"ബോഗൺവില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 20: വരി 20:
''[[Bougainvillea spinosa]]''
''[[Bougainvillea spinosa]]''
}}
}}
[[തെക്കേ അമേരിക്ക|തെക്കേ അമേരിക്കയാണ്‌]] ബോഗണ്‍വില്ല എന്നും അറിയപ്പെടുന്ന '''കടലാസുപൂവ്''' ചെടിയുടെ സ്വദേശം. 1768-ല്‍ [[ബ്രസീല്‍|ബ്രസീലില്‍]] ആദ്യമായി ഈ സസ്യം കണ്ടെത്തിയ ലൂയിസ് ആന്റണി ഡി ബോഗണ്‍വിന്‍ എന്ന ഫ്രഞ്ച് നാവികന്റെ പേരില്‍നിന്നാണ്‌ ബോഗണ്‍വില്ല എന്നു ഈ ചെടിക്ക് പേരുവന്നത്. <ref>http://www.flowersofindia.net/catalog/slides/Bougainvillea.html</ref>
[[തെക്കേ അമേരിക്ക|തെക്കേ അമേരിക്കയാണ്‌]] സ്വദേശമായ ഒരു അലങ്കാരസസ്യമാണ് '''ബോഗണ്‍വില്ല'''. ഇതിന്റെ ബ്രാക്റ്റുകള്‍ കനംകുറഞ്ഞതും കടലാസിനു സമാനമായവയുമായതിനാല്‍ '''കടലാസുപൂവ്''' എന്നും ഇവക്ക് പേരുണ്ട്. 1768-ല്‍ [[ബ്രസീല്‍|ബ്രസീലില്‍]] ആദ്യമായി ഈ സസ്യം കണ്ടെത്തിയ ലൂയിസ് ആന്റണി ഡി ബോഗണ്‍വിന്‍ എന്ന ഫ്രഞ്ച് നാവികന്റെ പേരില്‍നിന്നാണ്‌ ബോഗണ്‍വില്ല എന്നു ഈ ചെടിക്ക് പേരുവന്നത്. <ref>http://www.flowersofindia.net/catalog/slides/Bougainvillea.html</ref>
മുള്ളുകളുള്ള ഈ ചെടി പന്ത്രണ്ട് മീറ്റര്‍ വരെ ഉയരത്തില്‍ വളരാറുണ്ട്‌. ഉഷ്ണമേഖലാപ്രദേശങ്ങളില്‍ വര്‍ഷം മുഴുവന്‍ പുഷ്പിക്കുന്നവയാണ്‌ ഈ ചെടി. ‍പുഷ്പങ്ങള്‍ വളരെ ചെറുതാണ്‌, വര്‍ണ്ണപ്പകിട്ടോടെ കാണപ്പെടുന്നത് യഥാര്‍ഥത്തില്‍ ഇലകളാണ്‌(Bract). [[പിങ്ക്]], [[മജന്ത]], [[പര്‍പ്പിള്‍]], [[ചുവപ്പ്]], [[ഓറഞ്ച്]], [[വെള്ള]], [[മഞ്ഞ]] എന്നീ നിറങ്ങളില്‍ ബ്രാക്റ്റുകള്‍ കാണപ്പെടുന്നു. ഇവയുടെ യഥാര്‍ത്ഥ പൂവ് ചെറുതും വെളുത്ത നിറമുള്ളതുമാണ്. അഞ്ചോ ആറോ ബ്രാക്റ്റുകളാല്‍ പൂവ് ചുറ്റപ്പെട്ടിരിക്കും. കനംകുറഞ്ഞ [[അകീന്‍]] തരത്തില്പ്പെട്ടതാണ് ഇവയുടെ ഫലം.
മുള്ളുകളുള്ള ഈ ചെടി പന്ത്രണ്ട് മീറ്റര്‍ വരെ ഉയരത്തില്‍ വളരാറുണ്ട്‌. ഉഷ്ണമേഖലാപ്രദേശങ്ങളില്‍ വര്‍ഷം മുഴുവന്‍ പുഷ്പിക്കുന്നവയാണ്‌ ഈ ചെടി. ‍പുഷ്പങ്ങള്‍ വളരെ ചെറുതാണ്‌, വര്‍ണ്ണപ്പകിട്ടോടെ കാണപ്പെടുന്നത് യഥാര്‍ഥത്തില്‍ ഇലകളാണ്‌(Bract). [[പിങ്ക്]], [[മജന്ത]], [[പര്‍പ്പിള്‍]], [[ചുവപ്പ്]], [[ഓറഞ്ച്]], [[വെള്ള]], [[മഞ്ഞ]] എന്നീ നിറങ്ങളില്‍ ബ്രാക്റ്റുകള്‍ കാണപ്പെടുന്നു. ഇവയുടെ യഥാര്‍ത്ഥ പൂവ് ചെറുതും വെളുത്ത നിറമുള്ളതുമാണ്. അഞ്ചോ ആറോ ബ്രാക്റ്റുകളാല്‍ പൂവ് ചുറ്റപ്പെട്ടിരിക്കും. കനംകുറഞ്ഞ [[അകീന്‍]] തരത്തില്പ്പെട്ടതാണ് ഇവയുടെ ഫലം.



