"എസ്.പി. ബാലസുബ്രഹ്മണ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
dt
No edit summary
വരി 3: വരി 3:
|name = എസ്. പി. ബാലസുബ്രഹ്മണ്യം <br />S. P. Balasubrahmanyam (S.P.B)
|name = എസ്. പി. ബാലസുബ്രഹ്മണ്യം <br />S. P. Balasubrahmanyam (S.P.B)
|image =S. P. Balasubrahmanyam in 2013.JPG
|image =S. P. Balasubrahmanyam in 2013.JPG
|Img_capt = എസ്. പി. ബാലസുബ്രഹ്മണ്യം ഒരു പൊതുചടങ്ങിൽ (2013-ലെ ചിത്രം)
|caption = എസ്. പി. ബാലസുബ്രഹ്മണ്യം ഒരു പൊതുചടങ്ങിൽ (2013-ലെ ചിത്രം)
|Img_size =
|Img_size =
|birth_date = {{Birth date and age|1946|6|4|mf=y}}
|birth_date = {{Birth date and age|1946|6|4|mf=y}}
|death_date = {{Death date and age|2020|09|25|1946|6|4|mf=y}}
|death_date = {{Death date and age|2020|09|25|1946|6|4|mf=y}}
|origin = [[ആന്ധ്രപ്രദേശ്]], [[ഇന്ത്യ]]
|birth_place = [[ആന്ധ്രപ്രദേശ്]], [[ഇന്ത്യ]]
|occupation = [[പിന്നണിഗായകൻ]], [[നടൻ]], [[സംഗീതസംവിധായകൻ]], [[ചലച്ചിത്രനിർമ്മാതാവ്]]
|occupation = [[പിന്നണി ഗായകർ|പിന്നണിഗായകൻ]], [[നടൻ]], [[സംഗീതസംവിധായകൻ]], [[ചലച്ചിത്രനിർമ്മാതാവ്]]
|years_active = 1966 –2020
|years_active = 1966 –2020
|Voice_Types = [[ടെനർ]], [[ബാരിടോൺ]]
|Associated_acts =
|Associated_acts =
|URL = [http://www.spbindia.com/ Official website]
|URL = [http://www.spbindia.com/ Official website]

08:17, 25 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എസ്. പി. ബാലസുബ്രഹ്മണ്യം
S. P. Balasubrahmanyam (S.P.B)
എസ്. പി. ബാലസുബ്രഹ്മണ്യം ഒരു പൊതുചടങ്ങിൽ (2013-ലെ ചിത്രം)
ജനനം (1946-06-04) ജൂൺ 4, 1946  (77 വയസ്സ്)
മരണംസെപ്റ്റംബർ 25, 2020(2020-09-25) (പ്രായം 74)
തൊഴിൽപിന്നണിഗായകൻ, നടൻ, സംഗീതസംവിധായകൻ, ചലച്ചിത്രനിർമ്മാതാവ്
സജീവ കാലം1966 –2020
വെബ്സൈറ്റ്Official website

ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഒരു ഗായകനും നടനും സംഗീതസംവിധായകനും നിർമ്മാതാവുമാണ് എസ്. പി. ബാലസുബ്രഹ്മണ്യം അഥവാ ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം (തെലുഗു: శ్రీపతి పండితారాధ్యుల బాలసుబ్రహ్మణ్యం, തമിഴ്: ஸ்ரீபதி பண்டிதாராத்யுல பாலசுப்பிரமண்ணியம், കന്നഡ: ಶ್ರೀಪತಿ ಪಂಡಿತಾರಾಧ್ಯುಲ ಬಾಲಸುಬ್ರಹ್ಮಣ್ಯಂ) (ജനനം: ജൂൺ 4 1946 മരണം: സെപ്തംബർ 25 2020). എസ്.പി.ബി എന്നും ബാലു എന്നും ഇദ്ദേഹം അറിയപ്പെടുന്നു. പദ്മശ്രീയും പദ്മഭൂഷണും അടക്കമുള്ള നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ആറ് ദേശീയ അവാർഡുകൾ നേടിയ അദ്ദേഹം സമകാലികനായ യേശുദാസിനുശേഷം ഏറ്റവും കൂടുതൽ തവണ ഈ പുരസ്കാരം ലഭിച്ച വ്യക്തിയാണ്.2020 സെപ്തബർ 25 ന് അദ്ദേഹം അന്തരിച്ചു.

