"ജ്യോതിഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2: വരി 2:
{{unreferenced}}
{{unreferenced}}
ആകാശ ഗോളങ്ങൾ മനുഷ്യജീവിതത്തെ സ്വാധീനിക്കുമെന്നും ആ സ്വാധീനത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യരുടെ ഭാവി വ്യാഖ്യാനിക്കുവാൻ കഴിയുമെന്നുമുള്ള വിശ്വാസമാണ് ജ്യോതിഷത്തിന്റെ (ജ്യോത്സ്യത്തിന്റെ) അടിസ്ഥാനം. ഇവ പ്രധാനമായും ഭാരതീയ ജ്യോതിഷമെന്നും പാശ്ചാത്യ ജ്യോതിഷമെന്നും രണ്ടായി തിരിക്കാം. കൂടാതെ സംഖ്യാ ജ്യോതിഷം, നാഡീ ജ്യോതിഷം തുടങ്ങി പല തരം ജ്യോതിഷങ്ങൾ ഉടലെടുത്തിട്ടുണ്ട്. ശാസ്ത്രീയമായി തെളിയിക്കാൻ സാധിക്കാത്ത അനേകം പ്രസ്താവനകൾ അടങ്ങിയിട്ടുള്ളതിനാൽ ജ്യോതിഷത്തെ [[കപടശാസ്ത്രം|കപടശാസ്ത്രമായാണ്]] കണക്കുകൂട്ടുന്നത്
ആകാശ ഗോളങ്ങൾ മനുഷ്യജീവിതത്തെ സ്വാധീനിക്കുമെന്നും ആ സ്വാധീനത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യരുടെ ഭാവി വ്യാഖ്യാനിക്കുവാൻ കഴിയുമെന്നുമുള്ള വിശ്വാസമാണ് ജ്യോതിഷത്തിന്റെ (ജ്യോത്സ്യത്തിന്റെ) അടിസ്ഥാനം. ഇവ പ്രധാനമായും ഭാരതീയ ജ്യോതിഷമെന്നും പാശ്ചാത്യ ജ്യോതിഷമെന്നും രണ്ടായി തിരിക്കാം. കൂടാതെ സംഖ്യാ ജ്യോതിഷം, നാഡീ ജ്യോതിഷം തുടങ്ങി പല തരം ജ്യോതിഷങ്ങൾ ഉടലെടുത്തിട്ടുണ്ട്. ശാസ്ത്രീയമായി തെളിയിക്കാൻ സാധിക്കാത്ത അനേകം പ്രസ്താവനകൾ അടങ്ങിയിട്ടുള്ളതിനാൽ ജ്യോതിഷത്തെ [[കപടശാസ്ത്രം|കപടശാസ്ത്രമായാണ്]] കണക്കുകൂട്ടുന്നത്
വേദ ശാഖയിൽ അംഗങ്ങൾ ആണ് ജ്യോതിഷം അത് പ്രപഞ്ചത്തെ കുറിക്കുന്നശാസ്ത്രമാണ് അതിൽ ഒരുഭാഗം മാത്രമാണ് പ്രശ്ന ചിന്ത ശിക്ഷ, നിരുക്തം വ്യാകരണം ജ്യോതിഷം ചന്ദശാസ്ത്രം കല്പശാസ്ത്രം ഗോളം ഇവയിൽ ഒന്ന്ആണ് വേദാംഗങ്ങൾ, ജ്യോതിഷം പൂർണ്ണമായി പഠിക്കാതെ കേവലം ജാതകം കവടിനിരത്തി പറയുന്നത് മാത്രംപഠിച്ച ജ്യേതിക്ഷികളാണെന്ന് നടിക്കുന്ന, ആചാരത്തെ പഠിക്കാത്ത ചിലർ ജ്യോതിഷത്തെ കപടമാക്കുന്നു എന്ന് പറയായ്ക വയ്യ.ജ്യോതിഷം എന്നത്കപടം അല്ല ശാസ്ത്രമാണ് എന്നുള്ള അഭിപ്രായം ഹൈന്ദവർക്കിടയിൽ പ്രബലമാണ്.