10:32, 24 ഫെബ്രുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം

Bougainvillea
പ്രമാണം:ബോഗെന്‍‍വില്ല.JPG
Bougainvillea spectabilis
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Bougainvillea
Species

Selected species:
Bougainvillea buttiana
Bougainvillea glabra
Bougainvillea peruviana
Bougainvillea spectabilis
Bougainvillea spinosa

തെക്കേ അമേരിക്കയാണ്‌ സ്വദേശമായ ഒരു അലങ്കാരസസ്യമാണ് ബോഗണ്‍വില്ല. ഇതിന്റെ ബ്രാക്റ്റുകള്‍ കനംകുറഞ്ഞതും കടലാസിനു സമാനമായവയുമായതിനാല്‍ കടലാസുപൂവ് എന്നും ഇവക്ക് പേരുണ്ട്. 1768-ല്‍ ബ്രസീലില്‍ ആദ്യമായി ഈ സസ്യം കണ്ടെത്തിയ ലൂയിസ് ആന്റണി ഡി ബോഗണ്‍വിന്‍ എന്ന ഫ്രഞ്ച് നാവികന്റെ പേരില്‍നിന്നാണ്‌ ബോഗണ്‍വില്ല എന്നു ഈ ചെടിക്ക് പേരുവന്നത്. [1] മുള്ളുകളുള്ള ഈ ചെടി പന്ത്രണ്ട് മീറ്റര്‍ വരെ ഉയരത്തില്‍ വളരാറുണ്ട്‌. ഉഷ്ണമേഖലാപ്രദേശങ്ങളില്‍ വര്‍ഷം മുഴുവന്‍ പുഷ്പിക്കുന്നവയാണ്‌ ഈ ചെടി. ‍പുഷ്പങ്ങള്‍ വളരെ ചെറുതാണ്‌, വര്‍ണ്ണപ്പകിട്ടോടെ കാണപ്പെടുന്നത് യഥാര്‍ഥത്തില്‍ ഇലകളാണ്‌(Bract). പിങ്ക്, മജന്ത, പര്‍പ്പിള്‍, ചുവപ്പ്, ഓറഞ്ച്, വെള്ള, മഞ്ഞ എന്നീ നിറങ്ങളില്‍ ബ്രാക്റ്റുകള്‍ കാണപ്പെടുന്നു. ഇവയുടെ യഥാര്‍ത്ഥ പൂവ് ചെറുതും വെളുത്ത നിറമുള്ളതുമാണ്. അഞ്ചോ ആറോ ബ്രാക്റ്റുകളാല്‍ പൂവ് ചുറ്റപ്പെട്ടിരിക്കും. കനംകുറഞ്ഞ അകീന്‍ തരത്തില്പ്പെട്ടതാണ് ഇവയുടെ ഫലം.

