"മേഴ്സി രവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) വർഗ്ഗം ശരിയാക്കുന്നു (via JWB)
വരി 41: വരി 41:
[[വർഗ്ഗം:മാർച്ച് 18-ന് ജനിച്ചവർ]]
[[വർഗ്ഗം:മാർച്ച് 18-ന് ജനിച്ചവർ]]
[[വർഗ്ഗം:സെപ്റ്റംബർ 5-ന് മരിച്ചവർ]]
[[വർഗ്ഗം:സെപ്റ്റംബർ 5-ന് മരിച്ചവർ]]
[[വർഗ്ഗം:കേരളത്തിലെ കോൺഗ്രസ് നേതാക്കൾ]]
[[വർഗ്ഗം:കേരളത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകർ]]
[[വർഗ്ഗം:കേരളത്തിന്റെ ലിംഗസമത്വചരിത്രം]]
[[വർഗ്ഗം:കേരളത്തിന്റെ ലിംഗസമത്വചരിത്രം]]
[[വർഗ്ഗം:കേരളരാഷ്ട്രീയത്തിലെ വനിതകൾ]]
[[വർഗ്ഗം:കേരളരാഷ്ട്രീയത്തിലെ വനിതകൾ]]

05:26, 29 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മേഴ്സി രവി
മേഴ്സി രവി
ജനനം
മേഴ്സി ഫ്രാൻസിസ് കാട്ടിക്കാരൻ

(1945-03-18)മാർച്ച് 18, 1945
മരണംസെപ്റ്റംബർ 5, 2009(2009-09-05) (പ്രായം 64)
ദേശീയത ഇന്ത്യ
തൊഴിൽപൊതുപ്രവർത്തക
അറിയപ്പെടുന്നത്കേരള നിയമസഭ അംഗം

മുൻ കേരള നിയമസഭ അംഗവും കോൺഗ്രസ് നേതാവും മുൻ കേന്ദ്ര പ്രവാസികാര്യമന്ത്രിയുമായ വയലാർ രവിയുടെ ഭാര്യയുമായിരുന്നു മേഴ്സി രവി (ജനനം: മാർച്ച് 18, 1945 - മരണം: സെപ്റ്റംബർ 5, 2009).

ജീവിത രേഖ

1945 മാർച്ച് 18-ന് എറണാകുളത്തെ ഒരു ക്രിസ്ത്യൻ കുടുംബത്തിലാണ് മേഴ്സിയുടെ ജനനം. സെന്റ്‌മേരീസ് സ്‌കൂൾ, മഹാരാജാസ് കോളേജ്, സെന്റ് തെരേസാസ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. 1969-ൽ തന്റെ കോളേജിൽ സീനിയർ ആയിരുന്ന വയലാർ രവിയെ വിവാഹം കഴിച്ചു. ഇവർക്ക് ഒരു പുത്രനും രണ്ട് പുത്രിമാരും ഉണ്ട്. വിവാഹശേഷം സജീവരാഷ്ട്രീയത്തിലെത്തി. 2001 മുതൽ 2006 വരെ കേരള നിയമസഭയിൽ അംഗമായിരുന്നു. 2001-ൽ മകന്റെ കുട്ടിയുടെ ചോറൂണിന് മേഴ്സി ഗുരുവായൂരിലെത്തിയത് വൻ വിവാദമായിരുന്നു. 64-ആം വയസ്സിൽ വൃക്കസംബന്ധമായ അസുഖം മൂലം 2009 സെപ്റ്റംബർ 5-ന് പുലർച്ചെ 3:30-ഓടെ ചെന്നൈയിലെ മദ്രാസ് മെഡിക്കൽ മിഷൻ ആസ്​പത്രിയിൽ വച്ച് അന്തരിച്ചു. മൃതദേഹം വിലാപയാത്രയായി ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ വയലാർ രവിയുടെ വീട്ടിൽ കൊണ്ടുവന്ന ശേഷം ഹിന്ദു-ക്രിസ്ത്യൻ ആചാരങ്ങളോടെയും പൂർണ ഔദ്യോഗിക ബഹുമതികളോടെയും വീട്ടുവളപ്പിൽ സംസ്കരിച്ചു. [1]

അധികാരങ്ങൾ

സംസ്ഥാന മഹിളാ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി, ഐഎൻടിയുസി ദേശീയ വനിതാ വിഭാഗം ജനറൽ സെക്രട്ടറി, കെപിസിസി ജനറൽ സെക്രട്ടറി, ഏഐസിസി അംഗം എന്നീ പദവികൾ വഹിച്ചു. ഐസിഎഫ്ടിയു (ഇന്റർനാഷനൽ ഫ്രീ ട്രേഡ്‌യൂണിയൻ) ഏഷ്യാ പസഫിക് റീജിയനൽ ഡയറക്ടറായും പ്രവർത്തിച്ചു.

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [2]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2001 കോട്ടയം നിയമസഭാമണ്ഡലം മേഴ്സി രവി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. വൈക്കം വിശ്വൻ സി.പി.ഐ.എം., എൽ.ഡി.എഫ്.
1996 മാള നിയമസഭാമണ്ഡലം വി.കെ. രാജൻ സി.പി.ഐ., എൽ.ഡി.എഫ്. മേഴ്സി രവി കോൺഗ്രസ് (ഐ.), യു.ഡി.എഫ്.

അവലംബങ്ങൾ

"https://ml.wikipedia.org/w/index.php?title=മേഴ്സി_രവി&oldid=3424519" എന്ന താളിൽനിന്ന് ശേഖരിച്ചത്