ഇന്ത്യയിൽ വിവാഹത്തിനു മുൻപ് വധൂവരന്മാർ തമ്മിൽ ജ്യോതിഷമുപയോഗിച്ച് പൊരുത്തം നോക്കുന്നത് [[ഹിന്ദുമതം|ഹിന്ദുമതവിശ്വാസികൾക്കിടയിൽ]] സാധാരണമാണ്. പാശ്ചാത്യ നാടുകളിലും ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള ജ്യോതിഷം പ്രചാരമുള്ള ഒന്നായിരുന്നു. വാനനിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ കാലഗണനയും സമയഗണനയും നടത്തിയിരുന്ന സങ്കേതമാണ് ജ്യോതിഷമായി വളർന്നത്. പ്രാചീന [[ജ്യോതിശാസ്ത്രം|ജ്യോതിശാസ്ത്രമായി]] ഇതിനെ വിശേഷിപ്പിക്കാറുണ്ട്. എന്നാൽ ആധുനിക ജ്യോതിശാസ്ത്രം ഇതിൽനിന്നും വളരെ വിഭിന്നമാണ്. <ref name="ജ്യോതിശ്ശാസ്ത്ര വിജ്ഞാനകോശം">{{cite book |last= ഒരു സംഘംലേഖകർ |first= |coauthors= |title=ജ്യോതിശ്ശാസ്ത്ര വിജ്ഞാനകോശം|publisher= സംസ്ഥാന സർവ്വ വിജ്ഞാനകോശ ഇൻസ്റ്റിറ്റ്യൂട്ട്|year= 2009 |month=ഡിസംബർ|page = 402|isbn= }}</ref>
ഇന്ത്യയിൽ വിവാഹത്തിനു മുൻപ് വധൂവരന്മാർ തമ്മിൽ ജ്യോതിഷമുപയോഗിച്ച് പൊരുത്തം നോക്കുന്നത് [[ഹിന്ദുമതം|ഹിന്ദുമതവിശ്വാസികൾക്കിടയിൽ]] സാധാരണമാണ്. പാശ്ചാത്യ നാടുകളിലും ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള ജ്യോതിഷം പ്രചാരമുള്ള ഒന്നായിരുന്നു. വാനനിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ കാലഗണനയും സമയഗണനയും നടത്തിയിരുന്ന സങ്കേതമാണ് ജ്യോതിഷമായി വളർന്നത്. പ്രാചീന [[ജ്യോതിശാസ്ത്രം|ജ്യോതിശാസ്ത്രമായി]] ഇതിനെ വിശേഷിപ്പിക്കാറുണ്ട്. എന്നാൽ ആധുനിക ജ്യോതിശാസ്ത്രം ഇതിൽനിന്നും വളരെ വിഭിന്നമാണ്. <ref name="ജ്യോതിശ്ശാസ്ത്ര വിജ്ഞാനകോശം">{{cite book |last= ഒരു സംഘംലേഖകർ |first= |coauthors= |title=ജ്യോതിശ്ശാസ്ത്ര വിജ്ഞാനകോശം|publisher= സംസ്ഥാന സർവ്വ വിജ്ഞാനകോശ ഇൻസ്റ്റിറ്റ്യൂട്ട്|year= 2009 |month=ഡിസംബർ|page = 402|isbn= }}</ref>

13:42, 20 ജൂൺ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആകാശ ഗോളങ്ങൾ മനുഷ്യജീവിതത്തെ സ്വാധീനിക്കുമെന്നും ആ സ്വാധീനത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യരുടെ ഭാവി വ്യാഖ്യാനിക്കുവാൻ കഴിയുമെന്നുമുള്ള വിശ്വാസമാണ് ജ്യോതിഷത്തിന്റെ (ജ്യോത്സ്യത്തിന്റെ) അടിസ്ഥാനം. ഇവ പ്രധാനമായും ഭാരതീയ ജ്യോതിഷമെന്നും പാശ്ചാത്യ ജ്യോതിഷമെന്നും രണ്ടായി തിരിക്കാം. കൂടാതെ സംഖ്യാ ജ്യോതിഷം, നാഡീ ജ്യോതിഷം തുടങ്ങി പല തരം ജ്യോതിഷങ്ങൾ ഉടലെടുത്തിട്ടുണ്ട്. ശാസ്ത്രീയമായി തെളിയിക്കാൻ സാധിക്കാത്ത അനേകം പ്രസ്താവനകൾ അടങ്ങിയിട്ടുള്ളതിനാൽ ജ്യോതിഷത്തെ കപടശാസ്ത്രമായാണ് കണക്കുകൂട്ടുന്നത് വേദ ശാഖയിൽ അംഗങ്ങൾ ആണ് ജ്യോതിഷം അത് പ്രപഞ്ചത്തെ കുറിക്കുന്നശാസ്ത്രമാണ് അതിൽ ഒരുഭാഗം മാത്രമാണ് പ്രശ്ന ചിന്ത ശിക്ഷ, നിരുക്തം വ്യാകരണം ജ്യോതിഷം ചന്ദശാസ്ത്രം കല്പശാസ്ത്രം ഗോളം ഇവയിൽ ഒന്ന്ആണ് വേദാംഗങ്ങൾ, ജ്യോതിഷം പൂർണ്ണമായി പഠിക്കാതെ കേവലം ജാതകം കവടിനിരത്തി പറയുന്നത് മാത്രംപഠിച്ച ജ്യേതിക്ഷികളാണെന്ന് നടിക്കുന്ന, ആചാരത്തെ പഠിക്കാത്ത ചിലർ ജ്യോതിഷത്തെ കപടമാക്കുന്നു എന്ന് പറയായ്ക വയ്യ.ജ്യോതിഷം എന്നത്കപടം അല്ല ശാസ്ത്രമാണ് എന്നുള്ള അഭിപ്രായം ഹൈന്ദവർക്കിടയിൽ പ്രബലമാണ്.

