"അവളുടെ രാവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→അവലംബം: വർഗ്ഗം ശരിയാക്കി, minor edits |
|||
വരി 69: | വരി 69: | ||
[[വർഗ്ഗം:ഐ.വി. ശശി സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]] |
[[വർഗ്ഗം:ഐ.വി. ശശി സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]] |
||
[[വർഗ്ഗം:മറ്റ് ഭാഷകളിലേക്ക് പുനഃനിർമ്മിക്കപ്പെട്ട മലയാള ചലച്ചിത്രങ്ങൾ]] |
[[വർഗ്ഗം:മറ്റ് ഭാഷകളിലേക്ക് പുനഃനിർമ്മിക്കപ്പെട്ട മലയാള ചലച്ചിത്രങ്ങൾ]] |
||
[[വർഗ്ഗം: |
[[വർഗ്ഗം:ആലപ്പി ഷെരീഫ് തിരക്കഥയെഴുതിയ ചലച്ചിത്രങ്ങൾ]] |
||
[[വർഗ്ഗം:എ ടി ഉമ്മർ സംഗീതം പകർന്ന ചലച്ചിത്രങ്ങൾ]] |
[[വർഗ്ഗം:എ ടി ഉമ്മർ സംഗീതം പകർന്ന ചലച്ചിത്രങ്ങൾ]] |
||
[[വർഗ്ഗം:ബിച്ചുതിരുമല-എ.ടി ഉമ്മർ ഗാനങ്ങൾ]] |
[[വർഗ്ഗം:ബിച്ചുതിരുമല-എ.ടി ഉമ്മർ ഗാനങ്ങൾ]] |
05:52, 22 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അവളുടെ രാവുകൾ | |
---|---|
സംവിധാനം | ഐ.വി. ശശി |
നിർമ്മാണം | മുരളി മൂവീസ് /എം. പി. രാമചന്ദ്രൻ |
രചന | ആലപ്പി ഷറീഫ് |
അഭിനേതാക്കൾ | സീമ |
സംഗീതം | എ.ടി.ഉമ്മർ |
ഛായാഗ്രഹണം | വിപിൻ ദാസ് |
ചിത്രസംയോജനം | കെ.നാരായണൻ |
വിതരണം | സിതാര റിലീസ് |
റിലീസിങ് തീയതി | 1978 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ഐ.വി. ശശിയുടെ സംവിധാനത്തിൽ 1978-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അവളുടെ രാവുകൾ. സീമയുടെ ഏറ്റവും നല്ല ചിത്രങ്ങളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. മലയാളത്തിൽ ആദ്യമായി ഏ ഗ്രേഡ് സർട്ടിഫിക്കറ്റ് (അഡൽസ് ഒൺലി) ലഭിച്ച ചിത്രവുമാണ് അവളുടെ രാവുകൾ[1]. ഒരു ലൈംഗികതൊഴിലാളിയുടെ ജീവിതവും അവളെ ചുറ്റിയുള്ള സമൂഹത്തിൽ അവളുടെ ജീവിതം ഉണ്ടാക്കുന്ന തരംഗങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അക്കാലത്തെ മറ്റ് മലയാളചലച്ചിത്രങ്ങളെ അപേക്ഷിച്ച് നഗ്നതാപ്രദർശനം ഈ ചിത്രത്തിൽ കൂടുതൽ ആയിരുന്നു. ലൈംഗികത പ്രധാന കഥാതന്തുവായി വരുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ടായിരുന്നു. ഇറങ്ങിയ സമയത്ത് അശ്ലീലചിത്രമെന്ന് മുദ്ര കുത്തപ്പെട്ടെങ്കിലും പിന്നീട് ഗൗരവമായ സ്ത്രീപക്ഷ വായനയ്ക്കു വിധേയമാവുകയും മികച്ച ചലച്ചിത്രമാണ് അതെന്ന് വിലയിരുത്തപ്പെടുകയും ചെയ്തിട്ടുണ്ട്.
മറ്റൊരു പ്രത്യേകത ഈ ചിത്രത്തിൽ നായകൻ, വില്ലൻ ഇങ്ങനെ ഉള്ള വേർതിരിവുകൾ ഇല്ല എന്നതാണ്. വളരെ നല്ലവരായ നായകന്മാരും അതിക്രൂരന്മാരായ വില്ലന്മാരും ഉള്ള മലയാളചലച്ചിത്രരംഗത്ത് പകുതി നല്ലവരും പകുതി ചീത്തയുമായ കഥാപാത്രങ്ങളെ ഈ ചിത്രം അവതരിപ്പിച്ചു. ഈ ചിത്രത്തിലെ രാഗേന്ദുകിരണങ്ങൾ എന്നു തുടങ്ങുന്ന ഗാനം പ്രശസ്തമാണ്.
പാട്ടുകൾ
ഈ സിനിമയുടെ ഗാനരചന ബിച്ചു തിരുമലയും സംഗീതം എ. ടി ഉമ്മറും നിർവഹിച്ചിരിക്കുന്നു .
ക്രമ നമ്പർ | പാട്ട് | രാഗം |
---|---|---|
1 | രാഗേന്ദു കിരണങ്ങൾ | |
2 | അന്തരിന്ദ്രിയ ദാഹങ്ങൾ | |
3 | ഉണ്ണി ആരാരിരോ |
അഭിനേതാക്കൾ
- സീമ : രാജി (ശബ്ദം- മല്ലിക സുകുമാരൻ)
- രവികുമാർ : ബാബു
- എം.ജി. സോമൻ : ചന്ദ്രൻ
- സുകുമാരൻ : ജയൻ
- തോപ്പിൽ ഭാസി
- ബഹദൂർ : കരുണാകരൻ
- മീന
- കവിയൂർ പൊന്നമ്മ : ലക്ഷ്മി
- കുതിരവട്ടം പപ്പു : ദാമു
- ജനാർദ്ദനൻ
- ശങ്കരാടി : ദാമോദരൻ
- Mallika
- മല്ലിക സുകുമാരൻ
- മാസ്റ്റർ രഘു : സുധാകരൻ
- ബേബി സുമതി
- ഉഷാറാണി : രാധ
- സത്താർ
- കമൽഹാസൻ (അതിഥി വേഷം)[2]
- ഐ.വി. ശശി (അതിഥി വേഷം)
അവലംബം
- 1978-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഐ.വി. ശശി സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- മറ്റ് ഭാഷകളിലേക്ക് പുനഃനിർമ്മിക്കപ്പെട്ട മലയാള ചലച്ചിത്രങ്ങൾ
- ആലപ്പി ഷെരീഫ് തിരക്കഥയെഴുതിയ ചലച്ചിത്രങ്ങൾ
- എ ടി ഉമ്മർ സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- ബിച്ചുതിരുമല-എ.ടി ഉമ്മർ ഗാനങ്ങൾ
- ബിച്ചുതിരുമലയുടെ ഗാനങ്ങൾ
- ചലച്ചിത്രങ്ങൾ - അപൂർണ്ണലേഖനങ്ങൾ