"മഞ്ചൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) വര്‍ഗ്ഗം എളുപ്പത്തില്‍ ഉള്‍പ്പെടുത്തുന്നു "വാഹനങ്ങള്‍" (HotCat ഉപയോഗിച്ച്)
No edit summary
വരി 1: വരി 1:
{{ആധികാരികത}}
ചക്രമുള്ള വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പറ്റാതിരുന്ന നാട്ടുവഴികളില്‍ പണ്ടുകാലത്ത് ആളുകളെക്കൊണ്ടെടുപ്പിച്ച് ഉപയോഗിച്ചിരുന്ന വാഹനമാണ് മഞ്ചല്‍. രാജക്കന്മാര്‍ക്കും നാടുവാഴികള്‍ക്കും മാത്രമേ പണ്ട് ഇതില്‍ സഞ്ചരിക്കാന്‍ അധികാരമുണ്ടായിരുന്നുള്ളൂ.

12:13, 17 ഫെബ്രുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം

ചക്രമുള്ള വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പറ്റാതിരുന്ന നാട്ടുവഴികളില്‍ പണ്ടുകാലത്ത് ആളുകളെക്കൊണ്ടെടുപ്പിച്ച് ഉപയോഗിച്ചിരുന്ന വാഹനമാണ് മഞ്ചല്‍. രാജക്കന്മാര്‍ക്കും നാടുവാഴികള്‍ക്കും മാത്രമേ പണ്ട് ഇതില്‍ സഞ്ചരിക്കാന്‍ അധികാരമുണ്ടായിരുന്നുള്ളൂ.

ബല‍മുള്ള ഒരു തണ്ടില്‍ ഉറപ്പിച്ച ഒരു കൂടോ ശയനമഞ്ചമോ ആണ്‌ ഇത്. അധികാരവും സാമ്പത്തികസ്വാധീനവുമനുസരിച്ച് ഇത് അലങ്കരിച്ചിട്ടുണ്ടാകും. തണ്ട് മുമ്പിലേക്കും പിറകിലേക്കും സാമാന്യം തള്ളിനില്‍ക്കുന്നുണ്ടാകും. ഇങ്ങിനെ മുമ്പിലേക്കും പിറകിലേക്കും തള്ളിനില്‍ക്കുന്ന തണ്ട് ഒരോ അറ്റത്തും നാലോ അഞ്ചോ പേര്‍ ചേര്‍ന്ന് പൊക്കിയെടുത്ത് തോളില്‍ വെച്ചാണ്‌ മഞ്ചല്‍ കൊണ്ടുപോയിരുന്നത്. യാത്രക്കിടയില്‍ അതു ചുമക്കുന്നവര്‍ താളത്തില്‍ മൂളിക്കൊണ്ടിരിക്കും. കായികാദ്ധ്വാനത്തിന്റെ വിരസത ഒഴിവാക്കാനും അധികാരികളുടെ ഗമനാഗമനങ്ങള്‍ സമീപവാസികളെ അറിയിക്കാനുമാകും ഇതു തുടങ്ങിയിട്ടുണ്ടാകുക.

പിന്നീട്, അധികാരബന്ധങ്ങളില്‍ മാറ്റം വന്നതോടെ വെറുതെയിരിപ്പായ മഞ്ചലുകള്‍ സ്വാതന്ത്ര്യാനന്തരകാലത്ത്, ഉള്‍നാടുകളില്‍ രോഗികളെ ദൂരത്തുള്ള ആശുപത്രികളിലേക്കും തിരികേയുമൊക്കെ കൊണ്ടുപോകാനും മറ്റും ഉപയോഗപ്പെടുത്തിയിരുന്നു. അന്ന് മഞ്ചലുകള്‍ ആവശ്യക്കാര്‍ക്ക് വാടകക്ക് കിട്ടുമായിരുന്നു. ചിലപ്പൊള്‍ മ്രിതശരീരങ്ങള്‍ ദീര്‍ഘദൂരത്തെത്തിക്കാനും ഇവ തന്നെയാണ് ഉപയോഗിച്ചിരുന്നത്. തത്സമയങ്ങളില്‍ അതു ചുമന്നിരുന്നവര്‍ നിശ്ശബ്ദരായാണ് നടന്നിരുന്നത്. ധാരാളം മനുഷ്യപ്രയത്നം ആവശ്യമാണെന്നതുകൊണ്ട് അവ വളരെ അത്യാവശ്യമുള്ള സന്ദര്‍ഭങ്ങളിലേ അപ്പോഴും ഉപയോഗിക്കപ്പെട്ടിരുന്നുള്ളൂ.

"https://ml.wikipedia.org/w/index.php?title=മഞ്ചൽ&oldid=336921" എന്ന താളിൽനിന്ന് ശേഖരിച്ചത്