ഇന്ത്യയിൽ വിവാഹത്തിനു മുൻപ് വധൂവരന്മാർ തമ്മിൽ ജ്യോതിഷമുപയോഗിച്ച് പൊരുത്തം നോക്കുന്നത് ഹിന്ദുമതവിശ്വാസികൾക്കിടയിൽ സാധാരണമാണ്. പാശ്ചാത്യ നാടുകളിലും ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള ജ്യോതിഷം പ്രചാരമുള്ള ഒന്നായിരുന്നു. വാനനിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ കാലഗണനയും സമയഗണനയും നടത്തിയിരുന്ന സങ്കേതമാണ് ജ്യോതിഷമായി വളർന്നത്. പ്രാചീന ജ്യോതിശാസ്ത്രമായി ഇതിനെ വിശേഷിപ്പിക്കാറുണ്ട്. എന്നാൽ ആധുനിക ജ്യോതിശാസ്ത്രം ഇതിൽനിന്നും വളരെ വിഭിന്നമാണ്. [1]

പേരിനു പിന്നിൽ

ജ്യോതീഃ അധികൃത്യകൃതം - നക്ഷത്രങ്ങളെപ്പറ്റിയുള്ളത്.

ചരിത്രം

പ്രാചീനകാലത്ത് നഗ്നനേത്രങ്ങൾകൊണ്ട് നിരീക്ഷിക്കാമായിരുന്ന നക്ഷത്രങ്ങളേയും ഗ്രഹങ്ങളേയും നിരീക്ഷിച്ചാണ് ജ്യോതിഷത്തിന്റെ വളർച്ചയുണ്ടായത്. സൂര്യൻ, ചന്ദ്രൻ, ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നീ ഏഴ് ആകാശവസ്തുക്കളും ചാന്ദ്രപഥവും ക്രാന്തിവൃത്തവും സംയോജിക്കുന്ന സ്ഥാനങ്ങളെ വിശേഷിപ്പിക്കുന്ന രാഹു, കേതു എന്നീ സ്ഥാനങ്ങളും ചേർത്ത് നവഗ്രഹങ്ങളുള്ളതായി പ്രാചീനർ സങ്കൽപ്പിച്ചു. സൂര്യനെയും ചന്ദ്രനെയും രാഹുവിനേയും കേതുവിനേയും ഗ്രഹങ്ങളായാണ് ഈ മാതൃകയിൽ സങ്കല്പിച്ചിരുന്നത്. ഒരാൾ ജനിക്കുന്ന സമയത്തുള്ള നവഗ്രഹങ്ങളുടെ സ്ഥാനം അടയാളപ്പെടുത്താൻ സാധിച്ചാൽ പിന്നീട് എത്രനാളുകൾ കഴിഞ്ഞാലും ആസമയത്തെ നവഗ്രഹങ്ങളുടെ സ്ഥാനം മനസ്സിലാക്കി അയാളുടെ പ്രായം കണക്കാക്കുവാൻ ഈ സങ്കേതത്തിലുടെ കഴിഞ്ഞിരുന്നു. ആദ്യകാലത്ത് ദിക്കറിയുന്നതിനും കാലഗണനയ്ക്കുമൊക്കൊയായി പുരോഹിതന്മാരും സഞ്ചാരികളും കർഷകരും മറ്റും ഉപയോഗിച്ചിരുന്ന സമ്പ്രദായമായിരുന്നു ഇത്.

