"വണ്ണാൻ സമുദായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
→‎വണ്ണാത്തിമാറ്റ്: തെറ്റുകൾ തിരുത്തി
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
{{PU|Vannan}}
{{PU|Vannan}}
[[കാസർഗോഡ് ജില്ല|കാസർഗോഡ്]], [[കണ്ണൂർ ജില്ല|കണ്ണൂർ]] ജില്ലകളിൽ അധിവസിക്കുന്ന ഒരു ജനവിഭാഗമാണു '''വണ്ണാൻ സമുദായം''' എന്നറിയപ്പെടുന്നത്. സർക്കാർ ഇവരെ പട്ടിക ജാതി ലിസ്റ്റിൽ ഉൾപ്പെടുത്തിട്ടുണ്ട്. <ref name="jathi">[https://www.mathrubhumi.com/print-edition/india/peruvannan-community-malayalam-news-1.1026548 മാതൃഭൂമി വാർത്ത]</ref> ഭൂരിഭാഗം അമ്മത്തെയ്യങ്ങളും കെട്ടിയാടുന്നത് വണ്ണാന്മാരാണ്. [[മക്കത്തായ]] സമ്പ്രദായമായിരുന്നു വണ്ണാന്മാർ പിന്തുടർന്നു വന്നിരുന്നത്. ബാലചികിത്സയിലും വിവിധങ്ങളായ ഗൃഹവൈദ്യമുറകളിലും സമ്പന്നമായൊരു പാരമ്പര്യം വണ്ണാന്മാർക്കുണ്ട്. [[തെയ്യം|തെയ്യാട്ടമില്ലാതിരിക്കുന്ന]] കാലത്ത്, ഇവർ [[തുന്നൽ]] പണികളിൽ മുഴുകിയിരുന്നു. [[തീയർ|തീയരെ]] പോലെ തന്നെ വണ്ണാന്മാരും എട്ടില്ലക്കാരാണ്. കേരളത്തിൽ മറ്റു സ്ഥലങ്ങളിൽ കാണുന്ന [[മണ്ണാൻ സമുദായം|മണ്ണാന്മാരിൽനിന്ന്]] ഇവർ ഏറെ വ്യത്യസ്തരാണ്.<ref name="book1">തെയ്യപ്രപഞ്ചം - പേജ് 21, 22 - ഡോ. ആർ. സി. കരിപ്പത്ത്</ref> കണ്ണൂർജില്ലയിൽ മണത്തണക്കോട്ടമാണ് ഇവരുടെ പ്രധാന സ്ഥാനം. മണത്തണഭഗവതിയും,എടലാപുരത്തു ചാമുണ്ഡിയും ആണ്‌ ഇവരുടെ കുലദേവത. ഇതോടൊപ്പം കുലദൈവമായി മുത്തപ്പനേയും(പൊടിക്കളസ്ഥാനം)ആരാധിക്കുന്നു.
[[കാസർഗോഡ് ജില്ല|കാസർഗോഡ്]], [[കണ്ണൂർ ജില്ല|കണ്ണൂർ]] ജില്ലകളിൽ അധിവസിക്കുന്ന ഒരു ജനവിഭാഗമാണു '''വണ്ണാൻ സമുദായം''' എന്നറിയപ്പെടുന്നത്. സർക്കാർ ഇവരെ പട്ടിക ജാതി ലിസ്റ്റിൽ ഉൾപ്പെടുത്തിട്ടുണ്ട്. <ref name="jathi">[https://www.mathrubhumi.com/print-edition/india/peruvannan-community-malayalam-news-1.1026548 മാതൃഭൂമി വാർത്ത]</ref> ഭൂരിഭാഗം അമ്മത്തെയ്യങ്ങളും കെട്ടിയാടുന്നത് വണ്ണാന്മാരാണ്. [[മക്കത്തായ]] സമ്പ്രദായമായിരുന്നു വണ്ണാന്മാർ പിന്തുടർന്നു വന്നിരുന്നത്. ബാലചികിത്സയിലും വിവിധങ്ങളായ ഗൃഹവൈദ്യമുറകളിലും സമ്പന്നമായൊരു പാരമ്പര്യം വണ്ണാന്മാർക്കുണ്ട്. [[തെയ്യം|തെയ്യാട്ടമില്ലാതിരിക്കുന്ന]] കാലത്ത്, ഇവർ [[തുന്നൽ]] പണികളിൽ മുഴുകിയിരുന്നു. [[തീയർ|തീയരെ]] പോലെ തന്നെ വണ്ണാന്മാരും എട്ടില്ലക്കാരാണ്. കേരളത്തിൽ മറ്റു സ്ഥലങ്ങളിൽ കാണുന്ന [[മണ്ണാൻ സമുദായം|മണ്ണാന്മാരിൽനിന്ന്]] ഇവർ ഏറെ വ്യത്യസ്തരാണ്.<ref name="book1">തെയ്യപ്രപഞ്ചം - പേജ് 21, 22 - ഡോ. ആർ. സി. കരിപ്പത്ത്</ref> കണ്ണൂർജില്ലയിൽ മണത്തണക്കോട്ടമാണ് ഇവരുടെ പ്രധാന സ്ഥാനം. മണത്തണഭഗവതിയും,എടലാപുരത്തു ചാമുണ്ഡിയും ആണ്‌ ഇവരുടെ കുലദേവത. ഇതോടൊപ്പം മുത്തപ്പനേയും(പൊടിക്കളസ്ഥാനം)ആരാധിക്കുന്നു.


