"ട്രാഫിക് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) 49.15.85.53 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് MadPrav സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 121: വരി 121:
[[വർഗ്ഗം:2011-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:2011-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:മറ്റ് ഭാഷകളിലേക്ക് പുനഃനിർമ്മിക്കപ്പെട്ട മലയാള ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:മറ്റ് ഭാഷകളിലേക്ക് പുനഃനിർമ്മിക്കപ്പെട്ട മലയാള ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:നിവിൻ പോളി അഭിനയിച്ച ചലച്ചിത്രങ്ങൾ]]

12:56, 16 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ട്രാഫിക്
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംരാജേഷ് പിള്ള
നിർമ്മാണംലിസ്റ്റിൻ സ്റ്റീഫൻ
രചനബോബി-സഞ്ജയ്
അഭിനേതാക്കൾ
സംഗീതംമെജോ ജോസഫ്
സാംസൺ കോട്ടൂർ
ഗാനരചനവയലാർ ശരത്ചന്ദ്രവർമ്മ
എസ്. രമേശൻ നായർ
ഛായാഗ്രഹണംഷൈജു ഖാലിദ്
ചിത്രസംയോജനംമഹേഷ് നാരായണൻ
സ്റ്റുഡിയോമാജിക് ഫ്രെയിംസ്
വിതരണംസാഗര എന്റർടെയിൻമെന്റ്സ്
റിലീസിങ് തീയതി2011 ജനുവരി 7
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്2.5 കോടി [1]
സമയദൈർഘ്യം122 മിനിറ്റ്
ആകെ6.5 കോടി [2][3]

രാജേഷ് പിള്ള സവിധാനം ചെയ്ത് 2011 ജനുവരി 7-ന് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്‌ ട്രാഫിക്. ലിസ്റ്റിൻ സ്റ്റീഫൻ ആദ്യമായി നിർമ്മിച്ച ചലച്ചിത്രമാണിത്. ശ്രീനിവാസൻ, റഹ്‌മാൻ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, അനൂപ് മേനോൻ, വിനീത് ശ്രീനിവാസൻ, സന്ധ്യ, റോമ, രമ്യ നമ്പീശൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ബോബി, സഞ്ജയ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ചെന്നൈയിൽ നടന്ന ഒരു സംഭവമാണ് ചലച്ചിത്രത്തിനാധാരം. 2011-ലെ ഗോവ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ പനോരമയിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു.[4]

കഥാസംഗ്രഹം

വിവിധ ജീവിതം നയിക്കുന്നവർ ഒരു സംഭവത്തെ തുടർന്ന് സെപ്റ്റംബർ 16-ന് ഒത്തു കൂടുന്നതാണ് കഥ. സൂപ്പർസ്റ്റാർ സിദ്ധാർത്ഥ് ശങ്കർ ചലച്ചിത്ര ലോകത്തെ തിരക്കുള്ള നടനാണ്. ട്രാഫിക് കോൺസ്റ്റബിൾ സുദേവൻ സസ്പെൻഷന് ശേഷം ജോലിയിൽ പ്രവേശിക്കാൻ പോവുകയാണ്. ഡോ. ഏബലാകട്ടെ തന്റെ ആദ്യ വിവാഹവാർഷികം ആഘോഷിക്കുകയാണ്. ഭാര്യയ്ക്ക് ഒരു കാർ വാങ്ങാൻ പോവുകയാണ് ഏബൽ. ജേർണ്ണലിസ്റ്റായി നിയമനം കിട്ടിയ റെയ്ഹാനാകട്ടെ അന്നേ ദിവസം സൂപ്പർസ്റ്റാർ സിത്ഥാർത്ഥ് ശങ്കറിനെ ഇന്റർവ്യൂ ചെയ്യാൻ പോവുകയാണ്. സൂപ്പർസ്റ്റാർ സിത്ഥാർത്ഥ് ശങ്കറിന്റെ മകൾ പാലക്കാട് അഹല്യ ആശുപത്രിയൽ പ്രവേശിക്കപ്പെടുന്നു. ഹൃദയമാറ്റ ശസ്ത്രക്രിയ മാത്രമേ ഇനി രക്ഷയുള്ളു.