കൃഷിയും ഉപയോഗങ്ങളും

ചൂട് കാലാവസ്ഥയുള്ള മിക്ക സ്ഥലങ്ങളിലും വളര്‍ത്തപ്പെടുന്ന ഒരു അലങ്കാര സസ്യമാണ് ബോഗണ്‍വില്ല. ഇന്ത്യ, തായ്‌വാന്‍, വിയറ്റ്നാം, മലേഷ്യ, ഓസ്ട്രേലിയ, സിംഗപ്പൂര്‍, മെഡിറ്ററേനിയന്‍ പ്രദേശം, കരീബിയന്‍, മെക്സിക്കൊ, ദക്ഷിണാഫ്രിക്ക, യുണൈറ്റഡ് സ്റ്റേറ്റ്സിലെ അരിസോണ, കാലിഫോര്‍ണിയ, ഫ്ലോറിഡ, ഹവായ്, തെക്കന്‍ ടെക്സസ് എന്നിവിടങ്ങളില്‍ ഈ സസ്യം വളരെയധികം കാണപ്പെടുന്നു..

ചൂട് കാലാവസ്ഥകളില്‍ പെട്ടെന്ന് വളരുകയും വര്‍ഷം മുഴുവന്‍ പുഷ്പിക്കുകയും ചെയ്യുന്നു. ശാഖകള്‍ ഒടിച്ചുമാറ്റുകയോ ചെത്തിമാറ്റുകയോ ചെയ്താല്‍ ഇവയുടെ വളര്‍ച്ചയുടേയും പുഷ്പിക്കലിന്റെയും വേഗത വര്‍ദ്ധിപ്പിക്കാം. ഈര്‍പ്പവും വളക്കൂറുമുള്ള മണ്ണിലാണ് ഇവ ഏറ്റവും നന്നായി വളരുക. പുഷിപിക്കല്‍ ചക്രത്തിന്റെ ദൈര്‍ഘ്യം നാലു മുതല്‍ ആറ് ആഴ്ച വരെയാണ്. ശക്തമായ സൂര്യപ്രകാശവും ഇടക്കിടെയുള്ള വളമിടലും ഇവയുടെ വളര്‍ച്ചയെ അനുകൂലിക്കുന്ന ഘടകങ്ങളാണ്. വെള്ളം കുറച്ച് മതി. അമിതമായ ജലസേചനം പൂക്കളുണ്ടാകാതിരിക്കുന്നതിനും, ചിലപ്പോള്‍ വേരഴുകല്‍ മൂലം സസ്യത്തിന്റെ നാശത്തിനുതന്നെ കാരണമായേക്കാം. മിതോഷ്ണമേഖലകളില്‍ ബോണ്‍സായ് വിദ്യ ഉപയോഗിച്ച് ചെറുതാക്കിയ ബോഗണ്‍വില്ല സസ്യങ്ങളെ വീടിനുള്ളില്‍ വളര്‍ത്താറുണ്ട്.

പ്രതീകം

ഗ്രനേഡ ദ്വീപ്, ഗുവാം ദ്വീപ്, തായ്‌വാന്‍, ഐപോ, മലേഷ്യ എന്നീ രാജ്യങ്ങളുടെയും ടഗ്ബിലറാന്‍, ഫിലിപ്പീന്‍സ്; കമറില്ലൊ, കാലിഫോര്‍ണ്യ; ലാഗ്വാന നിഗ്വെല്‍, കാലിഫോര്‍ണ്യ; സാന്‍ ക്ലെമന്റ്, കാലിഫോര്‍ണ്യ; നാഹ, ഒകിനാവ എന്നീ നഗരങ്ങളുടെയും ഔദ്യോഗിക പുഷ്പം ബോഗണ്‍വില്ല ഇനങ്ങളാണ്.

അവലംബം

  1. http://www.flowersofindia.net/catalog/slides/Bougainvillea.html

ഫലകം:അപൂര്‍ണ്ണം

ചിത്രശാല

"https://ml.wikipedia.org/w/index.php?title=ബോഗൺവില്ല&oldid=339856" എന്ന താളിൽനിന്ന് ശേഖരിച്ചത്