==എട്ടില്ലം==
==എട്ടില്ലം==

06:26, 14 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ അധിവസിക്കുന്ന ഒരു ജനവിഭാഗമാണു വണ്ണാൻ സമുദായം എന്നറിയപ്പെടുന്നത്. സർക്കാർ ഇവരെ പട്ടിക ജാതി ലിസ്റ്റിൽ ഉൾപ്പെടുത്തിട്ടുണ്ട്. [1] ഭൂരിഭാഗം അമ്മത്തെയ്യങ്ങളും കെട്ടിയാടുന്നത് വണ്ണാന്മാരാണ്. മക്കത്തായ സമ്പ്രദായമായിരുന്നു വണ്ണാന്മാർ പിന്തുടർന്നു വന്നിരുന്നത്. ബാലചികിത്സയിലും വിവിധങ്ങളായ ഗൃഹവൈദ്യമുറകളിലും സമ്പന്നമായൊരു പാരമ്പര്യം വണ്ണാന്മാർക്കുണ്ട്. തെയ്യാട്ടമില്ലാതിരിക്കുന്ന കാലത്ത്, ഇവർ തുന്നൽ പണികളിൽ മുഴുകിയിരുന്നു. തീയരെ പോലെ തന്നെ വണ്ണാന്മാരും എട്ടില്ലക്കാരാണ്. കേരളത്തിൽ മറ്റു സ്ഥലങ്ങളിൽ കാണുന്ന മണ്ണാന്മാരിൽനിന്ന് ഇവർ ഏറെ വ്യത്യസ്തരാണ്.[2] കണ്ണൂർജില്ലയിൽ മണത്തണക്കോട്ടമാണ് ഇവരുടെ പ്രധാന സ്ഥാനം. മണത്തണഭഗവതിയും,എടലാപുരത്തു ചാമുണ്ഡിയും ആണ്‌ ഇവരുടെ കുലദേവത. ഇതോടൊപ്പം മുത്തപ്പനേയും(പൊടിക്കളസ്ഥാനം)ആരാധിക്കുന്നു.