ആദ്യകാല ജീവിതം

ആന്ധ്രപ്രദേശിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ട എന്ന സ്ഥലത്ത് 1946 ജൂൺ 4-നാണ് എസ്.പി.ബി. ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് അന്തരിച്ച എസ്. പി. സംബമൂർത്തി നാടകങ്ങളിലും അഭിനയിച്ചിരുന്ന ഒരു ഹരികഥാ കലാകാരനായിരുന്നു.[1] 2019 ഫെബ്രുവരി 4 ന് അന്തരിച്ച ശകുന്തളാമ്മയായിരുന്നു അദ്ദേഹത്തിന്റെ മാതാവ്.[2] ഗായിക എസ്. പി. ഷൈലജ ഉൾപ്പെടെ രണ്ട് സഹോദരന്മാരും അഞ്ച് സഹോദരിമാണ് അദ്ദേഹത്തിനുള്ളത്.[3][4][5] തന്റെ കുട്ടിക്കാലത്ത് തന്നെ സംഗീതത്തോട് വലിയ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പിതാവ് ആഗ്രഹിച്ചിരുന്നത്, എസ്.പി.ബി. ഒരു എൻ‌ജിനീയർ ആവണമെന്നായിരുന്നു. അനന്തപൂരിലെ JNTU എൻ‌ജിനീയറിംഗ് കോളേജിൽ ചേർന്നുവെങ്കിലും ടൈഫോയിഡ് പിടിപെട്ടതിനാൽ അവിടുത്തെ വിദ്യാഭ്യാസം തുടരാൻ അദ്ദേഹത്തിന് സാധിച്ചില്ല. പിന്നീട് എസ്.പി.ബി. ചെന്നൈയിലെ ഇൻസ്റ്റിട്ട്യൂഷൻ ഓഫ് എൻജിനിയേഴ്സിൽ പ്രവേശനം നേടി.[6][7] പക്ഷേ അപ്പോഴൊക്കെയും സംഗീതം ഒരു കലയായി അദ്ദേഹം കൂടെ കൊണ്ടു നടന്നിരുന്നു. പല ആലാപന മത്സരങ്ങളിൽ നല്ല ഗായകനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

1964 ൽ മദ്രാസ് ആസ്ഥാനമായുള്ള തെലുങ്ക് കൾച്ചറൽ ഓർഗനൈസേഷൻ സംഘടിപ്പിച്ച അമേച്വർ ഗായകർക്കുള്ള സംഗീത മത്സരത്തിൽ അദ്ദേഹം ഒന്നാം സമ്മാനം നേടി. അനിരുത്ത (ഹാർമോണിയം), ഇളയയരാജ (ഗിറ്റാറിലും പിന്നീട് ഹാർമോണിയത്തിലും), ഭാസ്കർ (കൊട്ടുവാദ്യത്തിൽ), ഗംഗൈ അമരൻ (ഗിറ്റാർ‌) എന്നിവരടങ്ങിയ ഒരു ലൈറ്റ് മ്യൂസിക് ട്രൂപ്പിന്റെ നായകനായിരുന്നു അദ്ദേഹം.[8] എസ്. പി. കോദണ്ഡപാണി, ഗന്ധശാല എന്നിവർ വിധികർത്താക്കളായിരുന്ന ഒരു ആലാപന മത്സരത്തിൽ മികച്ച ഗായകനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.[9][10] എസ്. പി. അവസരങ്ങൾ തേടി സംഗീതസംവിധായകരെ പലപ്പോഴും സന്ദർശിക്കാറുണ്ടായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ആദ്യത്തെ ഓഡിഷൻ ഗാനം "നിലവെ എന്നിടം നെരുങ്കാതെകാതെ" ആയിരുന്നു. മുതിർന്ന പിന്നണി ഗായകനായിരുന്ന പി.ബി. ശ്രീനിവാസ് തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം, സംസ്‌കൃതം, ഇംഗ്ലീഷ്, ഉറുദു എന്നീ ഭാഷകളിൽ അദ്ദേഹത്തിന് ബഹുഭാഷാ വാക്യങ്ങൾ എഴുതി നൽകാറുണ്ടായിരുന്നു.[11]

ബാൻഡ്

ഒരു ചലച്ചിത്രപിന്നണിഗായകനാകും മുമ്പ് അദ്ദേഹം ഒരു ഗാനമേള ട്രൂപ്പിൽ അംഗമായിരുന്നു. ലളിത സംഗീതത്തിൽ അദ്ദേഹം ഇതിന്റെ മുൻ‌നിരക്കാരനായിരുന്നു.[12]