ഈ സമ്പ്രദായത്തിൽ നിന്ന് ഫലഭാഗജ്യോതിഷം (ജ്യോത്സ്യം) വികസിച്ചുവന്നത് ക്രിസ്തുവിന് മുൻപ് ഏഴാം നൂറ്റാണ്ടിൽ ബാബിലോണിയയിലാണ്. നവഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്ഥാനം കണക്കാക്കി ഗ്രഹനിർണ്ണയം, മുഹൂർത്തചിന്ത, ഫലനിർണ്ണയം, ഭാവിപ്രവചനം മുതലായവ നടത്തുന്ന രീതിയാണ് ഫലഭാഗം ജ്യോതിഷം (ജ്യോത്സ്യം) എന്നുപറയുന്നത്. ഗ്രഹങ്ങളുടെ സ്ഥാനം ഒരു വ്യക്തിയുടെ ഭാവിയെ സംബന്ധിച്ച സൂചനകൾ നൽകുന്നു എന്ന വിശ്വാസം ബാബിലോണിയയിലെ കാൽദിയൻ പുരോഹിതന്മാരാണ് പ്രചരിപ്പിച്ചത്. അലക്സാണ്ടറുടെ പടയോട്ടത്തോടെ ഇത് മറ്റുസ്ഥലങ്ങളിലേക്കും വ്യാപിച്ചു. ഗ്രഹങ്ങളെ അനുഗ്രഹ - നിഗ്രഹ ശേഷിയുള്ള ദേവന്മാരായി സങ്കല്പിച്ചുകൊണ്ട് നടത്തുന്ന ഈ പ്രവചനങ്ങൾക്കടിസ്ഥാനമായ ഫലഭാഗ ജ്യോതിഷം ക്രിസ്തുവിന് മുൻപ് രണ്ടാം നൂറ്റാണ്ടോടെയാണ് ഇന്ത്യയിൽ പ്രചാരത്തിലായത്. ഇത്തരം പ്രവചനങ്ങൾ ശരിയാണെന്ന് ഒരു വിഭാഗം ആളുകൾ വിശ്വസിക്കുന്നു. [1] ജ്യോത്സ്യപ്രകാരം പ്രവചനങ്ങൾ നടത്തുന്ന വ്യക്തിയെ ജോത്സ്യൻ എന്നു പറയുന്നു.

വിഭാഗങ്ങൾ

ജ്യോതിഷം മു‌ന്നു സ്കന്ദങ്ങളും ആറ് അംഗങ്ങളും കൂടിയതാണ്. ഗണിതം, സംഹിത, ഹോര എന്നിങ്ങനെ സ്കന്ദങ്ങൾ മു‌ന്ന്, മേൽ പറഞ്ഞ മൂന്നു സ്കന്ദങ്ങൾക്കും കൂടി ആറ് അംഗങ്ങളുണ്ട് അവ ജാതകം, ഗോളം, നിമിത്തം, പ്രശ്നം, മുഹൂർത്തം, ഗണിതം ഇവയാകുന്നു.

  • ജാതകം = ജനനസമയത്തെ ആധാരമാക്കി ഫലം പറയുന്നത് .
  • ഗോളം = ഭുമി, ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ, മുതലായവയുടെ സ്വരൂപണനിരൂപണം.
  • നിമിത്തം = താൽക്കാലികമായ ശകുനലക്ഷണങ്ങളെക്കൊണ്ട് ഫലം പറയുന്നതും, രാജ്യക്ഷേമാദികളുടെ നിരൂപണംനടത്തുന്നതും.
  • പ്രശ്നം = താൽക്കാലികമായി ആരുടരാശിയുണ്ടാക്കി അത്കൊണ്ടു ഫലംപറയുന്നത്
  • മുഹുർത്തം = വിവാഹാദികർമ്മങ്ങളുടെ കാലനിർണ്ണയം ചെയ്യുന്നത്.
  • ഗണിതം = സുര്യാദി ഗ്രഹങ്ങളുടെ സ്ഥിതിഗതിവിഗതികൾ ഗണിച്ചറിയുന്നത്.

രാശിചക്രം

പ്രധാന ലേഖനം: രാശിചക്രം

ആകാശത്തിലെ ഗ്രഹങ്ങളുടെ സഞ്ചാരപദത്തെ ഒരു വൃത്തമായി സങ്കൽപ്പിച്ചിരിക്കുന്നു. ഇതാണ് രാശിചക്രം. രാശിചക്രത്തെ 30 ഡിഗ്രി വീതം വരുന്ന 12 സമ ഖണ്ഡങ്ങളായി തിരിച്ചിരിക്കുന്നു. ഇവക്ക് അതിലുള്ള നക്ഷത്രകൂട്ടങ്ങളുടെ രൂപത്തിനനുസരിച്ച്‌ പേര് നൽകിയിരിക്കുന്നു. ഇതുപയോഗപ്പെടുത്തിയാണ് ഗ്രഹനില കുറിക്കുന്നത്. കൊല്ലവർഷ കലണ്ടറിലെ മാസങ്ങളാണ് രാശികൾ. അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങൾ ഈ 12 രാശികളിലായി സ്ഥിതി ചെയ്യുന്നു. ഓരോ രാശിയിലും രണ്ടേകാൽ നക്ഷത്രങ്ങൾ വീതം വരുന്നു. ഓരോ നക്ഷത്രവും 4 പാദമാണ്‌, അങ്ങനെ ഒരു രാശിയില് 9 പാദങ്ങളുണ്ട്.