എട്ടില്ലം

സമുദായത്തിലുള്ളവർ എണ്ണം കൂടിവരുമ്പോൾ രക്തബന്ധത്തിൽ പെട്ടവരേയും അല്ലാത്തവരേയും തിരിച്ചറിയാനായി പഴമക്കാർ കണ്ടെത്തിയ മാർഗ്ഗമായിരുന്നു ഇല്ലസമ്പ്രദായം. രണ്ടുസമുദായങ്ങളും ഇല്ലസമ്പ്രദായം ഇന്നും അനുവർത്തിച്ചു വരുന്നുണ്ട്. ഇല്ലക്കാർ ഒന്നിക്കുന്ന തറവാട് സമ്പ്രദായവും ഇവർക്കുണ്ട്. വണ്ണാന്മാരുടെ എട്ടില്ലം താഴെ പറയുന്നവയാണ്.

വണ്ണാന്മാരുടെ ഇല്ലങ്ങൾ
കണ്ണൂർ ജില്ലയിൽ കാസർഗോഡ് ജില്ലയിൽ
1) അരിങ്ങോടൻ
2) അടുക്കാടൻ
3) കണ്ടൻചെറക്കൽ
4) തളിയിൽ
5) നെല്ലിയോടൻ
6) മാങ്ങാടാൻ
7) മുമ്പങ്ങാടൻ
8) കുറുവാടൻ
1) ഏഴകത്ത് വണ്ണാൻ
2) പൊതാർവണ്ണാൻ
3) കണ്ടംചിറ വണ്ണാൻ
4) മടിയൻ വണ്ണാൻ
5) പള്ളിക്കര വണ്ണാൻ
6) മണക്കാടൻ വണ്ണാൻ
7) അന്നൂര് വണ്ണാൻ
8) കക്കപ്പൊറം വണ്ണാൻ

ഒരേ ഇല്ലക്കാർ തമ്മിൽ വിവാഹബന്ധത്തിൽ ഏർപ്പെടാൻ പാടില്ലെന്നാണ് സാമുദായിക വിധി. ചെറുവത്തൂർ ഗേണിക്കം, കിണാവൂർ ഗേണിക്കം, കല്ലൂർ ഗേണിക്കം, പെരുവണ്ണാൻ, മടിയൻ ചിങ്കം (ക്ഷേത്രപാലനെ കെട്ടുന്നയാൾ ), പുല്ലൂരാൻ, കാറോർത്തി എന്നിവയാണ് വണ്ണാൻ സമുദായത്തിൽ കാസർഗോഡ് ജില്ലയിൽ ഉള്ള സ്ഥാനപ്പേരുകൾ.[3]

വണ്ണാത്തിമാറ്റ്

മേല്ജാതിക്കാരുടെ മറ്റും ആർത്തവാശുദ്ധി മാറാനും, കൂട്ടത്തിൽ ഒരാൾ മരിച്ചാലുള്ള പൊല മാറ്റാനും, അലക്കി ശുദ്ധിയാക്കിയ വസ്ത്രം വണ്ണാൻ സമുദായത്തിൽ സ്ത്രീകൾ നൽകിവരാറുണ്ട്. അകനാൾ നീക്കൽ എന്നാണിത് അറിയപ്പെടുന്നത്. വണ്ണാത്തിമാറ്റ് എന്നാണ് വസ്ത്രത്തെ വിളിക്കാറുള്ളത്. ആദ്യകാലത്ത് ഓരോ വീട്ടിൽ നിന്നും ഒരു നിശ്ചിത ഇടങ്ങഴി നെല്ല് ഇവർക്ക് പ്രതിഫലമായി നൽകിയിരുന്നു. വടക്കേ മലബാറിൽ നിലവിൽ പലസ്ഥലങ്ങളിലും ഇത് അനുവർത്തിച്ചു വരുന്നുണ്ട്. തെയ്യക്കാവിലേക്കും വണ്ണാത്തിമാറ്റ് പതിവുണ്ട്.

