്ദേഹം ഇതുപോലെ [3] നശീകരണം നടത്തുന്നതായിക്കാണുന്നു. ഇവിടെ അറിയിപ്പ് നൽകി എങ്കിലും, അതൊന്നും വകവെക്കാതെ തിരുത്തൽ നടത്തുന്നുണ്ട് എന്ന് അറിയിക്കുന്നു. ഇത്തരം പ്രവൃത്തികൾ തുടരുന്നുവെങ്കിൽ, തടയേണ്ടിവരും. --Vijayan Rajapuram {വിജയൻ രാജപുരം} 12:35, 4 നവംബർ 2020 (UTC)[മറുപടി]

  • മുന്നറിയിപ്പെന്ന നിലയിൽ ഒരു കുറഞ്ഞ കാലത്തേയ്ക്ക് (ഒരാഴ്‍ച്ചയെങ്കിലും) തടയാവുന്നതാണ്. തുടർന്നുള്ള നിരീക്ഷണത്തിൽ നശീകരണപ്രവർത്തനം തുടരാനാണ് ഭാവമെങ്കിൽ തടയൽ കാലാവധി നീട്ടാവുന്നതുമാണ്. Malikaveedu (സംവാദം) 13:48, 4 നവംബർ 2020 (UTC)[മറുപടി]
നശീകരണം തുടർന്നുകൊണ്ടിരിക്കുന്നതിനാൽ, ഈ ഉപയോക്താവിനെ ഏഴ് ദിവസത്തേക്ക് തടഞ്ഞിട്ടുണ്ട്. സന്ദേശം ഇവിടെ നൽകിയിട്ടുണ്ട്. --Vijayan Rajapuram {വിജയൻ രാജപുരം} 11:38, 6 നവംബർ 2020 (UTC)[മറുപടി]
floatMalikaveedu (സംവാദം) 05:38, 7 നവംബർ 2020 (UTC)[മറുപടി]

പകർപ്പവകാശലംഘനം

കേരളത്തിലെ പത്രപ്രവർത്തനചരിത്രം പെട്ടെന്നു മായ്ക്കുക.--റോജി പാലാ (സംവാദം) 04:49, 7 നവംബർ 2020 (UTC)[മറുപടി]

Content of this website is available under the Creative Commons Attribution Share Alike 2.5 India License [CC-BY-SA 2.5 IN] or later, ആട്രിബ്യൂഷൻ കൊടുത്താൽ പോരെ?--KG (കിരൺ) 14:34, 7 നവംബർ 2020 (UTC)[മറുപടി]
നമുക്ക് വാലിഡെങ്കിൽ പുനഃസ്ഥാപിക്കാം. ആട്രിബ്യൂഷൻ എങ്ങനെ?--റോജി പാലാ (സംവാദം) 14:48, 7 നവംബർ 2020 (UTC)[മറുപടി]
കടപ്പാട്: http://www.malayalam.dutchinkerala.com/stories_015.php എന്ന താളിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

ഇതൊരു ഫലകമായി {{സർവ്വവിജ്ഞാനകോശം}} ചെയ്തപോലെ കൊടുത്തുകൂടെ?--KG (കിരൺ) 16:02, 7 നവംബർ 2020 (UTC)[മറുപടി]

വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പി.​എം.​എ. ജബ്ബാർ

വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പി.​എം.​എ. ജബ്ബാർ ചർച്ച അവസാനിക്കാതെ തീരുമാനം എടുത്തത് എന്താണ് മാഷേ? അല്ലെങ്കിൽ അഡ്മിന്മാരെ? ഇത്ര ധൃതി വേണോ?--റോജി പാലാ (സംവാദം) 08:26, 8 നവംബർ 2020 (UTC)[മറുപടി]