രാശി നക്ഷത്രക്കൂറുകൾ രാശി കാല പുരുഷ അവയവം
മേടം അശ്വതി ഭരണി കാർത്തികകാർത്തിക ഓജരാശി, ചതുഷ്പാദരാശി ശിരസ്സ്
ഇടവം കാർത്തിക മുക്കാല് രോഹിണി മകയിരത്തര യുഗ്മരാശി, ജലാശ്രയരാശി, ചതുഷ്പാദരാശി ഉരസ്സ്( കഴുത്തു മുതല് ഹൃദയം വരെ)
മിഥുനം മകയിരത്തര തിരുവാതിര പുണർതം മുക്കാൽ ഓജരാശി, നരരാശി ഹൃദയം
കർക്കിടകം പുണർതത്തില് കാലും പൂയവും ആയില്യവും യുഗ്മരാശി, ജലരാശി
ചിങ്ങം മകം പൂരം ഉത്രത്തില് കാലും ഓജരാശി, ചതുഷ്പാദരാശി വയർ
കന്നി ഉത്രത്തില് മുക്കാലും അത്തം ചിത്തിര അരയും യുഗ്മരാശി, ജലാശ്രയരാശി വസ്ത്രമുടുക്കുന്ന അരക്കെട്ട്
തുലാം ചിത്തിര അരയും ചോതിയും വിശാഖത്തില് മുക്കാലും ഓജരാശി, ജലാശ്രയരാശി, നരരാശി വസ്തി ( നാഭി മുതല് ജനനേന്ദ്രിയം വരെ)
വൃശ്ചികം വിശാഖത്തില് കാലും അനിഴവും ത്രിക്കേട്ടയും യുഗ്മരാശി, ജലരാശി ജനനേന്ദ്രിയം
ധനു മൂലം പൂരടം ഉത്രാടത്തില് കാലും ഓജരാശി, നരരാശി (പൂർവ്വാർദ്ധം), ചതുഷ്പാദരാശി (ഉത്തരാർദ്ധം) തുടകൾ
മകരം ഉത്രാടത്തില് മുക്കാലും തിരുവോണവും അവിട്ടത്തരയും യുഗ്മരാശി, ജലരാശി (ഉത്താരാർദ്ധം), ചതുഷ്പാദരാശി (പൂർവ്വാർദ്ധം) കാൽമുട്ട്
കുംഭം അവിട്ടത്തരയും ചതയവും പൂരുരുട്ടാതി മുക്കാലും ഓജരാശി, ജലാശ്രയരാശി, നരരാശി കണങ്കാൽ
മീനം പൂരുരുട്ടാതി കാലും ഉത്രട്ടാതി രേവതി യുഗ്മരാശി, ജലരാശി പാദം

ഓജ രാശികളെ പുരുഷരാശികളായും യുഗമരാശികളെ സ്ത്രീരാശികളായുമാണ് ജ്യോത്സ്യത്തിൽ കണക്കാക്കുന്നത്.

ജ്യോതിഷത്തിലെ ഫലപ്രവചനത്തിനാധാരമായ മറ്റു വിശ്വാസങ്ങൾ

അർത്ഥവിവരണം

ശരീരത്തെ ക്രമത്തിൽ മേടം മുതൽ 12രാശികളാക്കി ഭാഗിച്ചിരിക്കുന്നു

  1. ശിരസ്,
  2. മുഖം,
  3. കഴുത്ത്.
  4. ചുമലുകൾ.
  5. മാറിടം.
  6. വയറ്.
  7. പൊക്കിളിനുതാഴെയുള്ളപ്രദേശം.
  8. ഗുഹ്യപ്രദേശം,
  9. തുടകൾ.
  10. മുട്ടുകൾ.
  11. കണങ്കാലുകൾ.
  12. കാലടികൾ.

ഭാവങ്ങൾ

ഭാവചക്രം
  1. ഒന്നാംഭാവം -ശരീരം, യശ്ശസ്സ്,സ്ഥിതി, ജയം
  2. രണ്ടാംഭാവം- ധനം, കണ്ണ്, വാക്ക്, കുടുംബം, വിദ്യ
  3. മൂന്നാംഭാവം-ധൈര്യം, വീര്യം, സഹോദരൻ, സഹായം, പരാക്രമം
  4. നാലാംഭാവം- മാതാവ്, ഗൃഹം, വാഹനം, വെള്ളം, മാതുലൻ, ബന്ധുക്കൾ
  5. അഞ്ചാംഭാവം-ബുദ്ധി, പുത്രൻ, മേധാ, പുണ്യം, പ്രതിഭ
  6. ആറാംഭാവം-വ്യാധി, കള്ളൻ, വിഘ്നം, മരണം
  7. ഏഴാംഭാവം- വിവാഹം, ഭാര്യ, ഭർത്താവ്, പ്രണയം, ലൈംഗികത, നഷ്ടധനം, യാത്ര
  8. എട്ടാംഭാവം -മരണം, ദാസന്മാർ, ക്ലേശം, രോഗം
  9. ഒമ്പതാംഭാവം-ഗുരുജനം, ഭാഗ്യം, ഉപാസന
  10. പത്താംഭാവം-തൊഴിൽ, അഭിമാനം
  11. പതിനൊന്നാംഭാവം-വരുമാനം, ദു;ഖനാശം
  12. പന്ത്രണ്ടാംഭാവം-ചിലവ്, പാപം, സ്ഥാനഭ്രംശം