ഔദ്യോഗിക ജീവിതം

ചലച്ചിത്രപിന്നണിഗായക രംഗത്തേക്ക് അദ്ദേഹം വന്നത് 1966-ലെ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന ചിത്രത്തിൽ പാടികൊണ്ടാണ്. അതിനു ശേഷം ഇതുവരെ അദ്ദേഹം 39000 ലധികം ഗാനങ്ങൾ പതിനൊന്നോളം ഇന്ത്യൻ ഭാഷകളിലായി പാടിയിട്ടുണ്ട്.[13]. ഇതിൽ തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലാണ് അദ്ദേഹം കൂടുതൽ പാടിയിട്ടുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ പാടിയിട്ടുള്ളത് തമിഴിലാണ്. ദക്ഷിണേന്ത്യയിലെ എല്ലാ പ്രമുഖ സംഗീതസംവിധായകരും അദ്ദേഹത്തെ ഉപയോഗിച്ച് ഗാനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ ചലച്ചിത്രം പിന്നണിഗാനങ്ങൾ പാടിയ ഗായകൻ എന്ന ഗിന്നസ് ലോകറെകോർഡ് എസ്.പി.ബി ക്ക് സ്വന്തമാണ്. (ഗായിക എന്ന റെക്കോർഡ് ലതാ മങ്കേഷ്കർ).

ഗായകനെന്നതിന്റെയൊപ്പം നടൻ, സംഗീതസംവിധായകൻ, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിലും എസ്.പി.ബി. ജനപ്രീതി പിടിച്ചുപറ്റിയിട്ടുണ്ട്.

ഏറ്റവും നല്ല ഗായകനുള്ള ദേശീയ അവാർഡ് ആറു തവണ അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്. കെ.ജെ. യേശുദാസിനുശേഷം ഈ അവാർഡ് ഏറ്റവുമധികം തവണ ലഭിച്ചിരിക്കുന്നത് അദ്ദേഹത്തിനാണ്‌.

സാവിത്രിയാണ് എസ്.പി.ബി.യുടെ ഭാര്യ. ഇവർക്ക് എസ്.പി.ബി. ചരൺ എന്നൊരു മകനും, പല്ലവി എന്നൊരു മകളുമുണ്ട്. എസ്.പി.ബി. ചരൺ അച്ഛന്റെ വഴി പിന്തുടർന്ന് ഗായകനും നടനുമായി ശ്രദ്ധേയനായി.

ഡബ്ബിംഗ് ആർട്ടിസ്റ്റ്

കെ. ബാലചന്ദറിന്റെ മന്മഥ ലീല എന്ന ചിത്രത്തിലൂടെ അബദ്ധവശാൽ ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റായിത്തീർന്ന ബാലസുബ്രഹ്മണ്യം ഈ ചിത്രത്തിന്റെ തെലുങ്ക് മൊഴിമാറ്റത്തിൽ കമൽ ഹാസന് ശബ്ദം നൽകി.[14] കമൽ ഹാസൻ, രജനീകാന്ത്, വിഷ്ണുവർദ്ധൻ, സൽമാൻ ഖാൻ, കെ. ഭാഗ്യരാജ്, മോഹൻ, അനിൽ കപൂർ, ഗിരീഷ് കർണാട്, ജെമിനി ഗണേശൻ, അർജുൻ സർജ, നാഗേഷ്, കാർത്തിക്, രഘുവരൻ എന്നിങ്ങനെ വിവിധ കലാകാരന്മാർക്ക് വേണ്ടി വിവിധ ഭാഷകളിൽ അദ്ദേഹം ശബ്ദം നൽകിയിട്ടുണ്ട്. തമിഴ് ചിത്രങ്ങളുടെ തെലുങ്ക് ഡബ്ബ് പതിപ്പുകളിൽ കമൽ ഹാസന്റെ സ്ഥിരം ഡബ്ബിംഗ് ആർട്ടിസ്റ്റായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. ദശാവതാരം എന്ന ചിത്രത്തിറെ തെലുങ്ക് പതിപ്പിനായി, കമൽ ഹാസൻ അവതരിപ്പിച്ച പത്ത് കഥാപാത്രങ്ങളിൽ ഏഴ് കഥാപാത്രങ്ങൾക്ക് (ഒരു സ്ത്രീ കഥാപാത്രമടക്കം) അദ്ദേഹം ശബ്ദം നൽകി.[15] അണ്ണാമയ്യ, ശ്രീ സായ് മഹിമ എന്നീ ചിത്രങ്ങൾക്ക് മികച്ച പുരുഷ ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള നന്ദി അവാർഡും അദ്ദേഹത്തിന് ലഭിച്ചു.[16] 2012 ൽ ശ്രീരാമ രാജ്യം എന്ന സിനിമയുടെ തമിഴ് പതിപ്പിനായി നന്ദമുരി ബാലകൃഷ്ണയ്ക്കുവേണ്ട് ഡബ്ബ് ചെയ്തു.[17] ബെൻ കിംഗ്സ്ലിയുടെ ഗാന്ധി സിനിമയുടെ തെലുങ്ക് പതിപ്പിന് ശബ്ദം നൽകിയതും ബാലസുബ്രഹ്മണ്യം ആയിരുന്നു.[18]