  • @Rojypala:, നയങ്ങൾ പാലിച്ചുതന്നെയാണ് തീരുമാനമെടുത്തത്.
  1. ലേഖനം നീക്കം ചെയ്യാനാവശ്യപ്പെട്ട താങ്കളെക്കൂടാതെ, @Irshadpp:, @Malikaveedu: എന്നിവർ മാത്രമാണ് അഭിപ്രായം രേഖപ്പെടുത്തിയത്. അവർ രണ്ടുപേരും ലേഖനം നിലനിർത്തണം എന്നാണ് ആവശ്യപ്പെട്ടത്.
  2. ലേഖനം നിലനിർത്താനാവശ്യമായ ശ്രദ്ധേയതയും അവലംബങ്ങളും ഉണ്ടെന്ന് കാണാം.
  3. //ഒരു ലേഖനം അനേകം വിക്കിപീഡിയരുടെ പ്രയത്നഫലത്താലുണ്ടാകുന്നതാണ്, അതുകൊണ്ട് ഒരു ലേഖനം മായ്ച്ചുകളയുന്നതിനു മുമ്പ് എപ്രകാരമെങ്കിലും ആ ലേഖനം നിലനിർത്തുവാൻ സാധിക്കുമോ എന്ന് അന്വേഷിക്കുന്നത് നല്ലതായിരിക്കും.// എന്ന നയം‍‍ അനുസരിച്ച് പ്രവർത്തിച്ചു.
  4. ഒഴിവാക്കാനുള്ള കാരണങ്ങൾ ഇല്ല.
  5. മായ്ക്കുന്നതിന് ഒരാഴ്ച സമയം അനുവദിക്കണം, എന്നാൽ, നിലനിർത്തുന്നതിന് തീരുമാനിക്കാൻ അതിന് മുൻപും സാധിക്കും. എന്നിട്ടും ഏഴ് ദിവസങ്ങളുണ്ടായിരുന്നു ചർച്ചയ്ക്ക്. //ചർച്ച അവസാനിക്കാതെ തീരുമാനം എടുത്തത് എന്താണ് മാഷേ? അല്ലെങ്കിൽ അഡ്മിന്മാരെ? ഇത്ര ധൃതി വേണോ?// എന്ന പ്രസ്താവന അതിസ്ഥാനരഹിതമാണെന്നർത്ഥം. എങ്ങനെയാണ്, എപ്പോഴാണ് ഈ ചർച്ച അവസാനിക്കുക?
  6. മായ്ക്കണമെന്ന് താങ്കളും നിലനിർത്തണമെന്ന് മറ്റ് രണ്ട് ഉപയോക്താക്കളും ആവശ്യപ്പെടുമ്പോൾ, ലേഖനം മെച്ചപ്പെടുത്തി നിലനിർത്തുകയെന്നതാണ് ഒരു കാര്യനിർവ്വാഹകന് ചെയ്യാനാവുക. അതാണ് ചെയ്തതും.
  7. നമുക്കിഷ്ടമില്ലാത്തത് മറ്റുള്ളവർ ചെയ്യരുതെന്നും നമ്മുടെയിഷ്ടത്തിനനുസരിച്ച് മറ്റുള്ളവർ പ്രവർത്തിക്കണമെന്നും ഏതൊരാൾക്കും ആഗ്രഹിക്കാം. അങ്ങനെ മാത്രമേ സംഭവിക്കാവൂ എന്ന് വാശിപിടിക്കാനാവില്ല. ഇക്കാര്യത്തിൽ, മറ്റൊരു കാര്യനിർവ്വാഹകൻ, ലേഖനം നിലനിർത്തിയ തീരുമാനം പുനഃപരിശോധിക്കുന്നുവെങ്കിലും എനിക്കെതിർപ്പില്ല. വേറൊരാളുടെ കയ്യിലെ പാവയായി പ്രവർത്തിക്കാൻ എനിക്കാവതില്ല എന്നുമാത്രം.
  8. അത്യാവശ്യമായ ഇതൊക്കെ പാലിക്കാനാഗ്രഹമുണ്ട്. ഇത്രയും കാലത്തിനിടയിൽ നിരവധി സംവാദം താളിൽ എഴുതിയിട്ടുണ്ടെങ്കിലും അവിടെയെല്ലാം അത് പാലിച്ചിട്ടുമുണ്ട്. വ്യക്തിപരമായ അധിക്ഷേപത്തിന് മറുപടി നൽകേണ്ടി വന്നപ്പോൾ, ഇവിടേയും ഇവിടേയും മാത്രമാണ് ഇതിലൊരു വ്യതിചലനം ഉണ്ടാവേണ്ടി വന്നത്. അതിനി ആവർത്തിക്കരുതെന്ന് ആഗ്രഹമുണ്ട്.
  9. നയങ്ങളിൽ നിന്ന് വഴുതുന്നുവെങ്കിൽ, താങ്കൾക്കത് ചൂണ്ടിക്കാട്ടാം. അതല്ലാതെയുള്ള നിർദ്ദേശങ്ങൾ ദയവായി ഒഴിവാക്കുക. നമസ്കാരം. --Vijayan Rajapuram {വിജയൻ രാജപുരം} 16:38, 8 നവംബർ 2020 (UTC)[മറുപടി]
ഉപയോക്താവ്:Vijayanrajapuram, അന്ന് പറഞ്ഞതു തന്നെ വീണ്ടും പറയുന്നു. നയവിരുദ്ധമായ ഒരു പ്രവർത്തി എന്നെ പറയാനുള്ളു. അല്ലെങ്കിൽ വ്യക്തി ശ്രദ്ധേയനെന്നുള്ള വിവരങ്ങൾ താളിൽ ലഭ്യമാക്കണം.--റോജി പാലാ (സംവാദം) 06:00, 9 നവംബർ 2020 (UTC)[മറുപടി]