ഈ ഭാവങ്ങളിൽ ശുഭന്മാർ നിന്നാൽ ഗുണവും, പാപികൾ നിന്നാൽ ദോഷവും ആണ് ഫലം. ഇത് മറ്റ് പല ഘടകങ്ങളെയും കൂടി ആശ്രയിച്ചിരിക്കുന്നു.

പൊരുത്തം

വിവാഹത്തിന് നക്ഷത്രപ്പൊരുത്തവും ജാതകപ്പൊരുത്തവും പലരും നോക്കാറുണ്ട്. ദാമ്പത്യ ജീവിതത്തിൽ ഭാര്യാ ഭർത്താക്കന്മാരുടെ യോജിപ്പും വിയോജിപ്പും ദീർഘമാംഗല്യവും ഇതിലൂടെ വ്യക്തമാക്കാൻ സാധിക്കും എന്ന് ചിലർ വിശ്വസിക്കുന്നു.

പൊരുത്തം പരിഗണിക്കുമ്പോൾ പരിഗണിക്കപ്പെടുന്ന ഘടകങ്ങൾ

ശരീരപ്രകൃതി, പരസ്പര യോജിപ്പ്, സ്നേഹം, മാനസിക ഐക്യം, കുടുംബം പുലർത്താനുള്ള പുരുഷൻ്റെ ആരോഗ്യം, മാനുഷിക പെരുമാറ്റം, ദാമ്പത്യസുഖം, ലൈംഗികസംതൃപ്തി, സാമ്പത്തികം, ഐശ്വര്യം, ആയുർദൈർഘ്യം ഇത്തരം കാര്യങ്ങളെ ദിനം, ഗണം, യോനി, സ്ത്രീദീർഘം, രജ്ജു, വേധം, രാശി, രാശ്യധിപ, വശ്യം, മാഹേന്ദ്രം എന്നീ പത്ത് പൊരുത്തങ്ങളിൽ കൂടി ഗണിച്ച് മനസ്സിലാക്കി തരുന്നു. ഇതാണ് ദമ്പതികളുടെ മനപ്പൊരുത്തത്തിന്റെയും ഐശ്വര്യത്തിന്റെയും സംതൃപ്തിയുടേയും അടിസ്ഥാനം എന്ന് ജ്യോതിഷികൾ വാദിക്കുന്നു.

ഇതിൽ രജ്ജു, വേധം എന്നീ പൊരുത്തങ്ങളാണ് അവശ്യം വേണ്ടത്. കൂടാതെ ഗ്രഹനിലയിലെ പാപസാമ്യം, ദശാസന്ധി എന്നിവ കൂടി പരിഗണിക്കുന്നു. ഇത് ദമ്പതികൾക്ക് ദീർഘായുസ് ഉറപ്പ് വരുത്തുവാനും, ആധിവ്യാധികൾ ഒഴിയാനും , ആവശ്യമെങ്കിൽ ദോഷപരിഹാരങ്ങൾ ചെയ്യുവാനും അതുവഴി അപകടങ്ങൾ ഒഴിയുവാനും ഉപയുക്തമാണെന്ന് ജ്യോതിഷർ വിശ്വസിക്കുന്നു.


നക്ഷത്രപൊരുത്തങ്ങൾ

* രാശി പൊരുത്തം

ഈ പൊരുത്തം സ്ത്രീ പുരുഷന്മാരുടെ ശരീര പ്രകൃതിയെ സൂചിപ്പിക്കുന്നു. ഇത് മറ്റു പല പൊരുത്ത ദോഷത്തെയും ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നു.

* രാശ്യധിപാപൊരുത്തം

ഈ പൊരുത്തം സ്ത്രീ പുരുഷന്മാരുടെ മനസിന്റെ യോജിപ്പിനെയാണ് പ്രകടമാക്കുന്നത്.

* വശ്യ പൊരുത്തം

ഈ പൊരുത്തം സ്ത്രീ പുരുഷന്മാർ തമ്മിലുള്ള ആകർഷണീയത, പ്രണയം എന്നിവ ആണ് സൂചിപ്പിക്കുന്നത്. ഗണം, രാശി, രാശി-ഈശ, യോനി പൊരുത്തങ്ങളുടെ അഭാവത്തെ ഈ പൊരുത്തം പരിഹരിക്കുന്നു.

