"എം.ഇ.എസ്. പൊന്നാനി കോളേജ്, പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 32: വരി 32:
* ഡോ.കെ.എം.എ. റഹീം(സാമ്പത്തിക ശാസ്ത്രം)
* ഡോ.കെ.എം.എ. റഹീം(സാമ്പത്തിക ശാസ്ത്രം)
* പ്രൊഫ. കടവനാട് മുഹമ്മദ് (ചരിത്രം)
* പ്രൊഫ. കടവനാട് മുഹമ്മദ് (ചരിത്രം)
*ഡോ. എം.എസ്. നൌഫൽ
* ഡോ. എം.എസ്. നൌഫൽ
* [[കെ.ഇ.എൻ]]


==വിദ്യാർത്ഥി പ്രമുഖർ==
==വിദ്യാർത്ഥി പ്രമുഖർ==

08:47, 23 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എം. ഇ. എസ് പൊന്നാനി കോളേജ് പ്രധാന മന്ദിരം

മലപ്പുറം ജില്ലയിലെ പൊന്നാനിയിലുള്ള ഒരു ശാസ്ത്ര മാനവീക കലാലയമാണ് എം.ഇ.എസ്. പൊന്നാനി കോളേജ്. കോഴിക്കോട് സർ‌വകലാശാലക്ക് കീഴിലാണ്‌ ഈ കലാലയം.[1].

വിവരണം

1968 മാച്ച് 3 ന് സംസ്ഥാന ഗതാഗത മന്ത്രിയായിരുന്ന ഇ.കെ. ഇമ്പിച്ചി ബാവ എം.ഇ.എസ് പൊന്നാനി കോളേജിന്റെ ശിലാസ്ഥാപനകർമ്മം നിർവ‌ഹിച്ചു. അതേവർഷം ജൂലൈ 22 ന് കോഴിക്കോട് ഖാദിയായിരുന്ന സയ്യിദ് ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങളുടെ പ്രാർതഥനയോടെ ആദ്യ ക്ലാസ് ആരംഭിക്കുകയും ചെയ്തു. [2] എം.ഇ.എസിന്റെ സ്ഥാപക നേതാവായ ഡോ.പി.കെ അബ്ദുൽ ഗഫൂർ ,മുൻ മന്ത്രിയും പൊന്നാനിക്കാരനുമായ ഇ.കെ. ഇമ്പിച്ചി ബാവ, മുൻ കേരള മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയ എന്നിവർ ഈ കലാലയത്തിന്റെ സ്ഥാപനത്തിൽ അനല്പ പങ്കുവഹിച്ചു. 32 ഏക്കറിൽ നിലനിൽക്കുന്ന ഈ കോളേജ് മലപ്പുറം ജില്ലയുടെ തീരപ്രദേശത്ത് തിരൂരിനും ഗുരുവായൂരിനും ഇടയിലുള്ള ഏക ഉന്നത കലാലയമാണ്‌.എട്ട് പ്രധാന വിഷയങ്ങളിലായി ബിരുദ ബിരുദാനന്തര കോഴ്സുകൾ ഇവിടെ പഠിപ്പിക്കപ്പെടുന്നു. മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ രംഗത്ത് പൊതുവായും പൊന്നാനിയുടെ സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് പ്രത്യേകിച്ചും ഈ കലാലയം നിർണ്ണായക സ്ഥാനമാണ്‌ വഹിക്കുന്നത്.

കോഴ്സുകൾ

താഴെ പറയുന്ന ബിരുദ , ബിരുദാനന്തര കോഴുസുകളാണ്‌ ഈ കലാലയത്തിൽ പഠിപ്പിക്കപ്പെടുന്നത്. ബിരുദാനന്തര ബിരുദ കോഴ്സിലെ എം.എസ്.സി അക്വകൾച്ചർ ആൻഡ് ഫിഷറി മൈക്രോബയോളജിയും എം.എസ്.സി അപ്ലൈഡ് ജിയോളജിയും പഠിപ്പിക്കപ്പെടുന്ന കേരളത്തിലെ ഏക കലാലയമാണ്‌ എം.ഇ.എസ്. പൊന്നാനി കോളേജ്[3]

