"എക്കോടൈപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
"Ecotype" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
(വ്യത്യാസം ഇല്ല)

11:17, 19 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്റർനാഷണൽ മോസ് സ്റ്റോക്ക് സെന്ററിൽ സംഭരിച്ചിരിക്കുന്ന ഫിസ്കോമിട്രെല്ല പാറ്റെൻസുകളുടെ നാല് വ്യത്യസ്ത ഇക്കോടൈപ്പുകൾ

പരിണാമ ആവാസവിജ്ഞാനീയത്തിൽ , ഒരു എക്കോടൈപ്പ്, [note 1] അല്ലെങ്കിൽ എക്കോസ്പീഷീസ് എന്നത് സവിശേഷമായ പരിസ്ഥിതി സാഹചര്യങ്ങളിൽ ജനിതകപരമായ അനുകൂലനങ്ങൾ ഉള്ള സ്പീഷീസിനുള്ളിലെ ജനിതകപരമായി വ്യത്യസ്തപ്പെട്ട ഇനത്തേയോ, വർണ്ണത്തേയോ (Race) സൂചിപ്പിക്കാനായാണ് ഉപയോഗിക്കുന്നത്.

സധാരണയായി, എക്കോടൈപ്പുകൾ അവ ജീവിക്കുന്ന പരിസ്ഥിതിയിലുള്ള വ്യത്യാസങ്ങൾ അവയുടെ ഫീനോടൈപ്പിനെ സ്വാധീനിക്കുന്നുവെങ്കിലും (രൂപവിജ്ഞാനീയം, ) ഭൂമിശാസ്ത്രപരമായി സാമീപ്യമുള്ള സ്ഥലങ്ങളിലെ എക്കോടൈപ്പുകൾക്ക് പ്രത്യുൽപ്പാദനശേഷി നഷ്ടപ്പെടാതെ ഇന്റർബ്രീഡിങ്ങിൽ ഏർപ്പെടാനുള്ള കഴിവുണ്ട്.

നിർവചനം

ഒരു ഇക്കോടൈപ്പ് എന്നത് സബ്സ്പീഷീസായി വർഗ്ഗീകരിക്കാൻ ആവശ്യമായ ഫീനോടൈപ്പിക് വ്യതിയാനങ്ങൾ വളരെ കുറഞ്ഞതും സൂക്ഷമേറിയതുമായ ഒരു വകഭേദമാണ്. പുൽമേട്, വനം, ചതുപ്പ്, മണൽക്കൂനകൾ തുടങ്ങിയ വ്യത്യസ്തമായ ആവാസസ്ഥാനങ്ങൾ സൃഷ്ടിക്കുന്ന പാരിസ്ഥിതികനീഷേകൾ ഉൾപ്പെടുന്ന ഒരേ ഭൂമിശാസ്ത്രമേഖലകളിൽ ഈ വ്യത്യസ്തവകഭേദങ്ങൾ കാണപ്പെടാം. സമാനമായ പാരിസ്ഥിതിക അവസ്ഥകൾ ഉള്ളതും വലിയതോതിൽ വേർതിരിക്കപ്പെട്ടതുമായ സ്ഥലങ്ങളിൽ വ്യത്യസ്ഥ സ്ഥലങ്ങളിലായി സമാനമായ ഒരു ഇക്കോടൈപ്പ് ഉണ്ടാകാൻ സാധ്യതയുണ്ട്. വ്യത്യസ്ത ആവാസ വ്യവസ്ഥകളിൽ നിലനിൽക്കുന്ന ഒരു ഇക്കോടൈപ്പ് ഒരു ഉപജാതിയിൽ നിന്ന് വ്യത്യസ്തമാണ്. മൃഗങ്ങളിൽ, ഇക്കോടൈപ്പുകൾ അവയുടെ വ്യത്യസ്ത സ്വഭാവസവിശേഷതകൾക്ക് കടപ്പെട്ടിരിക്കുന്നത് വളരെ പ്രാദേശികമായ പരിസ്ഥിതികഫലങ്ങളോടാണ്. [1] അതിനാൽ, ഇക്കോടൈപ്പുകൾക്ക് ടാക്സോണമിക് റാങ്ക് ഇല്ല.

ഉദാഹരണങ്ങൾ

ഇതും കാണുക

 

കുറിപ്പുകൾ

  1. Greek: οίκος = home and τύπος = type, coined by Göte Turesson in 1922

അവലംബങ്ങൾ

  1. Ernst Mayr (1999). "VIII-Nongeographic speciation". Systematics and the Origin of Species, from the Viewpoint of a Zoologist. Harvard University Press. pp. 194–195. ISBN 9780674862500.
"https://ml.wikipedia.org/w/index.php?title=എക്കോടൈപ്പ്&oldid=3439763" എന്ന താളിൽനിന്ന് ശേഖരിച്ചത്