* മാഹേന്ദ്ര പൊരുത്തം

ഈ പൊരുത്തം കുടുംബം പുലർത്താനുള്ള നുള്ള പുരുഷൻ്റെ ആരോഗ്യപരവും സാമ്പത്തികവും മാനുഷികവുമായ കഴിവിനെ സൂചിപ്പിക്കുന്നു.

* ഗണപൊരുത്തം

ഗണം ഒന്നായാൽ ഗുണം പത്ത് എന്ന് പറയുന്നു. ഈ പൊരുത്തം ദാമ്പത്യസുഖം, ദമ്പതികളുടെ സ്നേഹബന്ധം, യോജിപ്പ്, കലഹം ഇവയെ സൂചിപ്പിക്കുന്നു.

* യോനിപൊരുത്തം

ഈ പൊരുത്തം ദമ്പതികളുടെ ലൈംഗികവികാരം, ലൈംഗികപരമായ യോജിപ്പ്, ലൈംഗികസംതൃപ്തി, സാമ്പത്തികം ഇവയെ സൂചിപ്പിക്കുന്നു. ഇത് സുഖകരമായ ലൈംഗികജീവിതവും സമ്പത്തും നൽകുന്നു.

* സ്ത്രീ ദീർഘപൊരുത്തം

സ്ത്രീയുടെ ദീർഘമാംഗല്യത്തെയും ഐശ്വര്യത്തേയും സൂചിപ്പിക്കുന്നു.

* രജ്ജുപൊരുത്തം

മധ്യമ രജ്ജുവിൽ ഉള്ള നാളുകളായ ഭരണി, മകയിരം, പൂയം, പൂരം, ചിത്തിര, അനിഴം, പൂരാടം, അവിട്ടം, ഉത്ത്രിട്ടാതി ഈ നക്ഷത്രക്കാർ അന്യോന്യം വിവാഹം കഴിക്കുവാൻ പാടുള്ളതല്ല.

* വേധപൊരുത്തം

ഈ പൊരുത്തം ദമ്പതികളുടെ ആയുസ്സിനെ കാണിക്കുന്നു. വേധമുള്ള നാളുകൾ തമ്മിൽ ചേർക്കാൻ പാടില്ല. അതുവഴി ദീർഘമാംഗല്യം ഉറപ്പാക്കുന്നു.

* ദിനപൊരുത്തം

ഈ പൊരുത്തം ദമ്പതികളുടെ മാനസികമായ യോജിപ്പിനെയും സുഖജീവിതത്തെയും കാണിക്കുന്നു. എന്നാൽ രാശി പൊരുത്തം, യോനി പൊരുത്തം എന്നിവ ഉണ്ടെങ്കിൽ ദിനപൊരുത്തം ഇല്ലായ്മ കണക്കാക്കേണ്ടതില്ല.

പാപസാമ്യം

സ്ത്രീ ജാതകത്തിൽ എത്രത്തോളം ദോഷങ്ങൾ ഭർതൃനാശകരമായിട്ടുണ്ടോ അത്രത്തോളം പുരുഷ ജാതകത്തിലും ഭാര്യനാശകരമായ ദോഷങ്ങൾ ഉണ്ടാകണം. എങ്കിൽ മാത്രമേ പാപസാമ്യം ശരിയാകുകയുള്ളൂ. സ്ത്രീജാതകത്തിലോ പുരുഷ ജാതകത്തിലോ പപഗ്രഹസ്ഥിതിക്ക് ഏറ്റക്കുറച്ചിൽ കണ്ടാൽ - അതായത് ദോഷക്കൂടുത്തൽ ഉണ്ടായാൽ ദോഷം കുറഞ്ഞ ആൾക്ക് മരണമോ, സ്വസ്ഥത ഇല്ലാത്ത ജീവിതമോ, കലഹമോ, സാമ്പത്തിക തകർച്ചയോ അല്ലെങ്കിൽ വിവാഹമോചനമോ ഉണ്ടാകാം എന്നാണ് സൂചന.

ദശസന്ധി

ദമ്പതികളുടെ ജാതകത്തിലെ ശിഷ്ടദശകളെത്തുടർന്ന് ഓരോ ദശകൾ കൂട്ടുമ്പോൾ രണ്ടു പേർക്കും ഒരേ സമയത്ത് ദശ അവസാനിക്കുന്നത് നല്ലതല്ല. ഒരു ദശ അവസാനിച്ച് അടുത്ത ദശ തുടങ്ങുന്ന സമയത്തെയാണ് ദശാസന്ധി എന്ന് പറയുന്നത്. ഈ ഘട്ടം രണ്ടുപേർക്കും ഒരേ സമയത്ത് വന്നാൽ വേർപിരിയുകയോ, മരണമോ സംഭവിക്കാം. അഥവാ അതിദയനീയമായ ജീവിതാവസ്ഥകളിൽ ചെന്നെത്താം എന്ന് വിശ്വാസം. അതിനാൽ പരിഹാരങ്ങൾ ചെയ്യേണ്ടത് ആവശ്യമാണ്.