ബിരുദം

  • ബി.എ. (സാമ്പത്തികശാസ്ത്രം)
  • ബി.കോം
  • ബി.എസ്.സി (ഭൗതികശാസ്ത്രം)
  • ബി.എസ്.സി (ജിയോളജി)
  • ബി.എസ്.സി (ജന്തുശാസ്ത്രം)
  • ബി.എസ്.സി (കമ്പ്യൂട്ടർ സയൻസ്)
  • ബി.എസ്.സി (ഇന്റസ്ട്രിയൽ ഫിഷ് ആൻഡ് ഫിഷറി)

ബിരുദാനന്തര ബിരുദം

  • എം.എ. (സാമ്പത്തികശാസ്ത്രം)
  • എം.കോം (അക്കൗണ്ട്സ് ആൻഡ് ടാക്സേഷൻ)
  • എം.എസ്.സി (ഭൗതികശാസ്ത്രം-അഡ്വൻസ്ഡ് ഇലക്ട്രോണിക്സ് പ്രത്യേക വിഷയമായി പഠിപ്പിക്കപ്പെടുന്നു)
  • എം.എസ്.സി (അക്വകൾച്ചർ ആൻഡ് ഫിഷറി മൈക്രോബയോളജി)
  • എം.എസ്.സി (അപ്ലൈഡ് ജിയോളജി)

പ്രമുഖ അദ്ധ്യാപകർ

ഈ കലാലയത്തിൽ അദ്ധ്യാപകരായി സേവനം ചെയ്ത പ്രമുഖരിൽ ചിലർ താഴെപ്പറയുന്നവരാണ്.

  • ഡോ.മങ്കട ടി. അബ്ദുൽ അസീസ് (അറബിക് സാഹിത്യം)
  • പ്രൊഫ.എം.എം നാരായണൻ(മലയാള സാഹിത്യം)
  • പ്രൊഫ.ഇ.പി. മുഹമ്മദാലി(ഇംഗ്ഗ്ലീഷ് സാഹിത്യം)
  • ഡോ.കെ.എം.എ. റഹീം(സാമ്പത്തിക ശാസ്ത്രം)
  • പ്രൊഫ. കടവനാട് മുഹമ്മദ് (ചരിത്രം)
  • ഡോ. എം.എസ്. നൌഫൽ
  • കെ.ഇ.എൻ

വിദ്യാർത്ഥി പ്രമുഖർ

ഈ കലാലയത്തിൽ പഠിച്ച പ്രഗല്ഭരിൽ ചിലർ താഴെപ്പറയുന്നവരാണ്.

അവലംബം

  1. കൊളേജ്സ് കേരള
  2. പൊൻവാനിയുടെ പ്രവാഹം-ടി.കെ. പൊന്നാനി,പ്രസാധകർ:എം.എസ്.എസ്. വർഷം: മെയ് 2010
  3. http://www.meskerala.com/jit00-homes/pon_colg.htm
  4. http://ceremindia.in/staff.htm

പുറം കണ്ണി


മലപ്പുറത്തെ പ്രധാന കോളേജുകൾ

മലപ്പുറം ഗവ:കോളേജ്ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല തിരൂർ പ്രാദേശിക കേന്ദ്രംതിരൂർ തുഞ്ചൻ മെമ്മോറിയൽ കോളേജ്പി.ടി.എം.കോളേജ് പെരിന്തൽമണ്ണപി.എസ്.എം.ഒ. കോളേജ്എം.ഇ.എസ്.മമ്പാട്മഞ്ചേരി എൻ.എസ്.എസ് കോളേജ്ചുങ്കത്തറ മാർത്തോമ കോളേജ്എം.ഇ.എസ് വളാഞ്ചേരിഎം.ഇ.എസ് പൊന്നാനിഇ.എം.ഇ.എ. കോളേജ് കൊണ്ടോട്ടിതേഞ്ഞിപ്പലം യൂണിവേസിറ്റി കാമ്പസ്കോട്ടക്കൽ ആയുർവേദ കോളേജ്