"ശുദ്ധമദ്ദളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) +image
No edit summary
വരി 13: വരി 13:
{{കേരളത്തിലെ വാദ്യങ്ങള്‍}}
{{കേരളത്തിലെ വാദ്യങ്ങള്‍}}
{{Category:സംഗീതം}}
{{Category:സംഗീതം}}
[[Category:കേരളത്തിലെ വാദ്യങ്ങള്‍]]
[[Category:തുകല്‍‌വാദ്യങ്ങള്‍]]
[[Category:തുകല്‍‌വാദ്യങ്ങള്‍]]
[[Category:വാദ്യോപകരണങ്ങള്‍]]


[[en:Madhalam]]
[[en:Madhalam]]

15:19, 15 ഫെബ്രുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:നാനാര്‍ത്ഥം ഫലകം:നാനാര്‍ത്ഥം പല മേളപ്രയോഗങ്ങളിലും സവിശേഷമായ സ്ഥാനം അലങ്കരിക്കുന്ന ഒരു വാദ്യമാണ്‌‍ മദ്ദളം. മൃദംഗത്തിന്റെ വലിയ രൂപമായ മദ്ദളത്തിന്‌‍ സംഗീതാത്മകത്വം ഉണ്ട്. കേളി, മദ്ദളക്കേളി, പഞ്ചവാദ്യം, കഥകളി, കൃഷ്ണനാട്ടം തുടങ്ങിയ പല കലാരൂപങ്ങള്‍ക്കും ഒഴിച്ചുകൂടാനാവാത്ത ഒരു വാദ്യമാണ്‌ മദ്ദളം.

പ്രമാണം:Panchavadiam1.gif
പഞ്ചവാദ്യം-ഇടതു വശത്തെ നിരയില്‍ കൊമ്പുകാര്‍ക്കു മുന്‍പിലായി മദ്ദളം വായിക്കുന്നവരെ കാണാം
പ്രമാണം:കഥകളിയില്‍ മദ്ദളം വായിക്കുന്ന കലാകാരന്‍.jpg
കഥകളിയില്‍‌ മദ്ദളം വായിക്കുന്ന കലാകാരന്‍

മദ്ദളത്തിന്‍ ഇടന്തലയും വലന്തലയും ഉണ്ട്. വലന്തലക്കല്‍ “ചോറ്” ഇട്ടിട്ടുണ്ടാകും. കരിയും ഉണക്കചോറും കൂട്ടി തേച്ച് പിടിപ്പിക്കുന്നതാണ്‍ ചോറിടല്‍. മദ്ദളത്തിന്‍റെ ശ്രുതി ശരിപ്പെടുത്തലാണിതിന്റെ ലക്ഷ്യം. ചോറിടാത്ത വലന്തലയുള്ള മദ്ദളമാണ്‌ തൊപ്പി മദ്ദളം. വലന്തലയ്ക്കല്‍ കാളത്തോലും ഇടന്തലയ്ക്കല്‍ പോത്തിന്തോലും ഉപയോഗിക്കുന്നു. അഗ്രഭാഗങ്ങളെ അപേക്ഷിച്ച് മദ്ദളത്തിന്‍റെ മദ്ധ്യഭാഗത്തിന്റെ വ്യാസം കൂടുതലാണ്‌. ഉളിയപ്പുറം എന്നാണിതിന്‍റെ പേര്‍. പരന്ന തുകല്‍‍വാറുകള്‍ ഉപയോഗിച്ചാണ്‍ മദ്ദളം വലിച്ചുമുറുക്കുന്നത്. പ്ലാവിന്റെ തടിയാണ്‌ മദ്ദളത്തിന്റെ കുറ്റിയുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്.

രണ്ട് കൈയ്യും ഉപയോഗിച്ചാണ്‍ മദ്ദളം കൊട്ടുന്നത്. ഇടന്തലയ്ക്കല്‍ വലതുകൈയും വലന്തലയ്ക്കല്‍ ഇടത്കൈയും ഉപയോഗിച്ചാണ്‌‍ കൊട്ടുക. ഇടന്തല കൊട്ടുന്ന വലതുകൈ വിരലുകളില്‍ ചുറ്റുകള്‍ ഇടാറുണ്ട്. കേരളീയ വാദ്യങ്ങളില്‍ മദ്ദളത്തിനു‍ മാത്രമേ ഇങ്ങനെ വിരലുകളില്‍ ചുറ്റുകള്‍ ഇടുന്ന പതിവുള്ളു.[അവലംബം ആവശ്യമാണ്]

കണ്ണികള്‍

ഫലകം:അപൂര്‍ണ്ണം ഫലകം:കേരളത്തിലെ വാദ്യങ്ങള്‍

"https://ml.wikipedia.org/w/index.php?title=ശുദ്ധമദ്ദളം&oldid=336161" എന്ന താളിൽനിന്ന് ശേഖരിച്ചത്