1978 ൽത്തന്നേ ഈ മാപ്പിളപ്പാട്ട് കേരളനാട്ടിൽ സൂപ്പർഹിറ്റായി മാറുകയും അയിന്റെ കർത്താവ് ശ്രദ്ധേയത നേടുകയും ചെയ്താരുന്നു കേട്ടോ. അല്ലാതെ കൂണിന്റെ പോലെ പെട്ടെന്നൊരു രാവിൽ മുളച്ചു പൊന്തീന്നു പറയണ പോലൊള്ള പാട്ടെഴുത്തുകാരനല്ല്യാ അദ്ദേഹം എന്നുള്ളത് ശ്രീമാൻ റോജി പാല മനസിലാക്കുക. അതായത് ഒറ്റ സംഭവം കൊണ്ടു മാത്രമുള്ള ശ്രദ്ധേയതയില്ല, മറിച്ച് കാലങ്ങളായി (1978 മുതൽ) പല സംഭവങ്ങൾക്കൊണ്ടുണ്ടായ ശ്രദ്ധേയതയത്രേ അദ്ദേഹത്തിനുള്ളത്. സാറ് സ്രദ്ധിച്ചിട്ടുണ്ടോന്നറീല്യാ, 1992 ലെ ഏഴാം ബഹർ എന്ന ആൽബത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട മാപ്പിളഗാനമായിരുന്ന ഇതിന്റെ രചയിതാവ് അദ്ദേഹത്തിന്റ രചനാപാടവത്താൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. എരിഞ്ഞോളി മൂസയുടെ ആലാപനത്തോടെ ഗാനവും രചയിതാവും പ്രശസ്തിയുടെ പടവുകൾ നടന്നു കയറീന്നുള്ള വസ്തുതയും കാണുക. 1972 മുതൽ 500 ൽ അധികം പ്രശസ്തങ്ങളായി മാപ്പിളപ്പാട്ടുകളുടെ രചയിതാവ് ശ്രദ്ധേയനല്ലാതാകുമോ എന്റെ സാറേ? ഗാനത്തിൻറെ ആധുനിക അവതരണത്തിൽ അദ്ദേഹത്തിന് കൂടുതൽ ശ്രദ്ധേയത ലഭിച്ചുവെന്ന ഒരു തെറ്റേയുള്ളൂ ഇദിന്. ശ്രദ്ധേയതയുള്ള സംഭവങ്ങൾക്കെതിരേയും അനാവശ്യ കാര്യങ്ങൾക്കും പടവാളെടുത്ത് പുറപ്പെടുന്ന അങ്ങ് ഒറ്റ സംഭവം കൊണ്ടുള്ള ശ്രദ്ധേയത എന്ന ഗണത്തിൽപ്പെടുത്താവുന്ന അനേകം താളുകളും ഉണ്ടല്ലോ അതില് ശ്രദ്ധിച്ചാൽ നന്നായേനം. അതിന് ഒരു പട്ടികയുണ്ടാക്ക്യാലും കുഴപ്പോമില്ല്യാ. (പക്ഷേ പട്ടികപ്പെടുത്തിയിട്ട് ഓടിപ്പോകരുത്, തിരുത്തുകയും താൾ ശരിപ്പെടുത്തുകയും വേണം) അതൊക്കെയല്യോ റോജി മാഷേ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും ഒക്കെ? പാട്ടിന് ശ്രദ്ധേയതയുണ്ട്, രചയിതാവിനില്ല. ഗാനം ഉൾപ്പെടുത്തിയ ചിത്രത്തിന് ശ്രദ്ധേയതയുണ്ട്, ഗാനം പാടിയ ഗായകനും ശ്രദ്ധേയതയുണ്ട് എന്നാൽ രചയിതാവിനില്ല!. ഗാനം അവതരിപ്പിച്ച സിനിമയിലെ രംഗത്തിന് ശ്രദ്ധേയതയുണ്ട് പക്ഷേ രചയിതാവിനില്ലാ! എന്താ മാഷമ്മാരേ ഇത്?ചുമ്മാ ഓരോ വാദങ്ങളേയ്.... ആശംസകൾ.....— ഈ തിരുത്തൽ നടത്തിയത് 51.39.33.209 (സംവാദംസംഭാവനകൾ)

റിയാദുകാരനെ മനസിലായിട്ടോ, കൊച്ചു കള്ളാ!!! അതിന് ഒരു പട്ടികയുണ്ടാക്ക്യാലും കുഴപ്പോമില്ല്യാ. (പക്ഷേ പട്ടികപ്പെടുത്തിയിട്ട് ഓടിപ്പോകരുത്, തിരുത്തുകയും താൾ ശരിപ്പെടുത്തുകയും വേണം) --റോജി പാലാ (സംവാദം) 08:30, 10 നവംബർ 2020 (UTC)[മറുപടി]
ഈ സംവാദം വിക്കിപീഡിയ:മായ്ക്കൽ പുനഃപരിശോധനയിൽ നടക്കുന്നതായിരിക്കും ഉചിതം. Akhiljaxxn (സംവാദം) 04:35, 15 നവംബർ 2020 (UTC)[മറുപടി]

IP edits at നന്ദിത കെ.എസ്.

നന്ദിത കെ.എസ്. എന്നതാളിലെ IP edits നോക്കുമല്ലോ?--Vinayaraj (സംവാദം) 14:16, 14 നവംബർ 2020 (UTC)[മറുപടി]