  • കമൽ ഹാസൻ (സാഗര സംഗമം, സ്വാതി മുത്യം എന്നിവ ഒഴികെ തമിഴിൽനിന്നു തെലുങ്കിലേയ്ക്ക് മൊഴിമാറ്റം ചെയ്ത എല്ലാ ചിത്രങ്ങളും).
  • കമൽ ഹാസൻ- സിപ്പിക്കുൽ മുത്ത് (1985) (സ്വാതി മുത്തിയത്തിന്റെ തമിഴ് ഡബ്ബിംഗ്) കൂടാതെ ചില നേരിട്ടുള്ള തെലുങ്ക് സിനിമകൾ.
  • രജനീകാന്ത് (തമിഴിൽനിന്ന് തെലുങ്കിലേയ്ക്ക് മൊഴിമാറ്റം ചെയ്ത ചില ചിത്രങ്ങൾ)

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

  1. Suganthy Krishnamachari (26 August 2010). "Arts / Music : Motivating, musically". The Hindu. Retrieved 2 May 2011.
  2. "SP Balasubrahmanyam loses his mother". The Times of India.
  3. "Kerala / Thiruvananthapuram News : S.P.Balasubramaniam shares memories with music buffs". The Hindu. 5 December 2005. Retrieved 2 May 2011.
  4. "Tamil Cinema news – Tamil Movies – Cinema seithigal".
  5. "Rumours Rife on SPB Health". 8 September 2017.
  6. "Singer S.P. Balasubrahmanyam honoured". The Hindu. 11 June 2012. Retrieved 22 July 2013.
  7. "SP.Balasubrahmanyam's 67th Birthday". 4 June 2013. Retrieved 22 July 2013. Today, S.P. Balasubrahmanyam is celebrating his 67th birthday. He was born on 4 June 1946 into a Brahmin family in Nellore. Balasubrahmanyam started singing from a very young age. After dropping out from an engineering program in JNTU, SPB got his first break in 1966, when he sang for Sri Sri Sri Maryada Ramanna and he has sung over 40,000 songs. The State Government of AP presented the Nandi Award to Balasubrahmanyam 25 times. The Govt. of India honoured him with a Padma Bhushan award in 2011 and also presented him with six National Awards.
  8. Dinathanthi, Nellai Edition, 11 August 2006, p. 11.
  9. "SP Balasubrahmanyam". Artistopia.com. Retrieved 1 May 2011.
  10. "S. P. Balasubramanyam – Photos and All Basic Informations". Networkbase.info. Retrieved 1 May 2011.
  11. "Arts / Music : An unsung genius". The Hindu. 23 September 2010. Retrieved 12 June 2011.
  12. Dinathanthi, Nellai Edition, Page 11 dated Aug 11,2006
  13. Welcome to S.P.Balasubrahmanyam (playback singer, producer, actor, music director) home page
  14. sales@andhravilas.net (26 March 2009). "Chit chat with S. P. Balasubramaniam – Andhravilas.com -Telugu Cinema, Telugu Movies, India News & World News, Bollywood, Songs". Andhravilas.com. Retrieved 2 May 2011.
  15. Chit chat with S. P. Balasubramaniam – Andhravilas.com -Telugu Cinema, Telugu Movies, India News & World News, Bollywood, Songs :. Andhravilas.com (26 March 2009). Retrieved 7 January 2012.
  16. "Telugu Cinema Etc - Idlebrain.com". www.idlebrain.com.
  17. "SPB and Chinmayi voice for Balakrishna and Nayanthara in Sri Rama Rajyam movie – Tamil Cinema News – Latest News on Kollywood". 2 April 2012.
  18. "SPB, naturally". The Hindu. 27 March 2009. Retrieved 4 April 2017.
"https://ml.wikipedia.org/w/index.php?title=എസ്.പി._ബാലസുബ്രഹ്മണ്യം&oldid=3446365" എന്ന താളിൽനിന്ന് ശേഖരിച്ചത്