ശാന്തിമുഹൂർത്തം

സത്സസന്താനങ്ങളുടെ പിറവിക്കായി ദമ്പതികൾ കണ്ടെത്തുന്ന ഉത്തമ സമയമാണ് ശാന്തിമുഹൂർത്തം. ദമ്പതികളുടെ മനസും ശരീരവും ഈശ്വരചിന്തയോടെ ഒരു സൽസന്താനത്തിന് ആഗ്രഹിക്കുമ്പോൾ ഉത്തമമായ പിറവിയുണ്ടാകുമെന്നാണ് ജ്യോതിശാസ്ത്രം. ഒരു കുഞ്ഞു വേണമെന്ന ആഗ്രഹത്തോടെയാണ് സന്താന പ്രാപ്തിക്കായി സംഭോഗത്തിൽ ഏർപ്പെടേണ്ടത്. പ്രത്യേകിച്ച് സ്ത്രീയ്ക്ക് ആർത്തവശുദ്ധിയും മാനസിക സന്തോഷവും സംതൃപ്തിയും നിർബന്ധം. അതുവഴി ഉത്തമമായ ഒരാത്മാവ് കുഞ്ഞായി പിറക്കുമെന്ന് ജ്യോതിഷ വിശ്വാസം. അശ്വതി, ഭരണി, രോഹിണി, തിരുവാതിര, പൂയം, ആയില്യം, മകം, പൂരം, അത്തം, ചോതി, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, തിരുവോണം, ചതയം, ഉതൃട്ടാതി, രേവതി എന്നീ നക്ഷത്രങ്ങൾ സൽസന്താനലബ്ധിക്കായി ശ്രമിക്കാൻ ഉത്തമമാണ്.


ജ്യോതിഷത്തിലെ പ്രധാനപ്പെട്ട ഭാരതീയഗ്രന്ഥങ്ങൾ

വരാഹമിഹിരന്റെ ഹോരാശാസ്ത്രമാണ് ഭാരതീയ ഗണിതജ്യോതിഷത്തിന്റെയും ഫലജ്യോതിഷത്തിന്റേയും അടിത്തറ. ഇതിൽ നിന്നാണ് മറ്റു ഗ്രന്ഥങ്ങൾ തർജ്ജമയായോ വ്യാഖ്യാനങ്ങളായോ ഉണ്ടായിട്ടുള്ളത്.

  1. വരാഹമിഹിരന്റെ ഹോരാശാസ്ത്രം
  2. ജാതകാദേശം
  3. ഫലദീപിക
  4. ജ്യോതിഷ നിഘണ്ടു ( ഓണക്കൂർ ശങ്കരഗണകൻ )
  5. ഹൃദ്യപഥ (ബൃഹദ്സംഹിതാ വ്യാഖ്യാനം)
  6. മുഹൂർത്തപദവി
  7. പ്രശ്നമാർഗ്ഗം
  8. പ്രശ്ന രീതി ( എടക്കാട് കൂക്കണിയാൾ - ശങ്കരൻ കണിയാർ)
  9. ദേവപ്രശ്നം
  10. സാരാവലി
  11. ജാതകപാരിജാതം
  12. ദശാദ്ധ്യായി
  13. കൃഷ്ണീയം
  14. പ്രശ്നകൗതുകം (ചെത്തല്ലൂർ കൃഷ്ണ൯ കുട്ടിഗുപ്ത൯)
  15. ദേവപ്രശ്ന അനുഷ്ഠാനപ്രദീപം
  16. ബൃഹദ്പരാശര ഹോരാശാസ്ത്രം
  17. വീരസിംഹ അവലോകനം
  18. ജ്യോതിഷമഞ്ജരി (പയ്യന്നൂർ മമ്പലത്ത് ഗോവിന്ദൻ ഗുരുക്കൾ)

അവലംബം

  1. 1.0 1.1 ഒരു സംഘംലേഖകർ (2009). ജ്യോതിശ്ശാസ്ത്ര വിജ്ഞാനകോശം. സംസ്ഥാന സർവ്വ വിജ്ഞാനകോശ ഇൻസ്റ്റിറ്റ്യൂട്ട്. p. 402. {{cite book}}: Cite has empty unknown parameter: |coauthors= (help); Unknown parameter |month= ignored (help)
"https://ml.wikipedia.org/w/index.php?title=ജ്യോതിഷം&oldid=3352695" എന്ന താളിൽനിന്ന് ശേഖരിച്ചത്