തെയ്യം

തീയ്യരുടെ കുലദേവതയായ വയനാട്ടുകുലവനും, ഇവരുടെ തന്നെ മറ്റൊരു പ്രധാന തെയ്യമായ മുത്തപ്പൻ തെയ്യവും കെട്ടുന്നത് വണ്ണാന്മാരാണ്. കർക്കിടകം 28 ആം തീയതി വണ്ണാന്മാർ കർക്കടോത്തിയും ആടിവേടനും കെട്ടി വീടുവീടാന്തരം കേറിയിറങ്ങി ഈതിബാധകൾ അകറ്റാനായി നടക്കാറുണ്ട്. കുട്ടികളാവും ഈ തെയ്യങ്ങളെ കെട്ടുക. പാർവ്വതി സങ്കല്പമാണ് കർക്കടോത്തി തെയ്യത്തിനുള്ളത്. ഇതേപോലെ ചിങ്ങമാസത്തിൽ ഉത്രാടം, തിരുവോണം നാളുകളിൽ ഓണത്തപ്പന്റെ സങ്കല്പത്തിലുള്ള ഓണത്താർ എന്ന തെയ്യം കെട്ടിയാടാറുണ്ട്. ഈ തെയ്യത്തിന് ഓണവില്ല് എന്നറിയപ്പെടുന്ന ചെറിയൊരു വില്ലും കൈയ്യിൽ ഉണ്ടാവും. കാസർഗോഡ് ജില്ലയിൽ വണ്ണാന്മാർ മേൽ സൂചിപ്പിച്ചതു പോലെ വീടുകളിൽ നിന്നും ദോഷമകറ്റാനായി മറുത എന്ന തെയ്യത്തേയും ഇവർ കെട്ടിയാടാറുണ്ട്.

മുച്ചിലോട്ടു ഭഗവതി, കതിവന്നൂർ വീരൻ, ഭൈരജാതൻ, മടിയൻ ക്ഷേത്രപാലൻ, ഉദയങ്ങാനത്ത് ഭഗവതി, ഉച്ചൂളിക്കടവത്ത് ഭഗവതി, എരോത്ത് ഭഗവതി, പുതിയോതി, പുള്ളിക്കരിങ്കാളി, പുല്ലൂർ കാളി, കാലിച്ചാൻ തെയ്യം, കുറത്തി, കുണ്ടോറച്ചാമുണ്ഡി, കെന്ത്രോൻപാട്ട് (ഗന്ധർവൻ പാട്ട്), കുറുന്തിനിപ്പാട്ട്, വണ്ണാത്തിപ്പോതി, പക്ഷിപീഡ നീക്ക്, മറ്റു മാന്ത്രികബലികർമങ്ങൾ, ഭഗവതി, ഭദ്രകാളി, ഭൂതം, നാഗം, യക്ഷഗന്ധർവൻ, പുലിദൈവങ്ങൾ, വീരവനിതകൾ, വീരപുരുഷന്മാർ, ദുർമൃതിയടങ്ങവർ, മണ്മറഞ്ഞ പിതാമഹർ എന്നുതുടങ്ങി ഒട്ടേറേ തെയ്യങ്ങൾ കെട്ടിയാടിവരുന്നത് വണ്ണാന്മാരാണ്.

ചിത്രങ്ങൾ

അവലംബം

  1. മാതൃഭൂമി വാർത്ത
  2. തെയ്യപ്രപഞ്ചം - പേജ് 21, 22 - ഡോ. ആർ. സി. കരിപ്പത്ത്
  3. കാസർഗോഡ് ചരിത്രവും സമൂഹവും - ആദിമ സമൂഹം, പേജ് 91 - ഡോ സി. ബാലൻ - കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിദ്ധീകരണം
"https://ml.wikipedia.org/w/index.php?title=വണ്ണാൻ_സമുദായം&oldid=3471865" എന്ന താളിൽനിന്ന് ശേഖരിച്ചത്