റെയ്ഹാനും രാജീവും സ്റ്റുഡിയോയിലേക്ക് പോകും വഴി അപകടത്തിൽ പെടുന്നു. അതേ സമയം ജംഗ്ഷനിൽ ഡോ. ഏബൽ സുദേവനും അവിടെ ഉണ്ട്. രാജീവ് ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുന്നു. എന്നാൽ റെയ്ഹാന്റെ നില ഗുരുതരമാകുന്നു. ഹൃദയ മാറ്റത്തെക്കുറിച്ച് ഡോക്ടർ റെയ്ഹാന്റെ മാതാപിതാക്കളോട് സംസാരിക്കുന്നു. ആദ്യം വഴങ്ങിയില്ലങ്കിലും പിന്നീടവർ സമ്മതിക്കുന്നു. ഹൃദയം ഇനി പാലക്കാട് എത്തിക്കണം. റോഡ് മുഴുവനും ബ്ലോക്ക് ചെയ്ത് ഒരു ദൗത്യം. അത് അപകടകരമാണെന്ന് തോന്നിയ കമ്മീഷണർ സമ്മതിക്കുന്നില്ല. പക്ഷേ ഡോ. സൈമൺ ഡിസൂസ നടത്തിയ സംഭാഷണത്തിനൊടുവിൽ കമ്മീഷണർ സമ്മതം അറിയിക്കുന്നു. അടിയന്തര സമ്മേളനത്തിൽ ദൗത്യത്തെ കുറിച്ച് വിശദമാക്കുന്നു. വാഹനം ഡ്രൈവ് ചെയ്യാൻ ട്രാഫിക് കോൺസ്റ്റബിൾ സുദേവൻ സന്നദ്ധത പ്രകടിപ്പിക്കുന്നു. അങ്ങനെ സുദേവൻ, രാജീവ്, ഡോ. ഏബൽ എന്നിവർ പാലക്കാടേക്ക് തിരിക്കുന്നു. വിവിധ ബുദ്ധിമുട്ടുകൾ തരണം ചെയ്ത് അവർ സമയത്ത് തന്നെ ആശുപത്രിയിലെത്തുന്നു.

കഥാപാത്രങ്ങൾ

അഭിനേതാവ് കഥാപാത്രം
ശ്രീനിവാസൻ സുദേവൻ നായർ
റഹ്മാൻ സിദ്ധാർത്ഥ് ശങ്കർ
കുഞ്ചാക്കോ ബോബൻ ഡോ. ഏബൽ തരിയൻ
വിനീത് ശ്രീനിവാസൻ റെയ്ഹാൻ
ആസിഫ് അലി രാജീവ്
അനൂപ് മേനോൻ സിറ്റി പോലീസ് കമ്മീഷണർ നാസർ
ജോസ് പ്രകാശ് ഡോ.സൈമൺ ഡിസൂസ
സായി കുമാർ റെയ്ഹാന്റെ അച്ഛൻ
റോമ മരിയ
രമ്യ നമ്പീശൻ ശ്വേത
ലെന ശ്രുതി
സന്ധ്യ അതിഥി

സംഗീതം

എസ്. രമേശൻ നായർ, വയലാർ ശരത്ചന്ദ്രവർമ്മ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് മെജോ ജോസഫ്, സാംസൺ കോട്ടൂർ എന്നിവരാണ് സംഗീതം പകർന്നിരിക്കുന്നത്. മെജോ ജോസഫ് ആണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്.

ഗാനങ്ങൾ
# ഗാനംഗാനരചനസംഗീതംഗായകർ ദൈർഘ്യം
1. "പകലിൻ"  ശരത് വയലാർമെജോ ജോസഫ്സിത്താര കൃഷ്ണകുമാർ  
2. "കണ്ണെറിഞ്ഞാൽ"  എസ്. രമേശൻ നായർമെജോ ജോസഫ്വിപിൻ വാരിയർ, ഹിഷാം  
3. "ഉണരൂ മിഴിയഴകേ"  എസ്. രമേശൻ നായർസാംസൺ കോട്ടൂർചിൻമയി  
4. "ഉണരൂ മിഴിയഴകേ"  എസ്. രമേശൻ നായർസാംസൺ കോട്ടൂർസാംസൺ കോട്ടൂർ  
5. "ഉണരൂ മിഴിയഴകേ (ഇൻസ്ട്രമെന്റൽ)"  എസ്. രമേശൻ നായർസാംസൺ കോട്ടൂർകല്യാൺ  
6. "തീം മ്യൂസിക്"   സാംസൺ കോട്ടൂർചിൻമയി  

അവലംബം

  1. "Traffic Collects 4.6 Crores in 5 Weeks". SansCinema. 2011 February 16. {{cite web}}: Check date values in: |date= (help)
  2. "Box office report"
  3. "Top 5 – Week Ending March 10, 2011". SansCinema. 2011 March 11. Retrieved 2011 March 15. {{cite web}}: Check date values in: |accessdate= and |date= (help)
  4. Indian Panorama selection for IFFI’11

പുറത്തേക്കുള്ള കണ്ണികൾ

വിക്കിചൊല്ലുകളിലെ ട്രാഫിക് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ട്രാഫിക്_(ചലച്ചിത്രം)&oldid=3384437" എന്ന താളിൽനിന്ന് ശേഖരിച്ചത്